മതം തലയില്‍ വെച്ചവര്‍,
എന്റെ വീട്ടിലേക്കൊന്നു വരണം.
മുറ്റത്ത് ജാതിയുണ്ട്.
അതുംകൂടി മുറിച്ചു തലയിലേറ്റുക.
പേര് അച്ചടിച്ചുകാണാന്‍ വേണ്ടി മാത്രം
എഴുതുന്നവരെപ്പോലെയാണ്,
പഞ്ചസാരഭരണിയില്
ഉറുമ്പുകള്‍ കടന്നു കയറുന്നത്.
അഭിനയിക്കാന്‍ അറിയില്ല,
ഒരു വേഷം തരുമോ?
ജീവിക്കാന്‍ വല്ലാത്ത മോഹമുണ്ട്.
ജീവിതത്തോട് കൊതിയുണ്ട്.
കാട്ടില്‍ വെയിലുണ്ട്
നാട്ടിലും വെയിലുണ്ട്.
കാട്ടിലെ വെയില് അര്ധരാത്രിപോലെ.
നാട്ടിലെ വെയില് നേതാക്കന്മാരുടെ സ്വഭാവം പോലെ.
തട്ടുകടയില്‍ കയറി
ബ്രഡ്ഡും ബുള്‍സൈയും കഴിച്ചു
പൂച്ച മുഖം തുടച്ചു;
'വീട്ടിലൊന്നും ഇപ്പോള്‍ അടുക്കളയില്ല....'