കരിക്ക് വെള്ളം - ഒരു കരിക്കിന്റേത്
ചൈനാ ഗ്രാസ് - നൂറ് ഗ്രാം
പാല്‍ - 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - അരപ്പാത്രം
പഞ്ചസാര - ആറ് ടേബ്ള്‍ സ്പൂണ്‍
ഇളം കരിക്ക് നുറുക്കിയത് - ഒന്ന്
ഏലയ്ക്കാ പൊടി - അര ടീസ്പൂണ്‍
ചൈനാ ഗ്രാസ് കരിക്കിന്‍ വെള്ളത്തില്‍ കുതിര്‍ത്ത് അടുപ്പില്‍ വെച്ച് ഉരുക്കുക. ഇതില്‍ പാലും കണ്ടന്‍സ്ഡ് മില്‍ക്കും പഞ്ചസാരയും ചേര്‍ത്തിളക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി പരന്ന പാത്രത്തിലൊഴിച്ച് മുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും കരിക്കും വിതറുക. മൂന്നാലു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് എടുക്കുക.
മാങ്ങ പുഡ്ഡിംഗ്
പഴുത്ത മാങ്ങനീര് - 1 കപ്പ്
മുട്ട - നാല്
പഞ്ചസാര - 1 കപ്പ്
പാല്‍ - 1 കപ്പ്
ഏലയ്ക്കാ പൊടി -
അര ടീസ്പൂണ്‍
മുട്ടവെള്ള പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതില്‍ മുട്ടയുടെ മഞ്ഞയും ചേര്‍ത്തിളക്കി ശേഷം പാല്‍, മാങ്ങനീര്, ഏലയ്ക്കാപ്പൊടി എന്നിവ ഇട്ട് നെയ്യ്
പുരട്ടിയ പുഡ്ഡിംഗ് ബൗളിലൊഴിച്ച് ആവിയില്‍ വേവിക്കുക. ഫോയില്‍ വെച്ച് അടച്ചശേഷമാണ് ആവിയില്‍ വെക്കേണ്ടത്. തണുപ്പിച്ച് ഉപയോഗിക്കുക.
ബദാം മില്‍ക്ക്
പാല്‍ - 2 കപ്പ്
ബദാം - 10 (തിളച്ച വെള്ളത്തിലിട്ടു തൊലികളഞ്ഞ് അരച്ചത്)
പഞ്ചസാര - ആവശ്യത്തിന്
കുങ്കുമപ്പൂവ് - ഒരു ചെറിയ സ്പൂണ്‍
പാലില്‍ കുതിര്‍ത്തത്
ഏലയ്ക്കാപ്പൊടി - ചെറിയ സ്പൂണ്‍
ബദാം അരിഞ്ഞ് ടോസ്റ്റ് ചെയ്തത് - 1 ചെറിയ സ്പൂണ്‍
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പില്‍ വെച്ച് കുറുക്കുക. ഇതില്‍ പഞ്ചസാര ചേര്‍ത്തു നന്നായി ഇളക്കിയോജിപ്പിക്കുക. കുങ്കുമപ്പൂവും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തു ചെറുതീയില്‍ വെച്ചശേഷം വാങ്ങി ചൂടാറാന്‍ വെക്കുക. ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ചശേഷം വിളമ്പാനുള്ള ഗ്ലാസുകളില്‍ ഒഴിച്ച് ടോസ്റ്റ് ചെയ്ത ബദാം കൊണ്ട് അലങ്കരിക്കുക.
കുല്‍ഫി
പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 1 കപ്പ്
കൂവപ്പൊടി - 1 സ്പൂണ്‍
ബദാം അരിഞ്ഞത് - ആവശ്യത്തിന്
ഏലയ്ക്ക പൊടിച്ചത് - കാല്‍ ചെറിയ സ്പൂണ്‍
കുങ്കുമപ്പൂവ് - അല്‍പം (ഒരു സ്പൂണ്‍ ചുടുപാലില്‍ കുതിര്‍ത്തത്)
പാല്‍പ്പാട - മൂന്ന് സ്പൂണ്‍
പാല്‍ തിളപ്പിച്ച് പകുതി വറ്റിക്കുക. അതില്‍ പഞ്ചസാര ചേര്‍ത്തു വീണ്ടും തിളപ്പിക്കുക. കൂവപ്പൊടി അല്‍പം പാലില്‍ കലക്കി തിളക്കുന്ന പാലില്‍ ചേര്‍ത്തിളക്കുക. കുറുകി വരുന്നതുവരെ ഇളക്കുക. ഇതില്‍ അരിഞ്ഞ ബദാം ചേര്‍ത്തിളക്കി ചൂടാറാന്‍ വെക്കുക. ചൂടാറിയ ശേഷം പാല്‍പ്പാട ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക. ഇത് ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറില്‍ സെറ്റ് ചെയ്യുക. ബദാം കൊണ്ട് അലങ്കരിച്ച് ഉപയോഗിക്കുക.