ബിംബവല്ക്കരണങ്ങളെ ഉടച്ചുവാര്‍ക്കാന്‍ കെല്പുള്ളതായിരുന്നു കേന്ദ്ര സര്‍വകലാശാലകളിലെ സി.എ.എ-എന്‍.ആര്.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍.
ബിംബവത്ക്കരണം
ആവശ്യമില്ല
ഹിബ വി
(ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥി)
മുഖ്യധാരാ നരേറ്റീവുകള്‍ എല്ലായ്പ്പോഴും മുസ്ലിം സ്ത്രീക്ക് ഒരു രക്ഷകനെ ആവശ്യപ്പെടാറുണ്ട്. അബലയായ, സ്വയംപ്രതിരോധ പാഠങ്ങള്‍ അറിയാത്ത മുസ്ലിം പുരുഷന്റെ സെക്ഷ്വല്‍ ഫാന്റസികളെ തൃപ്തിപ്പെടുത്താന്‍ മാത്രമായി ജീവിക്കുന്ന വളരെ പാസീവായ വിക്ടിം ഇമേജിനെയാണ് പൊതുബോധം എന്നും മുസ്ലിം സ്ത്രീയില്‍ കണ്ടിട്ടുള്ളത്. ചര്‍ച്ചയുടെയും ആശയവിനിമയത്തിന്റെയും ഏതൊരു സാധ്യതകളിലും 'മുസ്ലിം സ്ത്രീയുടെ മോചനം' മുഖ്യപ്രമേയമാകുന്നത് യാതൊരു അതിശയോക്തിയുമില്ലാതെ ഇത് സ്വീകരിക്കപ്പെട്ടതുകൊണ്ടാണ്. ഇത്തരം ബിംബവല്ക്കരണങ്ങളെ ഉടച്ചുവാര്‍ക്കാന്‍ കെല്പുള്ളതായിരുന്നു കേന്ദ്ര സര്‍വകലാശാലകളിലെ സി.എ.എ-എന്‍.ആര്.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍. സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആര്‍ജവമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ മുസ്ലിംസ്ത്രീയുടെ അസ്വാഭാവിക പ്രതിനിധാനങ്ങളായി വിലയിരുത്തപ്പെടുകയും വാര്‍പ്പുമാതൃകകള്‍ സ്വാഭാവിക, ജനപ്രിയ പ്രതിനിധാനങ്ങളായി തുടരുകയും ചെയ്തു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ട, ചാനല്‍ ചര്‍ച്ചകളില്‍ ഗ്രാംഷിയെക്കുറിച്ചും മാര്‍ക്സിനെക്കുറിച്ചും ധിഷണാപാടവത്തോടെ സംസാരിച്ച് 'രക്ഷകര്‍ത്താക്കളുടെ' വായടപ്പിച്ച പെണ്‍കുട്ടികളെ നോക്കി ഇത്രയും 'വിവരമുള്ള മുസ്ലിം സ്ത്രീയോ!?' എന്ന അത്ഭുതം ഇത്തരം ബിംബങ്ങളില്‍നിന്ന് മുളച്ചതാണ്.
രക്ഷ ആവശ്യപ്പെടുന്നവളായി മുസ്ലിം സ്ത്രീ അവരോധിക്കപ്പെട്ടപ്പോഴും രക്ഷ നല്കുന്നവര് മാറിമാറി വരുന്നതും കാണാം. മുസ്ലിം സ്ത്രീകള്‍ സാംസ്കാരികമായി അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും മൂടുപടവും ഹിജാബും അടിമത്തത്തിന്റെ ചിഹ്നങ്ങള്‍ ആണെന്നും വാദിച്ച കോളനിവാദികള്‍ 'മുസ്ലിം സ്ത്രീയുടെ മോചനം ക്രിസ്തുമതത്തിലേക്ക്' എന്ന് ഉരുവിട്ടുകൊണ്ടേയിരുന്നു. 9/11 ശേഷമുണ്ടായ നവനാസ്തികത മുസ്ലിം സ്ത്രീയുടെ മോചനം 'യുക്തി'യിലേക്കായിരിക്കണമെന്നും മതം ഉപേക്ഷിക്കണമെന്നും ശാഠ്യം പിടിച്ചു. വംശീയതയിലധിഷ്ഠിതമായ മുതലാളിത്ത ലോകം എല്ലായ്പ്പോഴും മുസ്ലിം സ്ത്രീക്ക് ഒരു 'രക്ഷകനെ' നല്കാന് തയാറായിരുന്നു. മധ്യപൗരസ്ത്യ ദേശങ്ങളിലെ മുസ്ലിം സ്ത്രീകളെ 'രക്ഷി'ക്കാന്‍ അമേരിക്ക സ്വയം പ്രഖ്യാപിത 'രക്ഷക'നായി അധിനിവേശം നടത്തി. ഇന്ത്യയിലെ ഹിന്ദു ഫാഷിസ്റ്റുകള്‍ മുസ്ലിം സ്ത്രീയുടെ 'മോചന'ത്തെ പറ്റി നിരന്തരം പ്രസംഗിച്ചു. കേന്ദ്ര സര്‍വകലാശാലകളില്‍ മുസ്ലിം സ്ത്രീ 'മോചന'ത്തെ കുറിച്ച് എ.ബി.വി.പി ദീര്‍ഘമായ സെമിനാറുകളും സ്റ്റഡി ക്ലാസുകളും സംഘടിപ്പിച്ചു. വംശീയതയുടെ വക്താക്കള്‍ തന്നെ 'വിമോചന' കാമ്പയിനുകള്‍ സംഘടിപ്പിച്ചുകൊണ്ട് സമുദായത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് ബാബരിയാനന്തര ഇന്ത്യയില്‍ തികച്ചും സ്വഭാവികമായി കാണപ്പെട്ടു. മെയില്‍ ഈഗോയെ തൃപ്തിപ്പെടുത്തുന്ന ഈ സേവ്യര്‍ മിശിഹാ ഇമേജിന് കമ്പോളത്തിലെ വില തിരിച്ചറിഞ്ഞ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുതല്‍ മലയാള മാധ്യമങ്ങള്‍ വരെ മൂടുപടമണിഞ്ഞ മുസ്ലിം സ്ത്രീയെ വെച്ചുകൊണ്ട് ചര്‍ച്ചകള്‍ നടത്തി. കര്‍തൃത്വം നിഷേധിക്കപ്പെട്ട മുസ്ലിം സ്ത്രീയെയാണ് പൊതുബോധം നിരന്തരം തേടിക്കൊണ്ടിരുന്നതെന്ന് ഇത്തരം പരികല്പനകളില്നിന്നും വ്യക്തമാണ്. 'തവിട്ടു സ്ത്രീയെ തവിട്ടു പുരുഷനില്‍ നിന്ന് രക്ഷിക്കുക' എന്ന കൊളോണിയല്‍ ഫെമിനിസത്തിന്റെ അധിനിവേശ യുക്തിക്കെതിരെയുള്ള ഗായത്രി ചക്രവര്‍ത്തി സ്പിവാകിന്റെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്ക് പോലും മുസ്ലിം സ്ത്രീയിലേക്ക് വരുമ്പോള്‍ സമാനമായ കര്‍തൃത്വ നിഷേധം തിരിച്ചറിയാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
മാന്‍സ്പ്ലെയ്നിംഗിനെ (രക്ഷാധികാരി ചമഞ്ഞ് ബുദ്ധികൂര്‍മത കൂടുതലുള്ളവനായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് പുരുഷന് സ്ത്രീക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്ന രീതി) നിശിതമായി വിമര്‍ശിക്കാന്‍ ആളുണ്ടാവുമ്പോഴും മുസ്ലിം സ്ത്രീക്ക് നേരെയുള്ള മാന്‍സ്പ്ലെയ്നിംഗിനെതിരെ ആള്‍ക്കൂട്ടം നിശബ്ദമാകുന്നത് ചിന്താ നിലവാരവും പ്രായോഗിക ബുദ്ധിയും കുറഞ്ഞവരാണ് മുസ്ലിം സ്ത്രീകള്‍ എന്ന തീര്‍പ്പു കല്‍പ്പിക്കല്‍ കൊണ്ടാണ്. ലിംഗ നീതിയെക്കുറിച്ച് വാചാലമാവാറുണ്ടായിരുന്ന ഒരു സുഹൃത്ത് ഈയിടെ ഒരു കാര്യം പങ്കുവെക്കുകയുണ്ടായി. ഹിജാബു ധാരിയായ സഹപാഠിയോട് 'ഹിജാബ് അവരുടെ തെരഞ്ഞെടുപ്പാണോ?' എന്നവര്‍ ചോദിച്ചത്രേ. 'അതെ' എന്ന് മറുപടി നല്കിയ കുട്ടിയോട് 'കുടുംബത്തിന്റെ നിര്‍ബന്ധമല്ലേ, ഹിജാബ് അഴിച്ചുവെച്ചാല്‍ വീട്ടുകാരും ബന്ധുക്കളും എങ്ങനെ പ്രതികരിക്കും?' എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഹിജാബ് ധരിച്ച വ്യക്തി മറുപടി പറയാന്‍ പ്രയാസപ്പെടുകയുണ്ടായി എന്നും അതുകൊണ്ട് ഹിജാബ് ആ കുട്ടിയുടെ തെരഞ്ഞെടുപ്പല്ലെന്നും മനുഫാക്ചേര്ഡ് കണ്‍സന്റ് (നിര്‍മിക്കപ്പെട്ട സമ്മതം) ആണെന്നും സുഹൃത്ത് ശക്തമായി വാദിച്ചു. ഹിജാബ് ധാരിയായ കുട്ടിയുടെ 'അതെ' എന്ന മറുപടി വിശ്വാസയോഗ്യമല്ല എന്ന് തോന്നാന്‍ കാരണമെന്താണ്? വളരെ പെട്ടെന്ന് മാനിപ്പുലേറ്റ് ചെയ്യാന്‍ സാധിക്കുന്നവളാണ് മുസ്ലിം സ്ത്രീ എന്ന വാര്‍പ്പുമാതൃക പറഞ്ഞുറപ്പിക്കുക വഴി ലഭിക്കുന്ന ആത്മസംതൃപ്തിയെ എന്തു പേരിട്ടു വിളിക്കണം?
കുടുംബമായി ജീവിക്കുന്നവര്‍ എന്ന നിലക്ക് കഴിക്കുന്ന ഭക്ഷണം, ധരിക്കുന്ന വസ്ത്രം, തെരഞ്ഞെടുക്കുന്ന ജോലി തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ചുറ്റുമുള്ളവരില്‍ നിന്നും ആര്‍ജിച്ചതാണ് നമ്മില്‍ പ്രതിഫലിക്കുന്നത്. ഏതൊരു മനുഷ്യന്റെയും തെരഞ്ഞെടുപ്പു സാധ്യതകള്‍ ഇവിടെ പരിമിതമാണെന്നിരിക്കെ ഒരു പ്രത്യേക വ്യക്തിയുടെ/സമുദായത്തിന്റെ തെരഞ്ഞെടുപ്പു സാധ്യതകള്‍ തങ്ങളുടേതിനേക്കാള്‍ പരിമിതമാണെന്ന് പറയുന്നതില്‍ അപാകതകള്‍ ഉണ്ട്. പുരുഷന്റെ വസ്ത്രധാരണരീതികളും കമ്പോളവല്‍ക്കരിക്കാന്‍ ഏറ്റവും എളുപ്പമുള്ള സ്ത്രീ വസ്ത്രധാരണ രീതികളും മാത്രം പൂര്‍ണമായ തെരഞ്ഞെടുപ്പുകളായി പ്രഖ്യാപിക്കപ്പെടുകയും അല്ലാത്തവയെ പ്രാകൃതമെന്നും പ്രതിലോമകരമെന്നും ചാപ്പയടിക്കുകയും ചെയ്യുന്ന മുതലാളിത്ത, വരേണ്യ, പുരുഷ സങ്കല്പങ്ങള് അപനിര്‍മിക്കപ്പെടാതെ പോകുന്നതെന്തുകൊണ്ടാണ്?
മലയാളിയുടെ പുരോഗമനമത്രയും സവര്‍ണ ഫാന്റസിയാണെന്ന തിരിച്ചറിവ് പ്രധാനമാണ്. മലയാളിയുടെ ലിംഗ ബോധം സവര്‍ണ സ്ത്രീയുടെ പ്രശ്നങ്ങളോടുള്ള മമത മാത്രമാണ്. പുരോഗമനത്തിന്റെ അരികുകളിലേക്ക് മാത്രം പ്രവേശനം ലഭിച്ച ജാതി തിരിച്ചറിവുകളും അരികുകള്‍ പോലും നിഷേധിക്കപ്പെട്ട മുസ്ലിം ബോധ്യങ്ങളും നമ്മെ നോക്കി പല്ലിളിക്കുന്നുണ്ട് എന്ന തിരിച്ചെറിവെങ്കിലും 'വിമോചന വക്താക്കള്‍ക്ക്' അത്യാവശ്യമാണ്.
പ്രതിരോധമാവുക
തമന്ന സുല്‍ത്താന
(പ്രസിഡന്റ്, ജി.ഐ.ഒ കേരള)
എക്കാലത്തും അപരസ്ഥാനത്ത് നിര്ത്തപ്പെട്ടിട്ടുള്ളതാണ് ഇസ്ലാം. ഇസ്ലാമിന്റെ വിമോചന സാധ്യതകളെ ഏറ്റെടുക്കാനും ഉള്‍ക്കൊള്ളാനും താല്പര്യമില്ലാത്ത, സമൂഹത്തിലെ എല്ലാ അനീതികളെയും അസമത്വങ്ങളെയും നിലനിര്‍ത്താന്‍ താല്പര്യമുള്ള വിഭാഗമാണ് ഇതിന് പിന്നില്‍. അവരുടെ താല്പര്യങ്ങള് നടപ്പിലാക്കാന്‍ ഈ ഉച്ചനീചത്വങ്ങള്‍ നിലനിന്നുപോകേണ്ടതുണ്ട്. എല്ലാ അസമത്വങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ആശയപരമായ ഭദ്രത ഇസ്ലാമിനുണ്ട്. ഇതുതന്നെയാണ് ഇവര്‍ക്കുള്ള ഭീഷണിയും. ഇസ്ലാമിനെതിരെ എല്ലാ അപവാദങ്ങളും രൂപപ്പെടുത്തി നിലനിര്‍ത്തുക എന്നത് ഇസ്ലാമിന്റെ ശത്രുക്കള്‍ എല്ലാ കാലത്തും പ്രയോഗിച്ചിട്ടുള്ള തന്ത്രമാണ്. ശത്രു കേന്ദ്രങ്ങള്‍ തൊടുത്തുവിടുന്ന തെറ്റായ ആശയങ്ങളുടെ അതിപ്രസരം യഥാര്‍ഥ ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനുമുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുണ്ട്.
അവരുടെ പ്രചാരണതന്ത്രങ്ങളിലെ ഏറ്റവും വലിയ ഐറ്റമാണ് ഇസ്ലാം സ്ത്രീ വിരുദ്ധമാണ് എന്നത്. സ്ത്രീ വിരുദ്ധത ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം പ്രശ്നമല്ല, അത് സാമൂഹിക രൂപീകരണത്തില്‍ സംഭവിച്ച പിഴവാണ്. സ്ത്രീകള്‍ക്ക് സുപ്രധാന അവകാശങ്ങള്‍ സ്ഥാപിച്ചു നല്കിയ ജീവിതവ്യവസ്ഥയാണ് ഇസ്ലാം. പൊതുവില്‍ സമൂഹത്തിലുള്ള സ്ത്രീവിരുദ്ധ സമീപനങ്ങളെ അഭിസംബോധന ചെയ്യാതിരിക്കുകയും മുസ്ലിം സ്ത്രീയെ മതം തീര്‍ക്കുന്ന അനവധി പ്രതിബന്ധങ്ങളുള്ള അസ്തിത്വമായി അവതരിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്.
കാലങ്ങള്‍ കൊണ്ട് മുസ്ലിം സ്ത്രീകള്‍ നേടിയെടുത്ത സാമൂഹികവും രാഷ്ട്രീയവും അക്കാദമികവുമായ നേട്ടങ്ങളെ തമസ്കരിച്ച്, മതത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുക എന്നതും ഈ പദ്ധതിയുടെ ഭാഗമാണ്. അതിന്റെ ഒരു ഉദാഹരണമാണ് മഫ്ത വിലക്ക്. മത സ്വാതന്ത്ര്യം മൗലികാവകാശമായി അംഗീകരിക്കപ്പെട്ട ഇന്ത്യയില്‍ മഫ്ത ഇന്ത്യന്‍ പൊതുബോധത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. മുസ്ലിം സ്ത്രീക്ക് ന്യായമായും അവകാശപ്പെട്ട സാമൂഹികവും തൊഴില്‍പരവുമായ അവകാശങ്ങളെയും അവസരങ്ങളെയും ഹനിക്കുകയാണ് ഇതിലൂടെ. ഇത്തരം കേന്ദ്രങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ തികച്ചും സ്ത്രീവിരുദ്ധമായവയുണ്ട്. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഈ അജണ്ടകള്‍ക്കെതിരെ ഇസ്ലാമിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് മറുവായനകളും പ്രതിരോധവും തീര്‍ക്കാന്‍ നമുക്ക് കഴിയണം.
വിമര്‍ശനങ്ങളിലും പ്രതിബന്ധങ്ങളിലും ഒരടിപോലും പതറാതെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി മുസ്ലിം സ്ത്രീകള്‍ മുന്നേറുന്നത് നിഷ്പക്ഷമായി പരിശോധിച്ചാല്‍ കാണാം. പതിനാല് നൂറ്റാുകള്‍ക്കുമുമ്പ് ഇസ്ലാം സ്ത്രീകള്‍ക്ക് നേടിക്കൊടുത്ത അധികാര-അവകാശങ്ങളും സാമൂഹിക പദവിയും പല കാരണങ്ങള്‍കൊണ്ടും നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ ശരിയായ അര്‍ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കിലും, സഹോദരസമുദായങ്ങളെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്. വൈജ്ഞാനിക-സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ അവരുടേതായ കൈയൊപ്പുകള്‍ പതിപ്പിച്ച സ്ത്രീരത്നങ്ങളെ ചരിത്രത്തിലും വര്‍ത്തമാനത്തിലും കാണാന്‍ സാധിക്കും. കാമ്പസുകളില്‍ അവകാശപോരാട്ടങ്ങളിലും അക്കാദമിക ചര്‍ച്ചകളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍, ഒടുവില്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വത്തിലടക്കം ഉയര്‍ന്നു വന്നവര്‍ ഇവരൊക്കെ വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും വാഗ്ദാനങ്ങളാണ്.
രാഷ്ട്രീയ നേതൃത്വങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ കടന്നുവരവ് അവരുടെ ഇടങ്ങളുടെ വ്യാപ്തിയെയും സ്വത്വപരമായ മുന്നേറ്റങ്ങളെയും കുറിക്കുന്നു. ഇങ്ങനെ ഓരോ മേഖലയെയും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാല്‍ വിമര്‍ശകരുടെ തന്ത്രങ്ങള്‍ ഇനി വിലപ്പോവില്ലെന്നു മനസ്സിലാവും. മുസ്ലിം സ്ത്രീയെ മുന്നിലേക്കിട്ടു സമുദായത്തെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ മുസ്ലിം സ്ത്രീയുടെ ഉയര്‍ച്ചക്ക് മുമ്പില്‍ അടിയറവ് പറയേണ്ടിവരും.
പുതിയ
വഴികള്‍ തെളിക്കുക
മറുചോദ്യങ്ങള്‍
ഉന്നയിക്കുന്ന മുസ്ലിം സ്ത്രീ

വഴികള്‍ തെളിക്കുക(സംസ്ഥാന സമിതി അംഗം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം)
ഇസ്ലാം മാനുഷികതയുടെ മതമാണ്. എല്ലാവരേയും ഒന്നായി കാണാനും അനൈക്യവും അധാര്‍മികതയും നടമാടുമ്പോള്‍ ആര്‍ജവത്തോടെ യഥാര്‍ഥ വഴികള്‍ തുറന്നു കാട്ടാനും അത് മുന്‍കൈയെടുക്കുന്നു. മുസ്ലിം സ്ത്രീ വിദ്യാഭ്യാസപരമായും ആശയപരമായും ബുദ്ധിവികാസപരമായും ഒട്ടേറെ മുന്നിലാണിന്ന്. ഇവിടെയുള്ള ലിബറല്‍ ചിന്താഗതിക്കാരുടെ വലിയ അസ്വസ്ഥതയുടെ കാരണവും അതുതന്നെ. കാലിക പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടുകളും ചടുലതയോടെയുള്ള ഇടപെടലുകളും നടത്തുന്ന മുസ്ലിം പെണ്‍കുട്ടികള്‍ നാളെയുടെ പ്രതീക്ഷകളാണ്. ഇതില്‍ അസ്വസ്ഥപ്പെടുന്നവരെ സംബന്ധിച്ചേടത്തോളം എല്ലാം നിരുപാധികം അംഗീകരിക്കാന്‍ ഈ കൂട്ടരെ കിട്ടില്ല എന്നതും തങ്ങളുടെ അജണ്ടകളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഇവര്‍ തയാറാകുന്നില്ല എന്നതുമാണ് അവരുടെ പ്രശ്നം. ഏത് കോണില്‍നിന്നും ഉത്ഭവിക്കുന്ന ആശയങ്ങളും സംഭവവികാസങ്ങളും മുസ്ലിമിന്റെ തലയില്‍ കെട്ടിവെക്കുന്നതും കള്ളക്കേസുകളും കുതന്ത്രങ്ങളും ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നതും ഇന്ന് നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയയുടെ ഫലമായാണ്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും അപ്പോസ്തലന്മാര് തന്നെ അവരുടെ അച്ചില്‍ വാര്‍ത്തെടുക്കുന്ന എന്തിനെയും മുസ്ലിമിന്റെ തലയില്‍ വെച്ചുകെട്ടാനും ശ്രമിക്കുന്നു. ഈ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കാഴ്ചയുള്ള സമൂഹം നോക്കികൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്നത് എല്ലാവര്ക്കും നല്ലതാണ്. മുസ്ലിം സ്ത്രീയുടെ ഉന്നമനവും ആശയ സംപുഷ്ടതയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ സഹായകമായിട്ടുണ്ട്.
വൈജാത്യങ്ങള്‍ക്കിടയിലും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ വഴികളില്‍ മുന്നേറി രാഷ്ട്രീയ പുനര്‍നിര്‍മാണ പ്രക്രിയയില്‍ എല്ലാവരെയും ഭാഗഭാക്കാക്കുന്നതിന് പകരം വിഭാഗീയതയുടെയും വര്‍ഗീയതയുടെയും നിറംനല്‍കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചില ശക്തികളുടെ ശ്രമം. ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കാനും അതിനെതിരെ പ്രതിരോധം തീര്‍ക്കാനും മുസ്ലിം പെണ്‍കുട്ടികള്‍ ഇന്ന് കരുത്താര്‍ജിച്ചിരിക്കുന്നു. ഈ കരുത്തിനെ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. അവഗണിക്കാനുമാവില്ല. മുസ്ലിം പെണ്ണിന്റെ ശക്തമായ പ്രതിരോധത്തെ ഭയന്നുകൊണ്ടുതന്നെയാണ് അവളെ മുന്നില്‍ നിര്‍ത്തി അവള്‍ക്കെതിരെ ഇല്ലാത്ത പൗരോഹിത്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കഥകള്‍ മെനഞ്ഞുകൊണ്ട് സമുദായത്തെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നത്. നമുക്കൊന്നായ് മുന്നേറാം.
പ്രതിവിധി അത്യാവശ്യം
റാനിയ സുലൈഖ
(ഡല്‍ഹി യൂനിവേഴ്സിറ്റി പൂര്‍വവിദ്യാര്‍ഥിനി)മുസ്ലിം, സ്ത്രീ, മനുഷ്യന്. ഈ മൂന്ന് സ്വത്വവും പരസ്പരപൂരകമായി വര്‍ത്തിക്കുകയെന്നത് അസാധ്യമായിട്ടാണ് പലപ്പോഴും വായനയില്‍ കാണാറുള്ളത്. മുസ്ലിം പെണ്ണിന്റെ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിധി എഴുതാനുമുള്ള അവകാശം പൊതുസമൂഹം പണ്ടേ സ്വയം ഏറ്റെടുത്തതാണ്. മുസ്ലിം പുരുഷനെ ക്രിമിനല്വത്കരിച്ചും അതിനിരകളായി മാത്രം മുസ്ലിം സ്ത്രീകളെ അവതരിപ്പിച്ചുമുള്ള കലാപരിപാടികള്‍ ആഗോള തലത്തില്‍ ആഘോഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഇന്ത്യയില്‍ ആര്.എസ്.എസ് ഭരണത്തിലൂടെ ആധിപത്യം തുടങ്ങിയത് മുതല്‍ പ്രത്യക്ഷമായി തന്നെ മുസ്ലിം വിരുദ്ധ വികാരം വളര്‍ത്താനുള്ള ശ്രമം ഉണ്ടായി. ജനിച്ച മണ്ണില്‍ കൊല്ലപ്പെടാതിരിക്കാന്‍ കാരണം തേടേണ്ടിവരുന്ന രീതിയിലേക്ക് മുസ്ലിം ജീവിതങ്ങളെ പ്രതിഷ്ഠിക്കാനുള്ള തിരക്കിലാണ് സംഘ് പരിവാര്‍. ഇപ്പോഴാണ് അതിനു പറ്റിയ സമയമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. മുസ്ലിംകളെ കുറിച്ച അറിവില്ലായ്മയും അതോടനുബന്ധിച്ച പേടിയുമാണ് ഇതിന് കാരണമെന്ന് തെറ്റിദ്ധരിക്കരുത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍, അവര്‍ക്കിടയില്‍ ജീവിച്ചവരാണ് ഇത്തരം മനോഭാവം കൂടുതല്‍ പ്രകടിപ്പിക്കുന്നത്. അതിനാല്‍ പേടിയല്ല, വെറുപ്പാണ് ഇതിന് പിന്നിലെന്ന് വ്യക്തം.
കേരളത്തിന്റെ അവകാശവാദം ഇതില്‍നിന്ന് ആശയപരമായും ഭൗതികപരമായും സാംസ്കാരികപരമായും വ്യത്യസ്തമാണ് തങ്ങളെന്നാണ്. മുസ്ലിം വിരുദ്ധതയെ എതിര്‍ക്കുന്നു എന്ന് മാത്രമല്ല ഇന്ത്യയില്‍ തന്നെ മുസ്ലിംകള് സുരക്ഷിതമായ ഏക ഇടമായി മലയാള നാട് സ്വയം പ്രതിഷ്ഠിക്കുന്നതായി കാണാം. എന്നാല്‍ ഈ വാദത്തിന്റെ പരിഹാസ്യതയും ആത്മാര്‍ഥതയില്ലായ്മയും മനസ്സിലാക്കാന്‍ അധിക ദൂരമൊന്നും പോകണ്ട. അടുത്തിടെ കേരളം കൊണ്ടാടിയ 'ലവ് ജിഹാദും' 'നാര്‍കോട്ടിക് ജിഹാദും' ഒരുക്കിയ സംവാദങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി. ഈ രണ്ട് വ്യവഹാരങ്ങളിലേക്ക് കേരളത്തിന്റെ ഇസ്ലാമോഫോബിയയെ ചുരുക്കുകയല്ല. യഥാര്‍ഥ ചിത്രം നല്കാന് ഇവ പര്യാപ്തമാണെന്നതിനാല്‍ ഈ വിഷയങ്ങളിലേക്ക് മാത്രം നോക്കാം.
ഈ രണ്ട് ജിഹാദ് 'ആരോപണങ്ങളും' യാതൊരു തെളിവുമില്ലാതെ തന്നെ സ്വീകാര്യത നേടുന്നത് ഭയാനകമാണ്. വംശീയത പാലായില്‍നിന്ന് പറഞ്ഞാലും മലപ്പുറത്തിനെതിരെ പറഞ്ഞാലും പ്രശ്നമില്ലാത്ത കേരള പൊതുബോധം പക്ഷേ യു.പിയിലെന്തുകൊണ്ട് മുസ്ലിം വിരുദ്ധത വര്‍ധിക്കുന്നു എന്ന കണക്കെടുപ്പിന്റെ തിരക്കിലാണ്. വാസ്തവത്തില്‍ ഇത്തരം പൊള്ളയായ ജിഹാദ് ആരോപണങ്ങളിലൂടെ ഒരു കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയ മനോഹരമായി നമ്മുടെ നേതാക്കള്‍ ആവിഷ്കരിക്കുന്നുണ്ട്. ഒന്ന് ഹിന്ദിയിലെങ്കില് മറ്റൊന്ന് മലയാളത്തില്‍.
ലവ് ജിഹാദ് പ്രണയത്തെ സംബന്ധിച്ചും നാര്‍കോട്ടിക് ജിഹാദ് ലഹരിയെക്കുറിച്ചുമുള്ള ആകുലതകളായിട്ടാണ് പൊതുബോധം ഇതിനെയൊക്കെ വായിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം ആശങ്കകളുടെ പരിഹാരത്തിലാണ് വിവാദങ്ങള്‍ കെട്ടടങ്ങുന്നത്. മുസ്ലിംകളോടുള്ള വെറുപ്പില്‍ ചുട്ടെടുത്ത വിവാദ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രണയവിവാഹങ്ങളും ലഹരിവിരുദ്ധ കാമ്പയിനുകളുമാണ് മുഖ്യധാര മുന്നോട്ട് വെക്കുന്ന പ്രതിവിധി.