പാല്‍കറവ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡോ. പി.കെ മുഹ്‌സിന്‍ താമരശ്ശേരി No image
 •  കറവക്ക് മുമ്പായി കന്നുകാലികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചാണകവും മറ്റ് അഴുക്കുകളും നന്നായി തേച്ച് കഴുകിയിട്ട് ഉണങ്ങിയ തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം.
 •  ഓരോ മുലക്കാമ്പില്‍നിന്നും അല്‍പം പാല്‍ കറന്ന് കളയുന്നത് സൂക്ഷ്മാണുക്കളുടെ എണ്ണം കുറയുന്നതിന് സഹായിക്കുന്നു.
 • തൊഴുത്ത് വൃത്തിയുള്ളതും വായുവും വെളിച്ചവും കടക്കുന്നതുമായിരിക്കണം.
 •  വായ് വട്ടം കുറവുള്ള അണുനശീകരണം വരുത്തിയ പാത്രത്തില്‍ വേണം പാല്‍ കറക്കാന്‍.
 •  കറവ സമയത്ത് പൊടി രൂപത്തിലുള്ള തീറ്റ ഒഴിവാക്കണം.
 •  കറവക്ക് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി അണുനാശിനിയില്‍ കഴുകിയ തുണികൊണ്ട് തുടച്ച് ഉണക്കണം. കറവസമയത്ത് പുകവലി, മുറുക്ക് തുടങ്ങിയവ ഒഴിവാക്കുകയും വേണം.
 •  കൈകൊണ്ട് കറക്കുമ്പോള്‍ കൈത്തലം മുഴുവന്‍ ഉപയോഗിച്ചുകൊണ്ട് കറക്കുന്ന രീതിയാണ് ശാസ്ത്രീയമായിട്ടുള്ളത്. കൂടുതല്‍ പശുക്കളെ കറക്കാനുള്ള സ്ഥലത്ത് കറവയന്ത്രം ഉപയോഗിക്കാം.
 •  കൂടുതല്‍ പാല്‍ കിട്ടുന്നവയെ രണ്ട് കൈകൊണ്ടും കറക്കാവുന്നതാണ്.
 •  കറവസമയത്ത് പശുവിനെ ഭയപ്പെടുത്താന്‍ പാടില്ല.
 •  പാല്‍ ഒട്ടും ബാക്കിയാക്കാതെ പാല്‍ മുഴുവനായും കറന്നെടുക്കണം. അവസാനം ലഭിക്കുന്ന പാലിലാണ് കൂടുതല്‍ കൊഴുപ്പ് അടങ്ങിയിരിക്കുക.
 •  കറവ കഴിഞ്ഞാല്‍ പാല്‍ ഉടന്‍ തന്നെ തൊഴുത്തില്‍നിന്നും മാറ്റി വൃത്തിയുള്ള തുണിയില്‍ അരിച്ച ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

 • For 1 Year : 300
 • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top