വന്ധ്യത: ചികിത്സയോ ചൂഷണമോ
''അമ്മേ'' എന്ന ഓമനത്തമുള്ള വിളി കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഒരുപാട് അച്ഛനമ്മമാര്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍
മുഹ്‌സിന്‍, ശനൂന, ജാസ്മിന്‍, മര്‍യം ഫൈസല്‍, ഹസ്‌ന സി., ഹസ്‌ന വി.കെ. (ഇര്‍ശാദിയാ കോളേജ് കോഴിക്കോട്)
''അമ്മേ'' എന്ന ഓമനത്തമുള്ള വിളി കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഒരുപാട് അച്ഛനമ്മമാര്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നു. വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും അമ്മയാവാന്‍ ഭാഗ്യം ലഭിക്കാതെ പോയവര്‍...
35 കഴിഞ്ഞ ഒരു സ്ത്രീ. വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷം പൂര്‍ത്തിയായി. ഇത് വരെ ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യം അവര്‍ക്ക് ഉണ്ടായില്ല. ഇവിടെ കിട്ടാവുന്ന എല്ലാ ചികിത്സകളും ചെയ്തു. എന്നിട്ടും ആഗ്രഹം സഫലമായില്ല. ഇതുമൂലം മാനസികമായി അവശത അനുഭവിക്കുന്നു. എന്നിട്ടും അവര്‍ പ്രതീക്ഷയിലാണ്. ദൈവം ഞങ്ങളെ കൈവിടില്ല. ആഗ്രഹം നിറവേറ്റിത്തരും എന്ന ഉറച്ച വിശ്വാസത്തില്‍...
35 വയസ്സ് കഴിഞ്ഞ ഒരു കോഴിക്കോട്ടുകാരി. വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷം കഴിഞ്ഞു. പ്രാര്‍ഥനകളും നേര്‍ച്ചകളും നടത്തിയതിന് കണക്കില്ല. കിട്ടാവുന്ന ചികിത്സകളൊക്കെ പരീക്ഷിച്ചു. എന്നിട്ടും ഫലം കണ്ടില്ല. വിദേശത്ത് വന്ധ്യതക്ക് ഒരു പുതിയ ചികിത്സാ രീതി വികസിപ്പിച്ചെടുക്കുന്നുണ്ട് എന്ന് ഡോക്ടര്‍ നല്‍കിയ ധൈര്യത്തില്‍ പ്രതീക്ഷയോടെ ജീവിച്ചുപോരുന്നു. എന്ത് വിലകൊടുത്തും ചികിത്സിക്കാന്‍ ഞാന്‍ തയ്യാറാണ്. ''മക്കളേ, ദൈവം എന്നെ കൈവെടിയാതിരിക്കാന്‍ നിങ്ങളും പ്രാര്‍ഥിക്കണേ എന്ന് നിറമിഴികളോടെയാണ് അവര്‍ പറഞ്ഞത്.''
18-ാം വയസ്സില്‍ വിവാഹിതയായ മറ്റൊരു സ്ത്രീ. കല്ല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സമൂഹത്തില്‍നിന്നും ചോദ്യമുയരാന്‍ തുടങ്ങി. 'എന്തേ വിശേഷമൊന്നും ആയില്ലേ?' ഇതവളെ മാനസികമായി തളര്‍ത്താന്‍ തുടങ്ങി. ചികിത്സിച്ച് മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങി. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷം കഴിഞ്ഞു. കാത്തിരിപ്പിന് ഫലമുണ്ടായിരുന്നില്ല. ഒടുവില്‍ ഒരു ഓപ്പറേഷന്‍ നടത്തിയാല്‍ എല്ലാം ശരിയാവുമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അവര്‍ അതിന് തയ്യാറായി. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോവുമ്പോഴും അതിയായ പ്രതീക്ഷയോടു കൂടിയായിരുന്നു പോക്ക്. എന്നാല്‍ ആ ഓപ്പറേഷനിലൂടെ ഒരിക്കലും തിരിച്ച് വരാത്തിടത്തേക്കായിരുന്നു ആ സ്ത്രീയുടെ യാത്ര.
വിവാഹം കഴിഞ്ഞ് 12 വര്‍ഷം കഴിഞ്ഞ മറ്റൊരു ദമ്പതികള്‍. കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യം ലഭിക്കാത്തവര്‍. അതിനുവേണ്ടി എന്തും നല്‍കാന്‍ തയ്യാറായിരുന്നു. സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരായതിനാല്‍ അവര്‍ ഒരു നഷ്ടങ്ങളും കണക്കിലെടുത്തില്ല. എല്ലാ തരത്തിലുള്ള ചികിത്സാ രീതികളും പരീക്ഷിച്ചു. ഇതിലൊന്നും ഫലം കണ്ടില്ല. പരസ്യങ്ങള്‍ക്ക് പിന്നാലെ ഓടി. മന്ത്രവാദ ചികിത്സയില്‍ വിശ്വാസമില്ലാത്ത അവര്‍ അതും പരീക്ഷിച്ചു. സമൂഹം സ്ത്രീയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടുകൂടി അവള്‍ മാനസികമായി തളരാന്‍ തുടങ്ങി. കഠിനമായ ചികിത്സാ രീതികള്‍ കൊണ്ടും ശക്തമായ മരുന്നുകളുടെ ഉപയോഗം കൊണ്ടും ശാരീരിക അവശതകളും അനുഭവിക്കുന്നു. തന്റെ ആഗ്രഹങ്ങള്‍ പൂവണിയും എന്ന പ്രതീക്ഷയോടെ അവര്‍ ഇന്നും ജീവിക്കുന്നു.
കോഴിക്കോട് നഗരമധ്യത്തില്‍ വന്ധ്യതാ ചികിത്സക്ക് മാത്രമായി ഒരു വലിയ ക്ലിനിക്ക് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ദിവസം കൂടുംതോറും ചികിത്സ തേടി വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നാണ് ഹോസ്പിറ്റല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും 20 ല്‍ കൂടുതല്‍ പുതിയ രോഗികള്‍ ഇവിടെ ചികിത്സക്ക് എത്തുന്നു. 10000 രൂപ മുതല്‍ ലക്ഷങ്ങളാണ് ഇവിടുത്തെ ചികിത്സാ ചിലവ്. ഇത് നല്‍കാന്‍ എല്ലാവരും തയ്യാറാണ് എന്നതിനുള്ള തെളിവാണ് ചികിത്സ തേടുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവ്.
ഓടിട്ട നാലുകെട്ട്. ഭംഗികൂട്ടാന്‍ വീടിനുചുറ്റും ഓടിക്കളിക്കുന്ന കുട്ടികള്‍. ശകാരിക്കാനും കൊഞ്ചിക്കാനും മാതാപിതാക്കള്‍ക്കുപുറമെ അമ്മായിയും അമ്മാവനും മുത്തശ്ശിയും മുത്തച്ഛനും. പതിനഞ്ചു വര്‍ഷം മുമ്പ് വരെ ഇങ്ങനെയായിരുന്നു കുടുംബത്തിന്റെ ചിത്രം. എന്നാല്‍ ഇന്ന് ഇത്തരമൊരു കാഴ്ച കാണണമെങ്കില്‍ പണ്ടാരോ പറഞ്ഞപോലെ മഷിയിട്ട് നോക്കേണ്ടി വരും. പുരോഗമനം മാനുഷിക മൂല്യങ്ങളെ അതിരു കടത്തുമ്പോള്‍ അതിനു സഹജാതിയായി കുറേ വൈകല്യങ്ങളും നമുക്ക് കൂട്ടുണ്ട്. ഒരു കുഞ്ഞിക്കാലിനുവേണ്ടി ദമ്പതികള്‍ പരക്കംപായേണ്ട ദാരുണ കാഴ്ചയാണ് ഇന്ന്. ''വന്ധ്യത'' ഇന്നൊരു രോഗാവസ്ഥയായി മാറിയിരിക്കുന്നു. ലോകത്തില്‍ തന്നെ വന്ധ്യത വര്‍ധിച്ചുവരുന്ന അവസ്ഥയാണിപ്പോള്‍. ഇതിനെ കച്ചവടവല്‍ക്കരണത്തിന് ഹേതുവാക്കിത്തീര്‍ത്തിരിക്കുകയാണ് വൈദ്യസമൂഹം അടങ്ങുന്ന കച്ചവടലോകം.
ആധുനിക ജീവിതത്തിന്റെ കടുത്ത ലഹരിയില്‍ അമര്‍ന്നുപോയ പുതുതലമുറ ജീവിതം ആസ്വദിക്കുകയാണ്. സ്വകാര്യത മാനദണ്ഡമാക്കി അത് കൈവരിക്കാന്‍ തങ്ങള്‍ക്കിടയില്‍ അംഗങ്ങള്‍ കുറച്ച് മതി എന്ന ദുഷ്ചിന്തയും വന്ധ്യത എന്ന അവസ്ഥയിലേക്ക് ഇവരെ കൈപിടിച്ച് നടത്തുന്നു. വന്ധ്യത ഭാവിയില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുമെന്ന് ഭാവി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത് നൂറില്‍ 15 ദമ്പതികള്‍ക്ക് ഇന്ന് ലോകത്തില്‍ വന്ധ്യത പ്രശ്‌നം നേരിട്ടുകൊണ്ടിരിക്കുന്നു. 2020 ആവുമ്പോഴേക്കും ലോകത്തെ അഞ്ച് പുരുഷന്മാരില്‍ ഒരാള്‍ വീതം വന്ധ്യരാവുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങല്‍ പറയുന്നു. ഇന്ന് ലോകത്ത് 60 - 80 മില്യണ്‍ ദമ്പതികളാണ് ഈ പ്രശ്‌നം നേരിടുന്നത്. ഇതില്‍ 18-20 മില്യണ്‍ ദമ്പതികളും ഇന്ത്യയില്‍ തന്നെ! രണ്ടു കോടി വന്ധ്യതാ നിരക്കുമായി ആഗോളതലത്തില്‍ തന്നെ ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. ICM (Indian Council for Medical Research)ന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 50% പേരിലും വന്ധ്യതാ പ്രശ്‌നം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വന്ധ്യതാ നിരക്ക് 20 മുതല്‍ 30% വരെ വര്‍ധിച്ചു വരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രത്യുല്‍പാദനത്തിന് ഏതു തരത്തിലും അനുയോജ്യമായ കാലാവസ്ഥയാണ് ഇന്ത്യയുടേത്. ഈ ഇന്ത്യയില്‍ തന്നെയാണ് ഇത്തരമൊരു ദാരുണ അവസ്ഥയും. പുതുതലമുറയുടെ ജീവിതരീതികള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. ടെക്‌നോളജിയുടെ വളര്‍ച്ചയും പരിസിഥിതി മലിനീകരണവും കാലാവസ്ഥാ വ്യതിയാനങ്ങളും ലോകത്താകമാനം വന്ധ്യതാ നിരക്കുകള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ട്. മാറി വരുന്ന ഭക്ഷണരീതികളും വസ്ത്രധാരണ രീതികളും വന്ധ്യതക്കുള്ള പ്രധാനകാരണമാണ്. പൊണ്ണത്തടി, സോപ്പിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും അമിതമായ ഉപയോഗം soya toasted ഭക്ഷണങ്ങളുടെ ഉപയോഗം, മധുര പലഹാരങ്ങള്‍, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും വന്ധ്യതക്ക് കാരണമായിത്തീരുന്നു. മൊബൈലും ലാപ്‌ടോപ്പും അമിതമായി ഉപയോഗിക്കുമ്പോള്‍ ഇതില്‍നിന്നും പുറത്തുവരുന്ന റേഡിയേഷന്‍സ് പുരുഷന്മാര്‍ ബീജത്തിന്റെ എണ്ണം കുറയ്ക്കാന്‍ ഹേതുവാകുന്നു.
വന്ധ്യതക്ക് പൂര്‍ണ്ണ ഉത്തരവാദി സ്ത്രീയാണെന്ന് സമൂഹം വരുത്തിത്തീര്‍ത്തിരുന്നു. സ്ത്രീയും പുരുഷനും ഇതിന് തുല്യ ഉത്തരവാദികളാണെങ്കിലും പുരുഷന്മാരിലാണ് ഇപ്പോള്‍ വന്ധ്യത നിരക്കുകള്‍ കൂടുതലെന്ന് പഠനങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വന്ധ്യതാ നിരക്കുകളില്‍ 40% ത്തോളവും പുരുഷന്മാരാരിലാണെന്നാണ് പഠനം. ആദിത്യ ബിര്‍ള ഹോസ്പിറ്റലിലെ ഡോ. അനില്‍ ചിറ്റാക്കിന്റെ പഠനത്തില്‍ ആദ്യകാലങ്ങളില്‍ ബീജത്തിന്റെ അളവ് കുറയുന്നത് 60% സ്ത്രീകളിലും 25% മാത്രം പുരുഷന്മാരിലും ആയിരുന്നു. എന്നാല്‍ ഇന്ന് 50% പുരുഷന്മാരില്‍ ഇതു വര്‍ധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ അഞ്ചില്‍ ഒരു പുരുഷന്‍ വന്ധ്യതയുടെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്നു. 18-25 വരെ പ്രായമുള്ളവരില്‍ ഇന്ന് ബീജത്തിന്റെ അളവ് കുറഞ്ഞുവരുന്നു. കുട്ടികളില്ലാതെ 100 ദമ്പതിമാരെ പരിശോധിക്കുമ്പോള്‍ പുരുഷന്മാരിലാണ് വന്ധ്യത നിരക്ക് കൂടുതല്‍.
International Institute of population science നടത്തിയ പഠനം ലോകത്തിലുടനീളം വന്ധ്യതാ നിരക്കുകള്‍ വളരുന്നതായി കണ്ടെത്തി. ICMRP കണക്കുപ്രകാരം പുരുഷന്മാരില്‍ വന്ധ്യത 50ശതമാനത്തോളം വര്‍ധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 30 വര്‍ഷത്തെ പഠന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂടുകൂടുന്ന അവസ്ഥയും പ്രകൃതി മലിനീകരണവും മൂലമാണ് പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയുന്നതെന്ന് AIIMS-ന്റെ പഠന റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. ഇന്നത്തെ മോശമായ അവസ്ഥയില്‍ 35 വയസ് ആവുമ്പോഴേക്കും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണമേന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
ഏതൊരു ദമ്പതിമാരുടെയും സ്വപ്നമാണ് ഒരു കുഞ്ഞ് എന്നത്. ഇന്നത്തെ സമൂഹത്തില്‍ ഈ സ്വപ്നത്തെ സഫലീകരിക്കുക അത്ര എലുപ്പത്തില്‍ സാധ്യമല്ലാതാക്കിയിരിക്കുന്നു. വിവാഹം കഴിഞ്ഞ് ദാമ്പത്യജീവിതം ആസ്വദിച്ചതിനുശേഷം മതി ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞ് എന്നുപറയുന്ന ദമ്പതികളേ ഓര്‍ക്കുക, ബീജത്തിന്റെ അളവ് കുറഞ്ഞാല്‍ ഗര്‍ഭധാരണം പ്രയാസമാണ് എന്ന വസ്തുത. 12-18 മില്ല്യണ്‍ ദമ്പതിമാര്‍ ഇന്ത്യയില്‍ വന്ധ്യത അനുഭവിക്കുന്നുണ്ട്. അതായത്് 100 ല്‍ രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ ആളുകള്‍ ഓരോ പ്രദേശത്തും വന്ധ്യതയുടെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുവെന്നര്‍ത്ഥം. വന്ധ്യത രോഗമല്ല, ഒരവസ്ഥയാണ്. ഈ തിരിച്ചറിവാണ് വേണ്ടത്. പ്രപഞ്ചത്തെ ജീവസ്സുറ്റതാക്കണമെങ്കില്‍ പുതിയ തലമുറകള്‍ ഉണ്ടായിക്കൊണ്ടിരിക്കണം. കുട്ടികളില്ലാത്ത അവസ്ഥ വരുമ്പോള്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദംമൂലം ദമ്പതികള്‍ വന്ധ്യതാ ചികിത്സക്ക് വിധേയരാവാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.
അമ്മയാവുക എന്ന ആഗ്രഹത്തെ ഇന്നത്തെ ചികിത്സാരീതികള്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ലക്ഷങ്ങള്‍ വില പറഞ്ഞ് ഇതിനെ കച്ചവടവത്കരിച്ചിരിക്കുന്നു. ഒരു കുഞ്ഞിക്കാലു കാണാന്‍ വേണ്ടി സ്വന്തം വീടും പറമ്പും വിറ്റിട്ടാണെങ്കില്‍ പോലും ചികിത്സക്കു തയ്യാറായി വരുന്ന ദമ്പതിമാര്‍ ചൂഷണങ്ങള്‍ക്ക് ഇരയായിത്തീരുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്
ചൂഷണത്തിന്റെ സാമൂഹിക പശ്ചാത്തലം
സമൂഹത്തില്‍ വന്ധ്യതാ ചികിത്സയുടെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വികസിതവും അവികസിതവുമായ എല്ലാ സമൂഹത്തിലും ഇതാണ് അവസ്ഥ. ചികിത്സതേടി എത്തുന്നവരില്‍ മിക്കപേര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ചികിത്സ ലഭ്യമാവുന്നില്ല. ചികിത്സകള്‍ വിജയകരമാവുന്നവ തന്നെ ചുരുക്കം. മാത്രമല്ല, തങ്ങള്‍ ചെയ്യുന്നതെല്ലാം ഒരേ ചികിത്സയാണെന്ന് പലപ്പോഴും ചികിത്സക്കെത്തുന്നവര്‍ അറിയാതെ പോവുന്നു. തേടുന്ന ചികിത്സയെപ്പറ്റി അവര്‍ കൂടുതല്‍ അന്വേഷിക്കാറില്ല എന്നത് മറ്റൊരു വസ്തുതയാണ്. ചികിത്സയെക്കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ മരുന്നുസേവ കൊണ്ട് ശരീരത്തിന് ബാധിക്കുന്ന മറ്റവസ്ഥയും തിരിച്ചറിയാതെ പോവുന്നു. മരുന്നിന്റെ ശക്തി ശരീരത്തെ സാരമായി ബാധിക്കുന്നതിനാല്‍ ചികിത്സക്കുശേഷം ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നു. സ്വന്തം രക്തത്തില്‍ തന്നെ കുഞ്ഞ് വേണമെന്ന ആഗ്രഹവും തീരുമാനവും പുതിയ ശാസ്ത്രീയ ചികിത്സാരീതികള്‍ തേടാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. എന്തും സഹിക്കാന്‍ തയ്യാറായവരാണ് ഇത്തരത്തിലുള്ള ചികിത്സക്കെത്തുന്നവര്‍. ഈ മേഖലയില്‍ ചികിത്സക്കെത്തുവര്‍ ദരിദ്ര സമ്പന്ന വ്യത്യാസമില്ലാത്തവരുമാണ്.
കുട്ടികളില്ലാത്ത അവസ്ഥ ദമ്പതികളില്‍ മാനസികമായ പ്രയാസങ്ങള്‍ സൃഷ്ട്ിക്കും. ഇത് മാനസിക വിഭ്രാന്തിയോ മറ്റു ശാരിരിക ബുദ്ധിമുട്ടുകളോ ആയി രൂപാന്തരപ്പെടുകയും ചെയ്യും. ഇത് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ധാരാളം പണമുള്ളവരില്‍ മക്കളില്ലാ എന്നുള്ള കാരണം കൊണ്ട് മാനസീക ക്ലേശം അനുഭവിക്കുന്നവരുണ്ട്.
സാമൂഹികമായി എങ്ങനെ ബാധിക്കുന്നു എന്നത് വളരെ ഉള്‍ക്കാഴ്ചയോടെ കാണേണ്ടതാണ്. മക്കളില്ലാത്ത അവസ്ഥ സമൂഹത്തില്‍നിന്നും ദമ്പതികളെ ഒറ്റപ്പെടുത്തുന്നു. ഈ ഒറ്റപ്പെടലിന് പരിഹാരം എന്നനിലയിലാണ് പലരും പല ചികിത്സാലയങ്ങളിലും എത്തിപ്പെടുന്നത്. ഡോക്ടര്‍മാരുടെ അടുക്കല്‍ മാത്രമല്ല, സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും അടുത്തുവരെ അന്വേഷണം ചെന്നെത്തുന്നു. പല പൊടിക്കൈകള്‍ ചെയ്തും ചികിത്സക്ക് വരുന്നവരെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുകയാണ്. സമൂഹത്തില്‍ ആചാരങ്ങള്‍ അനാചാരങ്ങളായി മാറുന്നത് ഇങ്ങനെയാണ്. മാനസികമായി തകര്‍ച്ചയുള്ള സമയത്ത് ആ അവസ്ഥയെ ചൂഷണം ചെയ്യുന്നത് മറ്റൊരു മന്ത്രവാദ രീതിയാണ്.
വ്യാവസായിക തലം
വന്ധ്യതാ ചികിത്സ നല്ല വരുമാനമുള്ള ബിസിനസ്സായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു മാത്രമായുള്ള ഹോസ്പിറ്റലുകള്‍ ഇന്ന് ഗ്രാമപ്രദേശങ്ങളില്‍ വരെ കാണാന്‍ സാധിക്കും. ഒരു നഗരത്തില്‍തന്നെ ഒന്നില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും കാണുന്നു. പരസ്യങ്ങള്‍ ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഈ അടുത്ത കാലത്ത് പത്രത്തില്‍ വന്ന ഒരു ഹോസ്പിറ്റലിന്റെ പരസ്യമാണിത്. ''വന്ധ്യത ചികിത്സക്ക് പ്രത്യേക ഇളവ്.'' കുട്ടികളില്ലാത്ത അവസ്ഥയെ ലാഭക്കൊതിയോടെയാണ് സമൂഹം നോക്കിക്കാണുന്നത് എന്ന് ഇതില്‍നിന്നും വായിച്ചെടുക്കാം.
അമേരിക്ക പോലുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ ഒരേ സമയം വന്ധ്യതക്കും വന്ധീകരണത്തിനുമുള്ള മരുന്നുകള്‍ വിപണിയിലെത്തിക്കുന്നു. ലാഭക്കൊതിയോടെയാണ് മരുന്നു കമ്പനികള്‍ മരുന്നുകള്‍ വിപണിയിലെത്തിക്കുന്നത്. ഗവണ്‍മെന്റും മരുന്നു കമ്പനികളും ഒത്തുകളിച്ച് ജനസംഖ്യ കുറക്കാന്‍ വേണ്ടി ആളുകളെ പല ആനുകൂല്യങ്ങളും നല്‍കി വന്ധീകരണത്തിന് വിധേയരാക്കുന്നുവെന്നത് മറ്റൊരു അറിയപ്പെടാത്ത യാഥാര്‍ഥ്യമാണ്, കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ തുള്ളിമരുന്നായ പോളിയോയില്‍ ഇത്തരത്തില്‍ വന്ധീകരണത്തിലുള്ള മരുന്നുകള്‍ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ജനസംഖ്യ കുറക്കാന്‍ വേണ്ടി തുര്‍ക്കുമാന്‍ ഗേറ്റില്‍ താമസിച്ചിരുന്ന പുരുഷന്മാരെ 1975 ജൂണ്‍ 25 ന് യമുനാ നദീതീരത്ത് താമസിപ്പിക്കുകയും അന്നുതന്നെ പല ആനുകൂല്യങ്ങളും വാഗ്ദാനങ്ങളും നല്‍കി നിര്‍ബന്ധിപ്പിച്ച് അവരെ വന്ധീകരണത്തിന് വിധേയരാക്കിയിരുന്നു എന്നും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. മുസ്‌ലിം യുവാക്കളായിരുന്നു അന്ന് ഇതിന് ഏറ്റവും കൂടുതല്‍ ഇരകളായത്.
രാഷ്ട്രീയ തലം
''ജനപെരുപ്പം ഭൂമിക്ക് ശാപമാണ്'' എന്ന ഇക്കണോമിക്‌സിന്റെ പൊളിഞ്ഞ സിദ്ധാന്തത്തിന്റെ അടിമകളായ ഒരു കൂട്ടം കുബുദ്ധിക്കാരുടെ പ്രവര്‍ത്തനങ്ങളും ഈ വന്ധ്യതാ ചികിത്സക്ക് പിന്നില്‍ നടക്കുന്നു. ലോകത്ത് മനുഷ്യര്‍ വര്‍ധിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് ഇവരുടെ വാദം. രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ ഇങ്ങനെ വരുമ്പോള്‍ മാറ്റങ്ങള്‍ അനിവാര്യമായി വരുന്നു.
''മൈക്രോസോഫ്റ്റ്''ഉടമസ്ഥന്‍ ബില്‍ഗേറ്റ്‌സ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ 78% ശതമാനത്തോളം വന്ധ്യതയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിര്‍മാണത്തിനുവേണ്ടി ചിലവഴിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. അതും ഗവണ്‍മെന്റിന്റെ ഒത്താശയോടു കൂടിയാണത്രേ!
അതുപോലെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളിലും മറ്റു വാക്‌സിനേഷനുകളിലും വന്ധീകരണത്തിന് കാരണമാവുന്ന വസ്തുക്കള്‍ ചേര്‍ക്കുന്നു. ഇത് മനുഷ്യരുടെ പ്രത്യുല്‍പാദന ശേഷിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ജനസംഖ്യ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ഈ വര്‍ധനവ് രാജ്യത്തിനു ഭീഷണിയാണെന്നാണ് ഗവണ്‍മെന്റിന്റെ വാദം. ഇതിനായി ഗവണ്‍മെന്റ് മറ്റു ബഹുരാഷ്ട്ര കമ്പനികളുമായി കൂടിച്ചേര്‍ന്ന് 'പോപ്പുലേഷന്‍ കണ്‍ട്രോള്‍' നടപ്പാക്കാന്‍ തുടങ്ങി. ഒരു ഭാഗത്ത് വന്ധ്യത ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗം വന്ധീകരിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയുകയാണ്. ഒറ്റക്കുട്ടി നയം പിന്തുടരുന്നവര്‍ക്ക് ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഭ്രൂണഹത്യ ഇന്ത്യയില്‍ നിരോധിച്ചതാണ്. ഇത് നിരോധിച്ച ഗവണ്‍മെന്റുതന്നെ 3 രൂപക്ക് മാല്‍ഡി എന്ന ഗര്‍ഭനിരോധന മരുന്ന് ഇറക്കുന്നു. ഒരുഭാഗത്ത് ഗവണ്‍മെന്റ് തലത്തില്‍ തന്നെ ജനസംഖ്യ കുറക്കാനള്ള പദ്ധതികള്‍ സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കുമ്പോള്‍ മറുഭാഗത്ത് ഒരു കുഞ്ഞിക്കാലുകാണാന്‍ വേണ്ടി നെട്ടോട്ടമോടുന്ന ദമ്പതികളും എന്നാണ് ഇന്നത്തെ അവസ്ഥ.