'അതൊക്കെ അവരുടെ സ്വാതന്ത്ര്യമല്ലേ, നമ്മളെന്തിനാണ് അതിലിടപെടുന്നത്. അവര്‍ ചെയ്യുന്നത് തെറ്റായ കാര്യമാണെങ്കില്‍ തന്നെയും അതിന്റെ ഫലം അവര്‍ പരലോകത്ത് അനുഭവിച്ചു കൊള്ളും. മറ്റുള്ളവരുടെ ചോയ്‌സും ഇഷ്ടവും നമ്മള്‍ തടയേïതില്ലല്ലോ.... 'ലിബറല്‍ ജീവിത കാഴ്ചപ്പാടുകളുടെ സ്വാധീനം' നമുക്കിടയില്‍ പലതരത്തിലുള്ള പ്രവണതകള്‍ സൃഷ്ടിച്ചു കൊïിരിക്കുമ്പോള്‍ അതൊക്കെ തെറ്റാണെന്ന് അഭിപ്രായമുള്ളവര്‍ പോലും അതിനെയൊന്നും എതിര്‍ക്കുകയോ കൈകാര്യം ചെയ്യുകയോ വേïതില്ലെന്ന് പറയുന്ന നിലപാടുകള്‍ വര്‍ധിച്ചു വരുന്നതായി കാണാം. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാത്തിടത്തോളം വ്യക്തികളുടെ ചെയ്തികളെ എതിര്‍ക്കേïതില്ലെന്നാണ് അവര്‍ പറയുന്നത്. സമൂഹമല്ല ഞങ്ങള്‍ക്ക് ചെലവിന് തരുന്നതെന്ന് പറഞ്ഞ് വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നതും മനുഷ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ബാധിക്കില്ലെന്ന ബോധങ്ങളില്‍നിന്നുïാകുന്നതാണ്.
വ്യക്തികളുടെ ചെയ്തികള്‍ക്ക് ഈ ലോകത്ത് പ്രത്യേകിച്ച് പാര്‍ശ്വഫലങ്ങളൊന്നും ഉïാകാന്‍ പോകുന്നില്ലെന്ന കാഴ്ചപ്പാടില്‍ നിന്നുകൊï് പലരും ഇത്തരം പ്രവണതകളെ എതിര്‍ക്കേïതില്ലെന്ന് കരുതാറുï്. നന്മയായാലും തിന്മയായാലും മരണാനന്തര ജീവിതത്തില്‍ ലഭിക്കുന്ന പ്രതിഫലമോ ശിക്ഷയോ മാത്രമല്ല, ഈ ലോകത്ത് തന്നെ അതിന്റെ പ്രതിഫലനങ്ങളുïാകുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നന്മകള്‍ക്ക് ധനാത്മക ഫലങ്ങളും തിന്മകള്‍ക്ക് പ്രതിലോമകരമായ പ്രതിഫലനങ്ങളും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലുമുïാക്കാനാകും. റസൂല്‍(സ) പറയുന്നു: 'തീര്‍ച്ചയായും നന്മകള്‍ മുഖത്ത് പ്രസന്നതയും ഹൃദയത്തില്‍ പ്രകാശവും ശരീരത്തിന് ശക്തിയും വിഭവങ്ങളില്‍ വിശാലതയും ജനങ്ങളുടെ മനസ്സില്‍ സ്‌നേഹവും നിറക്കും. അതേ സമയം തിന്മകള്‍ മുഖത്ത് മ്ലാനതയും മനസ്സില്‍ ഇരുട്ടും ശരീരത്തിന് ദൗര്‍ബല്യവും വിഭവങ്ങളില്‍ പോരായ്മയും ജനങ്ങളുടെ മനസ്സില്‍ വെറുപ്പും ഉïാക്കും.'
തെറ്റുകള്‍ ചെയ്യുക എന്നതിനെക്കാള്‍ ഗൗരവമുള്ളതാണ് തെറ്റുകളോട് ലാഘവത്വം പുലര്‍ത്തുക എന്നത്. തെറ്റുകള്‍ നിസ്സാരമായി കാണാന്‍ തുടങ്ങിയാല്‍ ഒടുവില്‍ മനഃസാക്ഷി മരവിച്ചു പോകും. പിന്നെ എന്ത് ചെയ്താലും കൂസലില്ലാതാകും. തെറ്റുകളോടുള്ള നിസ്സാര സമീപനം വലിയ അപകടത്തിലേക്ക് കൊïെത്തിക്കും. റസൂല്‍ (സ) പറയുന്നു: 'ഒരു വിശ്വാസി തിന്മ ചെയ്യുമ്പോള്‍ അതവന്റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളിയുïാക്കും. അവന്‍ പശ്ചാത്തപിച്ച് മടങ്ങിയാല്‍ ആ പാട് മാഞ്ഞുപോകും. എന്നാല്‍, പശ്ചാത്തപിക്കാതെയാകുമ്പോള്‍ ആ അടയാളം വലുതാകും. ഒടുവില്‍ തെറ്റുകള്‍ കാരണം ഹൃദയം മുഴുവന്‍ കറപുരïു പോകും.' ശേഷം ഈ ആയത്ത് പാരായണം ചെയ്തു: 'അവര്‍ പ്രവര്‍ത്തിച്ചുകൊïിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുïാക്കിയിരിക്കുന്നു' (83:14).
'അതിലൊക്കെ എന്താണിത്ര പ്രശ്‌നം' എന്ന ചോദ്യം പലകാര്യങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്നത് കാണാം. തിന്മകള്‍ക്ക് സാമൂഹികാംഗീകാരം ലഭിക്കുന്നതിന്റെ സൂചനകളാണിത്. സ്വവര്‍ഗ ബന്ധങ്ങളുള്‍പ്പെടെ തുറന്ന ലൈംഗികതക്ക് സമൂഹത്തില്‍ സ്വീകാര്യത വര്‍ധിക്കുന്നത് കേവലം വ്യക്തിസ്വാതന്ത്ര്യമായും വ്യക്തികളുടെ പ്രശ്‌നമായും കാണേïതല്ല. സമൂഹത്തെ ബാധിക്കുന്ന തിന്മകളായി അത് പടരും. ലിബറല്‍ കാഴ്ചപ്പാടില്‍, മറ്റൊരാളുടെ അവകാശം ഹനിക്കപ്പെടുമ്പോഴോ അവരെ ബാധിക്കുമ്പോഴോ മാത്രമാണ് വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കപ്പെടാവുന്നത്. അതിനാല്‍ തന്നെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങള്‍- അത് സ്വവര്‍ഗമായാലും അല്ലെങ്കിലും- തെറ്റായ പ്രവര്‍ത്തനമാകുന്നില്ല. എന്നാല്‍, മറ്റൊരു വ്യക്തിയുടെ അവകാശത്തെ ഹനിക്കാത്തിടത്തോളം വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കേïതില്ലെന്ന കാഴ്ചപ്പാട് ഇസ്‌ലാമിനില്ല. അല്ലാഹുവിന്റെ അവകാശങ്ങള്‍ ഹനിക്കാതിരിക്കുക എന്നത് അതില്‍ പ്രധാനമാണ്. അവന്‍ നിശ്ചയിച്ച പരിധിയില്‍ നില്‍ക്കുക എന്നതാണ് അവന് നല്‍കേïുന്ന അവകാശം.
മനുഷ്യന്റെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും ചോദനകളും പരിധികളില്ലാതെ സാക്ഷാത്കരിക്കപ്പെടേïതാണെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാം നിരാകരിക്കുന്നു. അതാകട്ടെ സമ്പൂര്‍ണ നിരാകരണമല്ല. മറിച്ച്, പരിധികളില്‍ നിന്നുകൊïുള്ള ആഗ്രഹ പൂര്‍ത്തീകരണവും ആസ്വാദനങ്ങളും നിശ്ചയിച്ച് നല്‍കുകയും ചെയ്തിട്ടുï്. ഈ ലോകത്തിനപ്പുറം മറ്റൊരു ലോകവും ജീവിതവുമുïെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഇവിടുത്തെ ആസ്വാദനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് രൂപീകരിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഉടമാധികാരം അല്ലാഹുവിനാണെന്ന നിലക്ക് ഇഷ്ടാനിഷ്ടങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പ് അല്ലാഹുവിന്റെ കല്‍പനാധികാരത്തിനും താല്‍പര്യത്തിനും വിട്ടുനല്‍കുക എന്നതാണ് വിശ്വാസത്തിന്റെ തേട്ടം.
ഇസ്‌ലാം അനുശാസിക്കുന്ന സദാചാര ചട്ടക്കൂടിനുള്ളില്‍നിന്നു കൊï് മുന്നോട്ടു പോകാന്‍ കഴിയാത്തവര്‍ ആത്മനിയന്ത്രണം പാലിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാനാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഈ ലോകത്ത് ജീവിതത്തിലെ ആസ്വാദനങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് ക്ഷമയവലംബിക്കുന്നതിലൂടെ പകരം ഒരുപാടിരട്ടിയായി ലഭിക്കുന്ന മറ്റൊരു ലോകമുെന്ന കാഴ്ചപ്പാട് അവര്‍ക്കുള്ള നീതി ഉറപ്പുവരുത്തുന്നുï്.
ദൈവത്തെയും അവനില്‍ നിന്നുള്ള ധാര്‍മിക ശിക്ഷണങ്ങളെയും അംഗീകരിക്കാത്തവരെ സംബന്ധിച്ചേടത്തോളം ഏത് ജീവിത രീതിയും അവര്‍ക്ക് പ്രശ്‌നമല്ല. എന്നാല്‍, അധാര്‍മികതയും അശ്ലീലതയുമൊക്കെ വ്യാപിക്കുകയും അത് പരസ്യമാക്കപ്പെടുകയും സാമൂഹികാംഗീകാരം ലഭിക്കുകയുമൊക്കെ ചെയ്യുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതിലിടപെടാതെ മാറിയിരിക്കാന്‍ വിശ്വാസിക്ക് കഴിയില്ല. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ തെറ്റായതും സാമൂഹിക പ്രത്യാഘാതങ്ങളുïാക്കുന്നതുമായ വിഷയങ്ങളില്‍ ഇടപെടുക എന്നത് സമൂഹത്തോടുള്ള ഗുണകാംക്ഷ എന്ന നിലക്കും ധാര്‍മിക ബാധ്യത എന്ന നിലക്കും ഇസ്‌ലാം പഠിപ്പിക്കുന്ന വലിയ അധ്യാപനം കൂടിയാണ്. അത് പരലോകത്ത് ശിക്ഷിക്കപ്പെടുന്ന കാര്യമാണെന്ന നിലക്ക് മാത്രമല്ല, ഈ ലോകത്ത് തന്നെ അതിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യര്‍ അനുഭവിക്കേïിവരും എന്നതു കൊï് കൂടിയാണ്. സമൂഹത്തെ ബാധിക്കുന്ന ദുരന്തങ്ങളാകട്ടെ തെറ്റുകാരെ മാത്രം പിടികൂടുന്നതുമായിരിക്കില്ല. 'നിങ്ങളില്‍ കുറ്റം ചെയ്തവരെ മാത്രമായിട്ടല്ലാതെ സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ആപത്തുളവാക്കുന്ന അധര്‍മങ്ങളെ ഭയപ്പെടുവിന്‍' (8:25).
അധാര്‍മിക പ്രവര്‍ത്തനങ്ങളും തിന്മകളുമെങ്ങനെയാണ് ഈ ലോകത്ത് തന്നെ മനുഷ്യ ജീവിതത്തെ ബാധിക്കുന്നതെന്ന് റസൂല്‍ (സ) വിവരിക്കുന്നത് ഇപ്രകാരമാണ്: ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി (സ) പറഞ്ഞു: 'അല്ലയോ മുഹാജിറുകളേ, നിങ്ങള്‍ പരീക്ഷിക്കപ്പെടാവുന്ന അഞ്ച് കാര്യങ്ങളെ തൊട്ട് ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു. ഒരു സമൂഹത്തില്‍ അശ്ലീലതകള്‍ വ്യാപിക്കുകയും അത് പരസ്യമാക്കപ്പെടുകയും ചെയ്താല്‍ മുന്‍കഴിഞ്ഞ സമൂഹങ്ങളിലില്ലാത്ത വിധത്തിലുള്ള അസുഖങ്ങളാലും പകര്‍ച്ച വ്യാധികളാലും അവര്‍ പരീക്ഷിക്കപ്പെടും. അളവിലും തൂക്കത്തിലും കുറവ് വരുത്തിയാല്‍ (സാമ്പത്തിക തട്ടിപ്പുകള്‍) ക്ഷാമത്താലും ജീവിതച്ചെലവിനാലും, അനീതി കാണിക്കുന്ന ഭരണാധികാരികളാലും അവര്‍ പരീക്ഷിക്കപ്പെടും. സകാത്ത് കൊടുക്കാതെ തടഞ്ഞു വെച്ചാല്‍ മഴ വര്‍ഷിക്കാതെ പോകും. മൃഗങ്ങളില്ലെങ്കില്‍ അവര്‍ക്ക് മഴയേ ലഭിക്കുമായിരുന്നില്ല. ആര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള കരാറുകള്‍ ലംഘിച്ചാല്‍ ശത്രുക്കള്‍ക്ക് അവരുടെ മേല്‍ വിജയം നല്‍കുകയും അവരുടെ കൈയിലുള്ള പലതും നഷ്ടപ്പെടുത്തുകയും ചെയ്യും. ഒരു ജനതയുടെ നേതാക്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ വിട്ട് മറ്റുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും തെരഞ്ഞെടുത്താല്‍ അവരില്‍ അല്ലാഹുവിന്റെ ശിക്ഷയിറങ്ങും.' (ഇബ്‌നുമാജ).