പെരുവിരല്‍

ജസ്‌ലി കോട്ടക്കുന്ന്
സെപ്റ്റംബര്‍ 2020

മുള  ചുവപ്പിച്ച കൈയിലെ
ഇരട്ട വരക്കുള്ളില
കണ്ണീര്‍ത്തുള്ളികള്‍ - മുഖം കറുപ്പിച്ചിരുണ്ടിരിക്കുന്നു.

ഇന്നലെ മാഞ്ഞ  വരകളെല്ലാം
ഇന്നേയ്ക്കേറെ  ചുവപ്പണിഞ്ഞു.

ഇന്നലെ പാഠമോതായ്കയാലിന്നോ
പുസ്തകം പാടെ മറന്നു.
ഗൃഹപാഠമതികഠിനമാകയാല
മോന്തിക്കു തന്നെയുറങ്ങീടണം.

നന്നാവുമുണ്ണിയെന്നു   ചൊല്ലി -
ട്ടെത്ര പിച്ചും തല്ലും ചവിട്ടും.
പടിയിറങ്ങും മുമ്പേ നന്നാവുമെന്നോതി
ഉള്ളാലെ ചിരിച്ചു നോക്കി.

ഒരു നാള്‍ കാശെണ്ണി -
നോക്കാതെടുത്തന്നു  ഗുരുവിനെ
തെറ്റെന്നു ചൂണ്ടി
ആരോപണാര്‍ഥം - ഗുരു
തലകുനിച്ചുടനെ
കണ്ണീര്‍ധാര പൊഴിക്കെ,
അത്രമേല്‍ സന്തോഷമാകയാലന്നു
ഉച്ചത്തിലേറെ ചിരിച്ചു.

മൃദുവായൊന്നു
ചിരിക്കും മധ്യേ - ഗുരു,
പെരുവിരലൊന്നു  മുറിക്കുന്നു

പഴങ്കഥ മാറ്റിയെഴുതട്ടെന്നോതി-
യെന്‍ ഉള്ളം കൈയില്‍ നല്‍കുന്നു.
എന്റെ കൈയിലും നാവിലും
ഹൃത്തിലും സിരയിലും
പെരുവിരലിന്നറ്റത്തുതിര്‍ന്ന
ചുടുചോരയൊഴുകുന്നു.

ഇന്നുമുള്ളിലെന്‍ ഗുരു
എണീറ്റുനില്‍പ്പുണ്ടാ
മുറിഞ്ഞ പെരുവിരലും  ചൂണ്ടി........

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media