അണ്‍ലൈക് സ്മാര്‍ട്ട്‌ഫോണ്‍സ്

എം. പി. സക്കീര്‍ ഹുസൈന്‍ /പാരന്റിംഗ് No image

      പരീക്ഷകളില്‍ ജയിക്കുമ്പോഴും ജന്മദിനങ്ങള്‍ വരുമ്പോഴും നാം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് സാധാരണയാണ്. പരീക്ഷയില്‍ ജയിച്ചാല്‍ സമ്മാനങ്ങള്‍ ലഭിക്കുമെന്ന വാഗ്ദാനം അവര്‍ക്ക് നല്‍കുന്ന പ്രോത്സാഹനം ചെറുതൊന്നുമല്ല. ഇത് അവരുടെ ആത്മവിശ്വാസം വര്‍ധിക്കാനിടയാക്കുകയും ചെയ്യുന്നുണ്ട്.
പക്ഷേ, നമ്മള്‍ നമ്മുടെ പൊന്നോമനകള്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ മുഖേന അവര്‍ നാശത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുന്ന ഒരവസ്ഥ ഉണ്ടായാലോ? പണ്ട് ചോക്ലേറ്റ് ബോക്‌സുകളും ഡ്രസുകളും സൈക്കിളുകളുമൊക്കെയായിരുന്നു നാം കുട്ടികള്‍ക്ക് നല്‍കിയിരുന്ന സമ്മാനങ്ങള്‍. ഇന്നവര്‍ക്ക് സമ്മാനങ്ങളായി ലഭിക്കുന്നതാവട്ടെ, വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകളും ടാബുകളുമൊക്കെയാണ്. ചില ബ്രാന്‍ഡുകളില്‍ താരതമ്യേന കുറഞ്ഞ വിലയിലും ഇത്തരം ഫോണുകള്‍ ലഭ്യമാണെന്നുള്ളതുകൊണ്ട് സാധാരണക്കാരിലേക്കും ഈ ഫോണ്‍ സമ്മാനഭ്രമം പടര്‍ന്നുപിടിച്ചിരിക്കുന്നു.
സ്‌കൂളിലേക്കും കോളേജുകളിലേക്കും പോകുന്ന ഒട്ടുമിക്ക കുട്ടികളുടെ കൈകളിലും സ്മാര്‍ട്ട്‌ഫോണുകള്‍ കാണാവുന്നതാണ്. ക്ലാസ്‌റൂമുകളില്‍ ഒരിക്കലും ഫോണ്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുവദിക്കാറില്ല. മാത്രമല്ല, വിദ്യാലയങ്ങളില്‍നിന്ന് ഇവര്‍ നേരെയെത്തുന്നത് സ്വന്തം വീടുകളിലേക്ക് തന്നെയാണ്. ഫോണ്‍ ഉപയോഗിക്കേണ്ട ആവശ്യം ഇല്ല എന്നുതന്നെ പറയാം. വിദ്യാലയങ്ങളിലാവട്ടെ, കുട്ടികളുമായി ബന്ധപ്പെടാന്‍ നിരവധി മറ്റു മാര്‍ഗങ്ങള്‍ ഉണ്ടല്ലോ.
സ്മാര്‍ട്ട്‌ഫോണ്‍ കൈവശമുള്ള കുട്ടികള്‍ രാവിലെ ഉറക്കമെണീറ്റയുടനെ കൈയിലെടുക്കുന്നത് അവരുടെ കൈപ്പിടിയിലൊതുങ്ങാത്ത ഫോണുകള്‍ തന്നെയാണ്. തങ്ങളുറങ്ങിയ ശേഷം സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത വീഡിയോകള്‍ കണ്ട് കമന്റുകളും ലൈക്കുകളുമിട്ടിട്ടേ ഇവര്‍ ബ്രഷ് ചെയ്യാന്‍പോലും പോകുന്നുള്ളൂ. സ്‌കൂളിലേക്ക് പോകുമ്പോഴും അവിടത്തെ ഇടവേളകളിലും സ്‌കൂളില്‍നിന്നുള്ള മടക്കയാത്രകളിലും അവര്‍ ഫോണില്‍ ചിക്കിച്ചികഞ്ഞു കൊണ്ടിരിക്കുകയാകും. സ്‌കൂളില്‍നിന്നും വന്നയുടനെ എന്തെങ്കിലും കഴിച്ചെന്നുവരുത്തി മുറിയില്‍ കയറി കതകടച്ചിരിക്കുമ്പോഴോ, അതല്ലെങ്കില്‍ ഫോണുമെടുത്ത് കൂട്ടുകാരുടെ കൂടെ പുറത്തേക്കു പോകുമ്പോഴോ നാം അന്വേഷിക്കുന്നില്ല അവനെന്താണ് ഈ ഫോണില്‍ ഇത്ര തിടുക്കപ്പെട്ട് തിരഞ്ഞുകൊണ്ടിരിക്കുന്നതെന്ന്.
ഫോണില്‍ അമ്മാനമാടുന്നവര്‍ക്ക് പറയാനുണ്ടാവുന്ന രണ്ടുത്തരങ്ങള്‍ ഫേസ്ബുക്കും വാട്ട്‌സ് ആപ്പുമായിരിക്കും. നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ഇത്തരം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ചെലവഴിക്കുന്നവര്‍ക്ക് വിഷാദം, മുന്‍ശുണ്ഠി, ഏകാഗ്രതയില്ലായ്മ തുടങ്ങി പലതരം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയകളോടുള്ള അഡിക്ഷന്‍ ദൈനംദിന ജീവിതത്തില്‍ പല പാകപ്പിഴകള്‍ക്കും കാരണമാകുന്നുണ്ടെന്നത് നമുക്കുതന്നെ ചുറ്റുപാടുമൊന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാകാവുന്നതേയുള്ളൂ. ഇത്തരം സൈറ്റുകള്‍ നല്ല നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനു പകരം രാഷ്ട്രീയമായ പകപോക്കലുകളും മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകളും ലൈംഗിക കേളികളുടെ വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ കൂടുതലും ചെറുപ്പക്കാരും വിദ്യാര്‍ഥികളും തന്നെയാണ്.
ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്ത നമ്മുടെ കുട്ടികള്‍ക്ക് ലൈംഗികപരമായ പല അറിവുകളും ലഭിക്കുന്നത് കൂട്ടുകാരില്‍ നിന്നായിരിക്കും. അതിശയോക്തി നിറഞ്ഞ വിവരണങ്ങള്‍ക്കൊപ്പം മേമ്പൊടിയായി അവര്‍ക്ക് മുമ്പിലെത്തുന്നതാവട്ടെ, സ്മാര്‍ട്ട്‌ഫോണുകളുടെ ഉള്ളിലൊളിപ്പിച്ചുവെച്ച വികൃതമായ ലൈംഗികകേളികളുടെ വീഡിയോകളുമായിരിക്കും.
മദ്യം, മയക്കുമരുന്ന്, പുകവലി എന്നീ ദു:ശീലങ്ങളെപ്പോലെത്തന്നെ ഒരിക്കല്‍ കണ്ടുപോയാല്‍ പലരും ഇതിനടിമകളായിപ്പോവുക തന്നെ ചെയ്യും.
ഒരാളുടെ ഫോണിലുള്ള എത്ര വലിയ വീഡിയോകളും ഞൊടിയിടയില്‍ മറ്റൊരു ഫോണിലേക്ക് കൈമാറ്റം ചെയ്യാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. ഇന്റര്‍നെറ്റ് സൗകര്യമോ ബ്ലൂടൂത്തോ ഇതിന് ആവശ്യമില്ല എന്നോര്‍ക്കണം.
അന്യരുടെ ആഭാസത്തരങ്ങള്‍ കണ്ടുരസിക്കുന്നതിനു പുറമെ സ്വന്തം ശരീരത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമെടുത്ത് കണ്ടാസ്വദിക്കുന്നവരും കുറവല്ല. കണ്ടുകഴിഞ്ഞതിനു ശേഷം ഡിലീറ്റ് ചെയ്‌തെന്ന് സമാധാനിക്കുന്ന ഇവര്‍, ഫോണുകള്‍ റിപ്പയറിംഗിനോ വില്‍പന വഴിയോ മറ്റുള്ളവരുടെ കൈകളിലെത്തുമ്പോള്‍, അവയിലെ മായ്ച്ചുകളഞ്ഞ മുഴുവന്‍ ദൃശ്യങ്ങളും മറ്റുവിവരങ്ങളും അവര്‍ക്ക് ചോര്‍ത്തിയെടുക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണെന്നറിയുന്നില്ല. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സ്വകാര്യ സെല്‍ഫി വീഡിയോകള്‍ എടുത്തുരസിക്കുന്ന പലരും മറ്റുള്ളവരുടെ ഫോണുകളില്‍ ഈ രംഗങ്ങള്‍ കാണുമ്പോഴാണ് സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കിയ ചതിക്കുഴിയെപ്പറ്റി അറിയുക.
ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി നമ്മുടെ കുട്ടികളെ ചതിക്കുഴികളില്‍ എത്തിപ്പെടുന്നതില്‍നിന്നും രക്ഷിക്കേണ്ടത് നമ്മളല്ലാതെ മറ്റാരാണ്. കുട്ടികളുമായി നാം കൂടുതലായി അടുത്തിടപഴകാന്‍ ശ്രദ്ധിക്കണം. സ്‌കൂളിലേയും കോളേജുകളിലേയും സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചറിയണം. നല്ല സുഹൃദ്‌വലയങ്ങളാണ് കുട്ടികള്‍ക്കുള്ളതെന്ന് ഉറപ്പുവരുത്തണം. ഫോണുകളും ടാബുകളും മാതാപിതാക്കളുടേയോ മുതിര്‍ന്നവരുടേയോ കൈകളിലെത്താതിരിക്കാന്‍ വ്യഗ്രത കാണിക്കുന്ന കുട്ടികളെ വാട്ട്‌സപ്പും ഫേസ്ബുക്കുമൊക്കെ പരിമിതമായിമാത്രം ഉപയോഗിക്കുക എന്ന് പറഞ്ഞു മനസ്സിലാക്കണം. കുട്ടികളുടെ ഫോണുകളില്‍ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഉള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ ഒരിക്കലും അവരെ ഒരു കുറ്റവാളിയെപ്പോലെ കാണാതെ പക്വതയോടെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അമിതമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും മടികാണിക്കരുത്.
അധ്യാപകര്‍ ക്ലാസെടുക്കുമ്പോഴും ശരീരത്തിലെ ഒരവയവത്തെപ്പോലെ കൂടെയുള്ള ഫോണ്‍സ്‌ക്രീനില്‍ മിന്നിമറയുന്ന മായിക ദൃശ്യങ്ങളായിരിക്കും കുട്ടികളുടെ മനസ്സില്‍ തെളിഞ്ഞുവരിക. ഈയടുത്തകാലത്തായി കുട്ടികളുടെ പഠനനിലവാരം കുറഞ്ഞുവരുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണമായി മനശാസ്ത്രജ്ഞന്മാര്‍ എടുത്തുപറയുന്നത് അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഭ്രമമാണ്.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരെ മുഴുവന്‍ ഇവിടെ കുറ്റപ്പെടുത്തുന്നില്ല. കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാം- അവര്‍ക്ക് അത്യാവശ്യമാണെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ മാത്രം. നമ്മുടെ കുട്ടികള്‍ക്കും മറ്റുള്ളവരുടെ കുട്ടികള്‍ക്കും നാം കൊടുക്കുന്ന സമ്മാനങ്ങള്‍ അവരുടെ നന്മക്കുമാത്രം ഉതകുന്ന തരത്തിലുള്ളതാവട്ടെ.

വീടാണ് ഏതൊരു കുട്ടിയുടെയും പ്രഥമ വിദ്യാലയം. വീട്ടിലെ സംസ്‌കാരമായിരിക്കും സ്വാഭാവികമായും കുട്ടികള്‍ പുറത്തുകാണിക്കുക.
വീട്ടില്‍ സമാധാനവും സന്തോഷവും ഉറപ്പുവരുത്തുക. കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറുക. അവരെ തുടരെ വഴക്കുപറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കും.
കുട്ടികള്‍ക്കു രക്ഷിതാക്കളോട് മനസ്സുതുറന്നു സംസാരിക്കുവാന്‍ രക്ഷിതാക്കള്‍ അവസരമൊരുക്കിക്കൊടുക്കുക. അവരുടെ തെറ്റായ ആഗ്രഹപ്രകടനത്തിന്, അതിന്റെ ദോഷങ്ങള്‍ പറഞ്ഞു മനസിലാക്കി അവരെ സ്വമനസാലെ പിന്തിരിപ്പിക്കുക.
രക്ഷിതാക്കള്‍ കുട്ടിയുടെ നല്ല അധ്യാപകനും കൂട്ടുകാരനും അവന്റെ രഹസ്യസൂക്ഷിപ്പുകാരനുമാവുക. ഇത് രക്ഷിതാവുമായുള്ള കുട്ടിയുടെ അകല്‍ച്ച കുറക്കുവാന്‍ സാധിക്കും.
മക്കളോട് അവരുടെ കൂട്ടുകാരെക്കുറിച്ചും അധ്യാപകരെക്കുറിച്ചും പഠനത്തെക്കുറിച്ചും ചോദിച്ചറിയുക
അവരുമായി ദിവസവും കുറച്ചുസമയം ചെലവഴിക്കുക. അവരോടു തമാശ പറയുകയും അവരുടെ തമാശയില്‍ പങ്കുചേരുകയും ചെയ്യുക.
കുട്ടികളില്‍ മതബോധം ഉണ്ടാക്കുന്നതിന് മുന്‍കൈ എടുക്കുക. കുട്ടികളെ പള്ളിയില്‍ കൊണ്ടുപോവുകയും വീട്ടില്‍ കുടുംബമായി ആരാധനകളില്‍ ഏര്‍പ്പെടുകയും ചെയ്യുക.
കുട്ടികള്‍ അവര്‍ക്കിഷ്ട രസകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴള്‍ അവരില്‍ വെറുപ്പുണ്ടാക്കും വിധം നമസ്‌കാരത്തിനോ മറ്റാരാധന കര്‍മങ്ങള്‍ക്കോ വിളിക്കാതിരിക്കുക. ഇത് അവര്‍ മതാചാരങ്ങള്‍ വെറുക്കുന്നതിനു കാരണമാകുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
കുട്ടികള്‍ക്ക് അല്ലാഹുവിനെക്കുറിച്ചും പരലോകത്തെക്കുറിച്ചും പറഞ്ഞുകൊടുക്കുമ്പോള്‍ നരകത്തിലെ ശിക്ഷക്കു പകരം സ്വര്‍ഗത്തിലെ സുഖസൗകര്യങ്ങളെക്കുറിച്ച് പറഞുകൊടുക്കുക.സല്‍സ്വഭാവങ്ങളെ വളര്‍ത്തിയെടുക്കാന്‍ ചെറുകഥകള്‍ പറഞ്ഞുകൊടുക്കുക. ഇത് സത്യസന്ധതക്കും അല്ലാഹുവിനോടുള്ള ഇഷ്ടത്തിനും കാരണമാകും.
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക. ആവശ്യത്തിനുമാത്രം പണം കൊടുക്കുക. അനാവശ്യവസ്തുക്കളും അമിതമായ പണവും അവരെ തെറ്റിലേക്കു നയിക്കും.
കുട്ടികളുടെ ഇഷ്ടാനുസരണവും അവരുടെ അഭിരുചികളനുസരിച്ചും മാത്രം അവരെ പഠിപ്പിക്കുക. ഭാവിയില്‍ ആരാവണമെന്ന് അവരോടു ചോദിച്ച് അതിനുവേണ്ട പ്രോത്സാഹനങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക.
വീട്ടിലെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായ കുട്ടികളുടെ അഭിപ്രായം ആരായുക.
ഇത്തരം ചര്‍ച്ചകള്‍ വീടിന്റെയും കുടുംബത്തിന്റെയും അവസ്ഥയെക്കുറിച്ച് കുട്ടികളില്‍ ബോധം ജനിപ്പിക്കുകയും ഞാന്‍ എന്താണ് എന്റെ കുടുംബത്തിനുവേണ്ടി ചെയ്യുക എന്ന ചിന്ത കുട്ടികളില്‍ ഉണ്ടാക്കുകയും ചെയ്യും.
സ്‌നേഹത്തോടെയുള്ള ഉപദേശങ്ങള്‍ മാത്രമേ കുട്ടികളില്‍ ഫലം ചെയ്യുകയുള്ളൂ. ദേഷ്യത്തോടെ പറയുന്ന രക്ഷിതാക്കളെ കുട്ടികള്‍ക്കു സ്‌നേഹിക്കാന്‍ കഴിയില്ല.
നമ്മളാണ് മക്കളുടെ യഥാര്‍ഥ മാതൃക. നമ്മളെ കണ്ടാണ് അവര്‍ വളരുന്നതെന്ന് എപ്പോഴും രക്ഷിതാക്കള്‍ ഓര്‍ക്കുക.

രക്ഷിതാക്കളുടെ ശ്രദ്ധക്ക്

കൂട്ടില്‍ സാബിത്ത് ബന്നാന്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com

Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com

Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top