അസഹിഷ്ണുതയുടെ ശാസ്ത്രം

2016 മാര്‍ച്ച്‌
വ്യത്യസ്ത നിറത്തിലും ആകൃതിയിലും രൂപത്തിലുമുള്ള പൂക്കള്‍ പൂന്തോട്ടത്തിന്റെ സൗരഭ്യമാണ്. വ്യത്യസ്ത ജാതിയിലും വര്‍ഗത്തിലും പെട്ട ചെടികളില്‍ നിന്നും വരുന്ന ആ പൂക്കളുടെ മണവും ഭംഗിയുമാണ് പൂന്തോട്ടത്തെ ഹൃദ്യമാക്കുന്നത്. ഇതുപോലെയാണ് നമ്മുടെ മാതൃഭൂമിയും. നാനാജാതി മതസ്ഥര്‍, വിഭിന്ന വേഷവും രീതിയും ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഈ വൈവിധ്യങ്ങളെയെല്ലാം ഭാരതഭൂമിയില്‍ കോര്‍ത്തിണക്കി നാമെല്ലാം ഒന്നായി. ഇഷ്ടമുള്ളതില്‍

വ്യത്യസ്ത നിറത്തിലും ആകൃതിയിലും രൂപത്തിലുമുള്ള പൂക്കള്‍ പൂന്തോട്ടത്തിന്റെ സൗരഭ്യമാണ്. വ്യത്യസ്ത ജാതിയിലും വര്‍ഗത്തിലും പെട്ട ചെടികളില്‍ നിന്നും വരുന്ന ആ പൂക്കളുടെ മണവും ഭംഗിയുമാണ് പൂന്തോട്ടത്തെ ഹൃദ്യമാക്കുന്നത്. ഇതുപോലെയാണ് നമ്മുടെ മാതൃഭൂമിയും. നാനാജാതി മതസ്ഥര്‍, വിഭിന്ന വേഷവും രീതിയും ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഈ വൈവിധ്യങ്ങളെയെല്ലാം ഭാരതഭൂമിയില്‍ കോര്‍ത്തിണക്കി നാമെല്ലാം ഒന്നായി. ഇഷ്ടമുള്ളതില്‍ വിശ്വസിച്ചും ഇഷ്ടമുള്ളത് ആചരിച്ചും ഇഷ്ടമുള്ളത് തിന്നും ഈ മതേതരത്വ ഭൂമിയെ ധന്യമാക്കാന്‍ നാം ഓരോരുത്തരും പണിയെടുക്കുന്നു. ഒരൊറ്റ ജാതിയോടും മതത്തോടും പ്രതിപത്തിയില്ലാതെ എല്ലാവര്‍ക്കും തുല്യാവസരം നല്‍കുന്ന മതേതര ഇന്ത്യ - അതായിരുന്നു രാഷ്ട്ര ശില്‍പികള്‍ സ്വപ്‌നം കണ്ട നമ്മുടെ രാജ്യം.
പക്ഷേ ഈ ഐക്യത്തിനുമേല്‍ അസഹിഷ്ണുതയുടെ മറ വലിച്ചിട്ടുകൊണ്ട് ചിലര്‍ തേര്‍വാഴ്ച നടത്തുകയാണ്. അധികാരത്തിലേക്കുള്ള വഴി അവര്‍ക്ക് അസഹിഷ്ണുതയുടെ പാലമാണ്. ജനാധിപത്യത്തില്‍ ആശയ സംവാദനത്തിനുള്ള വേദികളെ നിഷ്പ്രഭമാക്കി കൈക്കരുത്തും മെയ്ക്കരുത്തും കൊണ്ട് സ്വന്തം താല്‍പര്യങ്ങളെ എല്ലാവരുടെയും മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണിക്കൂട്ടരുടേത്. എന്തില്‍ വിശ്വസിക്കണമെന്നും എന്തു തിന്നണമെന്നും എങ്ങനെ എഴുതണമെന്നും ഇവര്‍ പഠിപ്പിക്കും; ഇതാണ് ഫാസിസമെന്നു പേരുചൊല്ലി വിളിക്കുന്ന ഈ അസഹിഷ്ണുതയുടെ രാഷ്ട്രീയം. അത് ആദ്യം കൈവെക്കുക സാംസ്‌കാരികതയിലേക്കാണ്. സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസരംഗത്തും മേല്‍ക്കൈ നേടിക്കൊണ്ടാണ് രാഷ്ട്രീയ മുന്നേറ്റം നടത്തുക. മതന്യൂനപക്ഷങ്ങളും ദലിതനും സ്ത്രീകളും ഇവരുടെ ആക്രമണത്തിന്റെ ഇരകളാണ്.  ഈ അസഹിഷ്ണുതയുടെ വേലിയേറ്റം രാജ്യത്തെ തുഴഞ്ഞുകൊണ്ടുപോകുന്നത് അന്ധകാരത്തിലും അന്തവിശ്വസത്തിലുമാണെന്ന് വിളിച്ചു പറഞ്ഞവരെ മാത്രമല്ല നിരപരാധികളെക്കൂടി ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഫാസിസം ആദ്യം കൈവെക്കുക സാംസ്‌കാരികതയുടെ മേലും വിദ്യാഭ്യാസ രംഗത്തുമാണ്. എല്ലാ കാലത്തും രാജ്യങ്ങളുടെയും ചിന്തകളുടെയും മേല്‍ കൈയൊപ്പു ചാര്‍ത്തിയത് കലാലയ യുവത്വമായിരുന്നു. അത്തരം യുവത്വങ്ങള്‍ക്കുമേല്‍ വിലങ്ങിടുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാഭ്യാസ- സാംസ്‌കാരിക രംഗത്ത് തന്നിഷ്ടമുള്ള ഫാസിസം കടന്നുകയറാന്‍ ശ്രമിക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി... തുടങ്ങി പട്ടിക വലുതായിക്കൊണ്ടിരിക്കുകയാണ്.
ഫാസിസത്തിന്റെ പിടിയില്‍നിന്ന് ആര്‍ക്കും മുക്തരാവാനാവില്ലെന്നാണ് കാഴ്ചകള്‍ നമ്മെ പഠിപ്പിക്കുന്നത്. നിര്‍ഭയത്വമെന്നത് ജീവശ്വാസം പോലെ മനുഷ്യന് പ്രധാനപ്പെട്ടതാണ്. നിര്‍ഭയത്വത്തോടെ ജീവിക്കാനാവാത്ത മനുഷ്യന് സമൂഹത്തില്‍ ചെയ്യാന്‍ വലുതായൊന്നുമില്ലെന്നുവരും. ജനാധിപത്യവും മതേതരമൂല്യങ്ങളും നല്ലപോലെ പുഷ്ടിപ്പെടുമ്പോഴേ ഈ നിര്‍ഭയത്വം സാധ്യമാവൂ. ഫാസിസത്തിന്റെ വലിയ ഇര സ്ത്രീകള്‍ തന്നെയാണ്. യാഥാസ്ഥിതികത്വത്തിന്റെ സൂക്ഷിപ്പുകാര്‍ കൂടിയാണവര്‍. രാജ്യത്തെ അസഹിഷ്ണുതാ രാഷ്ട്രീയത്തില്‍ നിന്നു രക്ഷിക്കാന്‍ സ്ത്രീകള്‍ കൂടി പാടുപെടണം. വനിതാ ദിനത്തില്‍, ലഭിക്കാനുള്ള അവകാശങ്ങളെ ഉയര്‍ത്തിപ്പറയുന്ന കൂട്ടത്തില്‍ ഈയൊരു സന്ദേശം കൂടി - 'മതജാതി ചിന്തക്കപ്പുറം മാനവികത' എന്ന ചിന്തകൂടി ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാവണം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media