കാത്തിരിപ്പ്

പി.കെ നജ്മ No image

ഓ... ശാഹീന്‍ ബാഗ്
നീയനുഭവിച്ച പേറ്റുനോവുകള്‍ 
ഞാനറിയുന്നു

മണിക്കൂറുകളുടെ ഗര്‍ഭകാലം
നാടിന്റെ മുക്കുമൂലകളില്‍
നീ പെറ്റിട്ട കുഞ്ഞുങ്ങള്‍
എത്ര പെട്ടെന്നാണവര്‍ 
യുവാക്കളും യുവതികളുമായത്

നിനക്ക് പ്രസവരക്ഷയൊരുക്കുന്ന
നിന്റെ സിഖ് സഹോദരി
നിനക്ക് പ്രാര്‍ഥിക്കാന്‍
വിരിപ്പൊരുക്കുന്ന ഹിന്ദു സഹോദരന്‍...
നിന്റെ കുഞ്ഞുങ്ങളുടെ 
കരച്ചില്‍
അവരുടെ ഉറക്കം കെടുത്തുമ്പോഴും
അത് നാടിന് സംഗീതമാകുന്നു

അടുത്ത ഗര്‍ഭത്തിനായി 
കൂടുതല്‍ സുന്ദരിയായി
തയാറെടുക്കുമ്പോഴും
നിന്റെ മക്കളും പേരമക്കളും
നാട് നിറഞ്ഞ്
പുതിയ ചത്വരങ്ങളുടെ
നാലു മൂലകളിലും
കാവല്‍ നില്‍ക്കട്ടെ

ഓ, ശാഹീന്‍ ബാഗ്
കാമ്പസുകള്‍ നിനക്കുവേണ്ടി
ഒരുങ്ങിക്കഴിഞ്ഞു...
നീ പറഞ്ഞയച്ച കുഞ്ഞുപൈതല്‍
ദൈവാനുഗ്രഹങ്ങളേറ്റുവാങ്ങി
തിരിച്ചുവരുന്നതും കാത്ത്
ഒരുങ്ങിനില്‍ക്കുക-
പുതിയ പേറ്റുനോവിനായി

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top