അധികാരം അലങ്കാരമല്ല ഉത്തരവാധിതമാണ്
നമ്മുടെ കൗണ്‍സിലര്‍ സൗരിയത്ത് സുലൈമാന്‍ ജനപ്രിയയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പാലക്കാട് മുനിസിപ്പല്‍ 32-ാം വാര്‍ഡ് ഹുദാ നഗര്‍, പുളക്കാട്, പേട്ട തൊടി എന്നീ പ്രദേശങ്ങളിലെ കാലങ്ങളായി കെട്ടിക്കിടന്ന ഡ്രൈനേജ് മാലിന്യങ്ങള്‍ മുഴുവന്‍ സ്ലാബുകളും ഇളക്കി മാറ്റി പുറത്തെടുത്ത് വൃത്തിയാക്കി. കൗണ്‍സിലര്‍ സൗരിയത്ത് സുലൈമാന്‍ ഉദ്ഘാടനം ചെയ്തതോടു കുടി
നമ്മുടെ കൗണ്‍സിലര്‍ സൗരിയത്ത് സുലൈമാന്‍ ജനപ്രിയയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പാലക്കാട് മുനിസിപ്പല്‍ 32-ാം വാര്‍ഡ് ഹുദാ നഗര്‍, പുളക്കാട്, പേട്ട തൊടി എന്നീ പ്രദേശങ്ങളിലെ കാലങ്ങളായി കെട്ടിക്കിടന്ന ഡ്രൈനേജ് മാലിന്യങ്ങള്‍ മുഴുവന്‍ സ്ലാബുകളും ഇളക്കി മാറ്റി പുറത്തെടുത്ത് വൃത്തിയാക്കി. കൗണ്‍സിലര്‍ സൗരിയത്ത് സുലൈമാന്‍ ഉദ്ഘാടനം ചെയ്തതോടു കുടി 100-ഓളം പ്രവര്‍ത്തകര്‍ കൈയും മെയും മറന്ന് രംഗത്തിറങ്ങി. മുഴുവന്‍ പ്രദേശവാസികള്‍ക്കും ആശ്വാസത്തിന്റെ നെടുവീര്‍പ്പ്.
സൗരിയത്ത് സുലൈമാന്റെ സഹപ്രവര്‍ത്തകരെ കൂടാതെ കേരളത്തിലെ ജനസേവനം കൊണ്ട് ശ്രദ്ധേയരായ ഐഡിയല്‍ റിലീഫ് വിംഗ് (കഞണ)ന്റെ കര്‍മധീരരായ പ്രവര്‍ത്തകരും മുനിസിപ്പാലിറ്റിയില്‍ നിന്നുളള തൊഴിലാളികളും വനിതാ പ്രവര്‍ത്തകരും ചേര്‍ന്നാണ് പണിയെടുത്തത്. പണി തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും നാട്ടുകാര്‍ മൂക്കില്‍ കൈവെച്ചുകൊണ്ട് ആശ്ചര്യത്തോടെ പറഞ്ഞു: 'ഇതെങ്ങിനെ സാധിക്കുന്നു. ഇതുവരെയില്ലാത്ത പുതിയ അനുഭവങ്ങള്‍.' പിന്നെ അടുത്തുളള കാജ ഹുസൈന്‍ അണ്ണന്റെ വീട്ടില്‍ നിന്നും വേനല്‍ചൂടിനെ തണുപ്പിക്കുവാന്‍ നന്നാറി സര്‍ബത്ത്, പേട്ട തൊടിയില്‍ പീറണ്ണന്റെ വീട്ടില്‍നിന്നും നാരങ്ങ വെളളം, പിന്നെയും പിന്നെയും ആളുകള്‍ എന്തും തരാന്‍ തയ്യാറായി നില്‍ക്കയാണ്. ഏതാണ്ട് ഉച്ചയോടെ പണി നിര്‍ത്തി.
ഇനിയും ഒരുപാട് ഡ്രൈനേജുകള്‍ പണിയെടുക്കുവാനുണ്ട്. എന്നാലേ ശരിയായ രീതിയില്‍ ഡ്രൈനേജ് സംവിധാനം പൂര്‍ണമാവുകയുളളു.
മുനിസിപ്പാലിറ്റിയില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈഫുദ്ദീന്‍ സാര്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തു. ഞായറാഴ്ച ഒഴിവു ദിവസമായിരുന്നിട്ടു പോലും തൊഴിലാളികളേയും മണ്ണെടുക്കുന്നതിന് ട്രാക്ടറും വിട്ടുതന്നു, പണിസാധനങ്ങള്‍ തന്നു. പിന്നെയൊരു കാര്യവും പറഞ്ഞു: 'എന്റെ സര്‍വീസില്‍ ഇതുപോലുളള ഒരു കൗണ്‍സിലെറയും കണ്ടിട്ടില്ല. ഇത്രക്ക് സേവന തല്‍പരരായ പ്രവര്‍ത്തകരേയും കണ്ടിട്ടില്ല.' അതുകൊണ്ട് തന്നെ അദ്ദേഹം എപ്പോഴും സപ്പോര്‍ട്ട് ചെയ്യാറുണ്ട്. പണി കഴിഞ്ഞതിനു ശേഷം മുനിസിപ്പാലിറ്റിയില്‍ നിന്നും വന്ന തൊഴിലാളികള്‍ മുഴുവനും ഒരേ സ്വരത്തില്‍ പറഞ്ഞിരിക്കുന്നു: 'സൈഫു സാറേ, ഞങ്ങള്‍ തോറ്റിരിക്കുന്നു. ഇവര്‍ ചെയ്യുന്ന പോലെ പണി ഞങ്ങള്‍ക്കുപോലും ചെയ്യുവാന്‍ സാധിക്കില്ല. കൂടാതെ ഒരു അനാവശ്യ ശബ്ദകോലാഹലങ്ങളുമില്ലാതെ അച്ചടക്കത്തോടെയുളള പ്രവര്‍ത്തനം, ഞങ്ങളെയെല്ലാവരേയും അവരോടൊപ്പമിരുത്തി സ്‌നേഹത്തില്‍ ചാലിച്ച ബീഫ് ബിരിയാണിയും തന്നു. എത്ര നല്ല ആളുകള്‍... 'പറഞ്ഞു കഴിയുമ്പോഴേക്കും മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. അവരെ ഏറെ അതിശയിപ്പിച്ചത് കഞണ വളണ്ടിയര്‍മാരാണ്. കാരണം ഡോക്ടര്‍, എഞ്ചിനീയര്‍, വലിയ ബിസ്സിനസുകാര്‍ തുടങ്ങിയ ആളുകളാണ് ഡ്രൈനേജിലേക്ക് നേരിട്ട് കൈയിട്ട് മാലിന്യങ്ങള്‍ വാരുന്നത്. ഇവര്‍ 'മാനവ സേവയെ മാധവ സേവയായി' കാണുന്നവരാണ്. അവര്‍ക്കേ ഇങ്ങനെ സാധിക്കൂ. ഇവരെ തന്നെയാണ് നാടിനാവശ്യമുളളതും. വനിതകളുടെ പങ്കാളിത്തവും, പ്രവര്‍ത്തനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. അവര്‍ എല്ലാ വീടുകളിലും കേറി ബോധവല്‍കരണം നടത്തി. ഉറവിട മാലിന്യ സംസ്‌കരണത്തെയും, പൈപ്പ് കമ്പോസിംഗിനെയും കുറിച്ച് പരിചയപ്പെടുത്തി. എല്ലാവര്‍ക്കും നന്ദി, ഇനിയുമുണ്ടാവും നമ്മുടെ ജനപ്രിയ കൗണ്‍സിലര്‍ സൗരിയത്ത് സുലൈമാന്റെ ജനസേവന പ്രൊജക്ടുകള്‍...