ആടുകള്‍ക്ക് ആശ്വാസമായി <br>പോളിയോ എന്‍സെഫലോ
ഡോ. പി.കെ മുഹ്സിൻ /വീട്ടുകാരിക്ക്
2014 ഡിസംബര്‍
ആടുകളില്‍ വിറ്റാമിന്‍ ബി അഥവാ തയാമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഒരു സാധാരണ രോഗമാണ് പോളിയോ എന്‍സെഫലോ മലേഷ്യ. പി.ഇ.എം എന്ന ചുരുക്കപ്പേരിലാണ്
ആടുകളില്‍ വിറ്റാമിന്‍ ബി അഥവാ തയാമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഒരു സാധാരണ രോഗമാണ് പോളിയോ എന്‍സെഫലോ മലേഷ്യ. പി.ഇ.എം എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്.
നാഡീനിരകളുടെ വളര്‍ച്ച, പ്രവര്‍ത്തനം എന്നിവയെ തയാമിന്‍ ന്യൂനത ബാധിക്കുന്നു. തയാമിനേസ് അടങ്ങിയ തീറ്റ കഴിക്കുന്നതാണ് ആടുകളില്‍ തയാമിന്‍ ന്യൂനതക്ക് ഇടവരുന്നത്.
രോഗലക്ഷണങ്ങള്‍
1. തീറ്റ തിന്നാതിരിക്കുക
2. എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്
3. തല ഒരു പ്രത്യേക ഭാഗത്തേക്ക് തിരിച്ചു കിടക്കുക
4. കണ്ണിലെ കൃഷ്ണമണിയുടെ അനിയന്ത്രിതമായ ചലനങ്ങള്‍
5. കണ്ണുകള്‍ക്ക് കാഴ്ച ഇല്ലാതാവല്‍
ചില അവസരങ്ങളില്‍ പേവിഷബാധയോട് സമാനമായ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഈ രോഗത്തോടൊപ്പം കാല്‍സ്യത്തിന്റെ കുറവ് മൂലമുള്ള രോഗങ്ങളും കണ്ടുവരുന്നു.
ആടിന്റെ ശരീരത്തില്‍ തയാമിന്‍ കുറവുണ്ടാവാന്‍ ചില കാരണങ്ങളുണ്ട്. ആവശ്യമായ പച്ചിലകളും പച്ചപ്പുല്ലും കിട്ടാതെ ഖരാഹാരം (concentrate) മാത്രം കൂടുതലായി കഴിക്കുന്നതുകൊണ്ട് ദഹന പ്രക്രിയ താറുമാറാവുന്നു. ഇതുമൂലം ആമാശയത്തിന്റെ അറകളില്‍ അമ്ലത്തിന്റെ അളവ് കൂടുന്നു. ഇതുകൊണ്ട് സാധാരണ ഗതിയില്‍ ഉപയോഗപ്രദമായ സൂക്ഷ്മാണുക്കള്‍ നശിച്ചുപോവുന്നു. ഈ സൂക്ഷ്മാണുക്കളാണ് ആവശ്യമുള്ള ജീവകങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത്. ഇതിനു പുറമെ ജീവകം ബി-1 ശരീരത്തില്‍ വലിച്ചെടുക്കാന്‍ കഴിയാതിരിക്കുക, പ്രസ്തുത ജീവകം വളരെ പെട്ടെന്ന് ശരീരത്തില്‍നിന്നും വിസര്‍ജ്ജിക്കപ്പെടുക, തയാമിനെ നശിപ്പിക്കുന്ന ചില അണുക്കള്‍ ആമാശയത്തില്‍ കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുക എന്നിവയാണ്.
ശരീരത്തിനുള്ളില്‍ നടക്കുന്ന പല ജൈവികമായ പ്രവര്‍ത്തനങ്ങള്‍ക്കും തയാമിന്‍ എന്ന ജീവകം ആവശ്യമാണ്. തലച്ചോറിലെയും ഞരമ്പുകളിലെയും കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും തയാമിന്‍ അത്യാവശ്യമാണ്. ഇതിന്റെ അഭാവത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറാക്കപ്പെടുകയും ചില ഭാഗങ്ങളില്‍ നീര്‍വീക്കവും നാശവുമുണ്ടാക്കുകയും ചെയ്യുന്നു.
ശാസ്ത്രീയമായ ചികിത്സ മൂലം രോഗം മാറ്റിയെടുക്കാവുന്നതാണ്. തീറ്റയില്‍ പച്ചിലവര്‍ഗങ്ങള്‍ കൂടുതലാക്കുക, തയാമിന്‍ അടങ്ങിയ തവിട് പോലെയുള്ള ആഹാരം നല്‍കുക, യീസ്റ്റ് നല്‍കുക എന്നിവയും ഫലപ്രദമാണ്.