രാവിലെ എഴുന്നേറ്റ് കാല്‍ നിലത്ത് കുത്തുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നുïോ? കുറച്ച് നടക്കുമ്പോഴാണോ അല്‍പമെങ്കിലും ആശ്വാസം ലഭിക്കാറുള്ളത്? ഉപ്പൂറ്റിയുടെ ഭാഗത്തുïാകുന്ന വേദന അധിക സ്ത്രീകള്‍ക്കും പാരയാകാറുï്. ഇതിന്റെ കാരണങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കി ചികിത്സയുടെ കൂടെ ചെറിയ വ്യായാമ മുറകളും ചെയ്താല്‍ ഉപ്പൂറ്റി വേദന മാറ്റിയെടുക്കാന്‍ കഴിയും.
കാരണങ്ങള്‍
* ദീര്‍ഘ നേരം നില്‍ക്കുക, കല്ലിന്മേല്‍ ചവിട്ടുക, പെട്ടെന്ന് പാദം തിരിയുക എന്നിവ ഈ അവസ്ഥക്ക് കാരണമാവാറുï്.
* ഉപ്പൂറ്റിയിലെ കല്‍കേനിയം എല്ലിന്റെ വളര്‍ച്ച കാരണമായും നടക്കുമ്പോള്‍ തുളച്ചു കയറുന്ന വേദന അനുഭവപ്പെടാം...
* അമിതഭാരം.
* ഫ്‌ളാറ്റ് ഫൂട്ട് അഥവാ പാദത്തിന്റെ ആര്‍ച്ച് ഇല്ലാതിരുന്നാലും വേദനയുാകും.
* തുടര്‍ച്ചയായ നിര്‍ത്തം, ഹൈ ഹീല്‍സ് ചെരിപ്പ്, തണുത്ത തറയില്‍ ഒരുപാട് സമയം നിന്ന് ജോലി ചെയ്യല്‍ എന്നിവയെല്ലാം ഉപ്പൂറ്റി വേദനയുïാക്കിയേക്കാം.
ലളിതം ഈ വ്യായാമം
* വിശ്രമം: കാലിന് ശരിയായ വിശ്രമം നല്‍കുക. പ്രത്യേകിച്ച്, വീട്ടമ്മമാര്‍ ജോലികള്‍ ഇരുന്നുകൊï് ചെയ്യുക. വിശ്രമിക്കുമ്പോള്‍ കാല്‍ നീട്ടിവെക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
* പാദരക്ഷ ധരിക്കുക: വീടിനുള്ളിലും പുറത്തും അധികം കട്ടിയില്ലാത്ത സ്‌പോഞ്ച് ബേസ് ഉള്ള ചെരിപ്പ് ഉപയോഗിക്കുക.
* ഐസ് തെറാപ്പി: ഇത് പല രീതികളില്‍ ചെയ്യാം:
1. ഐസ്‌ക്യൂബ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുക. ദിവസം രïു നേരമെങ്കിലും 10 മിനിറ്റ് ഇതുപോലെ ചെയ്യുക.
2. ഒരു ബക്കറ്റില്‍ ഇളം ചൂടുവെള്ളവും മറ്റൊരു ബക്കറ്റില്‍ തണുത്ത വെള്ളവും എടുത്ത് രïു വെള്ളത്തിലും മാറി മാറി ഉപ്പൂറ്റി മുക്കിവെക്കുക.
3. സ്ട്രെച്ചിങ് വ്യായാമം: രാവിലെ എണീക്കുന്നതിന് മുമ്പ് വേദനയുള്ള കാല്‍ വലിവ് കിട്ടത്തക്ക രീതിയില്‍ സ്‌ട്രെച്ചിങ് വ്യായാമം ചെയ്യുക.
5. അമിതഭാരം നിയന്ത്രിക്കുന്നതിനു വേïി ഭക്ഷണം ക്രമപ്പെടുത്തുക.
വിദഗ്ധ ചികിത്സ എപ്പോള്‍?
വേദന നിത്യ ജീവിതത്തെ ബാധിക്കുന്നതിനു മുമ്പ് തന്നെ വൈദ്യസഹായം തേടണം. കൂടാതെ വീട്ടില്‍ ചെയ്യാവുന്ന വ്യായാമ മുറകള്‍ കൂടി ചെയ്യുമ്പോള്‍ പരിപൂര്‍ണ ഫലപ്രാപ്തി ലഭിക്കും.
രോഗിയുടെ ശാരീരികമായും മാനസികമായും ഉള്ള ലക്ഷണങ്ങളെ അറിഞ്ഞ് അതനുസരിച്ച് കൃത്യമായി മരുന്ന് കഴിച്ചാല്‍ രോഗത്തിന്റെ കാലപ്പഴക്കമനുസരിച്ച് 2-4 മാസങ്ങള്‍കൊï് ഫലപ്രാപ്തി കിട്ടും.