ചില ഭക്ഷ്യ വിഭവങ്ങളോടുള്ള അടങ്ങാത്ത കൊതി തോന്നിയ നിമിഷങ്ങളുണ്ടായിട്ടില്ലേ? ഉണ്ടാവും. അല്ലാത്ത മനുഷ്യരില്ലല്ലോ . എന്നാല്‍ അത് പ്രകടമാക്കിയിട്ടുള്ള സകല പെണ്ണുങ്ങളും നേരിട്ട ഒരു മറുചോദ്യമുണ്ട്. മലബാറിലെ ശൈലിയില്‍ പറഞ്ഞാല്‍ 'നിനക്കെന്താ പളേളലുണ്ടോ' എന്ന് ..! സത്യത്തില്‍ ഗര്‍ഭകാലത്തെ ഈ ഭക്ഷണത്തോടുള്ള കൊതി പലരും സ്‌നേഹത്തോടെ തന്നെ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. ഗര്‍ഭിണികള്‍ക്ക് ഏഴ് മാസം പൂര്‍ത്തിയാവുമ്പോള്‍ കൂട്ടുകാരും കുടുംബക്കാരും ഒക്കെ അവര്‍ക്കിഷ്ടമുള്ള മധുരപലഹാരങ്ങളും പഴങ്ങളുമൊക്കെയായി അവരെ സന്ദര്‍ശിക്കാറുള്ളതൊക്കെ നമ്മുടെ നാട്ടില്‍ പതിവാണ്. വാസ്തവത്തില്‍, ഗര്‍ഭകാല പരിപാലനത്തില്‍ പ്രാധാന്യമേറിയ ഒന്ന് തന്നെയാണിത്. എന്നാല്‍ ഇതൊരു മനഃശാസ്ത്രപരമായ പരിപാലനത്തിന്റെ ഭാഗമാണെന്ന് ഇപ്പോഴും പലര്‍ക്കുമറിയില്ല. അതുകൊണ്ടാണ്, അവളുടെ ഭക്ഷണക്കൊതി മാത്രം ഏറ്റു പിടിക്കുന്നത്. അപൂര്‍വമായി മാത്രം വീട്ടിലെത്തുന്ന പലഹാരങ്ങള്‍ വിഭവങ്ങള്‍ എന്തിന് പുളിയച്ചാര്‍ വരെ അവളെ പൂതി നിറയും മുന്‍പേ അവളിലേക്കെത്തിക്കാന്‍ കുടുംബം ഉത്സാഹപൂര്‍വ്വം മുന്‍കൈയെടുക്കുന്നത്. എന്നാല്‍ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ചെന്നിരിക്കാന്‍, ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരം ആഗ്രഹങ്ങള്‍ എത്രമാത്രം കാര്യവത്തായി പരിഗണിക്കപ്പെടുന്നു എന്നത് ഇവയുടെ മറുവശങ്ങളാണ്.
ഗര്‍ഭകാല പരിപാലനങ്ങളില്‍ ഓരോന്നും കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെ രൂപപ്പെടുത്തുന്നുണ്ട്. അമ്മയുടെ രുചി ഭേദങ്ങള്‍, വികാരങ്ങള്‍, മനോനില, ചിന്തകള്‍ എന്നിങ്ങനെ അനേകം സംഗതികള്‍ പല തരത്തിലും ഭ്രൂണത്തില്‍ തുടിക്കുന്ന ആ ജീവനിലേക്ക് പകരുന്നുണ്ട്. വലുതാവുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ പെരുമാറുന്നവരാണ് ഓരോ കുഞ്ഞുങ്ങളും. അതില്‍ ഇളം തുടിപ്പിലേ പക്വത കാണിക്കുന്നവരും, അങ്ങേയറ്റം കുറുമ്പ് കാണിക്കുന്നവരുമുണ്ട്. ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ ആരംഭം ഭാഷ അറിഞ്ഞതിനു ശേഷമല്ല. ഗര്‍ഭകാല പരിപാലനത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടാറുണ്ടെങ്കിലും പലരും കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെ കുറിച്ച് ആലോചിക്കാറില്ല . നമ്മുടെ ബോധമനസ്സിലപ്പോള്‍ ുവ്യശെരമഹ കെയറിങ്ങിനെ കുറിച്ചുള്ള ചിന്തകള്‍ മാത്രമാണ്. ലോറന്‍സ് സ്റ്റേണ്‍ തന്റെ പ്രസിദ്ധമായ 'ഠൃശേെൃമാ ടവമിറ്യ' എന്ന നോവലില്‍ ടൈറ്റില്‍ കഥാപാത്രമായ ഠൃശേെൃമാ നെ കുറിച്ചെഴുതുന്നുണ്ട്.
'ഠൃശേെൃമാന്റെ ജീവിതം അവന്‍ ജനിക്കുന്നതിനും ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പേ തുടങ്ങുന്നതാണ്. 'ഒരമ്മയുടെ ഗര്‍ഭകാലത്തെ മാനസികാവസ്ഥ സങ്കല്‍പിക്കുന്നതിനേക്കാള്‍ ആഴത്തില്‍ കുഞ്ഞിനെ സ്വാധീനിക്കുന്നുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളെ പരിപാലിക്കുന്നതില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്നവരാണ് ജൂതന്മാര്‍. ലോകത്തെ എല്ലാ മേഖലയിലും പ്രാവീണ്യം തെളിയിക്കുന്നതിലും, വൈജ്ഞാനികമായ ഇടങ്ങളിലും ഇന്ന് മുന്‍പന്തിയിലുള്ളത് ജനസംഖ്യയില്‍ ഇത്തിരി മാത്രമുള്ള ജൂതന്മാരാണ്. ഗര്‍ഭകാലത്ത് സ്ത്രീകളെ പരിചരിക്കുന്നതില്‍ അവര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. ഒരിക്കല്‍ ഒരെഴുത്തുകാരന്‍ കുറിച്ചത് ഓര്‍ക്കുന്നു. ഒരു യാത്രയില്‍ അദ്ദേഹം ഗര്‍ഭിണിയായ ഒരു ജൂത സ്ത്രീയെ കണ്ടുമുട്ടാന്‍ ഇടവരുന്നു, ആ സ്ത്രീയാവട്ടെ തന്റെ യാത്രയില്‍ പോലും ബാഗില്‍ ഴലീാലൃ്യേ, രൃലമശേ്‌ല ലഃലൃരശലെ എന്നിങ്ങനെയുള്ള പുസ്തകങ്ങളാണ് കൂടെ കരുതിയിരിക്കുന്നത്. യാത്രയുടെ ഓരോ വേളകളിലും അവര്‍ അതിലെ ഓരോ ടാസ്‌കുകള്‍ ചെയ്യുന്നു. അത്ഭുതം ഊറിയ കണ്ണുകളുമായി നില്‍ക്കുന്ന എഴുത്തുകാരനോട് അവര്‍ പറയുന്നത് 'ഇതെല്ലാം തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന് വേണ്ടിയാണ്' എന്നാണ്.
കുഞ്ഞായിരിക്കുമ്പോള്‍ നമ്മുടെ മക്കളില്‍ എത്രപേര്‍ക്ക് ഇത്തരത്തിലുള്ള സ്‌നേഹത്തിന്റെ കരുതലുകള്‍ വിരിച്ച് കൊടുക്കാറുണ്ട്? കുഞ്ഞായിരിക്കുമ്പോള്‍ പോലും അവര്‍ പ്രകടമാക്കുന്ന ചില സ്‌ട്രെസ് കാണുമ്പോള്‍ അവരെ മൂക്കറ്റം ശകാരിക്കുന്നതിന് പകരം ഇതിന് ഹേതുവാകുന്നത് എന്താണെന്ന് പലരും ചോദിക്കാന്‍ മറന്നുപോവുന്നു. അമ്മയുടെ ഗര്‍ഭകാലത്ത് അമ്മക്കനുഭവപ്പെട്ടിരുന്ന സമ്മര്‍ദങ്ങളോ ടെന്‍ഷനോ മാത്രമല്ല പ്രസവ സമയത്തുണ്ടാവുന്ന വ്യാകുലതകളോ പ്രശ്‌നമോ പോലും അതിനു കാരണമാവാന്‍ ഇടയുണ്ട്. സമപ്രായത്തിലുള്ള കുട്ടികളുമായോ തങ്ങളുടെ തന്നെ കൂടെപ്പിറപ്പുകളുമായോ താരതമ്യം ചെയ്ത് മക്കളെ കുറ്റപ്പെടുത്തുന്ന എത്രയോ മാതാപിതാക്കളുണ്ട്. ഒരു കുഞ്ഞും മറ്റൊരാളെ പോലെ ആവില്ല. ബാല്യത്തില്‍ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ ഉണങ്ങുവാന്‍ പ്രയാസമാണ്. അവര്‍ വളരുന്നതിനൊപ്പം നമ്മള്‍ പോലുമറിയാതെ അവരുടെ ഉള്ളകങ്ങളില്‍ അതും വളരുന്നുണ്ട്. ആഴത്തില്‍ തന്നെ ഒന്ന് അന്വേഷിച്ച് നോക്കൂ, ബാല്യത്തില്‍ ഒറ്റപ്പെട്ടവരോ, നോക്കുകൊണ്ടും, വാക്കുകള്‍ കൊണ്ടും പ്രവൃത്തികൊണ്ടും മുറിവേറ്റവരോ ആയിരിക്കും കൗമാരത്തില്‍ ഏറ്റവുമധികം മനഃപ്രയാസമനുഭവിക്കുന്നവര്‍. മനസ്സിന്റെ സ്വാസ്ഥം ഉലഞ്ഞവര്‍. പെട്ടെന്ന് കുപിതനായി രൂക്ഷമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നവര്‍. നിറഞ്ഞു നില്‍ക്കുന്ന കളിക്കോപ്പുകള്‍ക്കോ ഏറ്റവും വിലപ്പിടിപ്പുള്ള ഉല്‍പന്നങ്ങള്‍ക്കോ മനസ്സില്‍ തണുപ്പുണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ സ്‌നേഹം കൊണ്ട് ചേര്‍ത്ത് പിടിക്കുന്ന ഒരു തലോടലിന് അതിനു സാധിക്കും. അവരിലേക്ക് തന്നെയാവും ജീവിതത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ മറ്റാരിലേക്കും ചെല്ലും മുന്‍പേ അവര്‍ ഓടി എത്തുക.
ഒരിക്കല്‍ അധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞ ഒരനുഭവമാണ്. ദര്‍സില്‍ ചേര്‍ത്തിയ മകനെ കാണാനെത്തിയ ഉപ്പയോട് ഉസ്താദ് പറഞ്ഞത്, 'നിങ്ങളുടെ കുഞ്ഞു മകന്‍ ഇരുപത്തി ഒന്‍പതാമത്തെയും മുപ്പതാമത്തേയും ജുസുഹുകള്‍ എത്ര വേഗത്തിലാണെന്നോ പഠിച്ചത്. അവന്‍ ഞങ്ങളെ അമ്പരപ്പിച്ച് കളഞ്ഞിരിക്കുന്നു.'
അവരോട് ആ പിതാവ് പറഞ്ഞതിതാണ്, 'അവന്റെ ഉമ്മക്ക് ഇവനുണ്ടാവുന്നതിനു മുന്‍പേ ഈ രണ്ട് ജുസുഹുകളും മനപാഠമാണ്. അവനെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അവളെപ്പോഴും ആ ജുസുഹുകള്‍ പാരായണം ചെയ്യുമായിരുന്നു.'
അത്രമേല്‍ സ്വാധീനമുണ്ട് കുഞ്ഞിന്റെ വ്യക്തിത്വ വികസനത്തില്‍ കുഞ്ഞ് ജനിക്കുന്നതിനു മുമ്പുള്ള സാഹചര്യങ്ങള്‍ക്ക്. ഗര്‍ഭിണിയായ മാതാവ് ചെയ്യുന്ന ഓരോ പ്രവൃത്തികള്‍ക്ക്. അവരുടെ ചിന്തകള്‍ക്ക്. അവരെ സ്വാധീനിക്കുന്ന ഓരോ സാഹചര്യങ്ങള്‍ക്ക്... കുഞ്ഞ് ഇപ്പോള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന നിമിഷത്തിനു പോലും വല്ലാത്ത ഒരു ഇടപെടലുണ്ട്. മറക്കാനും പൊറുക്കാനുമൊക്കെ കുട്ടികള്‍ മനസ്സിലാക്കുന്നത് അനേകകാലത്തെ ജീവിതത്തിനു ശേഷമാണ്. അതു കൊണ്ടാണ് ബാല്യത്തിലേറ്റ മുറിവുകള്‍ പാറക്കല്ലില്‍ കൊത്തി വെച്ച പോലെ അവരില്‍ എഴുതപ്പെടുന്നത്. അസാധാരണമായി പ്രതികാരം കാണിക്കുന്ന കുട്ടികള്‍ വാസ്തവത്തില്‍ ഇതിന്റെ അനേകം തലത്തിലുള്ള ഇരകളാണ്. ചിലര്‍ ബഹളമുണ്ടാക്കിയാണ് ആ പ്രയാസത്തോട് പ്രതികരിക്കുന്നത്.
പ്രസവ സമയത്ത് മാനസിക സമ്മര്‍ദം മൂലം ഗര്‍ഭപാത്രത്തില്‍ മഷി കലങ്ങി കുഞ്ഞ് കുടിക്കാനിടയുണ്ടായാല്‍ പോലും അത് കുഞ്ഞിന്റെ വ്യക്തിത്വ വളര്‍ച്ചയെ സാരമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ആ സമയത്ത് നഴ്സുമാരില്‍നിന്ന് ഉണ്ടാവുന്ന പരിചരണം പോലും അതിലെ അഭിവാജ്യ ഘടകമാണ്. ഒരു സ്പര്‍ശത്തിന്റെ കരുതല്‍ക്കൊണ്ട് പൂക്കുന്ന മരങ്ങളാവാന്‍ അവ തളിര്‍ത്തു വരുമ്പോള്‍ അവരുടെ കണ്ഠത്തിലേക്ക് വേദനയെറിയാതിരിക്കുക. എന്തായി തീരണമെന്ന് ആവര്‍ത്തിച്ചോതി ബോണ്‍സായ് കുള്ളന്‍മാരെ സൃഷ്ടിക്കുന്നതിന് പകരം അവരെ പടര്‍ന്നു പോവുന്ന തണല്‍മരങ്ങളാവാന്‍ ഗര്‍ഭകാലത്തെ മനോഹരമാക്കി ഒരുക്കുക.