ഒരന്പത് വര്‍ഷം മുന്‍പുവരെ ആരോഗ്യരംഗത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി വിളങ്ങിനിന്ന കേരളമിന്ന് മാരകരോഗങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, പ്രഷര്‍ തുടങ്ങി നിരവധി രോഗങ്ങളുടെ പിടിയിലാണിന്ന് മലയാളി. വൈദ്യശാസ്ത്രങ്ങള്‍ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നു എന്ന് ഒരു ഭാഗത്ത് കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് രോഗികളുടെ എണ്ണവും ആശുപത്രികളുടെ വളര്‍ച്ചയും കൂടിവരുന്നു. രണ്ടായിരമാണ്ടില്‍ എല്ലാവര്ക്കും ആരോഗ്യമെന്ന് സ്വപ്നം കണ്ട ലോകാരോഗ്യസംഘടന പോലും ഒന്നും ചെയ്യാനാവാതെ ലജ്ജിച്ച് തല താഴ്ത്തുകയാണ്. എന്തുകൊണ്ടാണ് ഇത്തരമൊരവസ്ഥ സംജാതമാവുന്നത്? ആരോഗ്യപദ്ധതികള്‍ പലതുണ്ടിവിടെ. പക്ഷെ, അവയൊന്നും ജനങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുതകുന്നവയല്ല. നേരെമറിച്ച്, ആശുപത്രികള്‍ക്ക് ഗുണകരമാവുന്ന തരത്തിലുള്ളവയാണ്. കരളും കിഡ്നിയും മാറ്റിവെക്കുന്ന തിരക്കിലാണ് നാമിന്ന്. അവയവദാനം ജനകീയമായിക്കൊണ്ടിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക് സഹായവാഗ്ദാനങ്ങള്‍ പലവഴിക്ക് എത്തുന്നു. ഇന്നുകാണുന്ന രോഗങ്ങളില്‍ 95 ശതമാനവും ഭക്ഷണത്തിലൂടെയാണ് വരുന്നത്. തെറ്റായ ഭക്ഷണരീതിയാണതിന്റെ മൂലകാരണം. ഭക്ഷണമെന്താണെന്ന് നമുക്കറിയില്ല. അതെങ്ങനെ കഴിക്കണമെന്നറിയില്ല. അതെപ്പോള്‍, എത്ര കഴിക്കണമെന്നും അറിയില്ല. ഇവിടെ രുചിയുള്ളതെന്തും ഭക്ഷണമാണ്. വിഷം ചേര്‍ത്തതായാലും പ്രശ്നമല്ല. ഏതു സമയത്തും മൂക്കറ്റം തിന്നണം. അതാണ് ആധുനിക മനുഷ്യന്റെ രീതി.
രോഗാണുവാണ് രോഗകാരണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ പ്രമേഹത്തിന്ന് രോഗാണുവുണ്ടോ? ഹൃദ്രോഗത്തിനും കാന്‍സറിനും അണുക്കളുണ്ടോ? പ്രഷറിനുണ്ടോ? ഇവക്കൊന്നും കാരണം അണുക്കല്ല. ഇന്ന് ജനകീയ രോഗമാണിവയെല്ലാം. അപ്പോള്‍ യഥാര്‍ഥ കാരണം തെറ്റായ ഭക്ഷണരീതി തന്നെ. ഭക്ഷണം മാറ്റിയാല്‍ ഏതു രോഗവും മാറും.
പാല് ഒരു സമീകൃതാഹാരമാണെന്ന് പഠിച്ചവരും പഠിപ്പിച്ചവരുമാണ് നാം. ഡോ. ശര്‍മയുടെ പുസ്തകത്തിന്റെ പേരാണ് 'മില്‍ക്ക് ഈസ് സയലന്റ് കില്ലര്‍' എന്നത്. അദ്ദേഹം നടത്തിയ പരീക്ഷണങ്ങളില്‍ വ്യക്തമായ ചില സത്യങ്ങള്‍ പുസ്തകമാക്കിയെന്നുമാത്രം. ഡോ. ഫ്രാങ്ക് ഓസ്കിയുടെ 'ഡോണ്ട് ഡ്രിങ്ക് യുവര്‍ മില്‍ക്', പ്രൊഫ. ജാനി പ്ലാന്റിന്റെ 'യുവര്‍ ലൈഫ് ഇന്‍ യുവര്‍ ഓണ്‍ ഹാന്റ്സ്' തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പാലിന്റെ അപകട സാധ്യതകളെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ട്.
പശുവിന്പാല് കുഞ്ഞിന് നല്കിയാല് അന്നപഥത്തില്‍ രക്തസ്രാവത്തിനിടയാക്കുമെന്നും അയേണിന്റെ ആഗിരണത്തെ തടയുമെന്നും അമേരിക്കന്‍ ശിശുരോഗവിദഗ്ധന് പറയുന്നു. കൂടാതെ ലാന്‍സെറ്റ്, സയന്‍സ്, എന്റോക്രൈനോളജി, ഗാന്ധിയന്‍, വാള്‍സ്ട്രീറ്റ് ജേണല്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ജേണലുകളില്‍ പാലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പശുവിന്‍പാലില്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാല് മൂന്നിരട്ടി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും, കാത്സ്യവും അമിതമായി കുഞ്ഞിന്റെ രക്തത്തില്‍ കലര്‍ന്നാല്‍ കിഡ്നിയെ ബാധിക്കുമെന്നറിയണം. പശുവിന് പാലില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ പേര് കേള്‍ക്കണ്ടേ? ഞെട്ടരുത്. ഇത്രയധികം രാസവസ്തുക്കളാണോ ദിവസവും പാലിലൂടെ ശരീരത്തിലേക്കെത്തുന്നതെന്ന് അറിയുമ്പോള്‍ സ്വാഭാവികമായും ഞെട്ടലുണ്ടാവും.
ഓക്സി ടെട്രാസൈക്ലിന്‍- പാസ്ചറൈസ് ചെയ്യുന്ന സമയവും ചെലവും കുറക്കാന്‍ ഈ കെമിക്കല്‍ ചേര്‍ക്കുന്നു. മറ്റൊരു വസ്തുവാണ് ഫോര്‍മാലിന്‍. പാല് പിരിഞ്ഞുപോകാതിരിക്കാനാണിത് ചേര്‍ക്കുന്നത്. ആന്റി ബയോട്ടിക്കുകള്‍, ആന്റി പാരസൈറ്റിക് മരുന്ന് (പാല് അധികം ചുരത്താന്‍), പിറ്റിയൂട്ടറി ഹോര്‍മോണ്‍, വൈറ്റിനറി ഡോക്ടര്‍മാര്‍ നല്കുന്ന മരുന്നുകള്‍, (മുലക്കണ്ണ് പഴുപ്പു തടയാന്‍) ഡയോക്സിന്‍, ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍, ലൂട്ടനൈസിങ്ങ് ഹോര്‍മോണ്‍, ബേക്കിങ്ങ് സോഡ, ബോറേറ്റ് ബൈകാര്‍ബണേറ്റ്, സാലിസിലിക് ആസിഡ്, ബെന്‍സോയിക് ആസിഡ്, ഹൈഡ്രജന്‍ പെറോക്സൈഡ്, തുടങ്ങി എത്രയോ കെമിക്കലുകളാണ് പാക്കറ്റ് പാലിലൂടെ ജനങ്ങളിലെത്തുന്നത്. അപ്പോള്‍ വളര്‍ത്തുന്ന പശുക്കളുടെ പാല് കുടിച്ചുകൂടെ എന്ന ചോദ്യം വരാം. പശുവിന് പാല് ദഹിപ്പിക്കാനുള്ള എന്‍സൈം മനുഷ്യ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്നില്ല. കാരണം ഓരോ ജീവിക്കും അതിന്റെ മുലപ്പാല്‍ മാത്രം മതി. അതുകൊണ്ടുതന്നെ അമ്മയുടെ മുലകുടി നിര്‍ത്തിയാലുടന്‍ ശരീരം എന്‍സൈമിന്റെ ഉല്പാദനം നിര്‍ത്തും. പാല് ദഹിക്കാതെ വന്നാലുണ്ടാകുന്ന ദോഷങ്ങള്‍ പലതാണ്.
മനുഷ്യനെ നിത്യരോഗിയാക്കുന്നതില് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സിന്തറ്റിക് പാല്. അതായത് കൃത്രിമ പാല്
കൃത്രിമ പാല് തയ്യാറാക്കുന്ന വിധം
വാഷിംഗ് മെഷീന് പോലുള്ള വലിയ ഡ്രമ്മില്‍ വെള്ളം നിറച്ച് ചൂടാക്കണം. അതില്‍ കാസ്റ്റിക് സോഡയും യൂറിയയും കലര്‍ത്തും. അതിനുശേഷം ഡ്രം വേഗത്തില്‍ കറക്കും. അപ്പോള്‍ മിശ്രിതം നുരഞ്ഞുപൊങ്ങും. അപ്പോള്‍ അതില്‍ അലക്കുപൊടി (വാഷിംഗ് പൗഡര്‍), ഷാംപൂ എന്നിവ ചേര്‍ക്കും. കൊഴുപ്പുകിട്ടാന് ഏതെങ്കിലും ഒരു ഓയില്‍ വേണം. വെളുത്ത നിറത്തിന് കിഴങ്ങ് പൊടിയും മധുരത്തിനായി സാക്കറിനും ചേര്‍ത്താല്‍ അരമണിക്കൂറിനകം പാല് റെഡിയായി.
ഇതില്‍ ചേര്‍ക്കുന്ന ഓരോ കെമിക്കലും വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി കണ്ടുപിടിക്കപ്പെട്ടതാണ്. യൂറിയ ചേര്‍ത്താല്‍ കൊഴുപ്പില്ലാത്ത മറ്റു സത്തുക്കളെ കൂടുതലായി കാണിക്കാന്‍ കഴിയും. പാല് ചീത്തയാകാതിരിക്കാനും അതിലെ അമ്ലഗുണത്തെ പ്രത്യേക അളവില്‍ നിര്‍ത്താനും കാസ്റ്റിക് സോഡയും കലര്‍ത്തുന്നു. ഡിറ്റര്‍ജന്റ് പൗഡര്‍ എന്തിനാണതില്‍ ചേര്ക്കുന്നതെന്നറിയുമോ. കൊഴുപ്പുണ്ടാക്കാന്‍ ചേര്‍ത്ത എണ്ണയുണ്ടല്ലോ. അത് വെള്ളത്തില്‍ ലയിക്കില്ല. അതിനെ വെള്ളത്തില്‍ ലയിക്കുന്നതാക്കിമാറ്റാനാണ് വാഷിംഗ് പൗഡര്‍ കലര്‍ത്തുന്നത്. ഇങ്ങനെ പൂര്‍ണമായും കൃത്രിമമായുണ്ടാക്കുന്ന പാല് കഴിച്ചാല്‍ നമ്മുടെ ആന്തരിക അവയങ്ങള്‍ ഓരോന്നായി നശിച്ചുകൊണ്ടിരിക്കും. പാക്കറ്റു പാലുകളാക്കിയാണിവ മാര്‍ക്കറ്റിലെത്തുന്നത്.
എന്തൊക്കെ രോഗങ്ങള്‍
പശുവിന് പാലിലെ കെസിന് എന്ന പ്രോട്ടീന്‍ പശിമയുള്ളതാണ്. അത് കുഞ്ഞിന് നല്കിയാല് ആമാശയം, ചെറുകുടല്‍ എന്നിവയുടെ ഭിത്തികളില്‍ ഒട്ടിപ്പിടിച്ച് മറ്റു ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവില്ലാതാക്കുന്നുവെന്ന് അമേരിക്കന്‍ ശിശുരോഗ വിദഗ്ധന്‍ ബെഞ്ചമിന്‍ സ്റ്റോക്ക് പറയുന്നു. പല്ലിന് ബലക്ഷയവും പേശീരോഗങ്ങളുമുണ്ടാക്കുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലാ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ പാലുകുടിച്ചാല്‍ അതിലെ ആന്റി ബയോട്ടിക്കിന്റെ അംശം കുഞ്ഞിലെത്തി അലര്‍ജിയുണ്ടാകും (പശുവില്‍ കുത്തിവെക്കുന്ന മരുന്നുകള്‍ പാലിലൂടെ മനുഷ്യനിലെത്തും). കുട്ടികളില്‍ ആസ്ത്മ, രക്തക്കുറവ്, എക്സിമ തുടങ്ങിയ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പാല് നല്കുന്നതിലൂടെയുണ്ടാകും.
ജീവിതകാലം മുഴുവനുള്ള രോഗപ്രതിരോധശക്തി നല്കാന് മുലപ്പാലിന് കഴിയും. അതുകൊണ്ടാണ് പാല് ദഹിപ്പിക്കുന്ന എന്‍സൈം ശരീരം ഉല്പാദിപ്പിക്കാതിരിക്കുന്നത്.
ഹൃദയധമനികളില്‍ ബ്ലോക്കുണ്ടാക്കുന്നത് കൊളസ്ട്രോളല്ല. പാലിലെ സ്കാന്തേന് ഓക്സിഡോഴ്സ് എന്ന മില്‍ക് പ്രോട്ടീനാണ്. തിളപ്പിച്ച പാല് സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗമുണ്ടാകും. മറ്റൊന്ന് സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് പ്രധാനകാരണവും പാലുതന്നെയാണ്. പ്രൊഫ. ജാനിപ്ലാന്റിന്റെ ഗവേഷണഗ്രന്ഥമായ 'യുവര്‍ ഹെല്‍ത്ത് ഇന്‍ യുവര്‍ ഓണ്‍ ഹാന്റ്സ്' വളരെ വിശദമായി ഇക്കാര്യം വിവരിച്ചിട്ടുണ്ട്.
പശുവിനുകൊടുക്കുന്ന കന്നുകാലിത്തീറ്റ മറ്റൊരു ദുരിതമാണ് മനുഷ്യന് സമ്മാനിക്കുന്നത്. ബ്രിട്ടനില്‍ പാല് അധികം ലഭിക്കാന്‍ കന്നുകാലിത്തീറ്റയില്‍ മാംസം അരച്ചുചേര്‍ത്ത് നല്‍കിയതിന്റെ ഭീകരത ലോകം കണ്ടറിഞ്ഞതാണ്. ഇന്ത്യയില്‍ ദിവസം രണ്ടുലക്ഷം പശുക്കളെ കൊല്ലുന്നു. ഒരു പശുവില്‍നിന്ന് 10 ലിറ്റര്‍ രക്തം കിട്ടും. അപ്പോള്‍ രണ്ട് ലക്ഷം പശുക്കളില്‍ നിന്നും 20 ലക്ഷം ലിറ്റര്‍ രക്തം. ഇവ പൊടിച്ചു പൗഡറാക്കി കന്നു കാലിത്തീറ്റയില്‍ ചേര്‍ക്കുന്നതായി മനസ്സിലായിട്ടുണ്ട്. ഇങ്ങനെ പാല് വിഷമാക്കി മനുഷ്യനു നല്കിയാല് എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കണം...
കോഴിയിറച്ചി
കോഴിയില്ലാതൊരു ജീവിതം മലയാളിക്കില്ല. കോഴിയില്ലെങ്കില്‍ കോഴി പാര്‍ട്സ് ആയാലും മതി ചിലര്‍ക്ക്. എന്നാല്‍ ഈ കോഴിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ?
ബ്രോയിലര്‍ കോഴികളുടെ കടന്നു കയറ്റമാണ് നാടന്‍ കോഴികളുടെ തിരോധാനത്തിന് നിദാനമായിത്തീര്‍ന്നത്. ഒരു നാടന്‍ കോഴി വളര്‍ന്നു വലുതാവാന്‍ ഒന്നര വര്‍ഷമെങ്കിലും വേണമെങ്കില്‍, ബ്രോയിലര്‍ കോഴിക്ക് 40 ദിവസം മതിയാവും. അത്രയും വേഗത്തിലാണതിന്റെ വളര്‍ച്ച. എങ്ങനെയാണിത് സാധ്യമാവുന്നത്. മുട്ടവിരിഞ്ഞ കോഴിക്കുഞ്ഞില്‍ കോര്‍ടിസോണ്‍ കുത്തിവെക്കും. ഉടന്‍ കോഴി വളരാന്‍ തുടങ്ങും. രോഗം വരാന്‍ സാധ്യതയുള്ളതിനാല്‍ ആന്റിബയോട്ടിക്കുകളും കുത്തിവെക്കും.
ഇങ്ങനെ വളര്‍ത്തുന്ന കോഴികളുടെ ഇറച്ചി കഴിക്കുമ്പോള്‍ ഈ മരുന്നുകള്‍ മനുഷ്യശരീരത്തില്‍ എത്തുകയും രോഗകാരണമാവുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ കോഴിയിറച്ചി കഴിച്ചാല്‍ എട്ട് വയസ്സില്‍ പ്രായപൂര്‍ത്തിയാവും. വണ്ണവും കൂടും. ആണ്‍കുട്ടികളില്‍ നേരത്തെ മീശയും താടിയും കിളിര്‍ക്കാനും തുടങ്ങും. ഗര്‍ഭപാത്രം പൂര്‍ണവളര്‍ച്ചയെത്താതെ സംഭവിക്കുന്ന ആര്‍ത്തവം ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്കിടയാക്കുമെന്നതിന് സംശയം വേണ്ട.
ആന്റിബയോട്ടിക്കുകള്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ രോഗപ്രതിരോധശക്തി നഷ്ടമാവും. അതോടെ രോഗങ്ങളുടെ ആക്രമണവും ഉണ്ടാവും. ഇതിനെതിരെ ആന്റിബയോട്ടിക് നല്‍കാമെന്ന് വെച്ചാല്‍ ഫലിക്കാതെ വരും.
അമേരിക്കയില്‍നിന്നും വെയിസ്റ്റായി തള്ളുന്ന കോഴി പാര്‍ട്സുകള്‍ ഇന്ത്യയിലെ തീന്മേശയിലെത്തുന്ന ദിനങ്ങള്‍ വരാന്‍ പോകുന്നു. ബ്രോയിലര്‍ കോഴിവളര്‍ത്തലില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അമേരിക്കയാണ്. അവരാകട്ടെ, കോഴിയുടെ നെഞ്ച് ഭാഗത്തെ ഇറച്ചി മാത്രമേ കഴിക്കൂ. ബാക്കി തുടയും മറ്റും ഒഴിവാക്കുകയാണ് പതിവ്. ഈ ഒഴിവാക്കുന്ന ഭാഗം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. നമ്മുടെ നാട്ടില്‍ കോഴിക്കാലുകള്ക്കാണ് പ്രിയം കൂടുതല്‍. ഇതിലെല്ലാം കെമിക്കലുകള്‍ ചേര്‍ക്കുന്നതിനാല്‍ മാരകരോഗങ്ങള്‍ക്ക് വിധേയരാകും എന്ന് പറയേണ്ടതില്ലല്ലോ?
കേരളത്തില്‍ പ്രമേഹം പടര്‍ന്നുപിടിച്ചതിന്റെ പിന്നില്‍ മൈദ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന് പറയാതെ വയ്യ. ഇന്ന് 20 വയസ്സുകാരന് പ്രമേഹരോഗിയാവുന്നു. എന്താണ് കാരണം? അച്ഛനുണ്ടെങ്കില്‍ മകനും വരാം. അമ്മക്കുണ്ടെങ്കില്‍ മകള്‍ക്കും വരാം. രണ്ടുപേര്‍ക്കും രോഗമില്ലാത്തപ്പോള്‍ കുട്ടികള്‍ പ്രമേഹരോഗിയാവുന്നതിന് എന്താണ് കാരണം? ഭക്ഷണം തന്നെ.
പണ്ടു സിനിമാപോസ്റ്റര്‍ ഒട്ടിക്കാന്‍ പശയായി ഉപയോഗിച്ച മൈദ (അമേരിക്കന്‍ മാവ്), ഇന്ന് മലയാളിയുടെ ഇഷ്ട ഭക്ഷണമാണ്. മൈദയെ മൃദുത്വമുള്ളതാക്കാന്‍ ചേര്‍ക്കുന്ന അലാക്സന് എന്ന രാസഘടകമാണ് അപകടകാരി. ഈ അലാക്സന് പരീക്ഷണ ശാലകളിലെ മൃഗങ്ങള്‍ക്ക് പ്രമേഹമുണ്ടാക്കാന്‍ കുത്തിവെക്കുന്ന രാസവസ്തുവാണ്. അപ്പോള്‍ സ്വാഭാവികമായും പൊറോട്ട കഴിക്കുന്നവരില്‍ ഈ രാസഘടകം എത്തുമല്ലോ? പൊറോട്ട കഴിക്കാതെയൊരു ജീവിതമുണ്ടോ മലയാളിക്ക്. പിന്നെയുമുണ്ട് രാസവസ്തുക്കള്‍. ക്ലോറിന്‍ ഡൈഓക്സൈഡ്, അസോ ഡൈകാര്ബണൈറ്റ്, ബെന്സോയിന് പെര് ഓക്സൈഡ് ഇവയും മൈദയില്‍ ചേര്‍ക്കുന്നുണ്ട്.
ഇന്ന് നമ്മുടെ കുട്ടികളില്‍ കിഡ്നി രോഗം വര്‍ധിച്ചു വരുന്നതായി കാണുന്നു. കൃത്രിമ ഭക്ഷണങ്ങളിലെ രാസഘടകങ്ങളാണ് ഇതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കൊടുത്തയക്കുന്ന അമ്മമാര്‍ക്കുവേണ്ടി ഇതാ ഒരു മുന്നറിയിപ്പ്. പ്ലാസ്റ്റിക്കിലെ ബിസ്പെനോര് എ എന്ന കെമിക്കല്‍ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം തകര്‍ക്കും. ഇന്നുതന്നെ സ്റ്റീല്‍ പാത്രത്തില്‍ വെള്ളം കൊടുത്തയക്കാനുള്ള തീരുമാനമെടുക്കുക. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണ്.
മൈലാഞ്ചിയും ആപത്ത്
കൈകള്‍ നിറയെ മൈലാഞ്ചിയും നഖങ്ങളില്‍ ക്യൂടെക്സുമിട്ടു സുന്ദരികളായി നടക്കുന്ന യുവതികളെ, നിങ്ങളെ മാരകരോഗങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ഓര്‍ക്കുക. 2014 ഫെബ്രുവരി 19-ാം തിയ്യതി ഡക്കാന്‍ ക്രോണിക്കിളില്‍ വന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു.
മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന മൈലാഞ്ചി കോണ്‍ (സ്വന്തമായുണ്ടാക്കുന്ന മൈലാഞ്ചിക്ക് ഗുണങ്ങളെയുള്ളൂ) ഉപയോഗിച്ച് കൈ മുഴുവന്‍ ചിത്രം വരയുന്ന രീതിയാണല്ലോ നാം കാണുന്നത്. ഗര്‍ഭിണികള്‍ ഇതുപയോഗിക്കുന്ന പക്ഷം ഗര്‍ഭസ്ഥ ശിശുവില്‍ അംഗവൈകല്യമോ മറ്റു രോഗങ്ങളോ ഉണ്ടാവുമെന്നാണ് വാര്‍ത്ത. ഇത് പറയുന്നതാവട്ടെ, കോയമ്പത്തൂര്‍ കെ.ജി. ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ചന്ദ്രക്കലാമാരനും.
ഗര്‍ഭാശയത്തിലെ അമ്നോട്ടിക് അമ്ലത്തിലുണ്ടാവുന്ന പ്രശ്നങ്ങളുമായി നിരവധി ഗര്‍ഭിണികള്‍ ചികിത്സ തേടിയെത്തിയപ്പോള്‍ അതിന്റെ കാരണമന്വേഷിച്ചിറങ്ങിയ ഡോക്ടര്‍ക്ക് ലഭിച്ച വിവരങ്ങളാണിത്.
തമിഴ്നാട്ടില്‍ ഗര്‍ഭിണികള്‍ക്ക് 'വളൈകാപ്പ്' എന്ന ഒരു ചടങ്ങുണ്ട്. കൈ നിറയെ മൈലാഞ്ചിയിട്ട് നഖങ്ങളില്‍ ക്യൂടെക്സ് പുരട്ടി കൈകളില്‍ വളകളിടുന്ന രീതിയാണിത്. ഇത് ഒരാചാരമാണ്. ഈ ചടങ്ങിന് ശേഷമാണ് ഗര്‍ഭിണികളില്‍ അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടുന്നത്. കാരണം മൈലാഞ്ചിയിലും നെയില്പോളിഷിലും അടങ്ങിയ രാസവസ്തുക്കളാണ്. ടുലിന്‍, ഫോര്‍മാല്‍ഡിഹൈഡ്, താലേറ്റ്, ഈഥൈന്‍, അനോള്‍, ഐസോപ്രൊപ്പൈല്‍, ബെന്സോഫി കെമിക്കലുകള്‍ എന്നിവ നെയില്‍ പോളിഷിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഫോര്‍മാല്‍ഡിഹൈഡ് കാന്‍സറിനും, ടുലിന്‍ ഗര്‍ഭസ്ഥ ശിശുവില്‍ അംഗവൈകല്യത്തിനുമിടയാക്കും.