സൗന്ദര്യമുള്ള കൈ

ഇന്ദു നാരായണ്‍ No image
  • ദിവസവും രാവിലെയും വൈകീട്ടും കൈപ്പത്തി മുതല്‍ തോള്‍ വരെ ചെറിയ മര്‍ദ്ദം ഉപയോഗിച്ച് തിരുമ്മുക. കൈമുട്ടിലെ രക്തചംക്രമണം ത്വരിതപ്പെടുത്താനും കൈമുട്ടിലെ കറുത്ത പാടുകള്‍ നീക്കാനുമിത് സഹായിക്കും.
  • ഇടതു കൈ മേശമേല്‍ കമിഴ്ത്തി വെച്ച് വലത് കൈകൊണ്ട് വട്ടത്തില്‍ തിരുമ്മുക. കൈപ്പത്തി മുതല്‍ തോള്‍ വരെ ഇപ്രകാരം അമര്‍ത്തി തിരുമ്മുക.
  • ഇതുപോലെ വലതുകൈയും തിരുമ്മുക.
  • കൈപ്പത്തി മാത്രം വട്ടത്തില്‍ കറക്കുക. കൈപ്പത്തിയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
  • ഒരു നാരങ്ങ കൈവെള്ളക്കുള്ളിലാക്കി മുപ്പതു പ്രാവശ്യമെങ്കിലും ഞെക്കുക. വിരലുകളുടെ ആരോഗ്യവും ചാരുതയും വര്‍ധിക്കും.
  • ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കുമ്പോഴും തോട്ടപ്പണി ചെയ്യുമ്പോഴും കൈയുറകള്‍ ധരിക്കുക. കൈകളുടെ സൗന്ദര്യം നഷ്ടപ്പെടാതെ സൂക്ഷിക്കാം.
  • ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച ശേഷം അല്‍പം
  • പോലും കൈയില്‍ അവശേഷിക്കാതിരിക്കാന്‍ ഹാന്റ് ക്രീം പുരട്ടിയാല്‍ മതി.



മഴക്കാലവും നിങ്ങളും

  • മഴക്കാലത്ത് ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. റോഡിലുള്ള ചെളിയും മറ്റും തെറിച്ച് വസ്ത്രം പെട്ടെന്ന് കേടാകും.
  • പോളിസ്റ്റര്‍, നൈലോണ്‍, ജോര്‍ജറ്റ് തുടങ്ങിയ വേനല്‍ക്കാലത്തിന് യോജിക്കാത്ത വസ്ത്രങ്ങള്‍ മഴക്കാലത്തേക്കു വേണ്ടി മാറ്റിവെക്കുക. ഇവ ധരിച്ചാല്‍ തണുപ്പില്‍ നിന്നും മുക്തിനേടാം.
  • താരന്‍ പ്രശ്‌നം മഴക്കാലത്ത് കൂടുതലായി അനുഭവപ്പെടാറുണ്ട്. അതിനാല്‍ നനഞ്ഞ മുടി കെട്ടിവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്‌കൂളിലും ഓഫീസിലും പോകുന്നതിനും വളരെ മുമ്പായി കുളിച്ച് മുടി ഉണങ്ങിയ ശേഷം മാത്രം കെട്ടിവെക്കുക.
  • മഴക്കാലത്ത് വീടിനുള്ളിലും കുളിമുറിയിലും ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ അനുവദിക്കരുത്. ഇഴജന്തുക്കളുടെ പ്രശ്‌നം ഉണ്ടാകാതിരിക്കാനാണിത്.
  • ചര്‍ദ്ദി, അതിസാരം, പനി തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്ത് സാധാരണയാണ്. അതിനാല്‍ ഭക്ഷണപദാര്‍ഥങ്ങള്‍ അടച്ചുവെക്കുകയും ആറിയ ആഹാര സാധനങ്ങള്‍ ചൂടാക്കി മാത്രം കഴിക്കുകയും ചെയ്യുക.
  • ഐസ്‌ക്രീം പോലുള്ള തണുത്ത വിഭവങ്ങള്‍ കഴിവതും ഒഴിവാക്കുക. പകരം ചൂട് സൂപ്പും മറ്റും കുടിക്കുക. മറ്റ് ആഹാര പദാര്‍ഥങ്ങളും ചൂടുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top