''അബൂത്വല്‍ഹാ, താങ്കള്‍ എന്തിനെയാണ് ആരാധിക്കുന്നത്, അത് വെറും മരക്കഷ്ണങ്ങളല്ലേ, ആശാരി കൊത്തിയുïാക്കിയവ?'' മിര്‍ഹാന്റെ മകള്‍ ഉമ്മുസുലൈം ചോദിച്ചു. അബൂത്വല്‍ഹ ഒന്ന് ഞെട്ടി. അത്തരം ഒരു ചോദ്യം പ്രതീക്ഷിച്ചല്ലല്ലോ അയാള്‍ ഉമ്മുസുലൈമിനെ സമീപിച്ചത്. മദീനയിലെ സുന്ദരിയാണ് ഉമ്മുസുലൈം. അബൂത്വല്‍ഹ ഏറ്റവും വലിയ ധനികനും. ഭീമമായ മഹ്‌റ് വാഗ്ദാനം ചെയ്തുകൊï് ഉമ്മുസുലൈമിനെ വിവാഹം കഴിക്കണം. ഈയൊരാഗ്രഹം മാത്രമാണ് അബൂത്വല്‍ഹയുടെ വരവിന്റെ ഉദ്ദേശ്യം. 900 ഈന്തപ്പനകളുള്ള മദീനയിലെ തന്റെ ഏറ്റവും വലിയ തോട്ടം മഹ്‌റായി വാഗ്ദത്തം ചെയ്തു. പക്ഷേ, ഉമ്മുസുലൈമിന് വീïും ചോദിക്കാനുïായിരുന്നത് ഒരേയൊരു ചോദ്യമായിരുന്നു: ''അബൂത്വല്‍ഹ ആരാധിക്കുന്ന ദൈവങ്ങള്‍ തീ സ്പര്‍ശിച്ചാല്‍ കത്തിച്ചാമ്പലാവുകയില്ലേ. എന്നിട്ടും അതിനെയാണോ അബൂത്വല്‍ഹ ആരാധിക്കുന്നത്? ''ഒരു നിമിഷം അബൂത്വല്‍ഹ ചിന്തിച്ചു: ശരിയാണ്, ദൈവങ്ങള്‍ കത്തിച്ചാമ്പലാവുകയോ? അപ്പോള്‍ അവക്കെങ്ങനെ വിളി കേള്‍ക്കാനാകും? എങ്ങനെ ഉപകാരവും ഉപദ്രവവും ചെയ്യാനാവും? അബൂത്വല്‍ഹയുടെ മനസ്സിലേക്ക് വിശ്വാസത്തിന്റെ പ്രകാശം കടന്നു വരികയായിരുന്നു. അയാളുറക്കെ പ്രഖ്യാപിച്ചു: ''അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാ...''
ഉമ്മുസുലൈമിന് സന്തോഷം അടക്കാനായില്ല. താന്‍ മൂലം ഒരാള്‍ മുസ്‌ലിമായിരിക്കുന്നു. അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. അബൂത്വല്‍ഹയുടെ ഇസ്‌ലാം ആശ്ലേഷം മാത്രം മഹ്‌റായി നിശ്ചയിച്ചു കൊï് അബൂത്വല്‍ഹയെ വിവാഹം കഴിക്കാന്‍ ഉമ്മുസുലൈം സമ്മതിച്ചു. ആ വിവാഹം നടന്നു.
പിതൃവ്യ പുത്രന്‍ മാലികുബ്‌നു നള്മാണ് അവരെ ആദ്യം വിവാഹം കഴിച്ചിരുന്നത്. അദ്ദേഹത്തിലുïായ പുത്രന്‍ അനസുബ്‌നു മാലികിലൂടെയാണ് ഉമ്മുസുലൈം ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കിയത്. വൈകാതെ തന്നെ ഉമ്മുസുലൈം ഇസ്‌ലാം ആശ്ലേഷിച്ചു. അതോടെ മാലികിന്റെ ഭാവം മാറി. കോപാകുലനായ മാലിക് പിന്നീടൊരിക്കലും അവിടെ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. ഏറെ താമസിയാതെ മാലിക് മരണപ്പെടുകയും ചെയ്തു. ഉമ്മുസുലൈം പറഞ്ഞതനുസരിച്ച് മകന്‍ അനസും മുസ്‌ലിമായി. ഭര്‍ത്താവിന്റെ മരണം ഉമ്മുസുലൈമിനെ വേദനിപ്പിച്ചെങ്കിലും അല്‍പം പോലും പതറാതെ അവര്‍ സത്യപാതയിലുറച്ചുനിന്നു.
അങ്ങനെയിരിക്കെയാണ് അബൂത്വല്‍ഹയുടെ ഇസ്‌ലാം ആശ്ലേഷവും ഉമ്മുസുലൈമുമായുള്ള വിവാഹവുമെല്ലാം നടക്കുന്നത്. ഉമ്മുസുലൈം വിവാഹത്തിന് സമ്മതം മൂളിയപ്പോള്‍ അബൂത്വല്‍ഹ തന്റെ ഏറ്റവും പ്രിയപ്പെട്ട തോട്ടം മഹ്‌റായി നല്‍കാന്‍ തീരുമാനിച്ചു. പക്ഷേ, ഉമ്മുസുലൈം അത് നി രസിക്കുകക്കുകയാണുïായത്. അവര്‍ക്ക് മഹ്‌റായി അബൂത്വല്‍ഹയുടെ ഇസ്‌ലാം ആശ്ലേഷം തന്നെ മതിയായിരുന്നു. മദീനയിലെ സ്ത്രീകള്‍ക്ക് കിട്ടിയ മഹ്‌റില്‍ മഹത്വമേറിയത് ഉമ്മുസുലൈമിന്റേതാണെന്ന് നബി(സ) പലപ്പോഴും പുകഴ്ത്തിപ്പറയാറുïായിരുന്നു.
ഉമ്മുസുലൈമിന് അബൂത്വല്‍ഹയില്‍ പിറന്ന മകനാണ് അബൂഉമൈര്‍. നബിതിരുമേനി കുട്ടിയെ വളരെയേറെ ഇഷ്ടപ്പെടുകയും ലാളിക്കുകയും ചെയ്യാറുïായിരുന്നു. അങ്ങനെയിരിക്കെ അബൂഉമൈര്‍ രോഗബാധിതനായി. എത്രയോ പ്രസിദ്ധരായ ഭിഷഗ്വരന്മാര്‍ ചികിത്സിച്ചിട്ടും രോഗം സുഖപ്പെട്ടില്ല. അതിനിടയില്‍ അബൂത്വല്‍ഹക്ക് ഒരു ദീര്‍ഘദൂരയാത്ര ആവശ്യമായി. കുട്ടിയുടെ ശുശ്രൂഷ ഭാര്യയെ ഏല്‍പിച്ചുകൊï് അബൂത്വല്‍ഹ യാത്രയായി. അധിക ദിവസം കഴിയുംമുമ്പേ അബുഉമൈറിന് രോഗം മൂര്‍ഛിച്ചു. അവന്‍ അന്ത്യശ്വാസം വലിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ അവര്‍ തന്റെ ദുഃഖങ്ങളെല്ലാം അല്ലാഹുവിലര്‍പ്പിച്ച് ക്ഷമ പാലിച്ചു. ആരെയും അറിയിക്കാതെ കുട്ടിയെ സ്വയം കുളിപ്പിച്ചു കഫന്‍ ചെയ്തു. ഭര്‍ത്താവിനെ കുഞ്ഞിന്റെ മരണവിവരമറിയിക്കരുതെന്ന് ബന്ധുക്കളോടാവശ്യപ്പെടുകയും ചെയ്തു.
''കുഞ്ഞിന് എങ്ങനെയുï്?'' യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവ് ചോദിച്ചു. ''അവനിപ്പോള്‍ പൂര്‍ണ സുഖവാനാണ്.'' ഭാര്യ മറുപടി പറഞ്ഞു. മുഖത്ത് ദുഃഖത്തിന്റേതായ ഒരു ലാഞ്ചന പോലും കാണിക്കാതെ അവര്‍ അന്നത്തെ ആ രാത്രിയില്‍ ഭര്‍ത്താവിനോടൊപ്പം ശയിച്ചു. നേരം പുലരാറായപ്പോള്‍ പ്രിയതമനോട് സൗമ്യ ഭാഷയില്‍ അവര്‍ ചോദിച്ചു: ''നിങ്ങളുടെ കൈയില്‍ ആരെങ്കിലും ഒരു വസ്തു തന്നേല്‍പിച്ചു. മറ്റൊരിക്കല്‍ അതിന്റെ ഉടമസ്ഥന്‍ അത് മടക്കിചോദിച്ചു. അപ്പോള്‍ അത് തിരിച്ചു കൊടുക്കാതിരിക്കുന്നത് ശരിയാണോ?'' ''അതെങ്ങനെ ശരിയാകും. ഉടമസ്ഥനല്ലേ തിരിച്ചു ചോദിക്കുന്നത്.'' അബൂത്വല്‍ഹ മറുപടി പറഞ്ഞു. ''എങ്കില്‍ നമ്മുടെ കുഞ്ഞിനെ നമുക്ക് തന്ന അല്ലാഹു തന്നെ അവനെ തിരിച്ചു വാങ്ങിയിരിക്കുന്നു''- ഉമ്മുസുലൈം അറിയിച്ചു. അബൂത്വല്‍ഹക്ക് വല്ലാത്ത സങ്കടം വന്നു. അതോടൊപ്പം കുട്ടിയുടെ മരണ വാര്‍ത്ത ആദ്യം അറിയിക്കാത്തതില്‍ ഭാര്യയോട് കോപിക്കുകയും ചെയ്തു. എങ്കിലും അത് അധികം നീïുനിന്നില്ല. അദ്ദേഹം അല്ലാഹുവിനെയോര്‍ത്ത് ക്ഷമിച്ചു. പ്രഭാതമായപ്പോള്‍ പ്രവാചക സന്നിധിയിലെത്തി തന്റെ വീട്ടില്‍ നടന്ന സംഭവങ്ങളെല്ലാം കേള്‍പ്പിച്ചു. തിരുമേനി(സ) ആ ദമ്പതിമാര്‍ക്ക് മറ്റൊരു കുഞ്ഞുïാവാന്‍ പ്രാര്‍ഥിച്ചു. തലേന്നാള്‍ രാത്രിയില്‍ തന്നെ ഉമ്മുസുലൈം ഗര്‍ഭിണിയായി. സമയമെത്തിയപ്പോള്‍ അവര്‍ പ്രസവിച്ചു. ആ കുട്ടിക്ക് അബ്ദുല്ലാ എന്ന് തിരുമേനി(സ) പേര് വിളിച്ചു. ഉമ്മുസുലൈമിന്റെ മനഃശക്തിയെക്കുറിച്ചും ക്ഷമയെക്കുറിച്ചും നബി(സ) പുകഴ്ത്തിപ്പറയാറുïായിരുന്നു.
അധികം താമസിയാതെ യുദ്ധത്തിന് പോകാന്‍ വിളംബരമുïായി. അബൂത്വല്‍ഹ പടയോട്ടത്തിന് പോകാന്‍ ഉമ്മുസുലൈമിനോട് സമ്മതം ചോദിച്ചു. അവര്‍ ഭര്‍ത്താവിന് സമ്മതം കൊടുത്തു. പക്ഷേ, ഒരു നിബന്ധന; ഉമ്മുസുലൈമിനും കൂടെ പോകണം. അന്നവര്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. അതോടെ അബൂത്വല്‍ഹ ധര്‍മസങ്കടത്തിലായി. ദീര്‍ഘയാത്ര... കഠിനമായ ചൂട്... പോരാത്തതിന് യുദ്ധത്തിന്റെ പ്രയാസങ്ങള്‍... പിന്തിരിപ്പിക്കാന്‍ അബൂത്വല്‍ഹ കഴിവതും ശ്രമിച്ചു. പക്ഷേ, ഉമ്മുസുലൈം പിന്തിരിഞ്ഞില്ല. നബി(സ) വിവരമറിഞ്ഞു. ഉമ്മുസുലൈമിന്റെ പ്രകൃതം ശരിക്കറിയാവുന്ന പ്രവാചകന്‍ അവരുടെ ഇംഗിതം പൂര്‍ത്തീകരിക്കാനാവശ്യപ്പെടുകയാണുïായത്.
പ്രവാചകനും പതിനായിരത്തോളം അനുയായികളും മദീനയില്‍നിന്ന് പുറപ്പെട്ടു. മക്കയായിരുന്നു ലക്ഷ്യം. ആയുധമെടുക്കാതെ തന്നെ മക്ക കീഴടങ്ങി. കഅ്ബയിലെ വിഗ്രഹങ്ങള്‍ തൂത്തുമാറ്റപ്പെട്ടു. സത്യം പുലര്‍ന്നതായും അസത്യം പരാജയപ്പെട്ടതായും പ്രഖ്യാപിക്കപ്പെട്ടു.
ഹുനൈന്‍ യുദ്ധത്തില്‍ വെച്ച് ഗര്‍ഭിണിയായ ഉമ്മുസുലൈം ഒരു മുï് മുറുക്കി അരയില്‍ കെട്ടി എന്തിനും തയാറായി യുദ്ധക്കളത്തില്‍ നിലകൊïു. എല്ലാവരുടെയും ഒട്ടകങ്ങള്‍ പോടിച്ചോടിയപ്പോള്‍ അവര്‍ തന്റെ ഒട്ടകത്തെ പിടിച്ചുനിര്‍ത്തി രക്തസാക്ഷിത്വത്തിന് തയാറായി ധീരമായി നിലകൊïു. നബി(സ) അവരെ കï് ആശ്ചര്യത്തോടെ ചോദിച്ചു: ''ആരിത്, ഉമ്മുസുലൈമോ?''
ഉഹുദിലെ പ്രതിസന്ധിയില്‍ തനിക്ക് താങ്ങും തണലുമായി നിലകൊï ഉമ്മുസുലൈം ഹുനൈനിലും അത് ആവര്‍ത്തിച്ചപ്പോള്‍ പ്രവാചകന്‍ (സ) അതീവ സന്തുഷ്ടവാനായി. യുദ്ധം കഴിഞ്ഞ് മടങ്ങി വന്ന അന്ന് തന്നെ ഉമ്മുസുലൈം ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. അബൂത്വല്‍ഹയെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയും ആവശ്യമായ ഘട്ടത്തില്‍ അദ്ദേഹത്തിന് ധൈര്യം പകര്‍ന്നുകൊടുക്കുകയും ചെയ്ത ഉമ്മുസുലൈം ബുദ്ധിമതിയും ത്യാഗസന്നദ്ധയുമായിരുന്നു. നബി(സ) അവരുടെ സ്വര്‍ഗ പ്രവേശത്തെക്കുറിച്ച് സുവാര്‍ത്ത അറിയിക്കുകയും ചെയ്തു.