നന്നായി പഴുത്ത ഏത്തപ്പഴം മിക്സിയിലിട്ട് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഒഴിച്ച് നന്നായടിക്കുക. ഇത് 15 - 20 മിനിറ്റ് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക.
ഹെയര്‍ കണ്ടീഷനിംഗ് : രണ്ട് ടേബിള്‍ സ്പൂണ്‍ തൈര്, രണ്ട് മുട്ട, ഒരു നാരങ്ങയുടെ നീര് അഞ്ച് തുള്ളി തേന്‍ എന്നിവ നന്നായി യോജിപ്പിക്കുക. ഇത് ശിരോചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയുക. മുടി പട്ടുപോലാകാന് ഈ പ്രയോഗം സഹായിക്കും.
ശരീരസൗന്ദര്യത്തിന്: കൊക്കോപൊടിയും പാല്‍പ്പാടയും കൂടി പേസ്റ്റ് രൂപത്തിലാക്കി ചര്‍മത്തില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം ചൂട് വെള്ളം കൊണ്ട് കഴുകുക. കൈകളിലും കാലുകളിലും ഈ പേസ്റ്റ് തേക്കാവുന്നതാണ്. ഇത് വരണ്ട ചര്മക്കാര്ക്കുള്ളതാണ്. എണ്ണമയമുള്ള ചര്‍മ്മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ കൊക്കോപൊടിക്ക് പകരം കടലമാവ് ചേര്‍ക്കുക.
ചര്‍മത്തിനുള്ള പായ്ക്ക് : കറ്റാര്‍ വാഴയിലയുടെ അരികുകള്‍ മുറിച്ച് പള്‍പ്പ് (ജെല്ലിപോലുള്ളത്) പിഴിഞ്ഞെടുത്ത് ചര്‍മത്തില്‍ തേയ്ക്കുക. പ്രത്യേകിച്ച് കറുത്ത ഭാഗത്ത്. 30 മിനിറ്റിന് ശേഷം കഴുകുക.
ചര്‍മത്തിന് തിളക്കം കിട്ടാന്‍
പാല്‍പ്പാടയും ചന്ദനവും മഞ്ഞളും തേനും കടലമാവും പനിനീരും തമ്മില്‍ യോജിപ്പിച്ചത് മുഖത്തും കഴുത്തിലും തേക്കുക. അല്പനേരത്തിന് ശേഷം വെള്ളം ഒഴിച്ച് കഴുകുക. ചര്‍മത്തിലെ മാലിന്യങ്ങള്‍ നീക്കുക മാത്രമല്ല നല്ല തിളക്കവും കിട്ടും.
ഫേയ്സ് പാക്കുകള്‍ മുഖത്ത് തേച്ചശേഷം സംസാരിക്കുകയോ ചര്‍മ്മം ചലിപ്പിക്കുകയോ ചെയ്താല്‍ ചുളിവുകള്‍ വന്നേക്കാം.