പെണ്ണൊരുത്തി

നസ്റീന്‍ യാസിര്‍, അബൂദബി
ആഗസ്റ്റ് 2021

പെണ്ണേ, നീ വെറും പെണ്ണെന്ന ജല്‍പനം
കേട്ട് തഴമ്പിച്ച വാക്കുകള്‍ അല്‍പം
കേട്ടില്ലെന്ന് നടിച്ച് പറന്നുയരുക.

പെണ്ണേ, നീ വെറും അബലയെന്ന
മൂന്നക്ഷരത്തില്‍ തളച്ചീടാന്‍ വെമ്പുന്ന
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യവസ്ഥകള്‍.

പെണ്ണേ, നീ സര്‍വം സഹയെന്ന കെണിയില്‍
പെടുത്താന്‍ മത്സരിക്കുന്നവരോട്
അടിമത്തമല്ല സഹനമെന്ന് വിളിച്ചോതുക.

പെണ്ണേ, നീ ഒരു അമ്മയല്ലേയെന്ന
ക്ലീഷേ ഡയലോഗിനുത്തരം ഒരു കുഞ്ഞും
അഛനുമമ്മയുമില്ലാതെ ജനിക്കുന്നില്ലയീ ഭൂവില്‍.

പെണ്ണേ, നീ ഭൂമിയിലെ സൗന്ദര്യമെന്ന
പാഴ്‌സ്തുതിഗീതകരെ നിന്‍ ഉടലല്ലെ മറിച്ച്
നിന്‍ നിശ്ചയദാര്‍ഢ്യം ചാലിച്ച
വിജയങ്ങള്‍ കൊണ്ട് വായടപ്പിക്കുക.

'മഹത്തരം' എന്ന് കല്‍പിച്ചുതന്ന നാമങ്ങളില്‍നിന്ന്
പെണ്ണൊരുത്തി മാറി ശബ്ദിച്ചാല്‍
പെണ്ണേ, നീയൊരു ഫെമിനിച്ചിയെന്ന്
പുലമ്പുന്ന മഹത്തായ ലോകം.

അതിനാല്‍,
പെണ്ണേ, അതിരില്ലാ നിന്‍ സ്വപ്നങ്ങള്‍ക്ക്
ചിറകുവിരിച്ച് പറന്നുയരുക നീ
ഒന്നുമൊന്നിന്റെയും അവസാനമല്ലെന്ന്
ഏവരുടെയും മുന്നില്‍ ജീവിച്ചു കാണിക്കു നീ.

അറിയണം നീയും ഉള്ളില്‍ നിറയുന്ന
ആത്മവിശ്വാസത്തില്‍ സന്തോഷം
അപ്പോഴാണ്,
പെണ്ണേ, നീയൊരു പെണ്ണൊരുത്തിയാവുക.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media