ജീവന്റെ അടിസ്ഥാനാവശ്യങ്ങളില്‍ മുഖ്യമായത് ഭക്ഷണം തന്നെ. മനുഷ്യ പുരോഗതിക്കനുസരിച്ച് ഭക്ഷണശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഭക്ഷണത്തിലൂടെ കിട്ടുന്ന ഊര്‍ജവും പോഷണങ്ങളുമാണ് നമ്മുടെ ശരീരത്തെ ഉറപ്പിച്ചു നിര്‍ത്തുന്നത്. ആരോഗ്യവും ആരോഗ്യമില്ലായ്മയും ഉണ്ടാക്കുന്നത് നാം കഴിക്കുന്ന ഭക്ഷണത്തില്‍നിന്നാണ്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നിലനിര്‍ത്താന്‍ നാം ആഹാരം കഴിച്ചേ മതിയാവൂ.
പലതരം ആഹാരങ്ങള്‍ കൂടിക്കലരുമ്പോഴോ, ഒന്നിച്ച് പാകം ചെയ്യുമ്പോഴോ അത് വിഷമായി ശരീരത്തിന് ഹാനികരമാവുന്നു. ഇവ നമ്മുടെ രോഗപ്രതിരോധശേഷി നശിപ്പിക്കുകയും ശരീര ധാതുക്കളുടെ ഗുണങ്ങളെ വിപരീതമാക്കുകയും ചെയ്യുന്നു. ഇവയെ വിരുദ്ധാഹാരങ്ങള്‍ എന്നു പറയുന്നു. വയര്‍വീര്‍പ്പ്, വയറുവേദന, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, മന്ദത എന്നിവയാണ് ഇതിന്റെ അസ്വസ്ഥതകള്‍. വിഷമയമായ ഇവയെ ഛര്‍ദിച്ച് പുറത്തുകളയണം. നല്ല ദഹന ശേഷിയും ആരോഗ്യവും ഉള്ളവര്‍ക്ക് വിരുദ്ധാഹാരങ്ങള്‍ ശരീരത്തിലേക്ക് എത്തിയാല്‍ പ്രശ്‌നങ്ങള്‍ വരില്ല. കോശങ്ങളുടെ പ്രവര്‍ത്തനസമയത്ത് ഉണ്ടാവുന്ന ീഃശറമിെേ അഥവാ free radical കളാണ് മധ്യവയസ്സിലെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം. അതിനാല്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.
ഒന്നിച്ചാവരുത്
മീനും മോരും ഒരുമിച്ചു കഴിക്കരുത്.
പാലും പഴവും ഒന്നിച്ച് കഴിക്കരുത്.
പാലും ഉഴുന്നുകൊണ്ടുള്ള പദാര്‍ഥങ്ങളും ഒന്നിച്ചു കഴിക്കരുത്.
മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യരുത്.
കോഴി ഇറച്ചിയുടെ കൂടെ തൈര്, തൈരു ചേര്‍ത്ത വിഭവങ്ങള്‍ (സാലഡ്) ഇവ പാടില്ല.
തേന്‍ ചൂടാക്കി കഴിക്കരുത്.
കടുകെണ്ണയില്‍ കൂണ്‍ പാകം ചെയ്യരുത്.
തേനും നെയ്യും, തേനും വെള്ളവും തുല്യ അളവില്‍ ഉപയോഗിക്കരുത്.
ഫാസ്റ്റ് ഫുഡില്‍ രുചി വര്‍ധിപ്പിക്കാന്‍ അജിനൊമോട്ടോ ഉപയോഗിക്കുന്നത് നമ്മുടെ രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു. അജിനൊമോട്ടോ ഭക്ഷണത്തില്‍ ചേര്‍ത്തിരുന്നാല്‍ പഴകിയതാണെങ്കിലും അറിയുകയില്ല.
അതുപോലെ പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ കാര്‍ബൈഡ് എന്ന രാസവസ്തു ഉപയോഗിക്കുന്നതും വിരുദ്ധമാണ്. ഇത് നമുക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്നു. നമ്മള്‍ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും മായം കലരുന്നുണ്ട്. രുചി, ഭംഗി എന്നിവ കൂട്ടാനും അങ്ങനെ പെട്ടെന്ന് വിറ്റുപോകാനും ഇവ സഹായിക്കുന്നു.
മോരും മീനും കോഴി ഇറച്ചിയും തൈരും കലര്‍ത്തി ഉപയോഗിച്ചാല്‍ സോറിയാസിസ് (Psoriasis) എന്ന ചര്‍മ രോഗം വരുമെന്നും ഒീറേീഴ പൊണ്ണത്തടി ഉണ്ടാക്കുമെന്നും കണ്ടുപിടിച്ചുകഴിഞ്ഞു.
തൈരിനോടൊപ്പം വാഴപ്പഴം, മാങ്ങ, ഉരുളക്കിഴങ്ങ്, മത്സ്യം, മുട്ട, പാല്‍ക്കട്ടി, പാല്‍, ചൂടു പാനീയങ്ങള്‍ എന്നിവ പാടില്ല.
മത്സ്യത്തോടൊപ്പം തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്, മുള്ളങ്കി, മുളപ്പിച്ച ധാന്യങ്ങള്‍ ഇവയും പാടില്ല.
അയണിച്ചക്കയോടൊപ്പം തേന്‍, ശര്‍ക്കര, നെയ്യ്, ഉഴുന്ന്, തൈര് എന്നിവയും പാടില്ല.
വാഴപ്പഴത്തോടൊപ്പം മോര്, മത്തന്‍, മത്സ്യം, മാംസം, യീസ്റ്റ് ചേര്‍ത്ത ബ്രെഡ്, പുളിപ്പുള്ള പഴങ്ങള്‍, ചെറി എന്നിവ പാടില്ല.
ഇലക്കറിക്കൊപ്പം വെണ്ണ പാടില്ല.
മത്തങ്ങയോടൊപ്പം പാല്‍, പാല്‍ക്കട്ടി, മുട്ട, ധാന്യങ്ങള്‍ എന്നിവ പാടില്ല.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശരിയായി അനുഷ്ഠിക്കാത്ത പക്ഷം ധാരാളം രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ത്വഗ് രോഗങ്ങള്‍, ബലക്ഷയം, പലതരം അലര്‍ജികള്‍, ഓര്‍മക്കുറവ് എന്നിവ പെട്ടെന്നും മറ്റു ചിലപ്പോള്‍ വളരെ കാലങ്ങള്‍ക്കു ശേഷം മാരകമായ കാന്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവാനും സാധ്യതയുണ്ട്.
വിരുദ്ധാഹാരങ്ങള്‍ കഴിക്കുമ്പോള്‍ വലിയ അളവില്‍ ഉണ്ടാവുന്ന ഫ്രീറാഡിക്കലുകളാണ് രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീര കോശത്തിനകത്ത് ഉള്ള മറ്റു ഘടകങ്ങളുമായി (DNA, RNA, Protein, Fatty Acids) യോജിച്ച് പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് നമ്മുടെ ആഹാരത്തില്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഉള്‍പ്പെടുത്തണം.
പാടില്ലാത്തവ
മായം ചേര്‍ത്ത ഭക്ഷണങ്ങള്‍ (കെന്റകി ചിക്കന്‍, ഫ്രഞ്ച് ഫ്രൈ എന്നിവ) ഒഴിവാക്കുക.
ഭക്ഷണ നിയന്ത്രണം പാലിക്കുക.
പഞ്ചസാരയുടെ അളവ് കുറക്കുക (10-15 gms / daily)
മൈദ ചേര്‍ത്ത (പൊറോട്ട, പഫ്‌സ്, സമോസാ ജിഞ്ചര്‍ ചിക്കന്‍, മുട്ട മസാല, ചിക്കന്‍ കുറുമ പോലുള്ളവ) ആഹാരങ്ങള്‍ ഉദര രോഗങ്ങളെ വിളിച്ചുവരുത്തും.
ബേക്കറി സാധനങ്ങളും വറവു സാധനങ്ങളും കോള പോലുള്ള കാര്‍ബണേറ്റഡ് ഡ്രിംഗ്‌സുകളും ഒഴിവാക്കുക.
കൊഴുപ്പ്, പഞ്ചസാര, അന്നജം, നിറവസ്തു എന്നിവ മാത്രം അടങ്ങിയ ചോക്കലേറ്റ് പല്ലിന് നന്നല്ല. ആരോഗ്യദായകമല്ലാത്ത ഫുഡ് ആയതിനാല്‍ ഇത് കുട്ടികള്‍ക്ക് കൊടുക്കരുത്.
ടിന്‍ ഫുഡുകളും സംസ്‌കരിച്ച ആഹാര സാധനങ്ങളും ഒഴിവാക്കണം.
ട്രാന്‍സ് ഫാറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കരുത്.
പാലിനോടൊപ്പം ചക്കപ്പഴം, മുതിര, ഉഴുന്ന്, അമരക്ക, ഉപ്പ്, മത്സ്യം, മാംസം, തൈര്, ചെറി, നാരങ്ങ, മത്തങ്ങ, മുള്ളങ്കി, യീസ്റ്റ് ചേര്‍ത്ത ബ്രഡ് എന്നിവ പാടില്ല.