കോവിഡ് പ്രതിസന്ധികളില്‍നിന്നും കരകയറി വരികയാണ് നാട്. എന്നാല്‍ പതിവുതെറ്റിക്കാതെ കേരളത്തെ പിടിച്ചുകുലുക്കുന്ന സാംക്രമിക രോഗങ്ങള്‍ക്കുള്ള സമയം കടന്നുവരാറായി. ആശുപത്രികളിലെ നീïവരിയും പനി ക്ലിനിക്കുകളും മരണങ്ങളും മണ്‍സൂണിന്റെ തുടക്കത്തില്‍ എല്ലാ വര്‍ഷവും കേരളത്തിലെ പ്രധാന കാഴ്ചയാണ്. പകര്‍ച്ചവ്യാധികളുടെയും കൊതുകുജന്യ രോഗങ്ങളുടെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ദിനങ്ങളാണിനി വരാനിരിക്കുന്നത്.
വിദ്യാഭ്യാസ, ശുചിത്വ മേഖലകളില്‍ മുന്നാക്കം നില്ക്കുന്ന കേരളം രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഏറെ പിന്നിലാണ്. ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശതയനുഭവിക്കുന്ന മലയാളി പ്രതിവര്‍ഷം വന്നെത്തുന്ന സാംക്രമിക രോഗങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കാറാണ് പതിവ്. കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മന്ത്, ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന കോളറ, മഞ്ഞപ്പിത്തം, വിസര്‍ജ്യങ്ങളിലൂടെ പകരുന്ന ടൈഫോയ്ഡ് തുടങ്ങിയവയാണ് പ്രധാന വെല്ലുവിളി.
പ്രതിവര്‍ഷം ഡെങ്കിപ്പനി പിടിപെട്ട് ഒട്ടനേകം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുï്. മറ്റു സാംക്രമിക, കൊതുകുജന്യ രോഗങ്ങളും മരണങ്ങളും വേറെയും. ദേശീയ ഹെല്‍ത്ത് മിഷന് പുറത്തുവിട്ട കണക്കുകള്‍ നോക്കുമ്പോള്‍ ഓരോ വര്‍ഷവും കേസുകളും മരണങ്ങളും കൂടി വരുന്നതായാണ് അനുഭവം. ഏറെ തിക്താനുഭവങ്ങളുïായിട്ടും രോഗകാരണമായ കൊതുകുകളെ നശിപ്പിക്കുന്ന കാര്യത്തില്‍ മലയാളി തീര്‍ത്തും പരാജയപ്പെടുന്നു.
ചിരട്ടയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പോലും കൊതുക് പെരുപ്പത്തിന് കാരണമാകുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിടുന്ന കൊതുക് മുട്ടവിരിഞ്ഞ് പത്തുദിവസത്തോടെ പൂര്‍ണ്ണ വളര്‍ച്ചയെത്തും. ഇവയില്‍ 90 ശതമാനവും പെണ്കൊതുകായിരിക്കും. ചോരകുടിക്കുന്ന കൊതുക് ഒരാഴ്ചകൊï് ഇരുനൂറ് മുട്ടവരെ നിക്ഷേപിക്കും. ഇതില്‍ ഒരു ശതമാനം മാത്രമേ ആണ്‍കൊതുക് ഉïാകൂ. ഒരു മാസം കൊï് ഇവ എണ്ണൂറ് മുട്ടയിടും. എണ്ണൂറ് കൊതുകുകളില്‍ നൂറെണ്ണം വിരിയുന്ന മുട്ടയിട്ടാല്‍ തന്നെ എണ്‍പതിനായിരമായി. അവ പത്ത് മുട്ടയിട്ടാല്‍ അത് എട്ടുലക്ഷമാവും. ആദ്യമിടുന്ന മുട്ട ഡെങ്കി അണൂ ഉള്ളതാണെങ്കില്‍ എട്ടു ലക്ഷം മുട്ടയും ഡെങ്കിയായിരിക്കും. മണ്‍സൂണിന്റെ തുടക്കത്തില്‍ ഇത്തരം അവസ്ഥയാകുമ്പോള്‍ ആറുമാസം വെള്ളം കെട്ടിനില്‍ക്കുന്ന കേരളത്തില്‍ അനിയന്ത്രിതമായ രീതിയിലാകും കൊതുകിന്റെ പെരുപ്പം.
വേനല്‍മഴയില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍, വീടിന്റെ ടെറസുകളിലും കുപ്പകളിലും പറമ്പിലുമൊക്കെ കാണപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചിരട്ടകള്‍ എന്നിവ കൊതുകുകള്‍ക്ക് മുട്ടയിടാന്‍ ഏറെ അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
ലക്ഷക്കണക്കായി കൊതുകുകള്‍ പെരുകിയതിന് ശേഷം അവയെ നശിപ്പിക്കാന്‍ മെനക്കെടുന്നതിലും ഭേദം മഴക്കുമുമ്പേ അവ മുട്ടയിടാനും വളരാനുമുള്ള സാഹചര്യം ഒഴിവാക്കലാണ്. ഇക്കാര്യത്തില്‍ നാം കാര്യമായ ശ്രദ്ധ ചെലുത്തേïതുï്. നമ്മുടെ ഓരോരുത്തരുടെയും വീട്ടില്‍ നിന്നാണ് അതിന് തുടക്കം കുറിക്കേïത്.
മഴക്ക് മുമ്പ് വീടിനുചുറ്റും വെള്ളംകെട്ടിനില്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന 'പ്രീ മണ്‍സൂണ്‍' പദ്ധതി അനിവാര്യമാണ്. മണ്‍സൂണ്‍ അടുക്കുന്നതിനുമുമ്പ് ആഴ്ചയില്‍ ഒരു ദിവസം ''ഡ്രൈ ഡേ'' ആചരിക്കുകയാണെങ്കില്‍ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ കൊതുകിനെ പൂര്‍ണമായി നശിപ്പിക്കാനാകും. ഇതിനായി പ്രത്യേക തയാറെടുപ്പുകള്‍ നടത്തണം. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങിയവ ഇതിന് നേതൃത്വം നല്കുകയാണെങ്കില് വേïവിധം കാര്യക്ഷമമാക്കുവാനും വിജയിപ്പിക്കാനുമാകും. സംസ്ഥാനത്താകമാനം ഒരേസമയം ഇതൊരു യജ്ഞമായി പ്രാവര്‍ത്തികമാക്കുക വഴി കൊതുകുവ്യാപനം ഒരു പരിധി വരെ തടയാനാകും. മനുഷ്യജീവനെടുക്കാന്‍ ഒരു കൊതുകുമതി എന്ന ബോധ്യം ഉïാവണം. കൊതുകുജന്യരോഗങ്ങളെ തടയണമെങ്കില്‍ കൊതുകുനശീകരണം, മാലിന്യ സംസ്കരണം എന്നിവ അത്യന്താപേക്ഷിതമാണ്. കൊതുകിനെ കീടനാശിനി കൊï് നേരിടുന്ന പ്രവണത ആശാസ്യമല്ല. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കു പുറമെ ആവാസവ്യവസ്ഥയെ തകിടംമറിക്കുകയും ചെയ്യും.