സാംസ്‌കാരിക നിലവാരത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് മാതൃകയാണെന്ന മലയാളിയുടെ ഊറ്റം കൊള്ളല്‍ മിഥ്യയാണെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ദൈനംദിനമെന്നോണം നടക്കുന്ന ക്രൂരമായ കൂട്ടക്കൊലകളും ആത്മഹത്യകളും കേരള കുടുംബങ്ങളിലെ രോഗ ഗ്രസ്തമായ അവസ്ഥ തുറന്നുകാട്ടുന്നു.
വഴിവിട്ട സുഖജീവിതത്തിന് വേïി മാതാപിതാക്കള്‍ മക്കളെ കൊല്ലുകയും ക്രൂരമര്‍ദനത്തിന് വിധേയമാക്കുകയും ചെയ്യുന്നത് നിത്യവാര്‍ത്തകളാണ്. മക്കളുടെ ജീവനെടുക്കുന്നതില്‍ നിസ്സംഗത പുലര്‍ത്തുന്ന ദമ്പതികളെയാണ് മാധ്യമലോകം നെഞ്ചിടിപ്പോടെ പരിചയപ്പെടുത്തുന്നത്. ബാലികമാര്‍ ഏറ്റവും കൂടുതല്‍ ലൈംഗിക പീഡനത്തിനിരയാവുന്നത് ഗൃഹാന്തരീക്ഷത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളില്‍നിന്നാണ്. ഇതിലൂടെ പാവനമായി കരുതിപ്പോരുന്ന മൂല്യങ്ങളുടെയും സദാചാര സങ്കല്‍പങ്ങളുടെയും തകര്‍ച്ചയാണ് സംഭവിക്കുന്നത്. വിഷാദ രോഗികളായ അമ്മമാരാണ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്നത്. ഭര്‍ത്താവിന്റെ മദ്യപാനം പോലുള്ള കാരണങ്ങളാണ് പലരെയും വിഷാദ രോഗികളാക്കി മാറ്റുന്നത്. മദ്യപിച്ച് സ്വന്തം പെണ്‍മക്കളെ ഉപദ്രവിക്കുന്ന പിതാക്കന്മാരും നമ്മുടെ മുമ്പിലുï്.
മക്കളെ കൊല്ലാതെ ആത്മഹത്യ ചെയ്താല്‍ പിന്നീട് അവരുടെ ജീവിതം നരകതുല്യമാകുമെന്ന ഭയം മൂലമാണ് മക്കളെ കൊന്നതെന്ന് കുഞ്ഞുങ്ങളെ കൊന്നു ജീവനൊടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട് ജയിലില്‍ കഴിയുന്ന അമ്മമാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കïെത്തിയിരുന്നു. തങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആഹാരം നല്‍കുന്നതും സംരക്ഷണം നല്‍കുന്നതും പ്രപഞ്ച സ്രഷ്ടാവായ കരുണാനിധിയാണെന്നും കുട്ടികളുടെ ഭൂതവും ഭാവിയും അവന്റെ നിയന്ത്രണത്തിലാണെന്നുമുള്ള ദൃഢബോധ്യം നിരാശരായ ഈ അമ്മമാരുടെ കലുഷിത മാനസങ്ങളില്‍ എത്താതെ പോവുകയാണ്.
കുടുംബങ്ങളെ ശൈഥില്യത്തില്‍നിന്ന് കരകയറ്റാന്‍ ബന്ധങ്ങള്‍ സ്നേഹപൂര്‍വവും സുദൃഢവുമാക്കാനുതകുന്ന മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതശൈലി സ്വീകരിക്കുക മാത്രമാണ് പോംവഴി. അമേരിക്ക പോലുള്ള ചില രാജ്യങ്ങളില്‍ ഫാമിലി തെറാപ്പി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുïത്രെ. ഗൃഹാന്തരീക്ഷത്തിലെ കൈയേറ്റം, കുടുംബ ശൈഥില്യത്തിന് വഴിവെക്കുന്ന മറ്റു പ്രശ്നങ്ങള്‍ എന്നിവയില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ ഇത്തരം ഫാമിലി കൗണ്‍സലിംഗ് തെറാപ്പി സെന്ററുകള്‍ക്ക് സാധിക്കും. ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊï് നമ്മുടെ നാടുകളിലും ഇത്തരം സംവിധാനം പരീക്ഷിക്കാവുന്നതാണ്. ഉറ്റ ബന്ധുക്കളില്‍നിന്നും മറ്റും നേരിടേïി വരുന്ന ലൈംഗിക പീഡനങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള പോംവഴി വിശദീകരിക്കുന്ന കൈപുസ്തകവുമായി അമേരിക്കയിലെ പ്രോസിക്യൂട്ടറായ ജില്‍സ്റ്ററീസ് വിസ്‌കി രംഗത്ത് വരികയുïായി. ആറ് വയസ്സ് മുതല്‍ വളര്‍ത്തച്ഛനില്‍നിന്ന് പീഡനത്തിനിരയായ ബാലികയുടെ കേസാണ് പുസ്തക രചനക്ക് പ്രേരണയായതെന്ന് അവര്‍ പറയുന്നു.
ആശ്വാസകരവും സന്തുഷ്ടവുമായ ജീവിതത്തിന് അനിവാര്യമായ സദാചാര മൂല്യങ്ങളുടെ സ്വാധീനം സുദൃഢമാക്കാനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഓരോ കുടുംബത്തിലും ഗൃഹനാഥനും ഗൃഹനാഥയും മുന്‍കൈയെടുത്ത് നടപ്പാക്കണം. പരസ്പര സ്നേഹത്തിന്റെ മഹിത പാഠങ്ങള്‍ സന്തതികള്‍ക്കും മാതൃകയാവും വിധം ദമ്പതികള്‍ പ്രയോഗത്തില്‍ വരുത്തണം. ജീവിത വിശുദ്ധിയുടെയും വിട്ടുവീഴ്ചയുടെയും പരസ്പര അംഗീകാരത്തിന്റെയും സ്നേഹത്തിന്റെയും സുദൃഢ പാശത്താല്‍ കുടുംബാംഗങ്ങള്‍ ബന്ധിതരാവണം.
പ്രയാസങ്ങളും പ്രതിബന്ധങ്ങളും ജീവിത പ്രയാണത്തിലെ സ്വാഭാവികതകള്‍ മാത്രമാണെന്ന് തിരിച്ചറിയണം. അവയെ ക്ഷമാപൂര്‍വം അഭിമുഖീകരിക്കുകയും പരിഹരിക്കുകയും ചെയ്യുകയെന്നതാണ് ജീവിത വിജയത്തിന്റെ പോംവഴി. നാഥനില്‍ സര്‍വം സമര്‍പ്പിച്ച് ജീവിത വിശുദ്ധിയോടെ മുന്നോട്ടു നീങ്ങുമ്പോള്‍, കുടുംബകം ഒരിക്കലും കൊലക്കളമാവുകയില്ല; വസന്തം വിരിയുക തന്നെ ചെയ്യും.