അമൃതം പൊടി - 2 കപ്പ്
തേങ്ങ - ഒന്നര മുറി
ബദാം നുറുക്കിയത് - നാല് ടീസ്പൂണ്‍
ഉണക്കമുന്തിരി - രണ്ട് ടേബ്ള്‍ സ്പൂണ്‍
ഏലക്കായ - 2 എണ്ണം
ശര്‍ക്കര - ആവശ്യത്തിന്
ഒരു പാന്‍ ചൂടാക്കി അമൃതം പൊടി നല്ലപോലെ വറുത്ത് മാറ്റിവെക്കുക പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി നാല് ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് ബദാം, ഉണക്കമുന്തിരി എന്നിവ ഇടുക. അത് മൂത്തു വരുമ്പോള്‍ ചിരവിയ തേങ്ങ ചേര്‍ത്തിളക്കുക. തേങ്ങ നല്ലപോലെ മൂത്തു വന്നാല്‍ അതിലേക്ക് ഏലക്ക പൊടിച്ചതും ആവശ്യത്തിന് ശര്‍ക്കരയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വറുത്തുവെച്ച അമൃതം പൊടി ഇട്ട് ഇളക്കി വാങ്ങുക. ശേഷം ചൂടാറാതെ കുറച്ച് വെള്ളം കുടഞ്ഞ് ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ ഉരുളകളാക്കി എടുക്കുക.
അമൃതം സ്‌നാക്ക്
അമൃതം പൊടി - ഒന്നര കപ്പ്
സവാള - ഒരെണ്ണം
ഇഞ്ചി - ഒരു വലിയ കഷ്ണം
പച്ചമുളക് - മൂന്നെണ്ണം
ഉപ്പ്, ഓയില്‍ - ആവശ്യത്തിന്
സവാള കൊത്തിയരിഞ്ഞതും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുത്തതും ആവശ്യത്തിന് അമൃതം പൊടിയും എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴക്കുക. ശേഷം ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. ശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരുക.
അമൃതം ബിസ്‌കറ്റ്
അമൃതം പൊടി - ഒരു കപ്പ്
തേങ്ങ - ഒന്ന്
നെയ്യ്/ബട്ടര്‍ - ആവശ്യത്തിന്
പഞ്ചസാര പൊടിച്ചത് - അരക്കപ്പ്
തേങ്ങ ഫ്രീസറില്‍ വെച്ചതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു മിക്‌സിയിലിട്ട് പൊടിച്ചെടുത്ത് മില്‍ക്ക് പൗഡര്‍ തയാറാക്കുക. ഒരു ബൗളില്‍ നെയ്യും പഞ്ചസാര പൊടിച്ചതും നല്ലവണ്ണം മിക്‌സ് ചെയ്യുക. അതിലേക്ക് കോക്കനട്ട് പൗഡറും അമൃതം പൊടിയും ചേര്‍ത്ത് നല്ലപോലെ കുഴച്ചെടുക്കുക. ഇത് ഉരുളകളാക്കി അമര്‍ത്തി, ഒരു പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വെച്ച് അതില്‍ നിരത്തിവെക്കുക. 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 150 ഡിഗ്രിയില്‍ 15 മുതല്‍ 20 മിനിറ്റുവരെ വെക്കുക. ബിസ്‌ക്കറ്റ് റെഡി.