1. തക്കാളി - മൂന്ന്
2. പച്ചമുളക് - രണ്ട്
3. ഗോതമ്പുപൊടി - നാലു ടേബ്ള്‍ സ്പൂണ്‍
4. ബ്രഡ് പീസസ് - ആവശ്യത്തിന്
5. ക്രീം - 1 ടേബ്ള്‍ സ്പൂണ്‍
6. എണ്ണ - ആവശ്യത്തിന്
7. മല്ലിയില - ആവശ്യത്തിന്
8. ഉപ്പ് - പാകത്തിന്
9. നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
ഒരു പാത്രത്തില്‍ തക്കാളി, പച്ചമുളക്, ഗോതമ്പുപൊടി, നാരങ്ങാനീര്, ക്രീം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തവ ചൂടാക്കി എണ്ണ ഒഴിച്ച് റൊട്ടിയുടെ ഒരു വശം മൊരിച്ചെടുക്കുക. മറുവശത്ത് തയാറാക്കിയ മിശ്രിതം പുരട്ടണം. തവയില്‍ വീണ്ടും ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് കൂട്ട് തേച്ച ഭാഗം വെച്ച് ചെറിയ തീയില്‍ നന്നായി മൊരിച്ചെടുത്ത് ഉപയോഗിക്കാം.
ചീസ് സ്റ്റിക്‌സ്
1. റൊട്ടി അരികു കളഞ്ഞ് വിരല്‍വണ്ണത്തില്‍
മുറിച്ചെടുത്തത് - ആവശ്യത്തിന്
2. മുട്ട - രണ്ട്
3. ചീസ് ഗ്രേറ്റ്‌ചെയ്തത് - അര കപ്പ്
4. പാഴ്‌സ്‌ലി/സെലറി പൊടിയായി
അരിഞ്ഞത് - കുറച്ച്
5. പച്ചമുളക് പൊടിയായി
അരിഞ്ഞത് - എരിവിനാവശ്യമായത്
6. കുരുമുളക് പൊടി - അര ടീസ്പൂണ്‍
7. മൈദ - ഒരു ടേബ്ള്‍ സ്പൂണ്‍
8. ഉപ്പ് - പാകത്തിന്
9. എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ഒരു പാത്രത്തില്‍ മുട്ട നന്നായി അടിച്ച ശേഷം ചീസ്, പാഴ്‌സ്‌ലി അരിഞ്ഞത്, പച്ചമുളക്, കുരുമുളക് പൊടി, മൈദ, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുറിച്ചുവെച്ചിരിക്കുന്ന റൊട്ടി കഷ്ണങ്ങള്‍ ഈ കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. സോസ് കൂട്ടി കഴിക്കാം.
മലായ് സാന്‍ഡ്‌വിച്ച്
1. ക്രീം - അര കപ്പ്
2. ഉപ്പ് - പാകത്തിന്
3. പച്ചമുളക് - ആവശ്യമുള്ള എരിവിന്
4. സവാള അരിഞ്ഞത് - ചെറുത് ഒന്ന്
5. തക്കാളി അരിഞ്ഞത - ചെറുത് ഒന്ന്
6. മല്ലിയില അരിഞ്ഞത് - കുറച്ച്
7. റൊട്ടി - ആവശ്യത്തിന്
8. എണ്ണ - ആവശ്യത്തിന്
ക്രീം, ഉപ്പ്, പച്ചമുളക്, സവാള, തക്കാളി, മല്ലിയില എന്നിവ നന്നായി യോജിപ്പിക്കുക. ഇതില്‍നിന്ന് ഒരു സ്പൂണ്‍ മിശ്രിതം ഒരു റൊട്ടിയില്‍ നിരത്തി മറ്റൊരു റൊട്ടി കൊണ്ട് മൂടി ചൂടാക്കിയ തവയില്‍ അല്‍പം എണ്ണ ഒഴിച്ച് ഇരുവശവും മൊരിച്ചെടുത്ത് ഉപയോഗിക്കാം.
റെയ്ന്‍ബോ സാന്‍ഡ്‌വിച്ച്
1. ഗ്രീന്‍ ചട്ട്‌നി
2. ബ്രഡ് - നാലു കഷ്ണം (ഒരു സാന്‍ഡ്‌വിച്ച്)
3. വെണ്ണ - രണ്ടു ടേബ്ള്‍ സ്പൂണ്‍
4. ചീസ് ചീകിയത് - ആവശ്യത്തിന്
5. പുഴുങ്ങിയ മുട്ട - ഒന്ന്
6. മയോണേസ് - ഒരു ടീസ്പൂണ്‍
7. തക്കാളി അരിഞ്ഞത് - ഒന്ന്
8. തക്കാളി സോസ് - അര ടേബ്ള്‍ സ്പൂണ്‍
ഗ്രീന്‍ചട്ട്‌നി തയാറാക്കാന്‍ മല്ലിയില, പുതിനയില ഒരുപിടി വീതമെടുത്ത് എരിവിനാവശ്യമായ പച്ചമുളക് ചേര്‍ത്തരയ്ക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ നാരങ്ങാനീര്, കാല്‍ ടീസ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പും യോജിപ്പിക്കുക. ഇതില്‍ അല്‍പം ചീസ് ചേര്‍ക്കുക. മുട്ട പുഴുങ്ങിപ്പൊടിച്ച് മയോണേസുമായി ചേര്‍ത്ത് വെക്കുക. തക്കാളി പൊടിയായി അരിഞ്ഞ് യോജിപ്പിച്ച് വെക്കുക.
രണ്ടു ബ്രഡ് കഷ്ണത്തിന്റെ ഒരു വശത്തുമാത്രം വെണ്ണ തേക്കുക. മറ്റു രണ്ടു ബ്രഡിന്റെ രണ്ടു വശത്തും വെണ്ണ പുരട്ടുക. ഇനി ഒരു വശം മാത്രം വെണ്ണ തേച്ച ബ്രഡിന്റെ മറുഭാഗത്ത് ചട്ട്‌നി പുരട്ടുക. രണ്ടു വശവും വെണ്ണ തേച്ച ബ്രഡ് കൊണ്ടു മൂടി അതിന്റെ പുറത്ത് മുട്ട നിരത്തുക. ഇനി രണ്ട് വശം വെണ്ണ തേച്ച ബ്രഡ് മുകളില്‍ വെച്ച് തക്കാളി ഫില്ലിംഗ് വെക്കുക. അവസാനം ഒരു വശം വെണ്ണ തേച്ച ബ്രഡ് കൊണ്ട് മൂടി എണ്ണ ഒഴിച്ച് തവയില്‍ വെച്ച് ചൂടാക്കിയോ അല്ലാതെയോ ഉപയോഗിക്കാം.