ഔപചാരിക പഠനപ്രക്രിയ സാധ്യമാക്കുന്ന ക്ലാസ്‌റൂം സംവേദനങ്ങളെ കൂടിയായിരുന്നു കോവിഡ് ലോക്ക് ചെയ്തത്.
സാമൂഹിക സംവിധാനത്തിനകത്ത് ഒരുപാട് മാറ്റം ഉണ്ടാക്കിയ കൊറോണാ വ്യാപനം ഏറ്റവും ചലനാത്മകമായ മാറ്റം ഉണ്ടാക്കിയത് വിദ്യാഭ്യാസ രംഗത്താണ്. കോറോണ പോലുള്ള സാമൂഹിക സമ്പര്‍ക്കം നിരാകരിച്ച മഹാമാരി വന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ കേരളത്തിലെ പൊതു സമൂഹം ഓണ്‍ലൈന്‍ ക്ലാസ് പോലുള്ള സംവിധാനങ്ങളോട് പൊരുത്തപ്പെടാന്‍ ഇനിയും ഏറെ സമയമെടുത്തേനെ.
ഒട്ടും പ്രതീക്ഷിക്കാതെ വന്ന മഹാമാരിയായിരുന്നു കോവിഡ് 19. എല്ലാം താളംതെറ്റിയെങ്കിലും പല സാമ്പ്രദായിക രീതികള്‍ക്കും മാറ്റം വന്നു, പുതിയ രീതികള്‍ സ്വീകരിക്കാന്‍ അവസരമുായി എന്നു വേണം പറയാന്‍. പല കാര്യങ്ങള്‍ക്കും വിഘ്‌നം സംഭവിച്ചു, ഇനിയെന്ത് എന്നറിയാതെ സ്തംഭിച്ചുനിന്നെങ്കിലും, ഇതിന്റെ മുന്നില്‍ പകച്ചുനില്‍ക്കാതെ കേരളത്തിലെ മത വിദ്യാഭ്യാസ രംഗം ഈ സാഹചര്യം വളരെ പെട്ടെന്നു തന്നെ കാലികവും ശാസ്ത്രീയവുമായി മാറ്റുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തി, പരിഹാരമാര്‍ഗവുമായി മാതൃകയായിരിക്കുകയാണ് സമസ്ത കേരള ഇസ്‌ലാം മത വി
ദ്യാഭ്യാസ ബോര്‍ഡ്.
പഠനരംഗത്ത് ഡിജിറ്റല്‍ ലോകവുമായി അത്രയൊന്നും ബന്ധമില്ലാത്ത സാധാരണക്കാര്‍ക്കിടയില്‍ ഏതു വിധേന ഇടപെടുമെന്ന സങ്കീര്‍ണമായ ചോദ്യത്തിന് മുന്നിലും ഉപയോഗ സൗഹൃദ മാധ്യമം തന്നെ അതിന് കെത്തി ഒരു ദിവസം പോലും മുടങ്ങാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നുകൊിരിക്കുന്നു. സാധാരണക്കാര്‍ക്ക് പോലും വളരെ പെട്ടെന്ന് ഉപയോഗിക്കാവുന്ന രീതിയിലുള്ള സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തിയാണിത് സാധ്യമാക്കിയത്. 45 രാജ്യങ്ങളില്‍നിന്നും 648000 വരിക്കാരും 109641604 കാഴ്ചക്കാരുമായി വളരെ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ഇന്നീ രീതി.
സാധ്യതയും പരിമിതിയും
പരിധികളും പരിമിതികളുമുള്ള പോലെത്തന്നെ അനുകൂലവും പ്രതികൂലവുമായ പല സാഹചര്യങ്ങളും ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുണ്ട്. എങ്കിലും വളരെ വ്യവസ്ഥാപിതമായി വിദ്യാര്‍ഥികളുടെ മാനസിക-ശാരീരിക-സാമൂഹികാരോഗ്യം പരിഗണിച്ച് പരമാവധി നല്ല നിലയില്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് 'സമസ്ത ഓണ്‍ലൈന്‍ മദ്‌റസ.' സാധാരണ ഗതിയില്‍ മദ്‌റസ തുറക്കുന്ന അന്നു തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസ് തുടങ്ങാനായി. മദ്‌റസ തുറക്കുന്ന അന്ന് മുതല്‍ ഇന്ന് വരെ 107960015 കാഴ്ചക്കാരുമായി (28.07.2020-ലെ കണക്ക് പ്രകാരം) മുടങ്ങാതെ വളരെ ശാസ്ത്രീയവും പ്രായോഗികവുമായ രീതിയില്‍ അത് മുന്നോട്ടു കൊണ്ടുപോകുന്നു.
കുട്ടികള്‍ക്ക് താരതമ്യേന പ്രയാസങ്ങള്‍ കുറവാണെങ്കിലും പെട്ടെന്ന് ഈ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധാരണ ക്ലാസുകളേക്കാള്‍ പ്രയാസമായാണ് തുടക്കത്തില്‍ അനുഭവപ്പെട്ടത്. ഈയൊരു റിസ്‌ക് ഏറ്റെടുക്കാന്‍ രക്ഷിതാവും അധ്യാപകരും തയാറായാല്‍ ഓണ്‍ലൈന്‍ ക്ലാസ് വളരെ ഉപകാരമായിരിക്കും.
സാധാരണ ഗതിയില്‍ ഒന്നര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ നീണ്ടുപോയിരുന്ന ക്ലാസുകള്‍ വെറും അര മണിക്കൂറിലായി ഒട്ടും മടുപ്പു വരാത്ത രീതിയില്‍ സരസവും ലളിതവുമായി അവതരിപ്പിക്കാന്‍ കഴിയുന്നു എന്ന പ്രത്യേകത ഉണ്ട്. 10 മിനിറ്റ് ഖുര്‍ആനും 20 മിനിറ്റ് അതത് ദിവസങ്ങളിലെ സിലബസ് ക്രമീകരിച്ച വിഷയവുമായിരിക്കും ക്ലാസ്.
ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി പ്രത്യേകം തയാറാക്കിയ കൃത്യമായ സിലബസിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഒട്ടും ഭാരമാവാത്ത രീതിയിലാണ് ക്ലാസുകള്‍ സംവിധാനിച്ചിട്ടുള്ളത്. അതു തന്നെ കൃത്യമായ ടൈംടേബ്ള്‍ പ്രകാരം മുടങ്ങാതെ പ്രക്ഷേപണം ചെയ്യുന്നു. ഒരു മാസത്തിലെ ക്ലാസുകള്‍ തന്നെ വിവിധ സ്‌പെല്ലുകളായിട്ടാണ് ക്ലാസ് റെക്കോര്‍ഡിംഗ് നടക്കുന്നത്. ഓരോ സ്‌പെല്ലിലെയും ക്ലാസുകള്‍ക്കു ശേഷം കൃത്യമായ വിലയിരുത്തലുകളും നിര്‍ദേശങ്ങളും ട്യൂട്ടര്‍മാര്‍ക്ക് നല്‍കിവരുന്നു. ശേഷം വേ മാറ്റങ്ങള്‍ ഉള്‍ക്കൊ് അടുത്ത സ്‌പെല്ലിലേക്ക് കടക്കുന്നു.
പ്രഗത്ഭരായ ഫാക്കല്‍റ്റിയും ഉണ്ടാക്കി, മുഫത്തിശുമാരുടെ മേല്‍നോട്ടത്തില്‍ ട്യൂട്ടര്‍മാര്‍ക്കുള്ള പ്രത്യേക ട്രെയ്‌നിംഗ് നല്‍കി വിവിധ സ്‌പെല്ലുകളായിട്ടുള്ള റെക്കോര്‍ഡിംഗ് ക്ലാസുകളാണ് നടക്കുന്നത്. നിരന്തരമുള്ള വിലയിലുത്തല്‍, മാര്‍ഗനിര്‍ദേശങ്ങള്‍ വരുത്തേ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണം എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാംസ്, താഴേ തട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ കൃത്യമായ രീതിയില്‍ നടന്നുവരുന്നു. ഓരോ പ്രദേശത്തുമുള്ള മദ്‌റസയിലെയും അധ്യാപകര്‍ അവരവരുടെ കീഴിലുള്ള വിദ്യാര്‍ഥികളുടെ വാട്‌സ്ആപ്പ് പോലെയുള്ള മീഡിയകള്‍ വഴി ഫോളോഅപ്പ് നടത്തുന്നു.
വിലയിരുത്തലുകളും അഭിപ്രായങ്ങളും ആരായുകയും പഠിതാക്കള്‍ക്കും മറ്റു പ്രേക്ഷകര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കമന്റ് ബോക്‌സില്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ഫലപ്രദമാവാന്‍ പിന്നെയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍ ട്യൂട്ടറെ കൂടാതെ രക്ഷിതാവ്, വിദ്യാര്‍ഥി, അധ്യാപകന്‍ എന്നീ മൂന്ന് ഘടകങ്ങളും കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഇത്തരം ഒരു സംവിധാനം കൂടുതല്‍ ഉപകാരപ്രദമാവൂ.
ഇവര്‍ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. അത്തരം ഒരു രീതിയാണ് നമ്മള്‍ പരീക്ഷിക്കുന്നത്. ടൈം ടേബ്ള്‍, ക്ലാസിന്റെ സമയം, അസെയ്ന്‍മെന്റ് തുടങ്ങി ക്ലാസുകളെ കുറിച്ചുള്ള പൊതു ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതിനുള്ള സംവിധാനവും ഉണ്ടാക്കിയിരിക്കുന്നു.
എല്ലാ ദിവസവും ഒരേസമയം ക്ലാസ് അറ്റന്റ് ചെയ്യാന്‍ ശ്രമിക്കുക. അറ്റന്റ് ചെയ്യുന്ന സ്ഥലത്ത് പഠന സാഹചര്യം ഉാക്കാന്‍ ശ്രദ്ധിക്കുക. കൂടെ രക്ഷിതാവ് ഇരിക്കുന്നില്ലെങ്കില്‍ ഏതുസമയവും രക്ഷിതാവിന്റെ നിരീക്ഷണം എത്താന്‍ പാകത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കുക. ക്ലാസ് കഴിഞ്ഞതിനു ശേഷം എന്ത് പഠിച്ചു, ഹോം വര്‍ക്ക് എന്തൊക്കെയു് എന്ന് അന്വേഷിക്കുക. ക്ലാസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കഴിഞ്ഞാല്‍ മൊബൈല്‍ വാങ്ങിവെക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നെറ്റ്‌വര്‍ക് കണക്ഷന്‍, ഡിവൈസുകളുടെ അപര്യാപ്തത, ഡിജിറ്റല്‍ അഡിക്ഷന്‍, അതു കാരണം ഉണ്ടാകുന്ന ശാരീരിക-മാനസിക-സാമൂഹിക പ്രശ്‌നങ്ങള്‍, ഡെയ്‌ലി റൂട്ടിന്‍സ് താളം തെറ്റുന്നു, സാമൂഹിക ഇടപെടലുകള്‍ക്ക് കുറവ് വരുന്നു തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ പഠന സംവിധാനത്തിനകത്തുണ്ടെങ്കിലും ലഭ്യമായ സൗകര്യങ്ങളെ ഉപയോഗിച്ച് വരും തലമുറക്ക് മതബോധം പകര്‍ന്നുനല്‍കാനും അവരെ ധാര്‍മിക ബോധമുള്ള തലമുറയായി വളര്‍ത്തിയെടുക്കാനും എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അത് നല്‍കാന്‍ മടിച്ചിരിക്കാതെ മുന്നേറുക എന്ന നയമാണ് സമസ്ത ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.