സെന്‍ട്രല്‍ സര്‍വകലാശാല, സംസ്ഥാന സര്‍വകലാശാല, ഡീംഡ് സര്‍വകലാശാല, സ്വകാര്യ സര്‍വകലാശാല,
സെന്‍ട്രല്‍ സര്‍വകലാശാല, സംസ്ഥാന സര്‍വകലാശാല, ഡീംഡ് സര്‍വകലാശാല, സ്വകാര്യ സര്‍വകലാശാല, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ എന്നിങ്ങനെ സര്‍വകലാശാലകളെ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് തരംതിരിച്ചിട്ടുണ്ട്. 2016 ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 46 കേന്ദ്ര സര്‍വകലാശാലകളാണ് ഉള്ളത്. അതാത് കാലത്തെ പാര്‍ലമെന്ററി ആക്ട് പ്രകാരമാണ് കേന്ദ്ര സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുന്നത്. നല്ല അക്കാദമിക നിലവാരം കൊണ്ടും പഠന സൗകര്യങ്ങള്‍ കൊണ്ടും കേന്ദ്ര സര്‍വകലാശാലകള്‍ മറ്റു സര്‍വകലാശാലയില്‍ നിന്നും വ്യതിരിക്തമാവുന്നു.
അന്താരാഷ്ട്ര തലത്തില്‍ വിദ്യാര്‍ഥി പ്രവേശനം സാധ്യമായതുകൊണ്ട് ലോകോത്തര നിലവാരത്തിലുള്ള പ്രാവീണ്യം പഠിതാക്കള്‍ക്ക് ലഭിക്കുന്നു എന്നതും എടുത്തു പറയാവുന്നതാണ്.
ആധുനിക കാലത്ത് ശാസ്ത്രവിഷയങ്ങള്‍ക്ക് നല്കിയ അമിതപ്രാധാന്യം തിരുത്തിക്കുറിച്ച് മാനവിക വിഷയപഠനത്തിന് കേന്ദ്രസര്‍വകലാശാലകള്‍ നല്കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്.
ബിരുദ ബിരുദാനന്തര പഠന സൗകര്യത്തിലുപരി കേന്ദ്ര സര്‍വകലാശാലകള്‍ അതാത് വിഷയങ്ങളുടെ ഗവേഷണ കേന്ദ്രങ്ങള്‍ കൂടിയാണെന്നത് ഇവിടെ പഠിക്കാന്‍ വിദ്യാര്‍ഥികളെ കൂടുതല്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളില്‍ ഗവേഷണ മാര്ഗികളായ അധ്യാപകരുടെ സേവനം ബിരുദ ബിരുദാനന്തര പഠിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു.
മറ്റു സര്‍വകലാശാല പഠിതാക്കളെ താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ക്ക് അറിവും അനുഭവവും കുടുതലുള്ളതിനാല്‍ തൊഴില്‍ രംഗത്തേക്ക് തെരഞ്ഞെടുക്കപ്പെടാനും ആ മേഖലയില്‍ കൂടുതല്‍ തിളങ്ങാനും ഇവര്‍ക്ക് സാധിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല
ജെ.എന്‍.യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സ്ഥാപനം ഇന്ത്യയില്‍ ഏറ്റവും പുരാതനമായ സര്‍വകലാശാലകളില്‍ ഒന്നാണ്. 1969-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സര്‍വകലാശാല സ്ഥാപിച്ചത്. 1000 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ജെ.എന്‍.യു. ഇന്ത്യയിലെ ഉന്നത പഠന രംഗത്ത് മികച്ച സ്ഥാപനമാണ്.
അക്കാദമിക പഠനത്തിനും ഗവേഷണത്തിനും ഊന്നല്‍ നല്കുന്ന വിദ്യാര്‍ഥി സമൂഹത്തില്‍ സമ്പന്നയായ ജെ.എന്‍.യു ക്യാമ്പസ് 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന പലരും ജെ.എന്‍.യു. സന്തതികളാണ്. 13 വ്യത്യസ്ത വകുപ്പുകളായി ധാരാളം കോഴ്സുകള്‍ ജെ.എന്‍.യു നടത്തിവരുന്നു. ബിരുദ തലത്തില്‍ വിദേശഭാഷാ പഠനം മാത്രമാണ് ജെ.എന്‍.യുവില്‍ ഉള്ളത്. ബിരുദാനന്തര തലത്തിലുള്ളതിനേക്കാള്‍ ഗവേഷണ പഠനത്തിനാണ് വകുപ്പുകള്‍ പ്രാധാന്യം നല്‍കിവരുന്നത്.
ബിരുദ തലത്തില്‍ അറബിക്, ചൈനീസ്, ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ്, കൊറിയന്‍, പാഷ്ടോ, റഷ്യന്‍, സ്പാനിഷ് തുടങ്ങി ഒട്ടേറെ ഭാഷാ കോഴ്സുകളും ബിരുദാനന്തര തലത്തില്‍ മേല്പറഞ്ഞ വിഷയങ്ങള്‍ക്കു പുറമെ, ഇക്കണോമിക്സ്, ഫിലോസഫി, ഡവലപ്പ്മെന്റ് & ലേബര്‍ സ്റ്റഡീസ്, എം.എസി.ലൈഫ് സയന്‍സ്, എന്വിറോണ്മെന്റല് സയന്‍സ്, ഫിസിക്സ്, എം.എ.ഇന്‍ ആര്‍ട്സ് & ഒസ്തെറ്റിക്സ്, സംസ്കൃതം, ഇന്റഗ്രേറ്റഡ്, എം.എസ്.സി., പി.എച്ച്.ഡി, കമ്പ്യൂട്ടേഷണല്‍ ആന്റ് ഇന്റര്‍ ഗ്രേറ്റീവ് സയന്‍സ്, ഇന്റര്‍ഗ്രേറ്റഡ് എം.എസ്.സി. - പി.എച്ച്.ഡി മോളിക്കുലര്‍ മെഡിസിന്, എം.സി.എ തുടങ്ങിയ കോഴ്സുകളുമാണ് നല്‍കിവരുന്നത്.
ഇവ കൂടാതെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ലാംഗ്വേജ്, ലിറ്ററേച്ചര്‍ & കള്‍ച്ചര്‍, സോഷ്യല്‍ സയന്‍സ്, ലൈഫ് സയന്‍സ്, എന്വിറോണ്മെന്റല് സയന്‍സ്, കമ്പ്യൂട്ടര്‍&സിസ്റ്റംസ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ആര്‍ട്സ് & എതെറ്റിക്സ്, കമ്പ്യൂട്ടേഷണല്‍ ഇന്റര്ഗ്രേറ്റിസ് സയന്‍സ്, ബയോടെക്നോളജി തുടങ്ങിയ വിഷയങ്ങളിലും അനുബന്ധ മേഖലകളിലും ഗവേഷണ സൗകര്യം ജെ.എന്‍.യു.വില്‍ ഉണ്ട്.
എല്ലാ വര്‍ഷവും ജെ.എന്‍.യു നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷകള്‍ വഴിയാണ് ഈ കോഴ്സുകളിലേക്ക് പ്രവേശനം നടത്താറുള്ളത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ് അപേക്ഷാ സമയം. ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. കേരളത്തില്‍ കോഴിക്കോട,് തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളാണ്.www.jnu.ac.in
അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
1875-ല്‍ മുസ്ലിം വിദ്യഭ്യാസത്തിന് വേണ്ടി നവോത്ഥാന നായകനായ സര് സയ്യിദ് അഹമ്മദ് ഖാന് സ്ഥാപിച്ചതാണ് ഇത്. 1920 ലാണ് ഇത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയായി പ്രഖ്യാപിച്ചത്. 1155 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അലീഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിക്ക് വ്യത്യസ്ത വകുപ്പുകളിലായി 300 ല്‍ പരം ബിരുദ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകള്‍ പഠിപ്പിച്ചുവരുന്നു.
അലീഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴില്‍ 13 വ്യത്യസ്ത വകുപ്പുകളും 7 കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജുകളും 15 സെന്ററുകളും 10 സ്കൂളുകളും പ്രവര്‍ത്തിക്കുന്നു.
ബിരുദ തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം ചേരാവുന്ന ബി.എസ്.സി. ഹോംസയന്‍സ് കോഴ്സുണ്ട്. കൂടാതെ ബി.എ.അറബിക്, ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജോഗ്രഫി, ഹിന്ദി, ലിംഗ്വിസ്റ്റിക്, പേര്‍ഷ്യന്‍, ഫിലോസഫി, സാന്ക്രിസ്റ്റ്, ഉര്‍ദു, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്, ഇക്കണോമിക്സ്, എജുക്കേഷന്‍, ജ്യോഗ്രഫി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, ഷിയ, സുന്നി, തുടങ്ങിയ കോഴ്സുകളും, ബി.കോം, ബി.എസ്.സി. (ഹോണേഴ്സ്) കോഴ്സുകളും ബി.എഫ്.എ, ബി.ആര്‍ക്ക്, എല്‍.എല്‍.ബി, എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.ആര്.ടി.ടി. ബി.എഡ്, ബി.പി.എസ്. ബി.എസ്.ഡബ്ല്യു, ബി.യു.എം.എസ് (യൂനാനി), പ്രി തിങ്ക് തുടങ്ങിയവയും. വിവിധ എഞ്ചിിനീയറിംഗ് വിഷയങ്ങളല് ബി.ടെക്കും നല്കിവരുന്നു.
ബിരുദാനന്തര ബിരുദ തലത്തില്‍ ഭാഷാ വിഷയങ്ങള്‍ക്കു പുറമെ എജുക്കേഷന്‍, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, പൊളിറ്റിക് സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, ഹ്യൂമന്‍ റൈറ്റ്സ്, സൈക്കോളജി, സോഷ്യോളജി, വുമന്സ്റ്റഡീസ്, വെസ്റ്റ് ഏഷ്യന്‍സ്റ്റഡീസ്, ഷിയാ /സുന്നി, മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്.സി., അംഗിഎന്റോ മോളജി, ആഗ്രി പ്ലാന്റ് പാത്തോളജി, എം.എസ്.സി ഹോം സയന്‍സ് (പെണ്‍കുട്ടികള്‍ക്ക് മാത്രം), ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി, ലൈഫ് സയന്‍സ്, മ്യൂസിയോളജി, ബയോ ഡൈവേഴ്സിറ്റി സ്റ്റഡീസ് & മാനേജ്മെന്റ്., എം.എ/എം.എസ്.സി. - ജ്യോഗ്രഫി, മാത്തമാറ്റിക്സ്, സ്റ്റാറ്റിക്സ്, ഓപ്പറേഷന് റിസര്‍ച്ച്, റിമോട്ട് സെന്‍സിംഗ് & ജി.ഐ. എസ്. ആപ്ലിക്കേഷന്‍, എം.എസ്.സി. അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, ഇന്‍ഡസ്ട്രിയല്‍, കെമിസ്ട്രി, വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ എം.ടെക്, എം.എസ്.എ, എം.കോം, മാസ്റ്റര്‍ ഓഫ് ഫിനാന്‍സ് & കണ്ട്രോള് എം.ടി.എ എല്‍.എല്‍.എം., എം.ബി.എ (ഇന്റര്‍നാഷണല്‍ ബിസിനസ്സ്)എം.ഡി, എം.എസ്, എം.സി.എച്ച് മെഡിക്കല്‍ ഹിന്ദി ഡിപ്ലോമ കോഴ്സുകള്‍, എം.ഡി.എസ്., എം.സി.എ, എം.എല്‍.ഐ.എസ്.ഡി, എം.എഡ്, എം.എസ്.ഡബ്ല്യൂ, എം.പി.എഡ്, എം.എസ്.സി ബയോടെക്നോളജി, യൂനാനി പി.ജി, തുടങ്ങിയ കോഴ്സുകളും ഗവേഷണ പഠനവുമുണ്ട്.
മൂന്ന് രീതികളിലായാണ് അലീഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയുടെ കോഴ്സുകളിലേക്ക് പ്രവേശനം. വര്‍ഷത്തില്‍ സര്‍വകലാശാല നടത്തുന്ന പൊതുപ്രവേശനം വഴിയും യോഗ്യത പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമായും ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷവഴിയും പ്രവേശനം നേടാം.www.amucontrollerexams.com
ഡല്‍ഹി യൂണിവേഴ്സിറ്റി
1920-ല്‍ ഡല്‍ഹിയില്‍ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണിത്. 16 ഫാക്കല്‍ട്ടികളായി 86 വകുപ്പുകളും 77 കോളേജുകളും 5 മറ്റു അംഗീകൃത സ്ഥാപനങ്ങളുമായി 1,32,435 റെഗുലര്‍ വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണിത്. 87 ബിരുദ കോഴ്സുകളും 153 ബിരുദാനന്തര ബിരുദ കോഴ്സുകളുമായി നൂതനവും വ്യത്യസ്തവുമായ കോഴ്സുകളും യൂണിവേഴ്സിറ്റി നല്കിവരുന്നു. പ്രധാനമായും നോര്‍ത്ത് കാമ്പസ്, സൗത്ത് കാമ്പസ് എന്നിങ്ങനെ വിഭജിച്ച യൂണിവേഴ്സിറ്റിയില്‍ വെസ്റ്റ്, ഈസ്റ്റ് കാമ്പസുകളും ഉണ്ട്.
ബിരുദ തലത്തില്‍ ഭാഷാ വിഷയങ്ങളോടൊപ്പം ബി.എ വെക്കേഷണല്‍ സ്റ്റഡീസ്, ബികോം, ബി.എഡ്, ബി.പി.എഡ്, ബി.എസ്.സി (ഹോണ്‍) ആന്തോപ്പോളജി, ബയോമെഡിക്കല്‍, സയന്‍സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്, ജിയോളജി, ഹോം സയന്‍സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്, ജിയോളജി, ഹോം സയന്‍സ് കമ്യൂണിക്കേഷന്‍, എറ്റ്സറ്റന്ഷന്, ഹോം സയന്‍സ്, ഫാബ്രിക് & അപ്പാരല്‍ സയന്‍സ്, ഹോം സയന്‍സ് ഹ്യുമന്‍ ഡവലപ്മെന്റ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, (പി.ഇ,എച്ച് & എസ്), അപ്ലൈഡ് ലൈഫ് സയന്‍സ്, അപ്ലൈഡ് ഫിസിക്കല്‍ സയന്‍സ്, അപ്ലൈഡ് ഫിസിക്കല്‍ സയന്‍സ് (ഇലക്ട്രോണിക്സ്), അപ്ലൈയ്ഡ് സയന്‍സ് (ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി), ഹോംസയന്‍സ് (പാസ്സ്) ബി.ബി.എ. ബാച്ചിലര്‍ ഓഫ് ഫിനാന്‍ഷ്യല്‍ & ഇന്‍വെസ്റ്റ്മെന്റ് അനലിസ്റ്റ് - ബി.എ (HON), അറബിക്, ബിസിനസ്സ് ഇക്കണോമിക്സ് (BSc), ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിന്ദി ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, ഇറ്റാലിയന്‍, മാത്തമാറ്റിക്സ്, ഫിലോസഫി സൈക്കോളജി, സംസ്കൃതം, സോഷ്യോളജി, ഉര്‍ദു, ബികോം ( ഹോണ്‍), ബി.എഡ് ഹോം സയന്‍സ്, ബി.എസ്.സി (ജനറല്‍), മാത്തമാറ്റികല്‍ സയന്‍സ്, ബി.എസ്.സി. ബയോകെമിസ്ട്രി, ബോട്ടണി, കമ്പ്യൂട്ടര്‍ സയന്‍സ്, ഫുഡ് ടെക്നോളജി, ഹോം സയന്‍സ്, ഹോം സയന്‍സ് ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷന്‍ & എക്സ്റ്റന്‍ഷന്‍ (DEC), ഹോം സയന്‍സ് ഫുഡ് & ന്യൂട്രീഷന്‍, ഹോം സയന്‍സ് റിസോഴ്സ് മാനേജ്മെന്റ്, മൈക്രോ ബയോളജി, പോളിമര്‍ സയന്‍സ്, സുവോളജി, അപ്ലൈഡ് ലൈഫ് സയന്‍സ്, അനലിറ്റിക്കല്‍ മെത്തേഡ് - കെമിസ്ട്രി & ബയോകെമിസ്ട്രി, അപ്ലൈഡ് ഫിസിക്കല്‍ സയന്‍സ് ( കമ്പ്യൂട്ടര്‍ സയന്‍സ്), അപ്ലൈഡ് ഫിസിക്കല്‍ സയന്‍സ് (എന്വിയോണ്മെന്റല് സയന്‍സ്), അപ്ലൈഡ് സയന്‍സ്, ലൈഫ് സയന്‍സ്, ബാച്ചിലര്‍ ഓഫ് എലമെന്ററി എജ്യുക്കേഷന്‍.
ബിരുദാനന്തര ബിരുദതലത്തിലും ഇതില്‍ ഒട്ടുമുക്കാല്‍ വിഷയങ്ങളിലും കോഴ്സുകള്‍ നടത്തുന്നുണ്ട് .
ഹൈദരാബാദ് യൂണിവേഴ്സിറ്റി
1972ല്‍ സ്ഥാപിതമായ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി തെലുങ്കാനയിലാണ.് 5 വര്‍ഷ ഇന്റര്‍ഗ്രേറ്റഡ് കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കിവരുന്ന സ്ഥാപനമാണിത്.
ഇന്റര്‍ഗ്രേറ്റഡ് എം.എ. (5 വര്‍ഷം)
ഇന്റഗ്രേറ്റഡ് എം.എസ്.സി. (5 വര്‍ഷം), എം.എ രണ്ട് വര്‍ഷം, എം.എസ്.സി. (2 വര്‍ഷം, എം.എ. മൂന്ന് വര്‍ഷം, എം.ബി.എ. ഹെല്‍ത്ത് കെയര്‍ & ഹോസ്പിറ്റല്‍ മാനേജ്മെന്റ്, എം.പി.എ. ഡാന്‍സ് (കുച്ചുപ്പുടി, ഭരതനാട്യം) രണ്ട് വര്‍ഷം, എം.ബി.എ തിയ്യേറ്റര്‍ ആര്‍ട്സ് മൂന്ന് വര്‍ഷം
എം.എഫ്.എ പെയന്റ് മെയ്ക്കിംങ് & സ്കള്‍പ്ച്ചര്‍ ആര്‍ട്ട് ഹിസ്റ്ററി എന്നിവ കൂടാതെ വിവിധ വിവഷയങ്ങളിലായി എം.ടെക് കോഴ്സുകളും നടത്തുന്നു. എല്ലാ മേഖലകളിലുമുള്ള ഗവേഷണ സൗകര്യവും സര്‍വകലാശാല നല്കിവരുന്നു. www.huhyd.ac.in
വിദൂര വിദ്യഭ്യാസം വഴിയും ചില കോഴ്സുകള്‍ സര്‍വകലാശാല നടത്തിവരുന്നു. എം.എ. ഇംഗ്ലീഷ്, പി.ജി.ഡിപ്ലോമ ഇന്‍ ടീച്ചിംഗ് ഓഫ് ഇംഗ്ലീഷ്, പി.ജി. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇംഗ്ലീഷ് എന്നിവയും പാര്‍ട് ടൈം ആയി അറബിക്, ഫ്രഞ്ച്, ഇറ്റാലിയന്‍, ചൈനീസ്, പേര്‍ഷ്യന്‍, കൊറിയന്‍ തുടങ്ങിയ ഭാഷകളില്‍ പ്രൊഫിഷ്യന്‍സി കോഴ്സും നല്കിവരുന്നു.
ഇംഗ്ലീഷ് ആന്റ് ഫോറിന് ലാന്‍ഗ്വേജ് യൂണിവേഴ്സിറ്റി
ഇഫ്ലു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ കേന്ദ്ര സര്‍വകലാശാല സ്ഥാപിതമായത് 1958 ല്‍ ആണ്. ഹൈദരാബാദ് കേന്ദ്ര ഓഫീസിനു പുറമെ ലക്നൗ, ഷില്ലോംഗ് എന്നിവിടങ്ങളിലും യൂണിവേഴ്സിറ്റിക്ക് ക്യാമ്പസുകളുണ്ട്. ഇംഗ്ലീഷ് ഭാഷക്കും വിദേശ ഭാഷാ പഠനത്തിനും പേരുകേട്ട ഇഫ്ലു കോഴ്സുകളിലും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.
ബിരുദ തലത്തില്‍ ബി.എ. ഇംഗ്ലീഷ്, ബി.എഡ്. ഇംഗ്ലീഷ്, ബിരുദാനന്തര തലത്തില്‍ എം.എ ഇംഗ്ലീഷ് ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എഡ്, പോസ്റ്റ് ഗ്രാജുവേററ് ഡിപ്ലോമകള്‍ ടീച്ചിംഗ് ഓഫ് ഇംഗ്ലീഷ് കോഴ്സുകളും നടത്തിവരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഗവേഷണ സൗകര്യവും ഇഫ്ലുവിലുണ്ട്.
വിദേശ ഭാഷാ വിഭാഗത്തില്‍ അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്. കോഴ്സുകളും ബിരുദാനന്തര തലത്തില്‍ എം.എ. അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ജപ്പാനീസ്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയവയും നല്കിവരുന്നു. ഹിന്ദി ഭാഷയില്‍ എം.എ.യും സര്‍വകലാശാലയിലുണ്ട്. ഹിന്ദി ഗവേഷണ സൗകര്യവും ലഭ്യമാണ്.
ഷില്ലോംഗ് കാമ്പസ്
ബി.എ.ഇംഗ്ലീഷ്, എം.എ ഇംഗ്ലീഷ്, ലിംഗ്വിസ്റ്റിക്സ്, പി.എച്ച് ഡി ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് എജുക്കേഷന്‍, ബി.എ. മാസ്കമ്യൂണിക്കേഷന് & ജേണലിസം, എം.എ മാസ് കമ്യൂണിക്കേഷന്‍ & ജേണലിസം.
ഫ്രഞ്ച് : ഡിപ്ലോമ അഡ്വാന്‍സ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്.
സ്പാനിഷ്: ഡിപ്ലോമ അഡ്വാന്‍സ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്.
പേര്‍ഷ്യന്‍: ഡിപ്ലോമ അഡ്വാന്‍സ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്. എന്നിവയും നല്കിവരുന്നു.
ലക്നൗ ക്യാമ്പസ്
ബി.എ.ഇംഗ്ലീഷ്, എം.എ. ഇംഗ്ലീഷ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടീച്ചിംഗ് & ഇംഗ്ലീഷ് പി.എച്ച്.ഡി ഇംഗ്ലീഷ്., സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി ഡിപ്ലോമ, അഡ്വാന്‍സ് ഡിപ്ലോമ റഷ്യന്‍, ഫ്രഞ്ച്
സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റി
2010 ല്‍ സാര്‍ക് രാജ്യങ്ങളുടെ തീരുമാനപ്രകാരമാണ് സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റി ഡല്‍ഹിയില്‍ സ്ഥാപിതമായത്. ഒരു അന്താരാഷ്ട്ര സര്‍വകലാശാലയായാണ് ഇത് സ്ഥാപിതമായത്. ബിരുദാനന്തര ഗവേഷണ കോഴ്സുകളാണ് SAU നല്‍കിവരുന്നത്.
കോഴ്സുകള്‍
എം.എ. ഇക്കണോമിക്സ്, എം.എ. ഇന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ. ഇന്‍ സോഷ്യോളജി, എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി. അപ്ലൈഡ് മാത്തമാറ്റിക്സ്
എം.എസ്.സി. ബയോടെക്നോളജി, മാസ്റ്റര്‍ ഓഫ് ലോ (എല്‍.എല്‍.എം) ഇവ കൂടാതെ ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ലീഗല്‍ സ്റ്റഡീസ്, ബയോടെക്നോളജി, ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ അവസരമുണ്ട്.www.sau.int
മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റി
തെലുങ്കാന സംസ്ഥാനത്തിലെ ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്. 1998 ലാണ് സര്‍വകലാശാല സ്ഥാപിതമായത്. 12 വകുപ്പുകളിലായി വ്യത്യസ്തങ്ങളായ ബിരുദ ബിരുദാനന്തര ഗവേഷണ പഠന കോഴ്സുകള്‍ സര്‍വകലാശാല നടത്തിവരുന്നു. സര്‍വകലാശാല വകുപ്പുകള്‍ക്കു പുറമെ 6 വ്യത്യസ്ത സെന്ററുകളും നടത്തിവരുന്നു. മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശന പരീക്ഷ വഴിയും ആണ് പ്രവേശനം നടത്താറുള്ളത്.
ഭാഷാ വിഷയങ്ങളിലും ഹിസ്റ്ററിയിലും ബി.എ കോഴ്സുകളും ബി.എസ്.സി.: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, സുവോളജി എം.എ.: ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, ട്രാന്സലേഷന് സ്റ്റഡീസ്, അറബിക്, പേര്‍ഷ്യന്‍, വുമണ്‍ സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, പൊളിറ്റിക്കല്‍ സയന്‍സ്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യോളജി, ഹിസ്റ്ററി., ബികോം എം.എസ്.ഡബ്ല്യു എം.എസ്.
എം.ബി.എ., എംകോം, എം.എ ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.സി.എ.എന്നീ കോഴ്സുകളും സര്‍വകലാശാല നടത്തുന്നു. കൂടാതെ ബി.ടെക്, എം.ടെക്, കോഴ്സുകളും ഗവേഷണ പഠന സൗകര്യവും സര്‍വകലാശാലയിലുണ്ട്.www.manuu.ac.in
ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി
1920-ല്‍ ഡല്‍ഹിയില്‍ സ്ഥാപിതമായ ഈ സ്ഥാപനം 1988 ലാണ് പാര്‍ലമെന്ററി നിയമപ്രകാരം കേന്ദ്രസര്വകലാശാലയാവുന്നത്. കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും മറ്റും സര്‍വകലാശാലകളില്‍ നിന്നും വ്യതിരിക്തമായ ചില കോഴ്സുകളും നല്കിവരുന്നു. സര്‍വകലാശാലക്ക് കീഴില്‍ 19 ഓളം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഈ സര്‍വകലാശാലയെ വ്യത്യസ് തമാക്കുന്നു. വ്യത്യസ്ത പഠനവകുപ്പുകളിലായി 54 ബിരുദ കോഴ്സുകളും 81 ല്‍ അധികം ബിരുദാനന്തര ബിരുദ കോഴ്സുകളും 81 ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സുകളും, 81 അഡ്വാന്‍സ് ഡിപ്ലോമ കോഴ്സുകളും 20 സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നല്കിവരുന്നു.
49 ഗവേഷണ ബിരുദ കോഴ്സുകള്‍ സര്വ്വവകലാശാല നല്കിവരുന്നു. ഇവയില്‍ ബി.ഡി.എസ്., ബി.എഡ് സ്പെഷ്യല്‍ എജുക്കേഷന്‍, നഴ്സറി എജുക്കേഷന്‍, ബി.എഫ്.എ (അപ്ലൈഡ് ആര്‍ട്ട്, ആര്‍ട്ട് എജുക്കേഷന്‍, പേരന്റിംഗ്, സ്കള്ചയര്)തുടങ്ങിയ വ്യത്യസ്ത കോഴ്സുകളും സര്‍വകലാശാല നല്കിവരുന്നു. www.jmi.ac.in
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
ഏഷ്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ യൂണിവേഴ്സിറ്റി ആണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, 1916 ല്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയാണ് ഇത് സ്ഥാപിച്ചത്. ഏകദേശം 75 ഹോസ്റ്റലുകളിലായി 80000 ല്‍ അധികം വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്നു. ആറ് സ്ഥാപനങ്ങളിലായി 14 ഫാക്കല്‍ട്ടികള്‍ക്ക് കീഴില്‍ 132 ഡിപ്പാര്‍ട്ടുമെന്റുകളിലായി 30000 ല്‍ അധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശിലെ വരാണസിയിലെ പ്രധാന കാമ്പസ് 1300 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. സൗത്ത് ക്യാമ്പസിന്റെ വിസ്തീര്‍ണം 2700 ഏക്കര്‍ ആണ്. 34 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.
ബിരുദ തലത്തില്‍ വിവിധ ബി.എ , ബി.എസ്. സി കോഴ്സുകളും പ്രൊഫഷണല്‍ കോഴ്സുകളായ ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എം (ആയുര്‍വേദ) ബി.എന്‍.വെ.എസ്, ബി.എസ്.സി. നഴ്സിംഗ്, പോലെയുള്ള കോഴ്സുകളും സര്‍വകലാശാല നല്‍കിവരുന്നുണ്ട്.
ബിരുദാനന്തര ബിരുദ തലത്തില്‍ എം.എസ്.സി ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റ്, എം.എസ്.സി. അഗ്രികള്‍ച്ചര്‍, ക്ലസ്റ്റര്‍ ഓഫ് അഗ്രിബിസിനസ് മാനേജ്മെന്റ് എം.എസ്.സി. ഫുഡ് സയന്‍സ് & ടെക്നോളജി, എം.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, എം.എല്‍ പ്ലാന്റ് ബയോടെക്നോളജി, തുടങ്ങി അനേകം ബിഎ. ബി.എസ്. സി ബിബി.എ കോഴ്സുകളും നടത്തുന്നു.
ഇവ കൂടാതെ എല്ലാ വകുപ്പുകളിലും ഗവേഷണ സൗകര്യവും ലഭ്യമാണ്. പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം www.bhu.ac.in
സെന്‍ട്രല്‍ യൂണിവേഴ്സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CUCET)
കേരളത്തിലെ കാസര്‍കോഡുള്ള കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അടക്കം പത്തോളം യൂണിവേഴ്സിറ്റികളുടെ ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളാണ് ഇഡഇഋഠ നടത്തുന്നത്. ഹരിയാന, ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, സൗത്ത് ബീഹാര്‍, തമിഴ്നാടു തുടങ്ങിയവയാണ് മറ്റു സര്‍വകലാശാലകള്‍ പാര്‍ലമെന്ററി നിയമപ്രകാരം വന്ന സര്‍വകലാശാലകളാണ് ഇവ. വര്‍ഷാവര്‍ഷം നടത്തുന്ന പ്രവേശന പരീക്ഷകള്‍ വഴിയാണ് പ്രവേശനം നടത്താറുള്ളത്. അപേക്ഷ ംംം.രൗരല2േ017.രീ.ശി എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. മൂന്ന് വര്‍ഷ / നാല് വര്‍ഷ ബിരുദ കോഴ്സുകളും അഞ്ച് വര്‍ഷ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും രണ്ട് വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകളും ഇത്തരം സര്‍വകലാശാലകള്‍ നടത്തിവരുന്നു.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരള
കേന്ദ്ര സര്‍വകലാശാല കാസര്‍കോഡ് നല്കുന്ന വ്യത്യസ്ത കോഴ്സുകള്‍ താഴെ വിവിരിക്കുന്നു.
ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (മൂന്ന് വര്‍ഷം), എം.എ ഇക്കണോമിക്സ്, ഇംഗ്ലീഷ് & കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിഗ്വിസ്റ്റിക് & ലാംഗ്വേജ് ടെക്നോളജി, ഹിന്ദി & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷന് & പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു, എം.എസ്, എം.എസ്.സി. അനിമല്‍ സയന്‍സ്, ബയോ കെമിസ്ട്രി, & കോളികുലാര് ബയോളജി, & മെട്രികുലേഷന്‍ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്വിറോണ്മെന്റ് സയന്‍സ്, ജിംനാസ്റ്റിക് സയന്‍സ്, ഫിസിക്സ്, എല്‍.എല്‍.എം., എം.പി.എച്ച് (മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്) എന്നീ കോഴ്സുകളാണ് നല്‍കിവരുന്നത്. കൂടാതെ മേല്‍ പറഞ്ഞ വകുപ്പുകളുടെ കീഴില്‍ ഗവേഷണ പഠന സൗകര്യവും ലഭ്യമാണ്.