മുറിഞ്ഞ നാവ്

സന്തോഷ്, ഒഴിഞ്ഞവളപ്പ്
ജനുവരി 2021

വിശന്ന പശുവിന്
പുല്ലരിയുന്നു
മുറിഞ്ഞ നാവ്
മുടിയഴിച്ചിട്ട നിലവിളികളെ
കത്തിച്ചുകളയുന്നു
ഇരുട്ടിന്റെ കൈകള്‍
അതിനുള്ളില്‍ ഒരമ്മയുടെ
കണ്ണുകള്‍ കടലാകുന്നു
ആങ്ങളയുടെ നെഞ്ചില്‍
അഗ്നിപര്‍വതങ്ങള്‍ ഉയരുന്നു.
തെരുവുകള്‍ തീ തിന്ന്
വാലാട്ടി നില്‍ക്കുന്നു.
ആ രാത്രി ഭൂമി പിളര്‍ന്ന്
കുടിലുകളില്‍ നക്ഷത്രങ്ങള്‍
ഇറങ്ങിവരുന്നു.
തലയോട്ടികളും അസ്ഥികളും
കൊടുങ്കാറ്റുകള്‍ തുറന്നുവിടുന്നു
മണിമന്ദിരങ്ങള്‍ക്ക് നേരെ
ആയിരം പൊള്ളലേറ്റ കാലുകളില്‍
പകല്‍ വിയര്‍ത്തു നില്‍ക്കുന്നു
ഉറങ്ങാത്ത മണ്‍ചിരാതില്‍
ഇപ്പോഴും നിസ്സഹായയായി നിലാവ്
ഭയത്തിന്റെ നോട്ടങ്ങളെ കഴുകിക്കളയുന്നു

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media