നെയ്യ് രണ്ടുമൂന്നു തരത്തിലുണ്ട്. പശുവിന് പാല് കാച്ചി ഉറവ് ഒഴിച്ച് ഒരു ദിവസം വെച്ചുണ്ടാക്കുന്ന തൈര് കടഞ്ഞെടുത്തുണ്ടാക്കുന്ന ശുദ്ധമായ പശുവിന് നെയ്യ്.
നെയ്യ് രണ്ടുമൂന്നു തരത്തിലുണ്ട്. പശുവിന് പാല് കാച്ചി ഉറവ് ഒഴിച്ച് ഒരു ദിവസം വെച്ചുണ്ടാക്കുന്ന തൈര് കടഞ്ഞെടുത്തുണ്ടാക്കുന്ന ശുദ്ധമായ പശുവിന് നെയ്യ്. ആട്, മാട്, ഒട്ടകം, പന്നി തുടങ്ങിയ മൃഗങ്ങളുടെ മാംസള ഭാഗങ്ങളില്‍ ഒട്ടിക്കിടക്കുന്ന നെയ്യ്. പച്ചക്കറി വസ്തുക്കളില്‍നിന്നും കടല, നാളികേരം തുടങ്ങിയവയില്നിന്നുമെടുക്കുന്ന വെജിറ്റബ്ള്‍ ഗീ അഥവാ പച്ചക്കറി നെയ്യ് എന്നിങ്ങനെ മൂന്ന് വിഭാഗമായി നെയ്യിനെ വേര്‍തിരിക്കാം. നെയ്യ് കൂടുതലടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഇഷ്ടപ്പെടുന്ന കുട്ടികളില്‍ വേഗത്തില്‍ വണ്ണംവെക്കുക, വളരെ നേരത്തേ പ്രായപൂര്‍ത്തിയാകുക, ശരീരത്തില്‍ അങ്ങിങ്ങായി മുഴകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നു. കൂടാതെ വളരെ ചെറുപ്പത്തില്‍തന്നെ ഷുഗര്‍, കൊളസ്ട്രോള്‍ പോലുള്ള അസുഖങ്ങളും ബാധിക്കുന്നു.
മാരകമായ പല രോഗങ്ങള്‍ക്കും കാരണം ഫ്രീറാഡിക്കല്സ് ശരീരത്തില്‍ അമിതമായി പ്രവര്‍ത്തിക്കുന്നതാണ്.
പ്രമേഹം, വാതരോഗങ്ങള്‍, ഭഗന്ദരം, വ്രണങ്ങള്‍, കുഷ്ഠരോഗങ്ങള്‍, ഉദരരോഗം, അര്‍ശസ്സ്, മാറാത്ത തലവേദന, ശിരോരോഗങ്ങള്, അകാരണ ശരീരം മെലിച്ചില്‍, തൂക്കക്കുറവ്, വണ്ണം വെക്കാതിരിക്കുക, വാര്‍ധക്യസഹജമായ അസുഖങ്ങള്‍, അവയവങ്ങളുടെ വളര്‍ച്ചക്കുറവ് തുടങ്ങിയ അനേകം രോഗങ്ങള്‍ക്കും ജി.എന്‍.എ ഘടകങ്ങളുടെ വൈകല്യത്തിനും വരെ ഫ്രീ റാഡിക്കല്‍സ് കാരണമാകാറുണ്ട്. നെയ്യില്‍ വിറ്റമിന്‍ ഇ-യും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കല്‍സിനെ നശിപ്പിക്കാനുള്ള കഴിവ് വിറ്റമിന്‍ ഇ-ക്കും ബീറ്റാകരോട്ടിനുമുണ്ട്.
നെയ്യ് എങ്ങനെ ഉാക്കാം
എല്ലാതരം പാലും 100 ഡിഗ്രി സെന്റിഗ്രെയ്ഡില്‍ കാച്ചി ആവശ്യത്തിന് ഉറവ് ഒഴിച്ചു ഒരു ദിവസം വെച്ച് തൈരാക്കി കടഞ്ഞെടുത്ത സത്താണ് നെയ്യ്. നെയ്യ് എടുത്തതിനു ശേഷം ലഭിക്കുന്നതാണ് മോര്. എളുപ്പത്തില്‍ ദഹിപ്പിക്കുന്നതും ലഘുവും കഷായ അമ്ല രുചിയുള്ളതും കഫ, വാത രോഗങ്ങളെ ശമിപ്പിക്കുന്നതുമാണ്. അയമോദകം, കറിവേപ്പില, മഞ്ഞള്‍ ഇവയിട്ടു കാച്ചിയ മോര് (അമിത പുളിയില്ലാതെ) ഉദരസംബന്ധമായ രോഗങ്ങളെ മാറ്റുന്നതാണ്. ആയുര്‍വേദ ഔഷധങ്ങള്‍ ഫ്രീ റാഡിക്കല്‍സിനെ പുറംതള്ളാനുള്ള ആന്റി ഓക്സിഡന്റുകളാണ്. അതുതന്നെ ഘൃതത്തോടു ചേരുമ്പോള്‍ ഇരട്ടി ശക്തി ലഭിക്കുന്നു.