പനിയെ നമുക്കിഷ്ടപ്പെടാം

ഡോ: കരകുളം നിസാമുദ്ദീൻ /ആരോഗ്യം
2014 ആഗസ്റ്റ്‌
നാം ഭയത്തോടെ സമീപിക്കുന്ന രോഗമാണ് പനി. പനി അത്യന്തം അപകടകരമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പനി വൈറസ് ബാധയാണെന്നും വൈദ്യശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം

      നാം ഭയത്തോടെ സമീപിക്കുന്ന രോഗമാണ് പനി. പനി അത്യന്തം അപകടകരമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പനി വൈറസ് ബാധയാണെന്നും വൈദ്യശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം പേരുകളില്‍ വിവിധ തരം പനികള്‍ ഓരോ കാലഘട്ടത്തിലും അവതരിപ്പിക്കപ്പെടുന്നു. വൈറല്‍ പനി, മലേറിയ, ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയവയാണ് അവയില്‍ പലതും. ഇനിയും എത്രയോ പേരുകള്‍ നാം കാണാനിരിക്കുന്നു. ഓരോ കാലഘട്ടത്തിലും പുതിയ തരം പേരുകളില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന പനികളില്‍ പലതും വന്‍കിട മരുന്നുകമ്പനികളുടെ സഹായത്താലാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മരുന്ന് കമ്പനികളുടെ കെട്ടികിടക്കുന്ന മരുന്നുകള്‍ ഈ കാലഘട്ടത്തില്‍ വിറ്റഴിക്കപ്പെടുന്നു. പുതിയ ഇനം പനിക്ക് മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും സുലഭമായി മരുന്നുകൊടുത്ത് ചികിത്സിച്ചുകൊണ്ടിരിക്കുന്നു.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി)
പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)
ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.

പനിയെക്കുറിച്ച്
      പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.

പനിയിലൂടെ സംഭവിക്കുന്നത്
      കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.

പനികൊണ്ടുള്ള ഗുണങ്ങള്‍
      ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media