നുറുക്ക് ഗോതമ്പ് - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
വെള്ളം - മൂന്നര കപ്പ്
നെയ്യ് - ഒരു ടീ സ്പൂണ്‍
ഫുഡ് കളര്‍ - അല്‍പം
നട്‌സ് - അലങ്കരിക്കാന്‍
ചുവടു കട്ടിയുള്ള പാത്രത്തില്‍ ഗോതമ്പ് നല്ലപോലെ വറുത്തു മാറ്റിവെക്കുക. ഇനി അതേ പാത്രത്തില്‍ വെള്ളവും കളറും കൂടി തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ ഗോതമ്പ് ചേര്‍ത്ത് ഇളക്കി നല്ലതുപോലെ വെന്ത് വെള്ളം വറ്റിവരുമ്പോള്‍ പഞ്ചസാരയും നെയ്യും കൂടെ ചേര്‍ത്ത് ഇളക്കി വരട്ടി ഇറക്കുക. തണുക്കുമ്പോള്‍ ഉരുട്ടി നട്‌സ് വെച്ച് അലങ്കരിക്കുക.
ആപ്പിള്‍ ജാം
ആപ്പിള്‍ - 5 എണ്ണം
പഞ്ചസാര - 2 കപ്പ്
ചെറുനാരങ്ങ - 2
ആപ്പിള്‍ എസ്സന്‍സ് -
1 ടീ സ്പൂണ്‍
ആപ്പിള്‍ ചെറുതായി നുറുക്കി മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുത്ത് പഞ്ചസാര ചേര്‍ത്തിളക്കി ഒരു നോണ്‍സ്റ്റിക് പാനിലേക്ക് പകര്‍ന്ന് ചൂടാക്കുക. 10-15 മിനിറ്റ് കഴിയുമ്പോഴേക്കും ജാം പരുവം ആകും. ഇതിലേക്ക് എസ്സന്‍സും രണ്ടു നാരങ്ങയുടെ നീരും ചേര്‍ത്ത് ഇളക്കി തീ കെടുത്തുക. ചൂടാറിയ ശേഷം ഭരണിയില്‍ സൂക്ഷിക്കുക.
ടീ കേക്ക്
വെണ്ണ - 1/3 കപ്പ്
പഞ്ചസാര പൊടിച്ചത് - അര കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്ക് - മുക്കാല്‍ കപ്പ്
ചൂടുള്ള പാല്‍ - ഒരു കപ്പ്
നാരങ്ങ നീര് - ഒന്നര ടീ സ്പൂണ്‍
മൈദ - ഒന്നര കപ്പ്
ബേക്കിംഗ് പൗഡര്‍ - രണ്ട് ടീ സ്പൂണ്‍
ബേക്കിംഗ് സോഡ - അര ടീ സ്പൂണ്‍
വാനില എസ്സന്‍സ് - അര ടീ സ്പൂണ്‍
വെണ്ണ നല്ലപോലെ അടിച്ചെടുക്കുക. പൊടിച്ച പഞ്ചസാര ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി എടുക്കുക. ശേഷം കണ്ടെന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് യോജിപ്പിക്കുക. ചൂടു പാലില്‍ നാരങ്ങ നീര് ഒഴിച്ച് പാല്‍പിരിഞ്ഞു വരുമ്പോള്‍ കണ്ടെന്‍സ്ഡ് മില്‍ക്ക് മിശ്രിതത്തിലേക്ക് ചേര്‍ത്തിളക്കുക. ഇതിലേക്ക് അരിച്ചെടുത്ത മൈദയും ബേക്കിംഗ് പൗഡറും സോഡയും നന്നായി കട്ടപിടിക്കാതെ ഇളക്കി ചേര്‍ക്കുക. ശേഷം വാനില എസ്സന്‍സ് കൂടി ചേര്‍ക്കുക. ഈ മിശ്രിതം ഒരു ബൗളിലേക്ക് ഒഴിക്കുക. ഇഡ്‌ലി ചെമ്പിലോ പാനിലോ ഒരു പ്ലേറ്റ് കമഴ്ത്തിവെച്ച് ബൗള്‍ അതിനു മുകളില്‍ വെച്ച് അടച്ചു വെക്കുക. ഒരു തുണി കൊ് പാത്രത്തിനു മുകളില്‍ ആവി പോകാത്ത രീതിയില്‍ മൂടിവെക്കുക. 40 മിനിറ്റ് ചെറിയ തീയില്‍ ആവി കയറ്റുക. തണുത്ത ശേഷം അടുപ്പില്‍നിന്ന് വാങ്ങിവെക്കുക. ചൂട് നന്നായി കുറഞ്ഞ ശേഷം കേക്ക് ഷേപ്പില്‍ മുറിച്ചെടുക്കാം.