ഫ്രൈഡ് കേക്ക്
മുനീറ തിരുത്തിയാട്
2016 മാര്‍ച്ച്
മുട്ടയും പഞ്ചസാരയും നന്നായി അടിച്ച് പതപ്പിക്കുക. മൈദ അപ്പക്കാരം ചേര്‍ത്ത് മുട്ട-പഞ്ചസാര മിശ്രിതം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് പാകത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ച് 15 മിനുട്ട് സമയമെങ്കിലും മാറ്റിവെക്കുക. ഈ മാവില്‍ നിന്നും വലിയ ഉരുളകള്‍ ഉരുട്ടിയെടുത്ത് അര ഇഞ്ച് ഘനത്തില്‍ വട്ടത്തില്‍
മൈദമാവ് - അര കിലോ
മുട്ട - 3 എണ്ണം
പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്
അപ്പക്കാരം - കാല്‍ ടീസ്പൂണ്‍
വെള്ളം - 3/4 കപ്പ്
എണ്ണ - വറുക്കാന്‍ ആവശ്യമായത്
ഉപ്പ് - പാകത്തിന്
മുട്ടയും പഞ്ചസാരയും നന്നായി അടിച്ച് പതപ്പിക്കുക. മൈദ അപ്പക്കാരം ചേര്‍ത്ത് മുട്ട-പഞ്ചസാര മിശ്രിതം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് പാകത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ച് 15 മിനുട്ട് സമയമെങ്കിലും മാറ്റിവെക്കുക. ഈ മാവില്‍ നിന്നും വലിയ ഉരുളകള്‍ ഉരുട്ടിയെടുത്ത് അര ഇഞ്ച് ഘനത്തില്‍ വട്ടത്തില്‍ പരത്തി കത്തികൊണ്ട് ചെറിയ ചതുര കഷ്ണണങ്ങളായി മുറിക്കുക. ഓരോ ചതുരക്കഷ്ണങ്ങളുടെയും ഒരു വശം ഒരു കത്തികൊണ്ട് ചെറുതായി ഒന്ന് വെട്ടി എണ്ണയില്‍ ഇട്ട് കരുകരുപ്പായി വറുത്തുകോരുക. വറുത്തെടുക്കുമ്പോള്‍ ഈ കേക്ക് നന്നായി പൊള്ളിവരും.
പഴം കേക്ക് (ഉണ്ടംപൊരി)
ഗോതമ്പുമാവ് - 1/2 കിലോ
പഞ്ചസാര - 1/4 കിലോ
നല്ല പഴുത്തപഴം - 5 എണ്ണം
അപ്പക്കാരം - ഒരു നുള്ള്
ഏലം പൊടിച്ചത് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
പഴവും പഞ്ചസാരയും ഒന്നിച്ചാക്കി മിക്‌സിയിലിട്ട് അടിച്ചെടുക്കുക. കൈകൊണ്ട് നന്നായി തിരുമ്മിക്കുഴച്ചാലും മതി. ഇതിലേക്ക് അപ്പക്കാരം, ഗോതമ്പുമാവ് എന്നിവയും ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴക്കുക. വെള്ളം ആവശ്യമെന്നുതോന്നിയാല്‍ ഒരല്‍പം ചേര്‍ക്കുക. ഇതിലേക്ക് ഏലക്കാപൊടിയും ചേര്‍ത്ത് രണ്ടുമണിക്കൂര്‍ പൊങ്ങാനായി മാറ്റിവെക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ നന്നായി ചൂടാക്കിയശേഷം കുഴച്ച മാവില്‍ നിന്നും ഓരോ ഉരുളകള്‍ ഉരുട്ടി എണ്ണയിലിട്ട് ചുവപ്പ് നിറമാവുന്നത് വരെ വറുത്തുകോരുക.
മാവ് ഒരുപാടു കട്ടിയില്‍ കുഴക്കരുത്. ഒരല്‍പം അയവു വേണം. അല്ലെങ്കില്‍ പഴം കേക്കിന് മാര്‍ദവം ഉണ്ടാവില്ല. ഒരു ചെറിയപാത്രത്തില്‍ അല്‍പം വെള്ളം എടുത്ത് അടുത്ത് വെക്കുക. ഉരുളകള്‍ ഉരുട്ടുമ്പോള്‍ കൈവിരലുകള്‍ വെള്ളത്തില്‍ നനച്ച് ചെയ്യുക. മാവ് കൈയില്‍ ഒട്ടാതെ എളുപ്പത്തില്‍ എണ്ണയിലേക്ക് ഇടാന്‍ ഇതു സഹായിക്കും.
മിക്‌സ്ഡ് വെജിറ്റബിള്‍ പകോറാസ്
കാരറ്റ് (ചെറുതായി അരിഞ്ഞത്) - 3/4 കപ്പ്
ബീന്‍സ് (ചെറുതായി അരിഞ്ഞത്) - 1/4 കപ്പ്
കാബേജ് (ചെറുതായി അരിഞ്ഞത്) - 1/4 കപ്പ്
വലിയ ഉള്ളി - 3/4 കപ്പ്
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - 2 എണ്ണം
കുരുമുളക് - അല്‍പം
മൈദമാവ് - 3 ടീസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
മൈദമാവ്, കാരറ്റ്, ബീന്‍സ്, കാബേജ്, സവാള, മുളക്, ഇഞ്ചി, ഉപ്പ്, മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ഒന്നിച്ചാക്കി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് നല്ല ചൂടുള്ള എണ്ണ 3 ടീസ്പൂണ്‍ ചേര്‍ത്ത് കൈകൊണ്ട് നന്നായി യോജിപ്പിച്ച് കുഴച്ചെടുക്കുക. ഇങ്ങനെ കുഴച്ചമാവില്‍ നിന്നും വിരല്‍കൊണ്ട് കുറേശ്ശെ മാവ് അടര്‍ത്തിയെടുത്ത് നല്ല ചൂടായിക്കിടക്കുന്ന എണ്ണയില്‍ ഇട്ട് ചുവന്ന നിറമായി വറുത്തുകോരുക. കുരുമുളകിന്റെ സ്വാദ് ഇഷ്ടമാണെങ്കില്‍ പൊടിച്ചെടുത്ത് അര ടീസ്പൂണ്‍ കുരുമുളകുപൊടിയും ഈ കൂട്ടിലേക്ക് ചേര്‍ക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നല്ല രുചിയുണ്ടാകും.