മൈദ 1 കപ്പ്
ഗോതമ്പു പൊടി 1 കപ്പ്
ഈസ്റ്റ് 1 ടീസ്പൂണ്‍
പഞ്ചസാര 1 ടീസ്പൂണ്‍
പാല്‍ 1/4 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
ഒരു പാത്രത്തില്‍ ഈസ്റ്റ്, പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് 10 മിനിറ്റ് പൊങ്ങാന്‍ വെക്കുക. മൈദയും ഗോതമ്പുപൊടിയും യോജിപ്പിച്ചു പൊങ്ങിയ ഈസ്റ്റ് ഇതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിന്റെ പാകത്തില്‍ കലക്കി വെക്കുക. ഉപ്പ് ചേര്‍ക്കുക. രണ്ട് മണിക്കൂറിനു ശേഷം തവ ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് മൂടി വെച്ച് ചുട്ടെടുക്കുക (പരത്തരുത്). ഇത് നോണ്‍ സ്റ്റിക്ക് തവയില്‍ ചുടാം.
കാരമല്‍ ബ്രെഡ് പുഡ്ഡിംഗ്
ബ്രെഡ് 5 പീസ്
പാല്‍ 2 കപ്പ്
പഞ്ചസാര 1/2 കപ്പ് + 2 ടേബ്ള്‍ സ്പൂണ്‍
മുട്ട 2 എണ്ണം
വനില എസ്സന്‍സ് 1 ടീസ്പൂണ്‍
ഒരു പാന്‍ ചൂടാക്കി 2 ടീസ്പൂണ്‍ പഞ്ചസാര അതിലേക്കിട്ടു കാരമല്‍ സിറപ്പ് ഉണ്ടാകുക.
ബ്രെഡ്, പാല്‍, മുട്ട, വനില എസ്സന്‍സ്, പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരു പുഡ്ഡിംഗ് ബൗളില്‍ നേരത്തേ തയാറാക്കിയ കാരമല്‍ സിറപ്പ് ഒഴിക്കുക. അതിനു മീതെ ബ്രെഡ് പാല്‍ മിശ്രിതം ഒഴിച്ച് സ്റ്റീമറിലോ കുക്കറിലോ വെച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം തണുപ്പിച്ചു കഴിക്കാം.
(കാരമല്‍ സിറപ്പ് ഉണ്ടാക്കാന്‍ ഒരു പാന്‍ ചൂടാക്കി അതിലേക്ക് പഞ്ചസാര ചേര്‍ത്ത്, അത് ഉരുകി ബ്രൗണ്‍ കളറാകുമ്പോള്‍ അതിലേക്കു കുറച്ച് ചൂടു വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക).
ചിക്കന്‍ കൊച്ചുള്ളി വരട്ട്
ചിക്കന്‍ 750 ഗ്രാം (ചെറുതായി മുറിച്ചത്)
ചെറിയ ഉള്ളി 200 ഗ്രാം (ചെറുതായി അരിഞ്ഞത്)
മുളകുപൊടി 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
പേരുംജീരകം 1 ടീസ്പൂണ്‍
കുരുമുളകു പൊടി 2 ടീസ്പൂണ്‍
വെളുത്തുള്ളി 10 അല്ലി (ചതച്ചത്)
ഇഞ്ചി 1 കഷ്ണം (ചതച്ചത്)
പച്ചമുളക് 4 എണ്ണം (അരിഞ്ഞത്)
ഉലുവ 1 ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 2 ടേബ്ള്‍ സ്പൂണ്‍
ചിക്കന്‍ കഴുകി വൃത്തിയാക്കി മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് നന്നായി കുഴച്ചുവെക്കുക. ശേഷം ഒരു പാനില്‍ വെള്ളം ചേര്‍ക്കാതെ വേവിച്ചു വരട്ടിയെടുക്കുക. അവസാനം അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടോടെ ഓട്ടപ്പത്തിനൊപ്പം വിളമ്പാം.