ആദ്യമാണ് ആരാമം കണ്ടത് പക്ഷേ...
റിഷാന പെരുമ്പിലാവ്
2015 മെയ്
കഴിഞ്ഞ മാസമാണ് ഞാന്‍ ആരാമം വായിക്കാന്‍ തുടങ്ങിയത്. കൂട്ടുകാരി തന്നതാണ്. ഇങ്ങനെയൊരു മാസികയെകുറിച്ച് ഇതുവരെ
കഴിഞ്ഞ മാസമാണ് ഞാന്‍ ആരാമം വായിക്കാന്‍ തുടങ്ങിയത്. കൂട്ടുകാരി തന്നതാണ്. ഇങ്ങനെയൊരു മാസികയെകുറിച്ച് ഇതുവരെ കേട്ടിട്ടൊന്നുമില്ലല്ലോയെന്ന് കരുതി അലസഭാവത്തിലാണ് പേജുകള്‍ മറിക്കാന്‍ തുടങ്ങിയത്. വായിച്ചുതുടങ്ങിയപ്പോഴണ് സാധാരണ വനിതാമാസികകളെക്കാള്‍ എന്തോ ഒരു പുതുമ ഉണ്ടല്ലോയെന്ന് തോന്നിയത്. നടപ്പുരീതികള്‍ മാറട്ടെയെന്ന ചര്‍ച്ച വളരെയധികം നന്നായി. സമുദായത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും പറയാനും ആളുണ്ടല്ലോയെന്ന തോന്നലുണ്ടായതുപോലെ. വിദ്യാഭ്യാസ പുരോഗതി നേടിക്കൊണ്ടിരിക്കുമ്പോഴും ഈ പെണ്‍കുട്ടികളൊക്കെ സമൂഹത്തില്‍ ഏത് നിലക്കാണ് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുപോയിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത കുട്ടികളൊക്കെ ഇതിന്റെ കാരണങ്ങള്‍ ഓരോന്നായി പറഞ്ഞിട്ടുണ്ട്. പുതുതലമുറയിലെ പെണ്‍കുട്ടികള്‍ നന്നായി ചിന്തിക്കാന്‍ കഴിവുള്ളവരാണെന്നും അവര്‍ക്ക് അവസരങ്ങള്‍ നല്‍കുകയാണെങ്കില്‍ ഒരുപാട് മുന്നേറാന്‍ ആവുമെന്നും ചര്‍ച്ച കണ്ടപ്പോള്‍ തോന്നി. ഫര്‍ഹ ഹാഷിം പറഞ്ഞപോലെ പെണ്ണെങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ആരാണ് പഠിപ്പിച്ചത്. ഇതിനൊരു മാറ്റം ഉണ്ടാവണമെങ്കില്‍ ഇസ്്‌ലാം മുന്നോട്ടുവെക്കുന്ന സമത്വത്തിലേക്ക് വരാന്‍ തയ്യാറാകണം. അവകാശങ്ങള്‍ക്കും തുല്യതക്കും വേണ്ടി വാദിക്കുമ്പോള്‍ ആരെങ്കിലും ഫെമിനിസ്റ്റ് എന്ന് വിളിച്ചാക്ഷേപിക്കുന്നുവെങ്കില്‍ ്തിനെ അവഗണിച്ചുതള്ളുകയാണ് വേണ്ടത്.
പ്രശ്‌നം പ്രായം തന്നെ
മുസ്്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതിപ്രാപിച്ചുകൊണ്ടിരിക്കുമ്പോഴും പൊതുസമൂഹത്തില്‍ എന്തുകൊണ്ടാണില്ലാത്തതെന്ന ചോദ്യവുമായി ആരാമം നടത്തിയ ക്യാമ്പസ് ചര്‍ച്ച നന്നായി. ഫൗസിയ പറഞ്ഞതുപോല ഇതിനൊരു കാരണം നേരത്തെയുള്ള വിവാഹം തന്നെയാണ്. പലരും പഠന കാലയളവില്‍ തന്നെ വിവാഹം ചെയ്യുന്നവരാണ്. പഠനം കഴിഞ്ഞാല്‍ പ്രായം ഏറി എന്ന രാതിയാവും. അതോടെ പഠനം മുഴുപ്പിക്കുന്നതിനു മുന്നേ വിവാഹം കഴിപ്പിച്ചയക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകും. തുടര്‍ന്നുപഠിപ്പിക്കാമെന്നും സാധ്യതകളെ ഉപയോഗപ്പെടുത്താമെന്നുമുള്ള വാഗ്ദാനം വിവാഹത്തിനു മുമ്പ് നല്‍കുന്ന പല ചെറുപ്പക്കാരും വിവാഹശേഷം അതിനു വേണ്ടത്ര പ്രോത്സാഹനം നല്‍കാറില്ല. വീട്ടില്‍ ആളില്ലെന്ന പരാതിയാണ് പലര്‍ക്കും. തന്റെ ജോലിക്കും കരിയറിലെ നേട്ടത്തിനും പൊതുപ്രവര്‍ത്തനത്തനം നടത്തുന്നതിനും വേണ്ടി ഭാര്യയുടെ പഠിപ്പും ആഗ്രങ്ങളും മാറ്റിവെപ്പിക്കുന്നു. തനിക്ക് തെരക്കുള്ളതുകൊണ്ട് ഭാര്യ കുട്ടികളെയും നോക്കി വീട്ടില്‍ തന്നെയിരിക്കട്ടെയെന്നാണ് ഇവരുടെ മനസ്സിലിരിപ്പ്. തെക്കന്‍ കേരളവും വടക്കന്‍ കേരളവും തമ്മില്‍ ഒരു വേര്‍തിരിവ് ഇക്കാര്യത്തിലുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞതു പോലെ വടക്കന്‍ കേരളത്തിലാണ് മതസംഘടനകളും മതകേന്ദ്രങ്ങളും വടക്കന്‍ കേരളത്തിലാണ് കൂടുതല്‍. അപ്പോള്‍ ഈ പ്രവണതകള്‍ക്കും ഉത്തരവാദികള്‍ അവര്‍ തന്നെയാണ്.
ആദില കെ.
തിരൂര്‍
പഠന ലക്ഷ്യം വിവാഹമാര്‍ക്കറ്റാകരുത്.
ആരാമം നടത്തിയ കാമ്പസ്് ചര്‍ച്ച നന്നായി. വിദ്യാഭ്യാസമെന്നത് സ്ത്രീധനം പോലെ വിവാഹത്തിനുള്ള ഉപാധിമാത്രമായിപ്പോയതാണ് മുസ്്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടിയിട്ടും സമൂഹത്തില്‍ ഇറങ്ങാതിരിക്കാനുള്ള കാരണം. ഇതിനു കാരണം അവളല്ല. വിവാഹം കഴിക്കുന്നയാളും അവരുടെ കുടുംബക്കാരുമാണ്. തന്റെ ഇണയുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കാന്‍ തയ്യാറുള്ള ഭര്‍ത്താവും കുടുംബവുമുണ്ടെങ്കിലേ അവള്‍ക്ക് സമൂഹത്തില്‍ എന്തെങ്കിലുമൊക്കെയാവാന്‍ കഴിയൂ. കാരണം വിവാഹ ശേഷം ഒരുപാട് ഉത്തരവാദിത്വങ്ങളാണ് സ്ത്രീയെ കാത്തിരിക്കുന്നത്. വീടും കുട്ടികളും പ്രായമാവര്‍ ഇവരുടെയെല്ലാം ഉത്തരവാദിത്വം കുടുംബത്തില്‍ സ്ത്രീകളിലേക്കാണ് വരുന്നത്. ഇവിടെ താങ്ങായ നില്‍ക്കാന്‍ തയ്യാറുള്ള ഒരു ഭര്‍ത്താവുണ്ടെങ്കിലേ കഴിയൂ. അതുകൊണ്ട്. അത്തരം ബോധങ്ങളുള്ള ഭര്‍ത്താക്കന്മാരെ കണ്ടുപിടിക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം.
ഫര്‍ഹാന
മലപ്പുറം