ഞാനും നീയും

എം. കെ മറിയു No image

ഒരേ വഴിയിലൂടെ,
ഒപ്പംതന്നെ
നടന്നുകൊണ്ടിരിക്കെ
നമ്മള്‍ കണ്ടറിയുന്നതൊ-
ക്കെയുമിത്രമേല്‍
വിരുദ്ധങ്ങളാവുന്നതെന്താവാം.

ഒരൊറ്റ ഉദാഹരണം മാത്രം...
റോഡുപണി നടക്കുന്ന
ഒരിടത്തുകൂടെ,
പുക പൊടിപടലങ്ങള്‍ക്കിടയില്‍,
'ഏീ ഹെീം' ബോര്‍ഡിനെ നോക്കി
മുരണ്ടുനീങ്ങുന്ന
വാഹനവ്യൂഹങ്ങള്‍ക്കിടയിലൂടെ...
നടന്നുനീങ്ങുന്നതിനിടയില്‍...
ജില്ലിവട്ടി തലയിലേന്തി
നടന്നുവരുന്നൊരുവളെ
കാണുന്നു നമ്മള്‍.

അവളുടെ...
നിറംമങ്ങിപ്പിന്നിയ
ചേലയിലെ,
മാഞ്ഞുതുടങ്ങിയ
വസന്ത ചിത്രത്തിലെയൊരു-
പനിനീര്‍ പൂവിനെ ഞാന്‍
കണ്ടെടുക്കുമ്പോഴേക്കും...
സിമന്റ്‌പൊടിനിറമാര്‍ന്ന
അവളുടെ...
കണങ്കാല്‍ വഴി,
പാഞ്ഞുകേറി
പലയിടങ്ങളിലുരസി,
ബ്ലൗസിന്റെ...
കുടുക്കുപൊട്ടിയ
വിടവിലേക്കു
ചെന്നിടിച്ചു നില്‍ക്കയാവും
നിന്റെ കണ്ണുകള്‍...!

എന്നാല്‍ ഞാനോ...
നേരമിരുണ്ടുകൊണ്ടിരിക്കെയവളുടെ
ക്ഷീണിച്ച കണ്‍കളിലുരുണ്ടുകൂടുന്ന
ആധിയെ വായിച്ചു
പൊള്ളിപ്പിടയുകയാണ്..

അടുപ്പുണരാത്ത
അടച്ചുറപ്പില്ലാ കുടിലില്‍,
അരക്ഷിതബോധം-
പുതച്ചുറങ്ങും പൈതല്‍...

ഇരപിടിയന്മാരാരെങ്കിലും...!
അല്ലെങ്കില്‍,
അന്തിക്കള്ളിന്റെയുന്മാദ-
കണ്ണാടിയില്‍
തലയും മുലയും തഴച്ചുനില്‍ക്കുന്ന
പഴയ 'ഇടപാടാ'യ് കണ്ട്
അച്ഛനൊരാള്‍ തന്നയോ-
അവളെ...

അങ്ങനെയേതൊക്കെയോ
കൊടുംകാഴ്ചകളുള്‍ക്കണ്ണില്‍
കണ്ടാകെ തളര്‍ന്ന്
ഉയര്‍ന്നു താഴുന്ന
ഇടത്തെ നെഞ്ചുമാത്രം
കാണുന്നു ഞാന്‍

നിരത്തിലങ്ങിങ്ങ്
നടന്നലഞ്ഞ്,
'നേരമ്പോക്കു'കള്‍ നുണഞ്ഞ്,
'ചരക്കുകളു'ടെ
ആക്കവും തൂക്കവുമളന്ന്...
കാറ്റു കൊണ്ട്,
കടല് കണ്ട്,
കടലയുണ്ടങ്ങനെ
കഴിയുന്നതും വൈകി
വീടണയാന്‍ പാടുപെടുന്നു നീ...
എന്നാല്‍
ഞാനോ....!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top