മണ്ണാങ്കട്ടയും
കരിയിലയും
പുനര്‍ജനിച്ചു.
പക്ഷേ,
മണ്ണാങ്കട്ട
കാറ്റുവീശുമ്പോള്‍
പഴയപോലെ
കരിയിലയില്‍ ഇരുന്നില്ല.
പകരം,
വനിതാ ഹെല്പ്പ്ലൈന്
നമ്പറില്‍ വിളിച്ചു.
'മീ ടൂ' ഉണ്ടല്ലോ!
കരിയിലയിപ്പോള്
മാനം കറുത്താല്‍
മണ്ണാങ്കട്ടയെ
മൂടാറുമില്ല.
കാരണം,
അതിജീവനത്തിന്റെ
കരുത്തുറ്റ പാഠങ്ങള്‍
സ്വയം പഠിക്കട്ടെ!