മൈദ - രണ്ട് കപ്പ്
കൊക്കോ പൗഡര്‍ - മുക്കാല്‍ കപ്പ്
പഞ്ചസാര - രണ്ട് കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒന്നര ടീസ്പൂണ്‍
ബേക്കിംഗ് സോഡ - ഒരു ടീസ്പൂണ്‍
ഉപ്പ് - അര ടീസ്പൂണ്‍
ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍ - ഒരു ടീസ്പൂണ്‍
പാല്‍ - ഒരു കപ്പ്
ഓയില്‍ - അര കപ്പ്
മുട്ട - രണ്ട്
വാനില എസ്സന്‍സ് - രണ്ട് ടീസ്പൂണ്‍
ചൂടു വെള്ളം - മുക്കാല്‍ കപ്പ്
1. ഒരു ബൗളിലേക്ക് മൈദ, പഞ്ചസാര (പൊടിച്ചത്), കൊക്കോ പൗഡര്‍, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ്, കോഫി പൗഡര്‍ എന്നിവ ഇടുക. ഒരു വിസ്‌ക് ഉപയോഗിച്ച് നന്നായി ഇളക്കുക.
2. പാല്‍, ഓയില്‍, മുട്ട, വനില എന്നിവ നന്നായി യോജിപ്പിച്ചതിനു ശേഷം മൈദക്കൂട്ടിലേക്ക് ചേര്‍ക്കുക. മീഡിയം സ്പീഡില്‍ ചൂടുവെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക. വളരെ സൂക്ഷിച്ച് നന്നായി ബീറ്റ് ചെയ്യുക.
3. മയം പുരട്ടിയ ഒരു ചുവട് കട്ടിയുള്ള നോണ്‍സ്റ്റിക് പാത്രത്തില്‍ ഒഴിച്ച് ചെറിയ തീയില്‍ 40-45 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. ഇഷ്ടമുള്ള ഐസിംഗ് ഉപയോഗിച്ച് അലങ്കരിക്കാം.
ഈസി റെയിന്‍ബോ കേക്ക്
പഞ്ചസാര - രണ്ടര കപ്പ്
ബട്ടര്‍ - ഒരു കപ്പ്
മുട്ട - മൂന്ന്
വാനില എസ്സന്‍സ് - ഒരു ടേബിള്‍ സ്പൂണ്‍
ബട്ടര്‍ മില്‍ക്ക് - ഒരു കപ്പ്
വിപ്പിംഗ് ക്രീം - കാല്‍ കപ്പ്
മൈദ - മൂന്ന കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - അര ടീസ്പൂണ്‍
ഐസിംഗ് കളര്‍ - റെഡ്, ഓറഞ്ച്, യെല്ലോ,
ഗ്രീന്‍, ബ്ലൂ, വയലറ്റ്
1. ഓവന്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
2. ഒരു ബൗളില്‍ ബട്ടറും പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് ബീറ്റ് ചെയ്യുക. ഇതിലേക്ക് ഓരോ മുട്ട വീതം ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് വാനിലയും ബട്ടര്‍ മില്‍ക്കും വിപ്പിംഗ് ക്രീമും ചേര്‍ക്കുക.
3. കുറേശ്ശെ മൈദ, ബേക്കിംഗ് പൗഡര്‍, ഉപ്പ് ഇവ ഇടഞ്ഞെടുത്തത് ചേര്‍ക്കുക.
4. ഈ കൂട്ട് 6 ബൗളുകളിലാക്കി മാറ്റുക. ഏകദേശം ഓരോ കപ്പ് വീതം ഉണ്ടാകും. ഓരോ ബൗളുകളിലേക്കും ഓരോ കളര്‍ വീതം ചേര്‍ക്കുക.
5. ഓരോ കളര്‍ ബാറ്ററും ഓരോ ബേക്കിംഗ് പാനില്‍ ഒഴിച്ച് 10-15 മിനിറ്റ് ബേക്ക് ചെയ്യുക. നേരിയ ലെയര്‍ കേക്ക് ആയിരിക്കും ഇവ ഓരോന്നും. ഓരോ ലെയര്‍ കേക്കും തണുക്കാന്‍ വെക്കുക.
6. കേക്കില്‍ ക്രീം ചീസ് ഫ്രോസ്റ്റിംഗ് ഉപയോഗിച്ച് ഐസിംഗ് ചെയ്യാം. ആദ്യത്തെ ലെയര്‍ കേക്ക് വെച്ച ശേഷം ഐസിംഗ് ഇടുക, അടുത്ത ലെയര്‍ വെക്കുക. അങ്ങനെ ഓരോ ലെയറും ചെയ്തു കഴിഞ്ഞാല്‍ കേക്കിന് മുഴുവനായും ഐസിംഗ് ചെയ്ത് അലങ്കരിക്കാം.
കാരമല്‍ റിച്ച് പ്ലം കേക്ക്
മൈദ - ഒരു കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
കാഷ്യു നുറുക്കിയത് - അര കപ്പ്
കറുത്ത മുന്തിരി - കാല്‍ കപ്പ്
മിക്‌സഡ് ഡ്രൈ ഫ്രൂട്‌സ്
(ഈന്തപ്പഴം, ചെറി,
ഓറഞ്ച് തൊലി ) - അര കപ്പ്
പഞ്ചസാര - ഒന്നര കപ്പ്
ബട്ടര്‍ - മുക്കാല്‍ കപ്പ്
മുട്ട - മൂന്ന്
ഒരു കഷ്ണം പട്ട, ഒരു ഗ്രാമ്പു, ഒരു ഏലക്കായ, ഒരു നുള്ള് ജാതിക്ക എന്നിവ ഒരുമിച്ച് പൊടിച്ചത്
വാനില എസ്സന്‍സ് - ഒരു ടീസ്പൂണ്‍
ഉപ്പ് - കാല്‍ ടീസ്പൂണ്‍
1. അരകപ്പ് പഞ്ചസാരയും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. പഞ്ചസാര ഉരുകി നിറം മാറി തുടങ്ങി ബ്രൗണ്‍ കളര്‍ ആയാല്‍ തീ ഓഫ് ചെയ്യുക. ഈ കാരമല്‍ ചൂടാറാന്‍ മാറ്റിവെക്കുക.
2. ഡ്രൈ ഫ്രൂട്‌സിലേക്ക് 3 ടേബിള്‍ സ്പൂണ്‍ മൈദ ചേര്‍ത്തു വെക്കുക.
(കേക്ക് റെഡിയായി വരുമ്പോള്‍ താഴേക്ക് പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്).
ബാക്കിയുള്ള മൈദ, ബേക്കിംഗ് പൗഡര്‍, പൊടിച്ച മസാല, ഉപ്പ് എന്നിവ ഒരു വിസ്‌ക് ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക.
3. ഒരു ബൗളില്‍ ബട്ടറും ബാക്കി പഞ്ചസാര പൊടിച്ചതും വാനിലയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ഒരു മുട്ട ചേര്‍ക്കുക. ശേഷം അതിലേക്ക് കുറച്ച് മൈദ കൂട്ട് ചേര്‍ക്കുക, ഇങ്ങനെ എല്ലാ മുട്ടയും മൈദയും ചേര്‍ക്കുക. ചൂടാറിയ കാരമലും ഡ്രൈ ഫ്രൂട്‌സും ചേര്‍ത്ത് യോജിപ്പിക്കുക.
4. ഇത് നെയ് പുരട്ടിയ ഒരു കേക്ക് ടിന്നില്‍ ഒഴിച്ച് ചുവട് കട്ടിയുള്ള വലിയൊരു പാത്രം പ്രീ ഹീറ്റ് ചെയ്ത് അതില്‍ ഒരു റിംഗ് ഇറക്കിവെച്ച് അതിന് മുകളില്‍ തയാറാക്കിവെച്ച കേക്ക് ടിന്‍ വെച്ച് വലിയ പാത്രം മൂടിവെച്ച് 45 മിനിറ്റ് ബേക്ക് ചെയ്യുക.
ഓവനിലാണെങ്കില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീ ഹീറ്റ് ചെയ്ത ശേഷം 180 ഡിഗ്രി സെല്‍ഷ്യസില്‍ 30-35 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.