'ചങ്ങാതി നന്നായാല്‍ കണ്ണാടി വേï' എന്നതൊരു ചൊല്ല് മാത്രമല്ല, അനുഭവം കൂടിയാണെല്ലാവര്ക്കും. ഏറ്റവും ഇഷ്ടം ആരോടാണെന്നു ചോദിച്ചാല്‍ ഒട്ടും സങ്കോചമില്ലാതെ ഏതൊരു കുട്ടിയും പറയുന്നത് കൂട്ടുകാരോടെന്നായിരിക്കും. വീട്ടിലെ കൊഞ്ചല് മാറും മുമ്പേ കരഞ്ഞുകൊï് ആദ്യമായി വിദ്യാലയത്തിലേക്ക് പോകുന്ന കുഞ്ഞിളം മക്കള്‍ വൈകിട്ട് വരുമ്പോള്‍ വാതോരാതെ പറയുന്നത് അന്നാദ്യമായി കിട്ടിയ കൂട്ടുകാരെ കുറിച്ചായിരിക്കും. കളിമുറ്റത്തും വിദ്യാലയ അങ്കണത്തിലും തൊഴിലിടത്തിലും ഉള്ള സൗഹൃദങ്ങള്‍ മാത്രമല്ല, മുഖം കാണാതെ പരസ്പരം മനസ്സടുക്കുന്ന സൗഹൃദങ്ങള്‍ വരെ ഇന്നിന്റെ നന്മകളാണ്. ജോലിയിലെയും പഠനത്തിലെയും സമ്മര്‍ദങ്ങളെ പൊട്ടിച്ചിരിച്ചും തമാശപറഞ്ഞും പങ്കിട്ടെടുത്ത് ആശ്വസിപ്പിക്കുന്ന നല്ല കൂട്ടുകാരുള്ളവരെക്കാള് ഭാഗ്യവാന്മാരില്ല. ദുഃഖത്തില്‍ കണ്ണീരൊപ്പാനും സന്തോഷത്തില്‍ അര്മാദിക്കാനും കൂട്ടുകാരെക്കാള്‍ ജീവിതം സര്‍ഗാത്മകമാക്കാന്‍ സഹായിക്കുന്ന മറ്റൊന്നില്ല. ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നതുപോലും കൂട്ടുകൂടുന്നവരാണ്. 'ഓരോരുത്തനും അവനവന്റെ കൂട്ടുകാരന്റെ മാര്ഗത്തിലാണെ'ന്നല്ലേ പ്രവാചകന് പറഞ്ഞത്.
പക്ഷേ, വഴിമാറിപ്പോകുന്ന സൗഹൃദത്തിന്റെ നാമ്പുകള്‍ വാര്‍ത്തകളായി വരികയാണ്. കൂട്ടുകാര്‍ എന്നതിനപ്പുറം ഇനിയുള്ള ജീവിതം ഒരുമിച്ച് മതിയെന്ന് തീരുമാനിച്ച് സ്വവര്‍ഗാനുരാഗത്തിന്റെ പിന്നാലെ പോയ കുട്ടികളെ കുറിച്ച വാര്‍ത്തയാണ് നമ്മുടെ കൊച്ചു കേരളത്തില്‍നിന്നുപോലും അടുത്തിടെ കേട്ടത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേര് പറഞ്ഞ് നാട്ടിലെ നിയമങ്ങള്‍ അതംഗീകരിക്കുകയും ചെയ്യുന്നു. അശ്ലീലതക്ക് സാമൂഹിക മേല്‍ക്കൈ നേടാനാകുന്നു എന്നതുകൊï് മാത്രം ഈ അരാജകത്വത്തിനെതിരെ മിïാതിരിക്കാനാവില്ല. നൂറ്റാïുകള്ക്കു മുമ്പുതന്നെ മനുഷ്യപ്രകൃതിയെ നിരാകരിക്കുന്ന ഇത്തരം വഴിതെറ്റലുകളെ അഭിസംബോധന ചെയ്യേïി വന്ന പ്രവാചകന്മാര് ലോകത്തുïായിട്ടുïല്ലോ.
സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം രചനകളാണ് ആരാമത്തിലുണ്ടïാവുക. ഈ വിഷയവുമായാണ് ഇക്കുറി ആരാമം നിങ്ങളിലേക്കെത്തുന്നത്.