ഒരു മുസ്‌ലിം യാത്രക്കാരന്‍ എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമെത്തുന്ന ചിത്രം മരുഭൂമിയിലൂടെ ഒട്ടകവുമായി പോവുന്ന നീളന്‍ വസ്ത്രം ധരിച്ച ഒരു താടിക്കാരന്റെതായിരിക്കും. യാത്രയുടെ ഉദ്ദേശങ്ങള്‍ക്കപ്പുറത്ത് പ്രകൃതിയും പ്രധാനം തന്നെ
ഒരു മുസ്‌ലിം യാത്രക്കാരന്‍ എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമെത്തുന്ന ചിത്രം മരുഭൂമിയിലൂടെ ഒട്ടകവുമായി പോവുന്ന നീളന്‍ വസ്ത്രം ധരിച്ച ഒരു താടിക്കാരന്റെതായിരിക്കും. യാത്രയുടെ ഉദ്ദേശങ്ങള്‍ക്കപ്പുറത്ത് പ്രകൃതിയും പ്രധാനം തന്നെ. വലിയ മരുഭൂമികളും ഉയരമുള്ള പര്‍വതങ്ങളും വിശാലമായ കടലും ആദി മനുഷ്യര്‍ തൊട്ട് എല്ലാ കാലത്തുമുള്ള യാത്രികര്‍ക്ക് ഊര്‍ജം പകര്‍ന്നിരുന്നു. ആള്‍ക്കൂട്ടങ്ങളില്‍നിന്ന് അകലത്തിലായിരുന്നതിനാല്‍ അത്തരം പ്രദേശങ്ങള്‍ ശാന്തസുന്ദരവും നിശബ്ദ േഗഹങ്ങളുമായിരുന്നു.
അറേബ്യയിലെ മരുഭൂപ്രദേശത്തായതിനാല്‍ കഅ്ബയിലേക്കുള്ള തീര്‍ഥാടകര്‍ക്ക് മരുഭൂമി കടന്നുതന്നെ വരേണ്ടിയിരുന്നു. ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ആധുനിക പൂര്‍വകാലത്ത് അത് തികച്ചും ക്ലേശകരവുമായിരുന്നു. ഒട്ടകങ്ങളും മരുഭൂവഴികളും മാത്രമായിരുന്നു ശരണം. എന്നിട്ടും വിദൂരദിക്കുകളില്‍നിന്നും ആളുകള്‍ തീര്‍ഥാടനത്തിനായെത്തി.
കഅ്ബക്കടുത്തുള്ള മരുഭൂവഴികളും ഈജിപ്തിലെ കരമാര്‍ഗങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഇബ്‌നുജുബൈറിന്റെ യാത്രകള്‍ കൂടുതലും കടലിലൂടെയായിരുന്നു. പക്ഷേ, 28 വര്‍ഷത്തെ യാത്രക്കിടയില്‍ ഇബ്‌നുബത്തൂത്ത വ്യത്യസ്ത കാലാവസ്ഥകളിലൂടെയും പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. കടല്‍ പര്യവേഷണത്തിന്റെ ഭാഗമായിരുന്നതിനാല്‍ മാഹുവാന്റെ യാത്രകള്‍ കടലിലൂടെയും തീരങ്ങളിലൂടെയുമായിരുന്നു. ഏതു പ്രദേശത്തേക്കായാലും യാത്രകളില്‍ പ്രയാസങ്ങളും തടസ്സങ്ങളും തീര്‍ച്ചയാണ്. പ്രയാസങ്ങളും തടസ്സങ്ങളുമില്ലെങ്കില്‍ യാത്ര അര്‍ഥശ്യൂന്യവും.
ആഴത്തിലുള്ള ആന്തരികജീവിതമുള്ള സ്ഥലമായി മരുഭൂമിയെ വിശേഷിപ്പിക്കുന്ന സിസ്റ്റര്‍ ജെറിനി ഹാള്‍ (ഖലൃലി്യ ഒമഹഹ) അവരവരുടെ സത്യങ്ങളില്‍നിന്ന് ആര്‍ക്കും ഒളിക്കാന്‍ കഴിയാത്ത സ്ഥലമാണതെന്നും പറയുന്നു. വിശാലമായ മരുഭൂമി ഏകാന്തതയുടെയും അര്‍ഥമില്ലായ്മയുടെയും ആശങ്കകളുയര്‍ത്തുന്നു. പക്ഷേ, പ്രവാചകന്മാരുടെയും സൂഫികളുടെയും ജീവിതങ്ങളില്‍ അതുണ്ടാക്കിയ മാറ്റങ്ങളെ പ്രതി അവ അര്‍ഥവത്താവുന്നു. തലമുറകളേറെക്കഴിഞ്ഞിട്ടും മരുഭൂമികള്‍ പഴയപോലെ തന്നെ; അവിടത്തെ ജീവിതവും. തത്വദര്‍ശനാത്മമായ മരുഭൂമിയിലെ അന്തരീക്ഷം, പൗലോകൊയ്‌ലോയുടെ 'ദി ആല്‍ക്കമിസ്റ്റ്' പോലെ നിരവധി പുസ്തകങ്ങളില്‍ വിഷയമായിട്ടുണ്ട്.
അതിരുകാവലിന്റെ മനോഹാരികക്കപ്പുറത്ത്, പര്‍വതനിരകളുടെ കുറുക്കുവഴികള്‍ക്കും പാസുകള്‍ക്കും ദൂരയാത്രികരുടെ ജീവിതത്തില്‍ പ്രാധാന്യമുണ്ട്. ഹിമാലയത്തിനും ആല്‍പ്‌സിനും ആന്‍ഡിസിനുമൊക്കെ യാത്രക്കാരുടെ നീണ്ടമുറകളുടെ ബൃഹദ്ചരിത്രമുണ്ട്. ആധുനിക പൂര്‍വകാലത്തെ ഒരു പ്രധാന മലനിരയായിരുന്ന യൂറോപ്പിനെയും ചൈനയെയും ബന്ധിപ്പിച്ചിരുന്ന സില്‍ക് റോഡ്. കിങ്ങ് മു (ബി.സി. 959), ഫാഹിയാന്‍ (എ.ഡി. 399-413), ഹുയാന്‍സാങ്ങ് (എ.ഡി. 629-645) എന്ന ചൈനീസ് യാത്രികരും പിന്നീട് തമീം ഇബ്ന്‍ ബഹ്ര്‍ (എ.ഡി. 821), അഹ്മദ് ബിന്‍ ഫദ്‌ലാന്‍ (എ.ഡി. 921-922), മാര്‍ക്കോപോളോ (എ.ഡി. 1271-1295), ഇബ്‌നു ബത്തൂത്ത, മാഹുവാന്‍, ബാബര്‍ തുടങ്ങിയവരും സില്‍ക്ക് റോഡ് കടന്നുപോയിട്ടുണ്ട്.
ഇബ്‌നു ജുബൈര്‍ ഒഴികെയുള്ളവരെല്ലാം തങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെ കാലാവസ്ഥയെയും ആചാരങ്ങളെയും പക്ഷികളെയും മൃഗങ്ങളെയുമൊക്കെ വിശദമായി വിവരിക്കുന്നുണ്ട്. ആത്മധ്യാനങ്ങള്‍ അന്നത്തെ എഴുത്തിന്റെ ശൈലിയില്‍ ഇല്ലാതിരുന്നതിനാല്‍ ആത്മസംഘര്‍ഷങ്ങള്‍ ആരും തന്നെ എഴുത്തില്‍ പകര്‍ത്തിയിരുന്നില്ല. ഇന്ത്യയില്‍നിന്ന് സമര്‍ഖന്തിലേക്കുള്ള വഴിമധ്യേ കടലില്‍ പെട്ടുപോയപ്പോള്‍ അബ്ദുറസാഖ് മാത്രമാണ് അത്തരം ചില വരികളെങ്കിലും കുറിച്ചത്.
ഏത് തലമുറയില്‍ പെട്ടവര്‍ക്കായാലും കടലൊരു നിഗൂഢതയാണ്. അതിന്റെ ആഴങ്ങളിലെ നിധികൊണ്ട് മാത്രമല്ല, അലകളിലൂടെയുള്ള യാത്രകള്‍ കൊണ്ടുകൂടിയാണത്. ആഫ്രിക്കയില്‍ ആദ്യതലമുറ മനുഷ്യരുള്ള കാലത്തുതന്നെ ഓസ്‌ട്രേലിയയിലും മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നുണ്ട്. എന്നാല്‍, ഓസ്‌ട്രേലിയയില്‍ പരിണാമപരമ്പരയിലെ തെളിവുകളില്ലാത്തതുകൊണ്ട്, മറ്റെവിടെനിന്നെങ്കിലും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ത്തവരാവും അവര്‍ എന്ന് സൂചിപ്പിക്കപ്പെടുന്നു. 'ഠവല ഖീൗൃില്യ ീള ങമി: മ ഏലിലശേര ഛറ്യലൈ്യ' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും, ജനിതകശാസ്ത്രത്തിലും പരിണാമശാസ്ത്രത്തിലും നിപുണനുമായ ടുലിരലൃ ണലഹഹ െപറയുന്നത്, അക്കാലത്തുതന്നെ യാത്രകളും കടല്‍യാത്രകള്‍തന്നെയും ഉണ്ടായിരുന്നെന്നാണ്. മനുഷ്യരുടെ ആദ്യ അടിസ്ഥാന പ്രലോഭനം തന്നെയായിരുന്നു യാത്രകളെന്ന് ഇത് തെളിയിക്കുന്നു.
ചില പശ്ചിമേഷ്യന്‍ ആഖ്യാനങ്ങള്‍ പ്രകാരം, ആദിമനുഷ്യന്‍ ആദം ശ്രീലങ്കയിലായിരുന്നു കാലുകുത്തിയതെന്നും, ഹവ്വ ആഫ്രിക്കയിലുമായിരുന്നെന്നും, അവര്‍ രണ്ടുപേരും സൗദി അറേബ്യയിലെ അറഫയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും പറയുന്നു. ഇതിന്റെ ഓര്‍മക്കാണ് ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ ചേരുന്നതും മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നതും. ആദ്യതലമുറകള്‍ മുതല്‍തന്നെ തീരങ്ങളിലൂടെ സഞ്ചാരമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. മധ്യേഷ്യന്‍ വംശങ്ങളുടെ പൂര്‍വികരുടെ വാസകേന്ദ്രങ്ങള്‍ വികസിതമാവാതിരുന്നതിന് കാരണം ഭീമന്‍ പര്‍വതനിരകളായിരുന്നു. ആദ്യകാലയാത്രകള്‍ കടലിലൂടെയായിരുന്നെന്ന വാദത്തിന് ഇത് ശക്തിപകരുന്നു. ആധുനിക പൂര്‍വകാലത്ത് തീരദേശരാജ്യങ്ങള്‍ കടലിന്റെ അധികാരത്തിനായി മത്സരിക്കുകയായിരുന്നു. കടലില്‍ ചൈന പിന്‍വാങ്ങിയപ്പോഴേക്കും യൂറോപ്യര്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയിരുന്നു.
യാത്രകളും യാത്രാവിവരണങ്ങളും പരിശോധിക്കുമ്പോള്‍, സ്ത്രീകളുടെ ഭാഗത്തുനിന്ന് അപകടകരമായ നിശബ്ദതയാണ് കാണുന്നത്. സമൂഹങ്ങളുടെ വികസനത്തില്‍ ഇന്നും കറുത്ത അടയാളമായി നില്‍ക്കുന്ന സ്ത്രീ യാത്രക്കാരും സുരക്ഷ എന്ന വലിയ ചോദ്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ആണ്‍-പെണ്‍ ഭേദമന്യേ ഹജ്ജിന് ആഹ്വാനം ചെയ്ത പ്രവാചകന്‍ മുഹമ്മദും, യാത്രകളെ ഏറെ പ്രോത്സാഹിപ്പിച്ച ഇസ്‌ലാം മതവും ഉണ്ടായിട്ടും സ്ത്രീകളെ യാത്രകളില്‍നിന്ന് പിന്തിരിപ്പിക്കുന്ന അലിഖിത സാമൂഹ്യനിയമങ്ങളുണ്ടായിരുന്നെന്നു വേണം കരുതാന്‍. യൂറോപ്പിലെയും അമേരിക്കയിലെയും സ്ത്രീകള്‍ക്കുതന്നെ വീടകങ്ങള്‍ വിട്ടിറങ്ങാന്‍ ഒരുപാട് സമരങ്ങളും ത്യാഗങ്ങളും സഹിക്കേണ്ടിവന്നു. ഒറ്റക്കുള്ള യാത്ര ഇന്നും പല സ്ത്രീകള്‍ക്കും പേടിസ്വപ്‌നം തന്നെയാണ്. ഇത് ഒരു ആരോഗ്യകരമായ പ്രവണതയല്ല.
15-ാം നൂറ്റാണ്ടിനുശേഷം പശ്ചിമേഷ്യയിലൂടെ യാത്ര ചെയ്തിരുന്ന സൂഫിവര്യകളുണ്ടായിരുന്നു. കി വേല ടവമറീം ീള കഹെമാ എന്ന പുസ്തകമെഴുതിയ ഇസബെല്‍ എബര്‍ഹാട്ടിനെ പോലെ ആണ്‍വേഷത്തിലും യാത്രചെയ്തവരുണ്ടായിരുന്നു. ജനിതക പരിണാമ ശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും ഏറെ പ്രധാനപ്പെട്ടതാണ് സ്ത്രീകളുടെ യാത്രകള്‍. വിവാഹശേഷം ഭര്‍തൃവീട്ടിലേക്കുള്ള യാത്ര അത്തരത്തില്‍ സുപ്രധാനമാണ്. മറ്റൊരു സാമൂഹ്യവ്യവസ്ഥയിലേക്കും ജീവിതരീതിയിലേക്കുമുള്ള പറിച്ചുനടലിനോട് സ്വന്തത്താല്‍തന്നെ താദാത്മ്യപ്പെടാന്‍ ഇന്നും സ്ത്രീകള്‍ സമയമെടുക്കുന്നു. നിരന്തരം യാത്രചെയ്യുകയും വീടുമാറുകയും ചെയ്യുന്ന സമൂഹങ്ങള്‍ മരുഭൂമികളിലിന്നുമുണ്ട്.
ഒറ്റക്കും കൂട്ടായും ഇന്നും ഒരുപാട് യാത്രികരുണ്ട്. മുന്‍നൂറ്റാണ്ടുകളെ അപേക്ഷിച്ച് അവര്‍ക്ക് മുന്നില്‍ പ്രയാസങ്ങളും തസ്സങ്ങളും കുറയുന്നു. ഏജന്‍സികളുടെ പാക്കേജനുസരിച്ചാണ് വിനോദയാത്രകള്‍. സാറ്റ്‌ലൈറ്റ് മാപ്പിംഗും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഇതെളുപ്പമാക്കുന്നു. യാത്രാനുഭവങ്ങള്‍ വിനോദമൂല്യത്തിലേക്ക് ചുരുങ്ങി. പല പല ആവശ്യങ്ങള്‍ക്കായി ആളുകള്‍ യാത്രയില്‍ തന്നെയാണ്. അപ്പോഴും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നവര്‍ തങ്ങളുടെ വേരുകളിലേക്കുള്ള യാത്രകളിലൂടെ സ്വയം അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് മൈക്കള്‍ ബ്രെയ്ന്‍ പറയുന്നു.
കാണുന്നതുപോലെ നിഷ്‌കളങ്കമല്ല യാത്രകള്‍. ഗുരുതര സാമൂഹ്യരാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ളവയാണവ. എല്ലാ സമൂഹങ്ങളിലും മധ്യവര്‍ഗക്കാരാണ് വീടുവിട്ട് പുറപ്പെടുന്നത്. അലഞ്ഞുതിരിഞ്ഞുനടക്കുന്നവരുടെയും സൂഫികളുടെയും തീര്‍ഥാടകരുടെയും വര്‍ഗസാമ്പത്തികസ്ഥിതിയിടം അതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന, ഋതുക്കള്‍ക്കനുസരിച്ച് ആഘോഷങ്ങളുണ്ടായിരുന്ന ആദ്യകാല കര്‍ഷക സമൂഹങ്ങള്‍ക്ക് 20-ാം നൂറ്റാണ്ടിലെ പോലെ വിനോദത്തിനായി പ്രകൃതിയിലേക്ക് യാത്ര ചെയ്യേണ്ടിരുന്നില്ല. ഇന്നത്തെ ആഘോഷപൂര്‍വുള്ള 'പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കുകള്‍' പോലും വിശകലനവിധേയമാവുന്നതങ്ങിനെയാണ്. വിനോദസഞ്ചാരികള്‍ പ്രദേശവാസികളെ പുച്ഛത്തോടെ മാത്രമെ കാണുന്നുള്ളൂ. അക്കാര്യത്തില്‍ ഇബ്‌നു ജുബൈറിന്റെയും ഇബ്‌നുബത്തൂത്തയുടെയും മാഹുവാന്റെയും അബ്ദുറസാഖിന്റെയുമൊക്കെ വര്‍ഗചിന്തകള്‍ അങ്ങനെ പുറത്തുവരുന്നുണ്ട്.
യാത്രയുമായി ബന്ധപ്പെടുത്തി പറയുന്ന രാഷ്ട്രീയ മാനങ്ങളുള്ള പദമാണ് ഋഃുഹീൃല അഥവാ പര്യവേഷണം. പര്യവേഷണമായിരിക്കരുത് ഒരു യാത്രികന്റെയും/യുടെയും ലക്ഷ്യം. യാത്രകളിലുടെ വ്യത്യസ്ത പ്രദേശങ്ങളുടെയും അനുഭവങ്ങളുടെയും ഭാഗമാവുകയാണ് അവര്‍. പര്യവേഷണോദ്ദേശ്യങ്ങള്‍ അധിനിവേശ മനസ്ഥിതിയുടേതാകയാല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് അത് വംശങ്ങളുടെമേല്‍ ഉണ്ടാക്കിയ സമാനതകളില്ലാത്ത മൃഗീയത ഉണര്‍ത്തുന്നവ തന്നെയാണ്. പുതിയ ആഗോളഗ്രാമങ്ങള്‍ ദേശാതിര്‍ത്തികള്‍ മായ്ക്കുന്നു. യാത്രക്കാര്‍ക്കിത് ശുഭസൂചനതന്നെ. അതോടൊപ്പം സാഹസികതകളുടെ പാരമ്യതകള്‍ താണ്ടിയ യാത്രക്കാരുടെ തലമുറകളുടെ പകിട്ടും, ഇത്രയധികം ഗതാഗതസംവിധാനകളും സാങ്കേതികവിദ്യകളും പുരോഗമിച്ച കാലത്തോടുകൂടി അവസാനിച്ചിരിക്കുന്നു.
(അവസാനിച്ചു)