മായം മറിമായം

ഗിഫു മേലാറ്റൂർ
2015 മാര്‍ച്ച്‌
ലാഭക്കൊതിയന്മാര്‍ പണമുണ്ടാക്കാന്‍ വേണ്ടി മായം ചേര്‍ക്കുന്ന വസ്തുവാണ് ഭക്ഷ്യഎണ്ണകള്‍. വെളിച്ചെണ്ണയില്‍ പരുത്തിക്കുരു, റബ്ബര്‍ക്കുരു

വെളിച്ചെണ്ണയിലും
ലാഭക്കൊതിയന്മാര്‍ പണമുണ്ടാക്കാന്‍ വേണ്ടി മായം ചേര്‍ക്കുന്ന വസ്തുവാണ് ഭക്ഷ്യഎണ്ണകള്‍. വെളിച്ചെണ്ണയില്‍ പരുത്തിക്കുരു, റബ്ബര്‍ക്കുരു എന്നിവയുടെ നീരുകള്‍ കലര്‍ത്താറുണ്ട്. കൂടാതെ മിനറല്‍ ഓയിലും ആവണക്കെണ്ണയും ചേര്‍ക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണ ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടില്ല എന്നതത്രെ പരമാര്‍ഥം. നമ്മള്‍ കൊപ്രയാട്ടിയെടുക്കുന്ന എണ്ണയൊഴികെ ബാക്കിയെല്ലാം മായം ചേര്‍ത്തതാണ് എന്നറിയുക.
സ്വര്‍ണ്ണ നിറത്തിലും മറ്റും പരസ്യം നല്‍കുന്ന എണ്ണയിലായിരിക്കും മായം കൂടുതലെന്ന് അനുഭവസ്ഥര്‍ പറയാറുണ്ട്. മോട്ടോര്‍ വാഹനങ്ങളില്‍ ലൂബ്രിക്കേറ്റ് ഓയിലായി ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളും ഭക്ഷ്യഎണ്ണയില്‍ കലര്‍ത്താറുണ്ട്. ഇവ വയറിളക്കം, ഛര്‍ദ്ദി, അതിസാരം എന്നിവ ഉണ്ടാക്കും. ഇത്തരം എണ്ണകളുടെ നിരന്തരമായ ഉപയോഗം കാന്‍സറിനും കാരണമാകും. പഴകിയ എണ്ണയില്‍ മായം ചേര്‍ത്ത് പുതുപുത്തനാക്കി തോന്നിച്ച് ഉപയോഗിക്കുന്നത് ഉദരരോഗങ്ങള്‍, കരള്‍ സംബന്ധമായ പ്രയാസങ്ങള്‍ തുടങ്ങിയവക്ക് വഴിവെക്കുമെന്നറിയുക. പാം ഓയിലും സോയാ ഓയിലും വെളിച്ചെണ്ണയില്‍ കലര്‍ത്താറുണ്ടെങ്കിലും ഇവ പക്ഷേ, വിഷവസ്തുക്കളല്ല. പാരഫിന്‍ എന്ന മായത്തിന് വെളിച്ചെണ്ണയില്‍ കലര്‍ന്നാല്‍ പ്രത്യേകിച്ച് ഒരു മണവും അനുഭവപ്പെടില്ല. അത്ര വിദഗ്ധമായാണ് വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത്!

പാലിലുമുണ്ട് മായം
മായം കലര്‍ത്തല്‍ നാട്ടിന്‍പുറങ്ങളില്‍ പണ്ടേ നടപ്പുള്ള രീതിയാണ്; പാലില്‍ വെള്ളം ചേര്‍ക്കല്‍ പോലെ. ആകെ വെള്ളത്തിന്റെ അളവ് അഞ്ച് ശതമാനത്തിലും കൂടുതലാണെങ്കില്‍ അത് വെള്ളം ചേര്‍ത്ത പാലാണെന്ന് നിസ്സംശയം പറയാം. പാലില്‍ വെള്ളം ചേര്‍ക്കുന്നതുമൂലം ഉപയോഗിക്കുന്നയാള്‍ക്ക് സാമ്പത്തിക നഷ്ടം എന്നതിനു പുറമെ, അഴുക്കുചാലുകളില്‍നിന്നും വൃത്തിഹീനമായ കുളങ്ങളില്‍നിന്നും മറ്റു ജലസ്രോതസ്സുകളില്‍നിന്നുമുള്ള വെള്ളം ചേര്‍ക്കുക വഴി ധാരാളം രോഗാണുക്കളും പാലില്‍ കലരുന്നു. കൃത്രിമപ്പാലും ഇപ്പോള്‍ വിപണിയിലെത്തുന്നുണ്ട്. പാലിന്റെ രുചിയുള്ള രാസപദാര്‍ഥങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. 
വെള്ളത്തിന് പുറമെ അമോണിയം സള്‍ഫേറ്റ്, യൂറിയ, സ്റ്റാര്‍ച്ച് എന്നിവയും പാലില്‍ ചേര്‍ക്കുന്നുണ്ട്. വിപണിയില്‍ വിലകുറഞ്ഞ പാല്‍ മാത്രം ചോദിച്ചു വാങ്ങുന്നവര്‍ ജാഗ്രതൈ! ഇത്തരം പാക്കറ്റ് പാലുകളില്‍ അപകടം മാത്രം കൈമുതലാക്കിയ ഫോര്‍മാലിന്‍ എന്ന രാസവസ്തുവിന്റെ അംശമുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media