കണ്ണിനെ ബാധിക്കുന്ന സാംക്രമിക രോഗമാണ് ചെങ്കണ്ണ്. വൈറസോ ബാക്ടീരിയയോ മറ്റു വസ്തുക്കളോ മൂലം കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേര്‍ത്ത പാളിയായ conjunctiva എന്ന ഭാഗത്ത് ഉണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് ചെങ്കണ്ണ്. ഇതുമൂലം രക്തക്കുഴലിലേക്കുള്ള രക്തപ്രവാഹം കൂടുകയും കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.
കാരണങ്ങള്‍
ഏറ്റവും കൂടുതലായി ചെങ്കണ്ണ് ഉണ്ടാകുന്നത് വൈറസ് മൂലമാണ്. ബാക്ടീരിയ അണുബാധ, അലര്‍ജി, മറ്റ് അസ്വസ്ഥതകള്‍ എന്നിവയും ചെങ്കണ്ണിന് കാരണമാകുന്നു. ബാക്ടീരിയയും വൈറല്‍ അണുബാധകളും മൂലം ഉണ്ടാകുന്ന ചെങ്കണ്ണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന പകര്‍ച്ചവ്യാധിയാണ്.
രോഗം പടരുന്നത്
രോഗം ബാധിച്ച കണ്ണിലെ ദ്രവത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരിക്കും. ഇതുമായുള്ള സമ്പര്‍ക്കമാണ് രോഗം പകരാന്‍ ഇടയാക്കുന്നത്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം ധാരാളം അണുക്കള്‍ ഉണ്ടായിരിക്കും. അതിനാല്‍ രോഗി ഉപയോഗിച്ച ഇത്തരം വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ അവരിലേക്കും രോഗം പടരുന്നു.
ലക്ഷണങ്ങള്‍
കണ്ണിന് ചുവപ്പുനിറം, കണ്ണില്‍നിന്ന് നീരൊലിപ്പ്, കണ്ണില്‍ ചൊറിച്ചില്‍, കണ്ണില്‍ കരട് പോയത് പോലുള്ള അസ്വസ്ഥതകള്‍, കണ്പോളകളില് വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ പീള കെട്ടല്‍, പ്രകാശം അടിക്കുമ്പോള്‍ കണ്ണിന് വേദന, അസ്വസ്ഥത, തലവേദന, ജലദോഷപ്പനി എന്നിവയും കാണപ്പെടാറുണ്ട്.
ചികിത്സ
സാധാരണ വൈറല്‍ രോഗങ്ങളിലേത് പോലെ തന്നെ ചെങ്കണ്ണ് രോഗത്തിനും ഹോമിയോപ്പതിയില്‍ ഫലപ്രദമായ പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമാണ്. തുടക്കത്തില്‍ തന്നെ ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിച്ചാല്‍ രോഗം തീവ്രമാവുന്നത് തടയാം. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് രോഗശമനവുമുണ്ടാവും.
l