കുമ്പളങ്ങ ഹൽവ
കുമ്പളങ്ങ - 1
പഞ്ചസാര - 750 ഗ്രാം
കളര്‍ - ഒരുനുള്ള്
പാല്‍ - 2 കപ്പ്
നെയ്യ് - ആവശ്യത്തിന്
അണ്ടിപ്പരിപ്പ് - അലങ്കരിക്കാന്‍
ഉപ്പ് - കാല്‍ ടീസ്പൂണ്‍
കുമ്പളങ്ങ തൊലി കളഞ്ഞ് ചുരണ്ടിയെടുത്ത് പാലും
പഞ്ചസാരയും ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വെച്ച് വേവിച്ചു
വെള്ളം വറ്റിക്കുക.
കളര്‍ അല്‍പം പാലില്‍ കലക്കി ഹല്‍വയില്‍ ചേര്‍ക്കുക.
ഹല്‍വ പാത്രത്തിന്റെ വശങ്ങളിലൂടെ നെയ്യ് ഒഴിക്കുക.
അണ്ടിപ്പരിപ്പും ചേര്‍ത്ത് പാത്രത്തില്‍ ഒഴിച്ചുവെക്കുക.
തണുത്തതിനുശേഷം മുറിക്കുക.
കാരറ്റ് സ്വീറ്റ്
ഗ്രേറ്റ് ചെയ്ത കാരറ്റ് - കാല്‍ കപ്പ്
കപ്പ കൊത്തിയരിഞ്ഞ് വേവിച്ചത് - 2 കപ്പ്
തേങ്ങ - അര കപ്പ്
പാല്‍ - 2 കപ്പ്
പഞ്ചസാര - അര കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - ഒന്നര കപ്പ്
നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് - 2 ടീസ്പൂണ്‍
എസ്സന്‍സ് - ഒരു തുള്ളി
ഒന്നാമത്തെ ചേരുവ വേവിച്ചു വറ്റിച്ചെടുക്കുക. പാല്‍ അടുപ്പത്ത് വെച്ച്
തിളക്കുമ്പോള്‍ അര കപ്പ് പഞ്ചസാര ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.
കപ്പകൊത്തിയരിഞ്ഞത് ചേര്‍ക്കുക. കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത്
നന്നായി ഇളക്കി കുറുകി വരുമ്പോള്‍ വാങ്ങി എസ്സന്‍സും ചേര്‍ത്ത്
ഒരു കണ്ണാടി പാത്രത്തില്‍ ഒഴിച്ചു ഫ്രിഡ്ജില്‍ വെക്കുക.
തണുക്കുമ്പോള്‍ ഗ്രേറ്റ് ചെയ്ത കാരറ്റും തേങ്ങയും മുകളില്‍ വിതറി
അണ്ടിപ്പരിപ്പ് ചേര്‍ത്ത് വീണ്ടും തണുപ്പിക്കുക.
കാരറ്റ് ഹൽവ
കാരറ്റ് ഹല്‍വ
കാരറ്റ് - 250 ഗ്രാം
പാല്‍ - അര ലിറ്റര്‍
വെണ്ണ - 50 ഗ്രാം
പഞ്ചസാര - 150 ഗ്രാം
അണ്ടിപ്പരിപ്പ്,
ഉണങ്ങിയ പഴങ്ങള്‍ - 20 ഗ്രാം
ഏലക്കാപ്പൊടി - കുറച്ച്
കാരറ്റ് നന്നായി കഴുകിയെടുത്ത്
ഗ്രേറ്റ് ചെയ്ത് പാലും ചേര്‍ത്ത്
വേവിക്കുക.
പാല്‍ വറ്റിത്തുടങ്ങുമ്പോള്‍
വെണ്ണചേര്‍ത്തിളക്കുക. പഞ്ചസാര,
ഉണങ്ങിയ പഴങ്ങള്‍, അïിപ്പരിപ്പ്,
ഏലക്കാപൊടി എന്നിവ ചേര്‍ത്തിള
ക്കി മറ്റൊരുപാത്രത്തിലേക്ക് മാറ്റി
പരത്തി വെക്കുക.