തക്കാളി നുറുക്കിയത് - 5 കപ്പ്
ചെറുപയര്‍ പരിപ്പ് - കാല് കപ്പ്
സവാള - അര കപ്പ്
പാല് - 1 കപ്പ്
ബട്ടര്‍ - 1 ടീ സ്പൂണ്‍
ഉപ്പ്, മല്ലിയില, കുരുമുളക് പൊടി - പാകത്തിന്
തക്കാളി, ചെറുപയര്‍ പരിപ്പ് എന്നിവ അല്പം വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഇത് നല്ലപോലെ വെന്തുടയണം. തവി കൊണ്ട് ഉടച്ച് കട്ടയില്ലാതാക്കുക. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി സവാള ഇട്ട് വഴറ്റുക. ഇത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വേവിച്ചു വെച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ഒഴിച്ച് നല്ലപോലെ ഇളക്കുക. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് പാല് ഒഴിച്ച് ഇളക്കുക. ഇത് അല്പസമയം ഇളക്കി സൂപ്പിന്റെ പാകമാകുമ്പോള്‍ ഉപ്പും കുരുമുളകു പൊടിയും മല്ലിയിലയും ചേര്‍ക്കുക. ചൂടോടെ ഉപയോഗിക്കുക.
*****************************************************************
ക്രിസ്പി ഫ്രൈഡ് ഫിഷ്
മീന്‍ ചെറിയ കഷ്ണങ്ങളാക്കിയത് - 750 ഗ്രാം
നാരങ്ങാ നീര് - 1 ടേബ്ള്‍ സ്പൂണ്‍
കോണ്‍ഫ്ളേക്ക്സ് പൊടിച്ചത് - 60 ഗ്രാം
എണ്ണ - 3 ടേബ്ള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളകു പൊടി - പാകത്തിന്
മീനില്‍നിന്നു വെള്ളം തുടച്ചു നീക്കുക. ഒരു ബൗളില്‍ മീനും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തു യോജിപ്പിക്കുക. ഇത് കോണ്ഫ്ളോക്സ് പൊടിച്ചതില്‍ പൊതിഞ്ഞെടുക്കണം. പാനില്‍ എണ്ണ ചൂടാക്കി വറുത്തെടുക്കുക. വിളമ്പുന്നതിന് തൊട്ടുമുമ്പ് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കാം.
*****************************************************************
ചിക്കന്‍ സൂപ്പ്
ചിക്കന്‍ കഷ്ണങ്ങള്‍ - അര കിലോ
ചിക്കന്‍ എല്ല് - ആവശ്യത്തിന്
കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
കോണ്ഫഌവര് - 2 ടീ സ്പൂണ്‍
ബീന്‍സ് - എട്ട് എണ്ണം (നീളത്തില്‍ മുറിച്ചത്)
കാരറ്റ് - 2 എണ്ണം (ചതുരത്തില്‍ അരിഞ്ഞത്)
ഉപ്പ് - പാകത്തിന്
കോണ്ഫഌവര് കുറച്ച് വെള്ളത്തില്‍ കലക്കി വെക്കുക. ചിക്കന്‍ വേവിക്കുക. ചിക്കന്റെ എല്ല് പാകത്തിന് വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റിയെടുക്കുക. ഇതിലേക്ക് കാരറ്റ്, ബീന്‍സ്, വേവിച്ച ഇറച്ചി എന്നിവ ചേര്‍ത്ത് കോണ്ഫഌവര് കലക്കിയത് ഒഴിച്ച് ഇളക്കുക. പിന്നീട് കുരുമുളകു പൊടിയും ഉപ്പും പാകത്തിന് ചേര്‍ത്ത് ചെറു ചൂടോടെ വിളമ്പുക.
*****************************************************************
സ്വീറ്റ് ആന്റ് സോര്‍ ചിക്കന്‍
ചിക്കന്‍ - അര കിലോ
തക്കാളിച്ചാറ് - 2 ടേബ്ള്‍ സ്പൂണ്‍
കട്ടത്തൈര് - ഒന്നര ടേബ്ള്‍ സ്പൂണ്‍
ഉപ്പ്, പഞ്ചസാര - പാകത്തിന്
പുളി- അല്പം
വെളുത്തുള്ളി പേസ്റ്റ് - മുക്കാല്‍ ടീ സ്പൂണ്‍
മുളകുപൊടി - മുക്കാല്‍ ടീ സ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - ഒന്ന്
മല്ലിയില അരിഞ്ഞത് - ഒന്നര ടീ സ്പൂണ്‍
പാല്‍പ്പാട - ഒന്നര ടീ സ്പൂണ്‍
ചിക്കന്‍ കഴുകി വൃത്തിയാക്കുക. തക്കാളി വേവിച്ചുടച്ച് അരിച്ചെടുത്ത് തൈര്, ഗരം മസാല, മുളകുപൊടി, വെളുത്തുള്ളി പേസ്റ്റ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ മിക്സിയില്‍ അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി മസാലക്കൂട്ട് വഴറ്റുക. നന്നായി തിളച്ചു വരുമ്പോള്‍ ചിക്കന്‍ ചേര്‍ത്തിളക്കണം. അല്പം വെള്ളം ചേര്‍ത്ത ശേഷം മൂടിവെച്ചു വേവിക്കുക. ചിക്കന്‍ വെന്തു പാകമാവുമ്പോള്‍ പച്ചമുളകും മല്ലിയിലയും അരിഞ്ഞതു ചേര്‍ത്തു രണ്ടു മിനിറ്റ് തിളപ്പിക്കുക. അടുപ്പില്‍നിന്നു വാങ്ങി പാല്‍പ്പാട ചേര്‍ത്തു ചൂടോടെ വിളമ്പുക.