ഹേയ് മീനേയ്...
മുനീറ തിരുത്തിയാട്
2015 മാര്‍ച്ച്
മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് മീന്‍ വേവിച്ച് മുള്ളു നീക്കി ചെറുതായി നുള്ളിയെടുക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേ്സ്റ്റ്,
മീന്‍ തോരന്‍
നെയ്മീന്‍ - 500 ഗ്രാം
സവാള അരിഞ്ഞത് - 5 എണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേ്സ്റ്റ് - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഗരംമസാല - 1 ടീസ്പൂണ്‍
ഉപ്പ്, പൊതീനയില- പാകത്തിന്
മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് മീന്‍ വേവിച്ച് മുള്ളു നീക്കി ചെറുതായി നുള്ളിയെടുക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേ്സ്റ്റ്, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മീനും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. കുരുമുളക് പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് ഇളക്കുക. വെള്ളം വറ്റുമ്പോള്‍ കറിവേപ്പിലയും പൊതീനയിലയും ചേര്‍ത്ത് നന്നായി ഇളക്കുക.
ഏട്ടത്തല മുളകിട്ടത്
ഏട്ടത്തല - 500 ഗ്രാം
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കറിവേപ്പില, പൊതീനയില - 4 ഇതള്‍
ചുവന്നുള്ളി - 10 ഇതള്‍
വെളുത്തുള്ളി - 10 ഇതള്‍
ഇഞ്ചി- 1 വലിയ കഷ്ണം
പച്ചമുളക് - 4 എണ്ണം
കായം - 1 നുള്ള്
പുളി - 50 ഗ്രാം
ഒരു ചട്ടിയില്‍ കുറച്ച് വെള്ളം ഒഴിച്ച് അതിലേക്ക് തലക്കഷ്ണങ്ങള്‍ ഇടുക. ഇഞ്ചി, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചതച്ചതും പൊതീന, ചപ്പ്, കറിവേപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പുളി നന്നായി പിഴിഞ്ഞ് വേവിക്കുക. വെന്തുകഴിയുമ്പോള്‍ കായം പൊടിച്ചിടുക. നല്ല പോലെ വെന്തുകഴിഞ്ഞാല്‍ ഇളക്കി ഉപയോഗിക്കുക.
ഏട്ടമുട്ട വറ്റിച്ചത്
മീന്‍മുട്ട - 1 കിലോഗ്രാം
ചുവന്നമുളക് ചതച്ചത് - 1 കപ്പ്
ചുവന്നുള്ളി ചതച്ചത് - 1 1/2 കപ്പ്
വെളിച്ചെണ്ണ - ആവശ്യത്തിന്
മുട്ട - 10 എണ്ണം
ഇഞ്ചി - ചെറു കഷ്ണം
പൊതീന, കറിവേപ്പ് - 5 ഇതള്‍
മഞ്ഞള്‍പ്പൊടിയിട്ട് മീന്‍മുട്ടയും ഉപ്പും ചേര്‍ത്ത് നന്നായി വറ്റിച്ച് എടുക്കുക. വെള്ളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചുവന്നുള്ളി, ചുവന്നമുളക് എന്നിവ ചതച്ചതും ഇഞ്ചിയും പൊതീനയും കറിവേപ്പും കൂട്ടിക്കുഴച്ചതും ചേര്‍ത്ത് ഇളക്കുക. അതിലേക്ക് മുട്ടയും ഇട്ടുകൊടുക്കുക. വെന്തുവരുമ്പോള്‍ ഇളക്കിയെടുത്ത് ഉപയോഗിക്കാം.
കരിമീന്‍ പൊള്ളിച്ചത്
കരിമീന്‍ - 3 എണ്ണം
ഇഞ്ചി - 1 കഷ്ണം
ചുവന്നുള്ളി - 1 കപ്പ്
വെളുത്തുള്ളി - 1/2 കപ്പ്
പച്ചമുളക് - 6 എണ്ണം
കറിവേപ്പ്, പൊതീനയില - ആവശ്യത്തിന്
മുളകുപൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2
വെളിച്ചെണ്ണ - 4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കരിമീന്‍ വരഞ്ഞ് വെച്ചതില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, നുളക് പൊടി എന്നിവ അരടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് കുഴച്ച് മീനില്‍ പുരട്ടിവെക്കുക. പരന്ന ഒരു പാത്രത്തില്‍ വാഴയില വെച്ച് അതില്‍ മീന്‍ നിരത്തിവെക്കുക. ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചതച്ചതും ഒരു മുള്ള് ഉപ്പും ചേര്‍ത്ത് മീനിന്റെ മുകളില്‍ നിരത്തിവെക്കുക. അരടീസ്പൂണ്‍ എണ്ണ അതിനു മീതെ ഒഴിച്ച് മറ്റേ വാഴയില വെച്ച് പാത്രം കൊണ്ട് മൂടിവെക്കുക. മൂന്ന് മിനുട്ട് ചെറിയ തീയില്‍ വേവിക്കുക. അതിന്നു ശേഷം ഇലമാറ്റി മീന്‍ തിരിച്ചിട്ട് ബാക്കി എണ്ണ കൂടി മീനുകളില്‍ ഒഴിച്ച് ഇലകൊണ്ട് മൂടി മൂന്നു മിനിറ്റ് കൂടി വേവിക്കുക.