മകളേ.......
നീ കുറിക്കുന്ന
കുടുംബവൃക്ഷ ചാര്‍ട്ടുകള്‍
ടീച്ചര്‍ക്ക് സമര്‍പ്പിച്ചാല്‍ പോരാ.....
അതിന്റെ ഒരു പതിപ്പ്
സുരക്ഷിതമായി കൂടെ
കരുതണം
അതില്‍ ഉപ്പയുടെ, ഉമ്മയുടെ,
ഉപ്പാപ്പയുടെ, ഉമ്മൂമ്മയുടെ
ആണ്ടറുതികള്‍ കുറിക്കണം
രേഖകള്‍ ചേര്‍ക്കണം
മറക്കരുത് നീ
ഒരു വേരും അറ്റുപോകരുത്
കൊടുങ്കാറ്റുലക്കുമ്പോള്
നിന്റെ വംശവൃക്ഷവേരുകള്
അറ്റുപോകാതിരിക്കണം
കരിങ്കല്‍ തുറുങ്കിന്റെ
കണക്കെടുപ്പുകാരന് വരുമ്പോള്‍
കൊടുക്കാനുള്ളതാണ്
ചീന്തിക്കളയരുത്.
വംശാവലിയെല്ലാം മനഃപാഠം
ചൊല്ലണമെന്നും
ഒരു പരമ്പരയും മുറിഞ്ഞിടാതെ.