1. നെയ്‌ച്ചോര്‍ അരി - 500 ഗ്രാം
പട്ട - 2 കഷ്ണം
ഗ്രാമ്പു - 6
ഏലക്ക - 4
കുരുമുളക് മണി - 1 ടീ സ്പൂണ്‍
ചെറുനാരങ്ങ നീര് - 1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
2. കോഴി തൊലിയോടെ - 1
3. മല്ലിപ്പൊടി - 1 ടീ സ്പൂണ്‍
മുളകു പൊടി - 1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍
കുരുമുളക് - മുക്കാല്‍ ടീ സ്പൂണ്‍
ചെറിയ ജീരകം - 1 ടീ സ്പൂണ്‍
പെരും ജീരകം - അര ടീ സ്പൂണ്‍
പട്ട - 2 കഷ്ണം
ഗ്രാമ്പു - 8
ഏലക്ക - 3
4. വെളുത്തുള്ളി അരച്ചത് - 2 ടീ സ്പൂണ്‍
ഇഞ്ചി അരച്ചത് - 1 ടീ സ്പൂണ്‍
മുളകു പൊടി - അര ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍
ചെറുനാരങ്ങാ നീര് - 2 ടീ സ്പൂണ്‍
ഓയില്‍ - 1 ടീ സ്പൂണ്‍
ഗരം മസാല പൊടി - 1 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
5. സണ്‍ ഫ്‌ളവര്‍ ഓയില്‍ - അര കപ്പ്
റ്റുമാറ്റോ പ്യൂരി - 1 കപ്പ് (പകരം തക്കാളി വെള്ളം ചേര്‍ക്കാതെ അരച്ച് വറ്റിച്ചെടുത്തത്)
ഉണക്ക നാരങ്ങ - 1 (നിര്‍ബന്ധമില്ല)
6. ചിരട്ട കനല്‍ - 1 മുറി ചിരട്ട
മൂന്നാമത്തെ ചേരുവകള്‍ എണ്ണ ചേര്‍ക്കാതെ വറുത്ത് പൊടിച്ച് വെക്കുക. കോഴി വലിയ നാല് കഷ്ണങ്ങളാക്കി മുറിച്ച് നാലാമത്തെ ചേരുവകളും പൊടിച്ച അറബിക് മസാലയില്‍നിന്ന് പകുതിയും എടുത്ത് കോഴിയില്‍ നന്നായി തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ നാല് മണിക്കൂര്‍ വെക്കുക. ഒരു വലിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് തിളക്കുമ്പോള്‍ ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് മുക്കാല്‍ വേവില്‍ വാര്‍ത്തു വെക്കുക - ഒരു വലിയ കുക്കറില്‍ സണ്‍ഫ്‌ളവര്‍ ഓയിലൊഴിച്ച് ഉണക്ക നാരങ്ങയിടുക. ഇതിലേക്ക് റ്റുമാറ്റോ പ്യൂരി ഒഴിക്കുക. പകുതി അറബിക് മസാലയും ചേര്‍ത്തിളക്കി ചിക്കന്‍ കഷ്ണങ്ങള്‍ നിരത്തിവെക്കുക. ഇതിനു മുകളിലേക്ക് ഊറ്റിവെച്ചിരിക്കുന്ന ചോറ് ഇടുക- വെള്ളം ഒഴിക്കേണ്ടതില്ല. അര കപ്പ് സണ്‍ഫ്‌ളവര്‍ ഓയില്‍ ചുറ്റിച്ചൊഴിക്കുക. ഇനി തീ കുറച്ച് വെക്കുക. ശേഷം ഒരു മുറി ചിരട്ട തറയിലോ അടുപ്പിലോ കത്തിച്ച് കനലാകുമ്പോള്‍ കനല്‍ കെടാതെ ചെറിയ ഒരു കുഴിയുള്ള പാത്രത്തിലേക്ക് വെക്കുക. ഈ തീയിലേക്ക് ഒരു ടീ സ്പൂണ്‍ ഓയിലൊഴിക്കുക. അപ്പോള്‍ നല്ല മണമുള്ള ഒരു പുക വരും. ഈ ചിരട്ട കനല്‍ പ്ലേറ്റ് പുകയോടെ ചോറില്‍ വീഴാതെ ചോറിന് മുകളില്‍ വെക്കുക. കുക്കര്‍ മൂടി തീ കൂട്ടിവെച്ച് ഒറ്റ വിസില്‍ വന്നാല്‍ ഓഫ് ചെയ്യുക. തണുത്തതിനു ശേഷം കനല്‍ പാത്രം സൂക്ഷിച്ച് മാറ്റിവെച്ച് ചോറ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇറച്ചിക്കഷ്ണങ്ങള്‍ പൊടിയാതെ എടുത്ത് മാറ്റുക. കുക്കറിന്റെ അടിയിലുള്ള അരപ്പും ചോറും യോജിപ്പിച്ച് ചോറ് വിളമ്പി മുകളില്‍ ചിക്കന്‍ കഷ്ണങ്ങള്‍ വെച്ച് അലങ്കരിച്ച് സെര്‍വ് ചെയ്യാം.
പൊതീന ചട്ട്‌നി
പൊതീന ഇല - 1 കപ്പ്
പച്ചമുളക് - 1
തക്കാളി - 1
മുളകു പൊടി - അര ടീ സ്പൂണ്‍
സവാള - 1
ഇഞ്ചി - 1 ചെറിയ കഷ്ണം
സുര്‍ക്ക - അര കപ്പ്
വെള്ളം - മുക്കാല്‍ കപ്പ്
ചെറിയ ജീരകം വറുത്ത് പൊടിച്ചത് - അര ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ചേരുവകളെല്ലാം മിക്‌സിയില്‍ നന്നായരക്കുക. ഈ ചട്ട്‌നി അല്‍പം ലൂസായാണ് എടുക്കേണ്ടത്. വെള്ളം പോരെങ്കില്‍ അല്‍പം കൂടി ചേര്‍ത്ത് നന്നായരച്ച് കുഴിമന്തിക്കൊപ്പം വിളമ്പാം.