നാടും വീടും വിട്ട് പഠനമോഹവുമായി വിദേശത്തേക്ക് പറന്നവരുï്. അവരില്‍ ചിലര്‍ നിങ്ങള്‍ക്കും 'പഠിക്കാന്‍ ഇവിടങ്ങളിലേക്ക് വരാം' എന്ന് പറഞ്ഞ് നമ്മെയും വിളിക്കുകയാണ്...
ഒന്നുമില്ലായ്മയില്‍നിന്ന് കേരളം സാക്ഷരതയില്‍ ഒന്നാമതെത്തി. നന്നായി പഠിച്ച് ഇപ്പോള്‍ ഉന്നത പഠനം നടത്തിയ ഒരാളെങ്കിലും കേരളത്തിലെ ഓരോ കുടുംബങ്ങളിലും ഉï് എന്നിടത്തുമെത്തി. നാടും വീടും വിട്ട് പഠനമോഹവുമായി വിദേശത്തേക്ക് പറന്നവരുï്. അവരില്‍ ചിലര്‍ നിങ്ങള്‍ക്കും 'പഠിക്കാന്‍ ഇവിടങ്ങളിലേക്ക് വരാം' എന്ന് പറഞ്ഞ് നമ്മെയും വിളിക്കുകയാണ്...
ഷംസു വാഴക്കാട് എഫ്.എച്ച് ഡോട്ട്മï് യൂണിവേഴ്സിറ്റി, ജര്‍മനി
ബി.ബി.എ അഡ്മിഷനു വേïി മലബാറിലെ ഒരു പ്രമുഖ കോളേജില്‍ എത്തി. 55,000 രൂപ വരെ സീറ്റിന് വിലയിട്ടുള്ള സംസാരം കേട്ട് പതിയെ മടങ്ങി. അന്ന് കൂടെവന്ന ജ്യേഷ്ഠന്‍ ഇന്ത്യക്ക് പുറത്തെ യൂണിവേഴ്സിറ്റികള്‍ തെരഞ്ഞെടുത്താല്‍ പോരേയെന്ന ചോദ്യം ആദ്യമായി മനസ്സിലേക്കിട്ടു. ആദ്യം കേരളത്തിന് പുറത്തുള്ളത് നോക്കാം എന്ന് കരുതി ഐ.എ.എം സ്വപ്‌നം കï് ഇഅഠ എഴുതി. ബിരുദ അവസാന വര്‍ഷം തന്നെ അതിനുവേïി ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കട്ട് ഓഫ് മാര്‍ക്ക് നേടാനാവാത്തതിനാല്‍ ഐ.എ.എം മോഹം നിന്നു. അതോടെ കേരളത്തില്‍ തന്നെ ബി.ബി.എ പൂര്‍ത്തിയാക്കി എം.ബി.എക്ക് പുറത്ത് പോകാം എന്ന് മനസ്സിലുറപ്പിച്ചു. ജാമിയ മില്ലിയയില്‍ അഡ്മിഷനും തരമായി. എങ്കിലും ഡല്‍ഹിയിലെ അസ്വസ്ഥമായ ജീവിതരീതികള്‍ പരുക്കനായി തോന്നിയതിനാല്‍ അവിടെനിന്ന് മടങ്ങി. തിരിച്ച് നാട്ടിലേക്കുള്ള യാത്രയില്‍ വിദേശത്തുള്ള പഠനത്തെക്കുറിച്ചും യാത്രയെക്കുറിച്ചുമെല്ലാം സ്വപ്‌നം കïു. സ്‌കോളര്‍ഷിപ്പോടെ യു.കെയിലോ കാനഡയിലോ പഠിക്കാന്‍ വേï മുന്നൊരുക്കങ്ങള്‍ക്ക് ശ്രമവും തുടങ്ങി. പഠനം കഴിഞ്ഞ് ഉടനെ മടങ്ങണമെന്നും ജോലിസാധ്യതക്ക് വകയില്ലെന്നുമുള്ള അന്നത്തെ നിയമമറിഞ്ഞ് യു.കെയും സ്വപ്‌നത്തില്‍നിന്ന് പുറത്തായി. നല്ല വിദ്യാഭ്യാസം ലഭിക്കുന്ന, രïു വര്‍ഷത്തെ പിജിക്ക് വലിയ മുതല്‍മുടക്കില്ലാത്ത മറ്റൊരു രാജ്യത്തെ തേടിയായി പിന്നെ എന്റെ സ്വപ്‌നങ്ങള്‍. അങ്ങനെ ജര്‍മനി മനസ്സില്‍ വന്നു. 98 ശതമാനവും ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളാണ് അവിടെ. പ്രൈവറ്റ്/പബ്ലിക് മത്സരം യു.കെയിലെ പോലെ ജര്‍മനിയില്‍ ഇല്ല. ഏത് സ്ഥാപനത്തില്‍ പഠിച്ചാലും ഒരേ രീതിയില്‍ യോഗ്യത നേടാനാവും. ജര്‍മന്‍ ഭാഷ പഠിച്ചെടുക്കലായിരുന്നു വലിയ വെല്ലുവിളി. അത് ഇന്ത്യയില്‍ നിന്നുതന്നെ പൂര്‍ത്തിയാക്കുകയും വേണം. എന്നാലതിന് പിന്തുണയാവുന്ന സ്ഥാപനങ്ങളോ ആവശ്യമായ മാര്‍ഗദര്‍ശനങ്ങളോ അന്ന് കിട്ടിയിരുന്നില്ല. കൂടാതെ ഒമ്പതര ലക്ഷം രൂപ അക്കൗïില്‍ സേഫ്റ്റി മണിയായി വകയിരുത്തുകയും വേണമായിരുന്നു. ലോണ്‍ എടുക്കാന്‍ തീരെ താല്‍പര്യപ്പെട്ടില്ല. അതോടെ മറ്റു രാഷ്ട്രങ്ങളെ കുറിച്ചായി അന്വേഷണം. തുര്‍ക്കി, ജോര്‍ജിയ, ഉക്രൈന്‍ തുടങ്ങിയ ഫീസ് കുറവുള്ള രാജ്യങ്ങളെ കുറിച്ച് അന്വേഷിച്ചു. ആയിടക്കാണ് ലിതാനിയയിലുള്ള ഒരു കൂട്ടുകാരനെ ബന്ധപ്പെട്ടത്. ലിതാനിയയിലേക്ക് വരികയാണെങ്കില്‍ ജര്‍മനിയുമായി ടൈ അപ്പ് ഉï്. ആദ്യ വര്‍ഷം നന്നായി സ്‌കോര്‍ ചെയ്യാനായാല്‍ മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്ക് പോവാം. അങ്ങനെ അധികമാരും പോകാറില്ല എന്നും അവന്‍ പറഞ്ഞു. അന്ന് ഒമ്പതര ലക്ഷം രൂപ ഉïാക്കാന്‍ കഴിയാത്തതിനാല്‍ ലിതാനിയയിലേക്ക് ശ്രമിക്കുകയും എം.ബി.എക്ക് പ്രവേശനം കിട്ടുകയും ചെയ്തു.
എന്റെ ലക്ഷ്യം ജര്‍മനിയാണ്. അതിനാല്‍ കഠിനമായി പരിശ്രമിച്ചു ആദ്യത്തെ മൂന്ന് റാങ്കില്‍ എത്തി. ആദ്യത്തെ അഞ്ച് റാങ്കുകാര്‍ക്ക് ട്രാന്‍സ്ഫര്‍ സ്റ്റുഡന്റായി പ്രമോഷന്‍ ലഭിക്കുമായിരുന്നു. തുടര്‍പഠനത്തിന് യു.കെ, യു.എസ്, ആസ്ട്രേലിയ, ബെല്‍ജിയം, ജര്‍മനി... എല്ലാം എന്റെ ലിസ്റ്റില്‍ ഉïായിരുന്നു. പത്തു ലക്ഷം, ലോണ്‍ എന്ന ഊരാക്കുടുക്കില്‍നിന്ന് ഒരു ഒളിച്ചോട്ടം അതോടെ സാധ്യമാകുമെന്ന് ഉറച്ചു. അവസാനം ഞാന്‍ തെരഞ്ഞെടുത്തത് ജര്‍മനിയിലെ എഫ്.എച്ച് ഡോട്ട്മï് എന്ന യൂണിവേഴ്സിറ്റിയാണ്. അവിടെ എം.ബി. എയില്‍നിന്നും മാറി യൂറോപ്യന്‍ മാസ്റ്റേഴ്സ് പ്രൊജക്റ്റ് മാനേജ്മെന്റ് പ്രൊഫഷനല്‍ മാസ്റ്റേഴ്സാണ് തെരഞ്ഞെടുത്തത്. പെട്ടെന്നുതന്നെ ജര്‍മന്‍ ഭാഷയും പഠിച്ചെടുത്തു. ഇപ്പോള്‍ കുടുംബസമേതം ജര്‍മനിയിലാണ്.
ഡോ. സറിന്‍ പിലാക്കടവത്ത്
ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി, മസാച്യൂസെറ്റ്‌സ്
യു.എസ്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകള്‍ ഒന്നു മുതല്‍ രïു വര്‍ഷം വരെയുള്ള വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഏത് കോഴ്സും പാര്‍ട്ട് ടൈമായി ചെയ്യാനുള്ള സൗകര്യവുമുï്. എന്നാല്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് വിസയാണെങ്കില്‍ ഫുള്‍ ടൈം മാത്രമേ പറ്റൂ. ചുരുങ്ങിയത് 12 കോഴ്സ് ക്രെഡിറ്റുകള്‍ ഓരോ സെമസ്റ്ററുകളിലും പൂര്‍ത്തിയാക്കണം. ഒരു കോഴ്സ് (നമ്മുടെ നാട്ടില്‍ സബ്ജെക്ട് എന്ന് പറയും) രï് അല്ലെങ്കില്‍ നാല് ക്രെഡിറ്റുകളാണ്. ചുരുങ്ങിയത് മൂന്ന് കോഴ്സ് ഓരോ സെമസ്റ്ററിലും പഠിച്ചിരിക്കണമെന്ന് സാരം. എന്നാല്‍ സമയവും സൗകര്യവുമനുസരിച്ച് ഓരോ സെമസ്റ്ററിലും ചെയ്യാനുദ്ദേശിക്കുന്ന പരമാവധി കോഴ്സുകളുടെ എണ്ണം നമുക്ക് തീരുമാനിക്കാനാവും. ഇങ്ങനെയാണ് പല കുട്ടികളും രïു വര്‍ഷത്തെ കോഴ്സുകള്‍ 18 മാസത്തില്‍ തന്നെ തീര്‍ക്കുന്നത്. ഇതുവഴി ഫീസ് ലാഭിക്കാം.
മിക്ക പ്രോഗ്രാമുകളിലും പ്രാക്ടിക്കല്‍ ട്രെയിനിംഗ് അഭിവാജ്യ ഘടകമാണ്. വ്യത്യസ്ത ആളുകളോടൊപ്പം പരിശീലനത്തില്‍ ഏര്‍പെടാനുള്ള സൗകര്യം കിട്ടുന്നതിനാല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് സമയത്ത് നൂതന ആശയങ്ങളിലേക്കും കïെത്തലുകളിലേക്കും ചെന്നെത്താനാവും. ഏറ്റവും മുതിര്‍ന്ന പ്രൊഫസര്‍ പോലും ട്രെയിനിയുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കാറുള്ളത് എടുത്തുപറയേïതാണ്. ഏത് കോഴ്സിന്റെയും അടിസ്ഥാന ആശയങ്ങള്‍ സമഗ്രമായി പഠിക്കാന്‍ അവസരമുï്. അസൈന്‍മെന്റുകളിലും പരീക്ഷകളിലും ഉത്തരം കൃത്യമായി സമര്‍ഥിക്കാന്‍ കഴിയുമെങ്കില്‍ നന്നായി സ്‌കോര്‍ ചെയ്യാനാവും.
ഓരോ കോഴ്സിനും ഗ്രൂപ്പ് വര്‍ക്കുകളും അസൈന്‍മെന്റുകളും ഉïായിരിക്കും. ഓരോ ഗ്രൂപ്പിലും കാഴ്ചവെക്കുന്ന കഴിവുകളുടെ തോതനുസരിച്ച് മാര്‍ക്കുകളും ഗ്രേഡുകളും നല്‍കപ്പെടുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് വര്‍ക്കിലൂടെ പൂര്‍ത്തിയാക്കുമ്പോള്‍ ഒന്നിച്ചുനിന്ന് ചെയ്യാനാവുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച ബോധ്യമുïാകുന്നു. ഓരോ കോഴ്സും പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ കുട്ടികള്‍ ആ കോഴ്സിന്റെ മൂല്യനിര്‍ണയം (ഫീഡ്ബാക്ക്) നടത്തും. വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അടുത്ത വര്‍ഷം അതേ കോഴ്സ് എങ്ങനെ നടത്തണമെന്ന് ഇന്‍സ്ട്രക്ടര്‍മാര്‍ തീരുമാനിക്കുന്നത്. അതിനാല്‍ നമ്മുടെ ചിന്തകളും ആശയങ്ങളും മൂല്യനിര്‍ണയ ഫോമില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം, മൂല്യമുള്ള ഏത് ആശയവും നിര്‍ദേശവും എല്ലായ്പ്പോഴും സ്വീകരിക്കപ്പെടും. മൂല്യനിര്‍ണയത്തിലെ ഗ്രേഡിംഗ് അനുസരിച്ചു ഇന്‍സ്ട്രക്ടര്‍മാരെ മാറ്റുന്നത് പോലും സാധാരണമാണ്.
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഠഛഋഎഘ (ഠലേെ ീള ഋിഴഹശവെ മ െമ എീൃലശഴി ഘമിഴൗമഴല) അല്ലെങ്കില്‍ കഋഘഠട (കിലേൃിമശേീിമഹ ഋിഴഹശവെ ഘമിഴൗമഴല ഠലേെശിഴ ട്യേെലാ) നിര്‍ബന്ധമാണ്. എന്നാല്‍ പല നല്ല യൂണിവേഴ്സിറ്റികളും ഏൃമറൗമലേ ഞലരീൃറ െഋഃമാശിമശേീി െ(ഏഞഋ) അടുത്ത കാലത്തായി ഇത് നിര്‍ത്തിയിട്ടുï്. ബിരുദം പൂര്‍ത്തിയാക്കിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കോഴ്സുമായി ബന്ധപ്പെട്ട രേഖകള്‍ ണീൃഹറ ഋറൗരമശേീി ടലൃ്ശരല െ(ണഋട) പോലുള്ള ഏജന്‍സികളില്‍നിന്ന് വെരിഫൈ ചെയ്തു സമര്‍പ്പിക്കണം. പ്രൊഫസര്‍മാരുടെയോ സൂപ്പര്‍വൈസറുടെയോ അല്ലെങ്കില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞരുടെയോ മറ്റോ ശുപാര്‍ശ കത്തുകളും വേïിവരും. അതോടൊപ്പം തെരഞ്ഞെടുത്ത കോഴ്സിനോടുള്ള നമ്മുടെ അഭിനിവേശവും താല്‍പര്യവും വ്യക്തമാക്കുന്ന ഉപന്യാസവും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നിര്‍ണായകമാണ്.
യു.എസ്സിലെ പഠനം ചെലവേറിയതാണ്. എങ്കിലും കോഴ്സിന് ശേഷമുള്ള അവസരങ്ങള്‍ പരിധിയില്ലാത്തതാണ്. അതിനാല്‍ വിദേശത്ത് പഠിക്കണമെന്ന് തീര്‍ച്ചയാക്കിയ ഒരാളാണെങ്കില്‍ വായ്പ എടുത്തും പഠനം തുടരാം. ഇന്ത്യയിലുള്ളതിനേക്കാള്‍ കോഴ്സുകളുടെ വൈവിധ്യം യു.എസ്സിലുï്. സ്‌കോളര്‍ഷിപ്പുകള്‍ നിലവിലുïെങ്കിലും മത്സരം കടുത്തതായതിനാല്‍ കിട്ടുക എളുപ്പമല്ല. കിട്ടിയാലും ഫീസിന്റെയും ജീവിത ചെലവിന്റെയും ഒരു പങ്കു മാത്രമേ അതില്‍നിന്ന് ലഭിക്കുകയുള്ളൂ. ഫുള്‍ ടൈം സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലിചെയ്യാന്‍ അനുവാദമുള്ളത് വലിയ ആശ്വാസമാണ്.
മുഹ്സിന്‍ ഗഫൂര്‍
യൂണിവേഴ്സിറ്റി ഓഫ് റെഡിങ്ങ്, ഇംഗ്ലï്
ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരത്തോടൊപ്പം ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റിയോടൊപ്പമുള്ള സഹവാസവും ജീവിതവും നല്‍കുന്ന അനുഭവ പാഠങ്ങളും വിദേശ വിദ്യാഭ്യാസത്തിന്റെ വലിയൊരു നേട്ടമാണ്. കൂടുതല്‍ പ്രയോഗികമായ പഠന രീതികളും പഠനത്തോടൊപ്പം തന്നെ ജോലി ചെയ്ത് സമ്പാദിക്കാനുള്ള അവസരങ്ങളും യു.കെ യിലേക്ക് പഠനവശ്യാര്‍ഥം വരുന്നതിന് പ്രേരിപ്പിച്ച ഘടകങ്ങളാണ്.
ഇംഗ്ലïിലെ യൂണിവേഴ്സിറ്റി ഓഫ് റെഡിങ്ങില്‍ എം.എസ്. സി മെറ്റെയോറോളജി (കാലാവസ്ഥ പഠന ശാസ്ത്രം) ആണ് ഞാന്‍ പഠിക്കുന്നത്.
ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്കിങില്‍ മെറ്റെയോറോളജി അറ്റ്മോസ്ഫെറിക് സയന്‍സ് പഠനത്തില്‍ ലോകത്ത് രïാം സ്ഥാനത്തുള്ള ഈ യൂണിവേഴ്സിറ്റിയില്‍ ബിരുദ പഠനത്തില്‍ വലിയ മാര്‍ക്കില്ലത്ത എനിക്ക് പഠിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്. ഒക്സ്ഫോഡ്, കേംബ്രിഡ്ജ് എന്ന് തുടങ്ങി ഒരുപാട് ലോകോത്തര യൂണിവേഴ്സിറ്റികളുടെ സ്ഥലമായ യു.കെയിലെ പഠനത്തിന് ഉയര്‍ന്ന ഫീസും മറ്റ് ചെലവുകളും ഉïെങ്കിലും പ്രവേശനം താരതമ്യേന എളുപ്പമാണ്.
യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് വഴി നേരിട്ട് തന്നെ യു.കെയിലെ യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒരേ സമയം ഒരുപാട് യൂണിവേഴ്സിറ്റികളിലേക്ക് സൗജന്യമായി അപേക്ഷിക്കാം. യൂണിവേഴ്സിറ്റി അപേക്ഷ സ്വീകരിച്ചാല്‍ മാത്രം ഫീസ് അടച്ച് പ്രവേശന പരിപാടികളിലേക്ക് കടക്കാം. പ്ലസ്ടുവില്‍ ഇംഗ്ലീഷില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് കഋഘഠട പരീക്ഷ ഇളവുകളുïെങ്കിലും ചില യൂണിവേഴ്സിറ്റികളില്‍ നിര്‍ബന്ധമായും കഋഘഠട സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഫീസിനും കോഴ്സ് കാലാവധിയിലെ ജീവിതച്ചെലവിനുമുള്ള തുക ബാങ്ക് അക്കൗïില്‍ ഒരു മാസത്തോളമെങ്കിലും ഉïെന്നുള്ള ബാങ്ക് സ്റ്റേറ്റ്മെന്റാണ് പ്രവേശനത്തിന് ആവശ്യമായ മറ്റൊരു രേഖ. ലïനിലുള്ള യൂണിവേഴ്സിറ്റികളില്‍ ഏകദേശം 10.5 ലക്ഷവും ലïന് പുറത്ത് 9.5 ലക്ഷത്തോളവും ആണ് ഏകദേശം ചെലവ്തുക കാണിക്കേïത്. പിജി പഠനം ഒരു വര്‍ഷവും പി എച് ഡി പഠനം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുമാണ് യു.കെയില്‍.
പഠനത്തോടൊപ്പം സമ്പാദിക്കാനുള്ള അവസരവും പഠനത്തിന് ശേഷം രïുവര്‍ഷം ജോലിക്കായി തുടരാനുള്ള അനുമതിയും യു.കെ പഠനത്തിന്റെ പ്രത്യേകതയാണ്. കുറഞ്ഞ കോഴ്സ് കാലാവധിയാണ് മറ്റൊരു പ്രത്യേകത.
നഈം അഹമ്മദ്
സാപ്പിയന്‍സാ യൂണിവേഴ്സിറ്റി, റോം
റോമിലെ സാപ്പിയന്‍സാ യൂണിവേഴ്സിറ്റിയില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് ആന്‍ഡ് അപ്ലിക്കേഷന്‍സില്‍ മാസ്റ്റേഴ്സിന് പഠിക്കുകയാണ് ഞാന്‍. യൂറോപ്യന്‍ നാടുകളിലെ വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമാവുക എന്നതാണ് എന്റെ ലക്ഷ്യം. വിദ്യാഭ്യാസത്തില്‍ ലോക റാങ്കിങ്ങില്‍ വളരെ മുന്‍പന്തിയിലുള്ള സ്ഥാപനമാണിത്. ഡിഗ്രിയുടെ മാര്‍ക്കും മോട്ടിവേഷന്‍ ലെറ്ററും സ്റ്റേറ്റ്മെന്റ് ഓഫ് പെര്‍പസ് ലെറ്ററും മാസ്റ്റേഴ്സിന് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം.. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ആണ്. കഋഘഠട, ഇംഗ്ലീഷിലെ സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. ഡിഗ്രിക്ക് പഠിച്ച യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള റക്കമെന്റെഷന്‍ ലെറ്റര്‍ ഉïാക്കുന്നതും നല്ലതാണ്. അഡ്മിഷന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ വിസ നടപടിക്രമങ്ങളിലേക്ക് കടക്കണം. നാട്ടിലെ വരുമാനം അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താല്‍പര്യത്തിനനുസരിച്ചുള്ള വിഷയം തെരഞ്ഞെടുത്ത് പഠിക്കാന്‍ എളുപ്പമാണ്. ക്ലാസ്സുകള്‍ ഇംഗ്ലീഷിലാണ്.
രïു വര്‍ഷമാണ് കോഴ്സ്. വിഷയാധിഷ്ഠിതമായ കോഴ്സുകള്‍ അത്യാവശ്യം നന്നായി പഠിക്കാനുïാവും. പരീക്ഷകള്‍ ഓറല്‍ രീതിയിലാണ്.
ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടായതിനാല്‍ താമസം പുറത്താണ്. ഹോസ്റ്റലിലായാലും പുറത്തായാലും ഫീസില്‍ വലിയ വ്യത്യാസമൊന്നുമില്ല. യാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനം ആശ്രയിക്കുകയാണ് പതിവ്. വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തേക്ക് പാസ്സ് ലഭിക്കും. ഇറ്റലിക്ക് പുറമേ ബാക്കി 26 രാജ്യങ്ങളിലേക്കും ടൂറിസ്റ്റായി പോകാന്‍ അനുമതിയുള്ളതിനാല്‍ പഠിക്കുന്ന സമയത്ത് തന്നെ മറ്റു രാജ്യങ്ങളും അറിഞ്ഞാസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
ജര്‍മനിയിലെ പഠനവും
ജീവിത സാഹചര്യവും
ആയിഷ ഹിബ
ജര്‍മനിയിലേക്ക് പഠനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകളെത്തുന്നുï്. എന്നാല്‍ പഠിച്ചുകൊïിരിക്കെ കുടുംബമായി കഴിയുന്ന ചുരുക്കം ചിലരില്‍ പെടുന്നു ഞങ്ങള്‍. വിദ്യാര്‍ഥിയായിരിക്കെ കുടുംബമായി കഴിയുമ്പോഴുïാവുന്ന അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ജര്‍മനിയില്‍ പഠിക്കാന്‍ ഫീസ് ആവശ്യമില്ല. വേറെയും പല ആനുകൂല്യങ്ങളും ഗവണ്മെന്റ് നല്‍കുന്നുï്. ജര്‍മനിയുടെ ഉഅഅഉ സ്‌കോളര്‍ഷിപ്പും മറ്റും ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനും മറ്റു ജീവിത ചെലവുകള്‍ക്കും നല്ല ആശ്വാസമാണ്. അത്തരം ഒരു ഉഅഅഉ സ്‌കോളര്‍ഷിപ്പിലൂടെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. കൃത്യമായ പ്ലാനിംഗും അഭിനിവേശവുമുïെങ്കില്‍ ആര്‍ക്കും ഇത് നേടിയെടുക്കാവുന്നതേയുള്ളൂ. ഏതാï് ഒരു വര്‍ഷം മുന്നേയുള്ള പ്ലാനിംഗ്, സ്‌കോളര്‍ഷിപ്പ് അപേക്ഷ, ഡല്‍ഹിയിലെ ഇന്റര്‍വ്യൂ, സ്‌കോളര്‍ഷിപ്പ് അപ്രൂവല്‍, വിസ സ്റ്റാമ്പിംഗ്; ശേഷം ഇവിടെയെത്തി നാലു മാസത്തെ ജര്‍മന്‍ ഭാഷ പഠനം... എല്ലാം കഴിഞ്ഞ് ഇപ്പോള്‍ നാല് വര്‍ഷം നീï പി.എച്.ഡിയുടെ അവസാന വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ് എന്റെ ഭര്‍ത്താവ് വസീം നാസര്‍. അദ്ദേഹം ഇവിടെയെത്തി നാല് മാസത്തെ ഭാഷാപഠനത്തിനു ശേഷം മാത്രമേ കുടുംബത്തെ കൊïുവരാവൂ എന്നായിരുന്നു ഉഅഅഉ ന്റെ നിബന്ധന. അങ്ങനെ വിസ ലഭിച്ച് ഞാനും മോളും ഇവിടെയെത്തുമ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരുന്നു. ഇവിടെ ഭാഷ പഠിക്കാനുള്ള അവസരം ഉഅഅഉ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായിരുന്നു. ഇവിടെയെത്തുന്ന ആര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇന്റഗ്രേഷന്‍ ലാംഗ്വേജ് കോഴ്സ് പഠിക്കാന്‍ 50 ശതമാനം ഫീസ് മാത്രം മതി. ഞങ്ങളെ പോലെയുള്ള ഉമ്മമാര്‍ക്ക് ചൈല്‍ഡ് കെയറോട് കൂടിയ ഭാഷാപഠന സ്ഥാപനങ്ങളും ഇവിടെയുï്. പൊതുസ്ഥലങ്ങളിലെല്ലാം ജര്‍മന്‍ ഭാഷയാണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷ് ജര്‍മന്‍ക്കാര്‍ക്ക് ഇഷ്ടമല്ല. ഞങ്ങളുടെ നാട്ടില്‍ വരുന്നവര്‍ ഞങ്ങളുടെ ഭാഷ പഠിക്കട്ടെ എന്നാണവരുടെ നിലപാട്. ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന കോഴ്സുകളുïെങ്കിലും ജര്‍മന്‍ അറിയുന്നവര്‍ക്ക് തന്നെയാണ് മുന്‍ഗണന. ഇവിടെ എത്തുന്ന എല്ലാവരും ’ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ’ എടുത്തിരിക്കണം. ഞങ്ങള്‍ക്ക് വേï ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക ഉഅഅഉ തന്നെ ഇന്‍ഷുറന്‍സ് കമ്പനിക്ക് കൊടുക്കും. ഇതുവഴി ചെറിയ ചികിത്സകള്‍ മുതല്‍ പ്രസവവും വലിയ സര്‍ജറികളും പണമുടക്കില്ലാതെ നടക്കും.
ജര്‍മനിയില്‍ സ്ഥിരതാമസത്തിനെത്തുന്നവര്‍ക്കും ഇവിടെ ജനിക്കുന്ന കുട്ടിക്കും എല്ലാ മാസവും നിശ്ചിത തുക 18 വയസ്സാകുന്നത് വരെ രക്ഷിതാക്കളുടെ അക്കൗïില്‍ ഗവണ്മെന്റ് നിക്ഷേപിക്കും. 'കിന്ഡര്‍ഗല്‍ഡ്' എന്നാണിതിന് പറയുന്നത്. പഠനം കഴിഞ്ഞ് 'ജോബ് സീക്കര്‍' വിസയില്‍ 18 മാസം വരെ ഇവിടെ തുടരാം. ആ കാലയളവില്‍ ഒരു ചെറിയ തുക മാസത്തില്‍ ഗവണ്‍മെന്റ് ഏജന്‍സിയില്‍നിന്ന് ലഭിക്കും. ഗവണ്‍മെന്റ് വിംഗായ 'ജോബ് സെന്റര്‍' നമ്മുടെ അഭിരുചിക്കും കഴിവിനുമനുസരിച്ചുള്ള ജോലി ലഭിക്കുന്നതിന് നമ്മെ സഹായിക്കും. കൂടാതെ ജോലി സംബന്ധമായ ജര്‍മന്‍ ഭാഷ തുടര്‍പഠനത്തിനും മറ്റ് ടെക്നിക്കല്‍ സ്‌കില്‍സ് പഠിക്കുന്നതിനും 'ജോബ് സെന്റര്‍ ' കോഴ്സ് ചെലവും മറ്റും വഹിക്കും.
പഠന സ്‌കോളര്‍ഷിപ്പ് കിട്ടിയവര്‍ക്കും അല്ലാത്തവര്‍ക്കും അനുകൂല്യങ്ങളില്‍ വ്യത്യാസമുï്. വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ടൈം ജോലിയിലൂടെ ജീവിത ചെലവിനുള്ള തുക കïെത്താം. സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായ സ്റ്റൈപ്പന്‍ഡ് ലഭിക്കുമ്പോള്‍ അതിന്റെ ആവശ്യമില്ല. സ്‌കോളര്‍ഷിപ്പ് ലഭിച്ചവരാണെങ്കില്‍ ജര്‍മനിയിലേക്ക് വരുമ്പോള്‍ അക്കൗïില്‍ നിശ്ചിത തുക കാണിക്കേïതില്ല. അവര്‍ക്ക് മറ്റുള്ളവരെ പോലെ ടാക്സും അടക്കേïതില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ഷാനോ സഫീര്‍ സി.ടി
കസിനോ ആന്‍ഡ് സതേണ്‍ ലാച്ചോ യൂനിവേഴ്സിറ്റി, ഇറ്റലി
ഇറ്റലിയില്‍ രïുവര്‍ഷത്തെ എം.ടെക് മാസ്റ്റേഴ്സ് ആണ് ചെയ്യുന്നത്. പഠന ചെലവ് താങ്ങാവുന്നതായതിനാലാണ് ഇറ്റലിയില്‍ തന്നെ എം.ടെക് തെരഞ്ഞെടുത്തത്. 5,000 യൂറോ മുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുï്. ബിരുദത്തിന് ലഭിച്ച മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയാണ് ഒന്നാം വര്‍ഷ സ്‌കോളര്‍ഷിപ്പ്. അടുത്ത വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ ഒന്നാം വര്‍ഷത്തിലെ പഠന നിലവാരം മെച്ചപ്പെടുത്തണം. ഇറ്റലിയിലും ജര്‍മനിയിലും ഫ്രാന്‍സിലും തദ്ദേശ ഭാഷ അറിഞ്ഞിരുന്നാല്‍ പഠനശേഷം ജോലി ലഭിക്കാന്‍ എളുപ്പമാണ്. ഉന്നതനിലവാരത്തിലുള്ള യൂണിവേഴ്സിറ്റികളാണ് ഇറ്റലിയിലുള്ള പൊതു യൂണിവേഴ്സിറ്റികള്‍ എല്ലാം.
എഞ്ചിനീയറിംഗ്, ടെക്നിക്കല്‍, ആര്‍ക്കിടെക്റ്റ് കോഴ്സുകളാണ് ഭാഷ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കാന്‍ ഏറ്റവും നല്ലത്. അപേക്ഷിച്ചാല്‍ ഉറപ്പായും കിട്ടും എന്ന് പ്രതീക്ഷിക്കാനാവില്ല. വിസ ഇന്റര്‍വ്യൂ ഉïാവാറുï്. ഒഴിവുദിനങ്ങള്‍ സമ്മര്‍, വിന്റര്‍ സീസണുകളിലായിരിക്കും. ഇറ്റലിയിലെ ഏത് യൂനിവേഴ്സിറ്റിയിലേക്കാണോ അപേക്ഷ നല്‍കിയത് അതാതിടങ്ങളില്‍ തന്നെയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേïത്. അതാത് സൈറ്റില്‍ അപേക്ഷിക്കണം. കസിനോ ആന്‍ഡ് സതേണ്‍ ലാച്ചോ എന്ന റോം ഏരിയയിലാണ് ഞാന്‍ പഠിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലായാലും അപ്പാര്‍ട്ട്മെന്റുകളിലായാലും സ്വന്തമായി പാചകം ചെയ്യുന്ന രീതിയാണ് പൊതുവെ. പാര്‍ടൈം ജോലി ചെയ്യാനുള്ള സംവിധാനവും ഉപയോഗപ്പെടുത്താനാവും.
ഡോ: സയൂബ് വി.സി
യൂണിവേഴ്സിറ്റി ഓഫ് ലിറ്ററല്‍ ഒപാല്‍ കോസ്റ്റ്
ഫ്രാന്‍സ്
വിദേശ രാജ്യങ്ങളില്‍ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണ ഡിഗ്രികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അപേക്ഷകര്‍ കഴിവും താല്‍പര്യവുമനുസരിച്ചായിരിക്കണം വിഷയം തീരുമാനിക്കേïത്. അതുമായി ബന്ധപ്പെട്ട സയന്‍സ് ലേഖനങ്ങള്‍ വായിക്കുന്നതും റിസര്‍ച് ചെയ്യുന്ന സുഹൃത്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും സഹായകമാകും. തെരഞ്ഞെടുത്ത ഗവേഷണ വിഷയത്തില്‍ പഠനം തുടങ്ങാനാവശ്യമായ കഴിവ് വളര്‍ത്തിയെടുക്കുകയും ബയോഡാറ്റ ആ രൂപത്തില്‍ മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്യുകയാണ് വേïത്. തെരഞ്ഞെടുത്ത മേഖലയില്‍ ആവശ്യമായി വന്നേക്കാവുന്ന സോഫ്റ്റ്വെയറുകള്‍ പോലെയുള്ളവ പഠിച്ചെടുക്കാന്‍ ശ്രമിക്കുക. അതുപോലെ ഫീല്‍ഡുമായി ബന്ധപ്പെട്ട പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍, യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന സമ്മര്‍ സ്‌കൂള്‍, കോണ്‍ഫറന്‍സുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയിലൊക്കെ പങ്കെടുക്കുകയും പരമാവധി അവഗാഹം നേടുകയും ചെയ്യുക. അതെല്ലാം ബയോഡാറ്റയില്‍ പരാമര്‍ശിക്കണം. അപേക്ഷ അയക്കുമ്പോള്‍ നിര്‍ബന്ധമായും റിസര്‍ച് ഗൈഡ് ആയിട്ടുള്ള പ്രൊഫസറുടെ/ സയന്റിസ്റ്റിന്റെ ഗവേഷണ പ്രബന്ധങ്ങള്‍ വായിക്കുകയാണെങ്കില്‍ ബയോഡാറ്റ അവര്‍ക്ക് ആവശ്യമുള്ള സ്‌കില്ലുകള്‍ ഹൈലൈറ്റ് ചെയ്യുന്ന രൂപത്തില്‍ സജ്ജമാക്കാവുന്നതാണ്. ഓരോ അപേക്ഷകള്‍ക്കും പ്രത്യേകമായി ബയോഡാറ്റ തയാറാക്കണം. റിസര്‍ച് പ്രൊപോസല്‍ ഉïാക്കാനും ഗൈഡിന്റെ പ്രബന്ധങ്ങള്‍ വായിക്കുന്നത് സഹായിക്കും. ഫ്രഞ്ച് യൂനിവേഴ്സിറ്റികളില്‍ പി.ജി രï് വര്‍ഷവും പി.എച്ച്ഡി മൂന്ന് വര്‍ഷവുമാണ്. പി.എച്ച്ഡി സ്‌കോളര്‍ഷിപ്പുകള്‍ നിലവിലുï്. ഡിഗ്രി, പി.ജി പൊതുവെ ഫ്രഞ്ചില്‍ ആണ് ക്ലാസ്സ്. അതിനാല്‍ ഭാഷ നിര്‍ബന്ധമാണ്. ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന ചില പ്രൈവറ്റ് സ്ഥാപനങ്ങളും ഉï്. പി.എച്ച്ഡി ലെവലില്‍ ഫ്രഞ്ച് ഭാഷ നിര്‍ബന്ധമില്ല.