പിശാചിന്റെ തോറ്റം

ടി.എ മുഹ്‌സിന്‍ No image

ഇടക്കെപ്പോഴോ ചങ്ങലക്കെട്ടുകളില്‍
പെട്ടുപോയ പിശാച് 
വിളിച്ചാര്‍ത്തുകൊണ്ടേയിരുന്നു
ഉന്മത്തനായ മനുഷ്യാ,
ഞാന്‍ ഭൂമിയിലെമ്പാടും
അലഞ്ഞുതിരിഞ്ഞത് നിനക്കുവേണ്ടി 
ആനന്ദത്തിന്റെ ലഹരി പതക്കുന്ന 
ചഷകങ്ങള്‍ നിറക്കാനായിരുന്നു

വര്‍ണദീപങ്ങളാല്‍
അലങ്കരിച്ച അന്തഃപുരങ്ങളില്‍
അന്ധകാരത്തിന്റെ സത്ത് നുകര്‍ന്ന്
നീ ആനന്ദിച്ചാറാടുമ്പോള്‍
ഞാനോ പുറത്ത്,
ശാപ പ്രാര്‍ഥനകളേല്‍ക്കാതിരിക്കാന്‍
ഓടിത്തളരുകയായിരുന്നു

നിന്റെ സന്തതികളുടെ 
മഹാമനസ്‌കതയാല്‍ 
പരാജിതനാവാത്തവനാണു ഞാന്‍
നേര്‍ത്ത അതിരുകള്‍ക്കിരുവശവുമാണ്
നാം രാപ്പാര്‍ക്കുന്നത്
എതിരെ നില്‍ക്കാനുള്ള 
നിന്റെ കരുത്തിന്മേലായിരുന്നു
എന്റെ പരീക്ഷണങ്ങള്‍
അതിന്റെ ലാഭഛേദങ്ങള്‍
നിന്റെ കണക്കുപുസ്തകത്തില്‍ 
എഴുതിച്ചേര്‍ക്കുക

അഗ്‌നി പതക്കുന്ന 
നരകത്തെ നീ ഭയക്കുന്നു 
മുഖസ്തുതികളും അലങ്കാരങ്ങളും
ആര്‍ഭാടങ്ങളും നിലനില്‍ക്കുവോളം
നിന്റെ മേല്‍ പൈശാചിക പരിലാളനകളുടെ
സുഖസ്പര്‍ശമുണ്ടായിരിക്കും
തീയില്‍ കുരുത്ത ഞാന്‍ കാത്തിരിക്കും
ശാപം പതിയിരിക്കുന്ന
ഇരുണ്ട ഇടനാഴികളില്‍ 
നിനക്കു വഴികാട്ടിയായി

ഒറ്റക്ക് കുന്തിച്ചിരുന്ന് 
കേഴുന്ന മനുഷ്യാ,
സ്വര്‍ഗത്തോപ്പും
വിലക്കപ്പെട്ട കനിയും പഴങ്കഥ          
ജ്ഞാനപ്രകാശത്തില്‍നിന്നും
കുതറിത്തെറിച്ചകന്ന നീ
ഇരുട്ടിന്റെ ആഴങ്ങളില്‍നിന്ന്
വെളിച്ചത്തിനുവേണ്ടി 
യാചിക്കുന്നു

നിന്റെ കര്‍മപുസ്തകത്തില്‍
എന്റെ വിരലടയാളം പതിയാത്ത
ഒരു താളെങ്കിലും പറിച്ചെടുക്കാന്‍ നോക്കി 
ഞാനിതാ പരാജിതനായിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top