പ്രവാചകനെ സ്വപ്നം കണ്ട പെണ്‍കുട്ടി
കെ.എം. അഷ്റഫ്
2016 മാര്‍ച്ച്
റബീഅ:യെന്നാല്‍ വസന്തം. അക്ഷരാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഇടങ്ങളിലൊക്കെയും വസന്തം വിരിയിച്ചവള്‍. അഞ്ചര വര്‍ഷം ഞാന്‍ റബീഅ:യെ പഠിപ്പിച്ചിട്ടുണ്ട്. നാളൊരിക്കല്‍ റബീഅ: കൂട്ടൂകാരിയുമൊത്ത് ഓഫീസില്‍ വന്നു. ഞാന്‍ ജീവിതത്തിലൊരിക്കലും കേട്ടിട്ടില്ലാത്ത ഒരു വര്‍ത്തമാനം പറഞ്ഞു. 'അവള് മുത്തു നബിയെ സ്വപ്നം കണ്ടുവത്രെ.
റബീഅ:യെന്നാല്‍ വസന്തം. അക്ഷരാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഇടങ്ങളിലൊക്കെയും വസന്തം വിരിയിച്ചവള്‍. അഞ്ചര വര്‍ഷം ഞാന്‍ റബീഅ:യെ പഠിപ്പിച്ചിട്ടുണ്ട്. നാളൊരിക്കല്‍ റബീഅ: കൂട്ടൂകാരിയുമൊത്ത് ഓഫീസില്‍ വന്നു. ഞാന്‍ ജീവിതത്തിലൊരിക്കലും കേട്ടിട്ടില്ലാത്ത ഒരു വര്‍ത്തമാനം പറഞ്ഞു. 'അവള് മുത്തു നബിയെ സ്വപ്നം കണ്ടുവത്രെ. ഒന്നല്ല, മൂന്നു തവണ. കൂട്ടുകാരികളെ ആത്മീയ രംഗത്ത് കൂടുതല്‍ വളര്‍ച്ച നേടാന്‍ പ്രേരിപ്പിക്കണം, ഇതായിരുന്നു തിരുനബി ഉന്നയിച്ച ആവശ്യം.' പ്രവാചകനെ നേരില്‍ കണ്ടിട്ടുള്ള ഒരാളുടെ സ്വപ്നമേ പൂര്‍ണമായും വിശ്വസനീയമാകൂ എന്ന ഉസ്വൂലീ പാഠം അറിയാഞ്ഞിട്ടല്ല, എന്നീട്ടും റബീഅ കണ്ടത് തിരുമേനി(സ) തന്നെയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം അവളുടെയും കൂട്ടുകാരികളുടെയും ജീവിത (ദീന) നിഷ്ഠ. ഇപ്പോളിതാ ഒന്ന് യാത്ര ചോദിക്കുക പോലും ചെയ്യാതെ സ്വര്‍ഗത്തിലേക്ക് പോകാനുള്ള അവളുടെ വല്ലാത്ത ധൃതിയും.
ആറുമാസം കൂടിയുണ്ടായിരുന്ന ജാമിഅ: പഠനം പൂര്‍ത്തിയാക്കാന്‍ ഏറെ കൊതിച്ചിരുന്നു റബീഅ: . ഫിര്ദൗസിലെത്താനുള്ള ജീവിതപാഠങ്ങള്‍ പഠിച്ചുവല്ലോ, ഇനിയെന്തിനീ തുടര്‍ പഠനമെന്ന് കരുണാവാരിധിയുടെ വിധിയും.
നാഥാ ഞങ്ങളുടെ റബീഅ:ക്കായി നീ സ്വര്‍ഗത്തില്‍ വസന്തമൊരുക്കണേ.
പ്രിയ കുഞ്ഞുമോളേ,
മോളോട് എന്തു പറയണമെന്നറിയില്ല, എനിക്കുമുണ്ട് നിന്റെ പ്രായത്തിലൊരു കുഞ്ഞുവാവ. എങ്കിലും ഒന്നെനിക്കറിയാം:
മോളുടെ ഉമ്മ ഭാഗ്യവതിയാണ്. സ്വര്‍ഗം കിനാവ് കണ്ട് നടന്നവള്‍, മുത്ത് നബിയെ കനവില്‍ കണ്ടവള്‍. സ്വര്‍ഗീയാരാമങ്ങളില്‍ പാറി നടക്കുമ്പോള്‍ ഉമ്മച്ചി മോളെയോര്ക്കും. ആ ഓര്മ മാത്രം മതി പൊന്നു മോളുടെ ജീവിതം വസന്തമാവാന്‍.
നൊമ്പരങ്ങളടങ്ങാത്ത ഹൃദയത്തോടെ,