ഞാന്‍
ലുബാന.സി /കാമ്പസ്
2015 മാര്‍ച്ച്
അന്നായിരങ്ങളെ വെടിവെച്ചു കൊന്നതും
അമ്പലം, മസ്ജിദില്‍ ബോംബുകള്‍ വെച്ചതും
അമ്മതന്‍ നിറവയര്‍ ശൂലത്തില്‍ കോര്‍ത്തതും
അന്നായിരങ്ങളെ വെടിവെച്ചു കൊന്നതും
അമ്പലം, മസ്ജിദില്‍ ബോംബുകള്‍ വെച്ചതും
അമ്മതന്‍ നിറവയര്‍ ശൂലത്തില്‍ കോര്‍ത്തതും
അനേകായിരങ്ങളെ അനാഥരാക്കിയതും
ഞാനല്ല
അറിയില്ലെനിക്കൊരു ജീവന്‍ തകര്‍ക്കാന്‍
ആവില്ലെനിക്കരുതായ്മ ചെയ്യാന്‍
ഭയമുണ്ടെനിക്കന്ത്യനാളിലെ ശിക്ഷ
തേടുന്നു ഞാന്‍ എന്റെ നാഥന്റെ സ്വര്‍ഗം
ലുബാന.സി
സി.എച്ച്.എസ്.എസ് അടയ്ക്കാകുണ്ട്.
അപരാജിത
മാഷ് പഠിപ്പിച്ചുതന്ന പുസ്തകത്താളുകളിലെ ധീര വനിതകളുടെ കഥകള്‍ വായിച്ച് അവള്‍ പുളകംകൊണ്ടു. പെണ്‍കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണെന്ന് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ ഉദ്‌ഘോഷിച്ചു. അച്ഛന്‍ അവളെ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി. അടുക്കളയിലെ കരി കൊണ്ട് തന്നെപ്പോലെ തന്റെ മകള്‍ക്കും ജീവിക്കേണ്ടല്ലോ എന്നോര്‍ത്ത് അമ്മയും അഭിമാനംകൊണ്ടു.
അവളുടെ സൗന്ദര്യത്തിനും പഠിപ്പിനും കുടുംബമഹിമക്കും ചേര്‍ന്ന ചെക്കന്‍ പൊന്നും വേണ്ട, ഒന്നും വേണ്ട എന്നും പറഞ്ഞ് സ്ത്രീധനമായി കിട്ടിയ നൂറുപവനും ബെന്‍സ് കാറും ഓടിച്ച് വിനീതനായി തികഞ്ഞ എളിമയോടെ അവളെ കൂട്ടിപ്പോയി. വരന്റെ ഗൃഹപ്രവേശത്തിനു ശേഷം അവള്‍ ശരിക്കും തിരക്കുള്ള ഒരു 'ധീര'വനിതയായി! അടിച്ചുവാരണം, തുടക്കണം, അമ്മായിയമ്മ, അമ്മായിയച്ഛന്‍, ഭര്‍ത്താവിന്റെ അനുജന്‍ എന്നിവരെ പരിപാലിക്കല്‍ തുടങ്ങി എല്ലാ കര്‍ത്തവ്യങ്ങള്‍ക്കും നേതൃത്വംവഹിച്ചു. ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് അവളുടെ ഉദ്യോഗം ഒരു തടസ്സമാകും എന്നുള്ളതുകൊണ്ട് തികഞ്ഞ 'സ്വാതന്ത്രാനുകൂലിയായ ഭര്‍ത്താവ് ഉദ്യോഗം ഉപേക്ഷിക്കാനായി ആജ്ഞാപിച്ചു! അവസാനം രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതോടെ അവളുടെ സ്ത്രീജന്മം സഫലമായി എന്നറിയിച്ചുകൊണ്ട് സമൂഹം അവള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.
ജീവിതത്തെ ഇത്രയും മനോഹരമായി ഒന്നുമല്ലാതാക്കിത്തീര്‍ക്കാന്‍, ശൂന്യവത്കരിക്കാന്‍ കാണിച്ച ധൈര്യത്തിന്, അത്തരം ധീരത കാണിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിലെ ഒരു പറ്റം സ്ത്രീകളില്‍ ഒരാളായി അവളും മാറി. പോരാടാന്‍ ഭയന്നും മറന്നും പോരാട്ടവീര്യം നഷ്ടപ്പെട്ടും കഴിയുന്ന തോറ്റുകൊണ്ടിരിക്കുന്ന ജനതയിലേക്ക് അവളിലൂടെ ഒരാള്‍കൂടി...
വിജി. പി
സാഫി കോളജ്, വാഴയൂര്‍