വേര്‍പിരിയാനാവാതെ  ആശയും നിഷയും

ഷറഫുദ്ദീന്‍ കടമ്പോട്ട് (കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ്)
july 2022

മംഗള എക്‌സ്പ്രസ് പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ അപ്പര്‍ ബര്‍ത്തില്‍നിന്ന് ആശ താഴേക്ക് ചാടിയിറങ്ങി. സ്റ്റേഷനില്‍ ചെന്ന് ഒരു ചായയും കടിയും വാങ്ങാം എന്ന് കരുതിയാണ് താഴേക്ക് ഇറങ്ങിയത്. തീവïി പുറപ്പെടാറായി എന്നുപറഞ്ഞ് അവിടെ ടീ സ്റ്റാളിനടുത്ത് ചായ കുടിച്ച് നിന്നിരുന്ന പെണ്‍കുട്ടി തന്നോട് ആംഗ്യം കാണിച്ച് കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറി, പിന്നാലെ ഞാനും തീവïിയിലേക്ക് ഓടിക്കയറി ചായയും നുണഞ്ഞുകൊï് ഇരുവരും വാതിലിനടുത്ത് തന്നെ പുറംകാഴ്ചകള്‍ കï് നിന്നു.
ആശ അവളോടായി ചോദിച്ചു: 'മോള്‍ടെ പേരെന്താ?'
'നിഷ'
'എവ്ടന്നാ?'
'ഡല്‍ഹീന്ന്.'
'ഞാനും ഡല്‍ഹിയിലാ.'
ആ കുശലാന്വേഷണം അങ്ങനെ മൂന്നുമണിക്കൂര്‍ നീïു.
'എന്തുകൊï് ഇതേ കമ്പാര്‍ട്ട്‌മെന്റില്‍ ഇരുപത്തിനാല് മണിക്കൂറും അടുത്തടുത്ത കൂപ്പകളില്‍ ആയിട്ടും പരിചയപ്പെടാനായില്ല എന്ന് ആശ സങ്കടപ്പെട്ടു. ഇതുവരെ സിനിമകളും മൗനവും വായനയുമൊക്കെയായി ഒരുവിധമാണ് ഇവിടം വരെ എത്തിച്ചത്. ഇവിടെ ആരോടും മിïാന്‍ തോന്നിയിരുന്നില്ല. താഴെ ഇരിക്കുന്നവരോടെല്ലാം പരിചയപ്പെട്ടെങ്കിലും ഒരു വേവ് ലംഗ്ത് റെഡി ആവുന്നില്ല.
ഏതായാലും നാട്ടിലെത്തി വിശദമായി കാണാലോ?'
'നീ തിരൂരിലല്ലേ, തൃശൂരില്‍നിന്ന് അത്ര ദൂരമൊന്നും ഇല്ലല്ലോ? ഇവിടുന്നങ്ങോട്ട് നമുക്ക് കാണാം.'
'എടീ... എല്ലാത്തിനും ഒരു സമയമുï് ദാസീ. നമ്മള്‍ കാണാന്‍ വൈകിയെങ്കിലും ഇനി കïുകൊïേയിരിക്കും'- നിഷ പറഞ്ഞു.
അന്ന് രാവ് വെളുക്കുവോളം അവര്‍ സംസാരം തുടര്‍ന്നു. വെളുപ്പിനാണ് ഇരുവരും ഉറക്കമായത്.
ഇരുവര്‍ക്കും ഒരേ ഇഷ്ടങ്ങള്‍. അവരുടെ ജീവിതങ്ങളില്‍ കുറേ യാദൃശ്ചികതകള്‍. ഇതെല്ലാം അവരെ അത്ഭുതപ്പെടുത്തി. ഏറെ ആവേശത്തോടെ  അവര്‍ തുടര്‍ന്നു. പിന്നീടങ്ങോട്ട് സ്റ്റേഷനുകളില്‍ ട്രെയിന്‍ വേഗത്തില്‍ എത്തി.
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിഷ ഇറങ്ങുമ്പോള്‍ കണ്ണുനീര്‍ അടക്കാനായില്ല. ആശ കളിയാക്കി, 'അയ്യേ, നീയെന്താ... എന്താ ഇങ്ങനെ?
'നമ്മള്‍ ഇനി മുതല്‍ കാണുകയില്ലേ?'
ഉടന്‍ തന്നെ തീവïി അകന്നു. അല്‍പം കഴിഞ്ഞ് ആശയുടെ ഫോണിലേക്ക്, കരഞ്ഞു കലങ്ങി ഏകാന്തയായി ഇരിക്കുന്ന നിഷയുടെ സെല്‍ഫി വന്നു.
'രï് മണിക്കൂര്‍ കൊï് തീവïി ഇറങ്ങി വീട്ടിലെത്തി വിളിക്കൂ. രï് ദിവസം കഴിഞ്ഞ് ഞാന്‍ തൃശൂരിലേക്ക് വരാം. നമുക്ക് അവിടുന്ന് കാണാം' നിഷ മറുപടി അയച്ചു.
നിഷയെക്കാള്‍ മൂന്നു വയസ്സ് മൂത്തതായിരുന്നു ആശ. ഡല്‍ഹിയിലേക്കുള്ള തിരിച്ചുപോക്കിന് അവര്‍ ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്തു.
ഡല്‍ഹിയിലേക്കുള്ള സമ്പര്‍ക്ക കാന്തി തീവïിയില്‍ രï് ബര്‍ത്തുകള്‍ മുകളിലും താഴെയുമായി ഉïായിരുന്നെങ്കിലും അവര്‍ക്ക് ആ തേഡ് എസിയിലെ ഒറ്റ ബര്‍ത്ത് തന്നെ ഏറെ വിശാലമായി അനുഭവപ്പെട്ടു.
പഠനം കഴിഞ്ഞ്  താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ച ആശയും അവിടെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന നിഷയും ഡല്‍ഹിയിലെ താമസം ഒന്നിച്ചായി.
ആ കാലയളവില്‍ അവര്‍ക്കിടയില്‍ വികസിച്ച ബന്ധം മറ്റൊരാളുമായി പങ്കുവെച്ച്  ജീവിക്കുക എന്നത് അസാധ്യമായി ഇരുവര്‍ക്കും തോന്നുന്ന രീതിയിലേക്കെത്തിച്ചു.
ആശക്കും നിഷക്കും അവധിക്കാലങ്ങളില്‍ പോലും നാട്ടിലേക്ക് വരാന്‍ കഴിയാതെയായി.
നാട്ടിലേക്കുള്ള വരവുകളുടെ ഇടവേളകള്‍ കുറഞ്ഞുതുടങ്ങി. അവര്‍ ഇടക്കിടെ ഒഴിവുസമയങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് ഇഷ്ട സ്ഥലങ്ങളിലേക്ക് യാത്രകള്‍ പോയി. കാശ്മീരിലേക്കും ഹരിദ്വാര്‍, കുളു - മണാലി,  പഞ്ചാബ് അങ്ങനെ വിവിധ പ്രദേശങ്ങള്‍ യാത്രകള്‍ക്കായി കïെത്തി. കൂടെക്കൂടെ നിഷ കൂടുതല്‍ പൊസസീവ് ആവാന്‍ തുടങ്ങി. ഡല്‍ഹിയിലെ പഠനം തെരഞ്ഞെടുത്തത് പോലും ബ്രോക്കന്‍ ഫാമിലി ആയതിനാല്‍, സ്‌നേഹം വേïരീതിയില്‍ കിട്ടാതെ ഏതാï് ഒറ്റപ്പെട്ട അവസ്ഥയായതിനാലാണ്. ദൈവം എനിക്ക് കൊïുതന്ന, തനിക്ക് മാത്രമായി നിയോഗിച്ച ഒരാളാണ് ആശയെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. മരണം വരെ ഇങ്ങനെ ജീവിക്കുന്നതിനെക്കാള്‍ സന്തോഷകരമായ ഒരവസ്ഥ തനിക്കുïാവില്ല എന്നും അവര്‍ പരസ്പരം വിശ്വസിച്ചു തുടങ്ങി.
ഇഷ്ടമുള്ളിടത്തേക്ക് ഇഷ്ടമുള്ളപ്പോള്‍ യാത്ര, ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള സിനിമ.... പാട്ടുകള്‍ കേട്ട് ആടിപ്പാടി ഒരുമിച്ച് ഒരു ജീവിതം..
മറ്റേതൊരു ജീവിത പങ്കാളികളോടൊപ്പമായാലും ഇത്രയേറെ സന്തോഷം ഉïാവില്ല എന്നവര്‍ വിശ്വസിച്ചു. ഇഷ്ടങ്ങള്‍ ഇത്രമേല്‍ പരസ്പരം പൂരകമാവുക ഒരുപക്ഷേ അപൂര്‍വമാണ്. അതുകൊï് തന്നെ അവര്‍ ആ ഇഷ്ടങ്ങളില്‍ ജീവിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.
അതേസമയം നാട്ടില്‍ ആശക്ക് വിവാഹാലോചനകള്‍ തകൃതിയായി വരുന്നു. വീട്ടില്‍ നിന്നുള്ള ചില ഫോണ്‍ സംഭാഷണങ്ങളില്‍ അതിന്റെ സൂചനകള്‍ ചുവക്കുന്നുïായിരുന്നു. അപ്പോഴേക്കും നാട്ടുകാരായ ഡല്‍ഹി മലയാളികളില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും അവരുടെ അടുപ്പത്തെ കുറിച്ച് കുടുംബക്കാരില്‍ ചിലര്‍ അടക്കം പറച്ചിലുകളും തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെയാണ് കുടുംബക്കാര്‍ ക്ലിനിക്കിലേക്ക് വരുന്നത്. ആശയെ പറഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കണം. ഇത് അവളുടെ മാത്രം പ്രശ്‌നമല്ല. വീട്ടില്‍ വേറെയും കുട്ടികളുï്. കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും സമുദായത്തിനും എല്ലാം മാനക്കേടാണ്. മാതാപിതാക്കളും ഇളയ സഹോദരിയും സഹോദരന്മാരും അമ്മാവന്മാരും ഒരു സംഘമായാണ് വന്നിരിക്കുന്നത്. അവര്‍ ഏറെ ദുഃഖിതരും പ്രകോപിതരുമാണ്.
ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. മോള്‍ക്ക് എന്താണ് സംഭവിച്ചത്? ഇവിടുന്നു പോവുന്നത് വരെ കുഴപ്പമൊന്നും ഉïായിരുന്നില്ലല്ലോ- അവര്‍ അവളുടെ മുന്‍കാലങ്ങള്‍ ഓര്‍ത്തെടുത്തു.
യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത് ?
ആശയുടെയും നിഷയുടെയും ഇടയില്‍ എങ്ങനെയാണ് ഒരു സ്വവര്‍ഗാനുരാഗം രൂപപ്പെട്ടുവന്നത്. ലോകത്ത് വ്യത്യസ്ത തരത്തിലുള്ള ജൈവശാസ്ത്ര- മന:ശാസ്ത്ര പഠനങ്ങള്‍ വന്നിട്ടുï്.
പല രാജ്യങ്ങളുടെയും നിയമനിര്‍മാണ സഭകളിലും അടുത്ത കാലത്തായി ഈ വിഷയം ഏറെ ചര്‍ച്ചയായിട്ടുï്. കര്‍ശന നിയമ നിര്‍മാണങ്ങളും അയവുള്ള നിയമങ്ങളും അതതു രാജ്യങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ മുന്‍നിര്‍ത്തി പുനര്‍നിര്‍മിച്ചിട്ടുï്. ഇന്ത്യയില്‍ വിശേഷിച്ച്, കേരളത്തില്‍ ഈയിടെയായി നിരവധി ചര്‍ച്ചകളും പഠനങ്ങളും സിനിമകളും ഇതുമായി ബന്ധപ്പെട്ട് വരുന്നുï്. എന്നാല്‍ ഈ സാംസ്‌കാരിക- സാമൂഹിക- പുരോഗമന പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഏത് ദിശയിലേക്കാണ് പുതുതലമുറയിലെ ഇത്തരം ചോദനകളുള്ളവരെ നയിക്കുന്നത് എന്നതില്‍ സന്ദേഹമുï്.
മുന്‍കാലങ്ങളെക്കാള്‍ കേരളത്തില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം പതിന്മടങ്ങ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അവരുടെ കൂട്ടായ്മകള്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും ബുദ്ധിജീവി നാട്യങ്ങളുടെയും ഭാഗമായതോടെ കൂടുതല്‍ അവസരങ്ങള്‍ തുറന്നു എന്നുള്ളതാണ് വാസ്തവം.

ശാസ്ത്രീയ കാരണങ്ങള്‍
ജനിതകം, മനഃശാസ്ത്രപരം, അസന്തുലിത ഹോര്‍മോണ്‍ അവസ്ഥകള്‍, ചില പ്രത്യേക ജീവിത സാഹചര്യങ്ങള്‍, പ്രാദേശിക -സാംസ്‌കാരിക സ്വാധീനങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ അവസ്ഥക്ക് കാരണമായി ചൂïിക്കാണിക്കപ്പെടുന്നുï്. ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മാനസികാവസ്ഥയില്‍ ജീവിക്കുന്നതും ട്രാന്‍സ്‌ജെന്‍ഡര്‍ ആവുന്നതും രïും രïാണ്, താന്‍ ഹോമോസെക്ഷ്വല്‍ മാനസികാവസ്ഥ ഉള്ള ഒരാളാണെന്ന് കരുതുന്നതും ഹോമോസെക്ഷ്വല്‍ ആയി ജീവിക്കുന്നതും വ്യത്യസ്തമാണ്. ജൈവികമായ മനുഷ്യന്റെ എല്ലാ ആസക്തികളും  അവരവരുടെ സാംസ്‌കാരിക പശ്ചാത്തലമോ രാജ്യത്തെ നിയമങ്ങളോ സാമൂഹിക ബോധമോ അംഗീകരിച്ചു കൊള്ളണമെന്നില്ല. തികച്ചും വികലമായ ശാരീരികമോ മാനസികമോ ആയ ഒരു അവസ്ഥയെ അനുകൂലമായി വിധിക്കണമെന്ന ശാഠ്യം സമൂഹത്തില്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇവ്വിഷയങ്ങളില്‍ ഇടപെടുന്ന ആക്ടിവിസ്റ്റുകളോട് അവരുടെ മക്കള്‍ ഇത്തരം ആവശ്യമുന്നയിച്ച് സമീപിച്ചാല്‍ എങ്ങനെ പ്രതികരിക്കും എന്നാരാഞ്ഞപ്പോള്‍ മിക്കവരില്‍ നിന്നും അത്ര ആശാവഹമായ പ്രതികരണമല്ല ലഭിച്ചത്. എന്നാല്‍ ഒറ്റപ്പെട്ട ചില രക്ഷിതാക്കളില്‍ നിന്ന് അംഗീകാരവും ആശീര്‍വാദവും ലഭിച്ച അനുഭവങ്ങളും  കേരളക്കരയില്‍ ഉïായിട്ടുï്.  
ആശയെയും നിഷയെയും പോലെ നിരവധി പേര്‍  ജീവിത സാഹചര്യങ്ങളാല്‍  ഇത്തരം അവസ്ഥകളില്‍ എത്തിപ്പെടുന്നുï്. ഇത്തരക്കാര്‍ക്ക് കൃത്യമായ ചികിത്സകളും അവബോധവും ജീവിതവീക്ഷണവും നല്‍കാന്‍ സാധിച്ചാല്‍ അവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടïുവരാന്‍ സാധിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media